18 December 2011

മുല്ലപ്പെരിയാർ - ഞങ്ങളുടെ കുടിവെള്ളം മുട്ടിയ്ക്കരുതേ

ഇന്ന് തമിഴനാടിന് കൂടിവെള്ളം നൽകണം എന്ന ഏകചിന്തയാണ് മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരമായി പല രാഷ്ട്രീയ നേതാക്കളും കാണുന്ന പോംവഴി. ഇവർ പറയുന്ന കാര്യങ്ങൾ കേട്ടാൽ തോന്നും കുടിവെള്ളം എന്നത് കേരളത്തിന് ഒരു വിഷയം അല്ലെന്ന്. ഇവിടെ ശുദ്ധജലക്ഷാമം എന്നൊരു പ്രശ്നം ആരും അഭിമുഖീകരിക്കുന്നില്ലെന്ന്. ഒരു പക്ഷെ ഇവർ മനഃപൂർവ്വം മറക്കുന്നതാവണം മുല്ലപ്പെരിയാർ വിഷയത്തോളം തന്നെ പഴക്കമുണ്ട് ഞങ്ങളുടെ, വൈപ്പിൻ‌കരക്കാരുടെ, കുടിവെള്ളപ്രശ്നത്തിന് എന്നത്. എന്റെ ഓർമ്മയുള്ള കാലം മുതൽ വൈപ്പിൻ കുപ്രസിദ്ധമായത് രണ്ടു കാര്യങ്ങൾക്കാണ് ഒന്ന് വിഷമദ്യദുരന്തം രണ്ട് കുടിവെള്ളത്തിനു വേണ്ടിയുള്ള സമരങ്ങൾ. എറണാകുളം എന്ന മഹാനഗരത്തിൽ നിന്നും നോക്കിയാൽ കാണാവുന്ന അത്ര അകലത്തിൽ, കൊച്ചിക്കായനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് വൈപ്പിൻ. ലോകത്തിൽ ജനസാന്ദ്രതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ദ്വീപുകളിൽ ഒന്ന്. ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടതെങ്കിലും വൈപ്പിൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിഷയം ശുദ്ധജലക്ഷാമം തന്നെ. വൈപ്പിൻ കരയുടെ തെക്കേഅറ്റത്തുള്ള ജനങ്ങൾ വർഷം മുഴുവനും പൂർണ്ണമായും ആശ്രയിക്കുന്നത് കേരള വാട്ടർ അഥോറിറ്റിയെ ആണ്.

വൈപ്പിൻ‌കരയ്ക്ക് മാത്രമല്ല എറണാകുളം എന്ന മഹാനഗരത്തിനും അതിനു ചുറ്റും ഉള്ള അനേകം ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും കുടിവെള്ളത്തിനായി വാട്ടർ അഥോറിറ്റി ആശ്രയിക്കുന്നത് പെരിയാറിനെ ആണ്. പെരിയാറിൽ പലസ്ഥലങ്ങളിലായുള്ള പമ്പഹൗസുകൾ വെള്ളം ശുദ്ധീകരണശാലകളിൽ എത്തിച്ച് അവിടെ നിന്നും ശുദ്ധീകരിച്ച വെള്ളം എറണാകുളം ജില്ലയുടെ പലഭാഗങ്ങൾക്കും വിതരണം ചെയ്യുന്നു. വേനൽക്കാലമാവുന്നതോടെ ഇവിടെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധി പെരിയാറിൽ ഉപ്പുവെള്ളം കയറുന്നു എന്നതാണ്. ഇതുമൂലം ജലം ശുദ്ധീകരിക്കാനാകാതെ പലപ്പോഴും ജലവിതരണം മുടങ്ങുന്നതും പതിവാണ്. ഇപ്രകാരം ഓരുവെള്ളം കയറി ലവണാംശം വർദ്ധിക്കുന്നത് തടയാൻ പെരിയാറിൽ പല സ്ഥലങ്ങളിലും വേനൽ രൂക്ഷമാകുന്നതിന് മുൻപുതന്നെ മണൽ ബണ്ടുകൾ കെട്ടാറുണ്ട്. ഇങ്ങനെ പല മുൻ‌കരുതലുകൾ സ്വീകരിച്ചാലും ലവണാംശം വർദ്ധിച്ച ചിലപ്പോൾ ദിവസങ്ങളോളം ജലവിതരണം മുടങ്ങാറുണ്ട്. അറബിക്കടലിൽ നിന്നും മുപ്പതും നാല്പതും കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ആലുവ പമ്പ്‌ഹൗസും ചൊവ്വരപമ്പ് ഹൗസും ഇത്തരത്തിൽ പമ്പിങ്ങ് നിറുത്തിവെയ്ക്കുന്നുണ്ട് എന്ന് പറയുമ്പോൾ കാര്യം എത്ര ഗുരുതരമാണെന്ന് ഊഹിക്കാമല്ലൊ.

ഇതും മുല്ലപ്പെരിയാറും തമ്മിൽ എന്തു ബന്ധം എന്നതല്ലെ ഒരു പക്ഷെ നിങ്ങൾ ആലോചിക്കുന്നുണ്ടാവുക. ബന്ധമുണ്ട്. പെരിയാറിൽ ലവണാംശം ക്രമീകരിക്കുന്നതും, വേനൽക്കാലത്ത് പെരിയാറിലെ നീരൊഴുക്ക് നിലനിറുത്തുന്നതും ഭൂതത്താൻ‌കെട്ട് ഡാമിൽ നിന്നും വെള്ളം തുറന്നുവിട്ടാണ്. ഭൂതത്താൻ‌കെട്ടിൽ വെള്ളമെത്തുന്നത് വേനൽക്കാലത്ത് ഇടുക്കി ജലവൈദ്യുതപദ്ധതികൾ പ്രവർത്തിക്കുന്നതുവഴിയും. മുല്ലപ്പെരിയാർ ഡാമിന് എന്തിങ്കിലും അപകടം സംഭവിച്ചാൽ ഉണ്ടാകാവുന്ന ആഘാതം കുറയ്ക്കാനായി ഇപ്പോൾ ഇടുക്കി ഉൾപ്പടെയുള്ള പെരിയാറിലുള്ള ജലവൈദ്യുതപദ്ധതികൾ പൂർണ്ണതോതിൽ പ്രവർത്തിപ്പിച്ച് ഇടുക്കിഡാമിലെ ജലനിരപ്പ് കുറയ്ക്കുകയാ‍ണല്ലൊ ചെയ്യുന്നത്. സാധാരണ മഴക്കാലത്ത് മറ്റുഡാമുകളിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുകയും പോരാത്ത വൈദ്യുതി മാത്രം ഇടുക്കിയിൽ ഉല്പാദിപ്പിക്കുകയുമാണ് പതിവ്. ഇങ്ങനെ ചെയ്യുന്നത് വഴി വേനൽക്കാലത്ത് ഇടുക്കി പൂർണ്ണതോതിൽ പ്രവർത്തിക്കുകയും പെരിയാറിലെ നീരൊഴുക്ക് സാദ്ധ്യമാവുകയും ചെയ്യും. എന്നാൽ ഇപ്പോഴത്തെ നടപടി എറണാകുളം ജില്ലയെ വരൾച്ചയിലേയ്ക്കും ശുദ്ധജലക്ഷാമത്തിലേയ്ക്കും തള്ളിവിടും. ശുദ്ധജലത്തിനായി പെരിയാറിനെ ആശ്രയിക്കുന്നവർ ഈ വേനലിൽ ജീവജലത്തിനായി പരക്കം പായേണ്ടിവരും. പെരിയാറിന്റെ തീരത്തെ പല വ്യവസായശാലകളും ശുദ്ധജലത്തിന്റെ അഭാവത്തിൽ അടച്ചിടേണ്ടി വരും. ഇതിനെല്ലാം പുറമെ ഈ നടപടികൾ വേനൽക്കാലത്ത് കേരളത്തിൽ രൂക്ഷമായ വൈദ്യുതക്ഷാമത്തിനും ഇടയാക്കും. ഇന്നത്തെ ഈ നടപടികൾ ആത്മഹത്യാപരമാണെന്നാണ് എന്റെ അഭിപ്രായം. കെ എസ് ഇ ബി യ്ക്ക് ഇപ്പോളത്തെ നടപടകൾ 1500 കോടിയുടെ അധികബാധ്യത വരുത്തും എന്നാണ് ഇന്നലത്തെ പത്രവാർത്തകൾ പറയുന്നത്. ഏതാനും ലക്ഷങ്ങൾ മാത്രം നമുക്ക് മുല്ലപ്പെരിയാർ കരാറിലൂടെ ലഭിക്കുമ്പോൾ കോടികളുടെ നഷ്ടമാണ് ഇപ്പോളത്തെ നടപടികൾ വരുത്തി വെയ്ക്കുന്നത്. ഇനിയെങ്കിലും ഇത്തരം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കൽ പരിപാടികൾ സംസ്ഥാനസർക്കാർ നിറുത്തണം.

3 December 2011

മുല്ലപ്പെരിയാർ എന്റെ പ്രതികരണങ്ങൾ | My comments on Mullaperiyar

മുല്ലപ്പെരിയാർ വിഷയം ചർച്ചചെയ്യുന്ന വിവിധ പോസ്റ്റുകളിൽ ഞാൻ രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ ഇവിടെ ചേർക്കുന്നു. ഇന്ന് കേരളഹൈക്കോടതിയിൽ നമ്മളെ എല്ലാം ഒറ്റുകൊടുത്തതിലുള്ള പ്രതിക്ഷേധം ആദ്യം തന്നെ അറിയിക്കട്ടെ. ഇത്രയും പ്രധാനപ്പെട്ട ഒരു ഘട്ടത്തിൽ തീരെ വീണ്ടുവിചാരമില്ലാതെ പ്രവർത്തിച്ച അഡ്വക്കേറ്റ് ജനറലിനെ തുടർന്നും ആ സ്ഥാനത്ത് ഇരുത്തുന്നത് കേരളജനതയോടെ ആകെയുള്ള വെല്ലുവിളിയാണ്. അദ്ദേഹത്തെ എത്രയും വേഗം മാറ്റി കോടതിയിൽ നടത്തിയ പ്രസ്താവന പിൻ‌വലിച്ച് പുതുതായി ഒന്ന് സമർപ്പിക്കണം. ഈ വിഷയത്തിൽ കോടതിയിൽ നടക്കുന്ന വ്യവഹാരങ്ങളിൽ സർക്കാരിന്റെ തീരുമാനങ്ങൾ കേരളജനതയ്ക്ക് അനുകൂലമാകുന്ന തരത്തിൽ അവതരിപ്പിക്കപ്പെടുവാൻ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണം. അതിനായ പ്രഗൽഭരായ ഉദ്യോഗസ്ഥരും, സാങ്കേതീകവിദഗ്ദ്ധരും, അഭിഭാഷകരും ഒപ്പം മുഖ്യമന്ത്രിയോ റവന്യു മന്ത്രിയോ ഉൾപ്പെടുന്ന ഒരു സമിതി രൂപീകരിക്കണം. ഈ സമിതിവേണം കേരളം മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേസുകളിൽ സ്വീകരിക്കേണ്ട വിവിധ നിലപാടുകൾ കൈക്കൊള്ളാൻ. ഇനി പ്രതികരണങ്ങളിലേയ്ക്ക്.
ദുരന്തം നേരിടാൻ തയ്യാറിയിക്കോളു എന്ന മനോജേട്ടന്റെ (നിരക്ഷരൻ)  പോസ്റ്റിൽ രേഖപ്പെടുത്തിയ പ്രതികരണങ്ങൾ

ഒരിക്കലും സർക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ നീക്കങ്ങൾ ഉണ്ടാവില്ല. ചർച്ച ചെയ്യാനും രമ്യതയിലെത്താനും ആവശ്യത്തിലധികം സമയം ഉണ്ടായിരുന്നു. അതൊന്നും വേണ്ടതുപോലെ വിനിയോഗിക്കപ്പെട്ടില്ല. ഇനി നഷ്ടം സഹിക്കാതെ മാർഗ്ഗം ഇല്ല. ദുരന്തം പടിവാതിൽക്കൽ എത്തി എന്നതോന്നൽ ഇനിയും ഈ വിഷയം കൈകാര്യം ചെയ്യുന്ന കോടതികൾക്കോ, കമ്മറ്റികൾക്കോ ഇല്ല. മൂന്നു ജില്ലകൾ മാത്രമല്ല ഇതിന്റെ ദുരന്തം അനുഭവിക്കുക. രണ്ടായി പകുക്കാൻ കേരളം എന്ന സംസ്ഥാനത്തിന്റെ ബഹുഭൂരിഭാഗവും കാണില്ല. എല്ലാം വിധിപോലെ വരട്ടെ! അങ്ങനെ സമാധാനിക്കാം. (21/11/2011)
മുൻപ് ഇവിടെ ഒരു കമന്റ് ഇട്ടതാണ്. അന്ന് മനസ്സിൽ തോന്നി എങ്കിലും നടക്കാൻ സാദ്ധ്യതയില്ലെന്ന് കരുതിയതുകൊണ്ട് എഴുതാതെ പോയത് ഇപ്പോൾ ചേർക്കുന്നു. മുല്ലപ്പെരിയാർ ഡാമും, ഇടുക്കി ഡാമും എല്ലാം തകർന്ന് പെരിയാറിലെ വെള്ളം കുത്തിയൊലിച്ച് ഇങ്ങ് എറണാകുളത്തെ എത്തുമ്പോൾ എറണാകുളത്തിന്റെ സ്ഥിതി എന്താവും? ആലുവ കഴിഞ്ഞാൽ അത്യന്തം അപകടകർമായ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന നിരവധി വ്യവസയശാലകൾ, അമ്മൊണിയയും, ക്ലോറിനും, എന്തിന് രാസകീടനനാശിനികൾ വരെ ഉത്പാദിപ്പിക്കുന്ന വലിയ വ്യവസായങ്ങൾ, ദശലക്ഷക്കണക്കിന് ഡീസൽ, പെട്രോൾ ക്രൂഡ് ഓയിൽ എന്നിവയുടെ സംഭരണികളും, വ്യവസായങ്ങളും. നഗരത്തിനടിയിലൂടെ തലങ്ങും വിലങ്ങും പോകുന്ന പെട്രോളിയം പൈപ്പുകൾ, ഇങ്ങനെ എല്ലാം ചേർന്ന് തീയും, വിഷവും വെള്ളവും ചേർന്ന ഒരു സംഹാരതാണ്ഡവം ആവില്ലെ എറണാകുളത്ത്? എന്ത് സംവിധാനത്തിലൂടെയാണ് ഇതിന്റെ ആഘാതം കുറയ്ക്കാൻ സധിക്കുക? നഗരം വിട്ട് പാലായനം ചെയ്താലും ഇവിടെ തിരിച്ചെത്താൻ പിന്നീട് സമീപ ഭാവിയിൽ സാധിക്കുമോ? (01/12/2011)


നമ്മുടെ ബൂലോകത്തിൽ സൈബർ ശബ്ദം പ്രകാശമായി എന്ന പോസ്റ്റിൽ രേഖപ്പെടുത്തിയ പ്രതികരണങ്ങൾ.
 • കൃത്യസമയത്ത് അവിടെ എത്തിച്ചേരാൻ കഴിഞ്ഞില്ല എന്നതിൽ വിഷമമുണ്ട്. പുതിയ ഡാമിനു വേണ്ടിയുള്ള ശബ്ദം ഇത്രയും ഗംഭീരമായി എത്തിക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ വളരെ സന്തോഷം. കൂടുതൽ ശക്തമായ നടപടികൾക്കും സമ്മർദ്ദങ്ങൾക്കും ഇത്തരം പ്രതിക്ഷേധങ്ങൾ രാഷ്ട്രീയ പാർട്ടികളെ പ്രേരിപ്പിക്കും എന്ന് കരുതാം. (26/11/2011)

  നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഈ വിഷയത്തിന് അർഹിക്കുന്ന പരിഗണന പലപ്പോഴും നൽകിയില്ല എന്നുതന്നെ ഞാനും വിശ്വസിക്കുന്നു. സുപ്രീംകോടതിയിൽ കേസ് നടക്കുന്ന പല അവസരങ്ങളിലും കേരളത്തെ ശരിയായി പ്രതിനിധാനം ചെയ്യാൻ പോലും വക്കീലന്മാർ ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. പല കാര്യങ്ങളിലും ശരിയായ നിലപാടുകൾ ഇല്ലാത്തതുമൂലം കോടതിയെ വേണ്ടരീതിയിൽ കാര്യങ്ങൾ ഗ്രഹിപ്പിക്കുന്നതിന് ഹാജരായ വക്കീലന്മാർക്ക് സാധിക്കാതെ പോയിട്ടുണ്ട്. താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും കക്ഷിയുടെ അഭിപ്രായം അല്ലെന്നും കേരളത്തെ പ്രതിനിധാനം ചെയ്ത വക്കീലന്മാർക്ക് കോടതിയിൽ പറയേണ്ടതായും വന്നിട്ടുണ്ട്. ഇവിടെ വി എ സൂചിപ്പിച്ചതുപോലെ ഡാം പൊളിച്ചാൽ ചെയ്യാനുള്ള പദ്ധതികളെ കുറിച്ച് കോടതി ചേദിച്ചപ്പോൾ ഒന്നും പറയാനില്ലാത്ത അവസ്ഥയായിരുന്നു കേരളത്തിന്. സ്വന്തം പാർട്ടി കാര്യങ്ങൾക്ക് സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകരെ ഹാജരാക്കുന്ന രാഷ്ട്രീയക്കാർ മുല്ലപെരിയാർ കേസിൽ അത്തരം നടപടി എടുത്തതും വിരളമാണ്. ഇപ്പോൾ ഈ അടുത്ത ഒരു വർഷത്തിനിടയ്ക്ക് കുറച്ചുകൂടി ഗൗരവത്തിൽ കാര്യങ്ങൾ കാണുന്നുണ്ടെന്നു മാത്രം. (27/11/2011) 

  മുകളിൽ പറഞ്ഞത് ഇതിന്റെ ഒരു രാഷ്ട്രീയ വശം. എന്നാൽ ഇന്ന് അത്തരം വിഴുപ്പലക്കലുകൾക്ക് സമയം ഇല്ലെന്ന് ഞാൻ കരുതുന്നു. കേരളത്തിന്റെ രാഷ്ട്രീയനേതൃത്വം ഏറ്റവും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിപ്പോൾ. മുൻപെങ്ങും ഇല്ലാത്തരീതിയിൽ ഇടുക്കി ജില്ലയിലെ പലഭാഗത്തുനിന്നും ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. തികച്ചും ദുർബലമായ ഒരു അണക്കെട്ടിനെ സംബന്ധിച്ച് പ്രത്യേകിച്ചും 116 വർഷം മുൻപ്; അൻപതുവർഷത്തെ ആയുസ്സ് നിർമ്മാതാക്കൾ തന്നെ നിശ്ചയിച്ച ഒരു അണക്കെട്ടിനെ സംബന്ധിച്ച്, ഭൂകമ്പത്തെക്കുറിച്ചും അതുമൂലം ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചും യാതൊരു ധാരണയും ഇല്ലാത്തകാലഘട്ടത്തിൽ പണിത ഒരു അണക്കെട്ടിനെ സംബന്ധിച്ച് ഇന്നത്തെ സ്ഥിതി തികച്ചും ആശങ്കാജനകം തന്നെ. ഈ വിഷയങ്ങൾ, നമ്മുടെ ആശങ്കകൾ, നമ്മുൾ ഉദ്ദേശിക്കുന്ന പദ്ധതികൾ ഇതെല്ലാം വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് നമ്മുടെ സർക്കാർ ഈ രംഗത്തെ അതിവിദഗ്ദ്ധരായ ആളുകളെ ഉൾപ്പെടുത്തി എത്രയും പെട്ടന്ന് തയ്യാറാക്കണം. ഇതിൽ യാതൊരു പഴുതും ഉണ്ടാവരുത്. എത്രയും വേഗം വേണം താനും. എന്നിട്ട് ആ രേഖ നിയമസഭയുടെ അടിയന്തിരയോഗം കൂടി അംഗീകരിച്ച് ഗവർണ്ണർ വഴി രാഷ്ട്രപതിയ്ക്ക് സമർപ്പിക്കണം. എത്രയും വേഗത്തിൽ കേന്ദ്രത്തിന്റെ നടപടികൾ ഇതിന്മേൽ ഉണ്ടാവാൻ ആവശ്യപ്പെടണം. സുപ്രീംകോടതി തൂക്കികൊല്ലാൻ വിധിച്ച 4 പ്രതികളുടെ ശിക്ഷ റദ്ദാക്കാൻ ഒരു സംസ്ഥാനത്തെ നിയമസഭയ്ക്ക് പ്രമേയം അവതിരിപ്പിച്ച് പാസാക്കി രാഷ്ട്രപതിയ്ക്ക് സമർപ്പിക്കാമെങ്കിൽ 30 ലക്ഷത്തിലധികം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയത്തിൽ നമുക്കും അതാവാം. നടപടി ഉണ്ടാവുന്നില്ലെങ്കിൽ നമ്മുടെ സാമാജികർ ഒന്നടങ്കം രാജ്‌ഭവനുമുന്നിലും, എം പി മാർ രാഷ്ട്രപതി ഭവനു മുന്നിലും നിരാഹാരം കിടക്കണം. ഇത്തരം സമ്മർദതന്ത്രങ്ങളെ അനങ്ങാപ്പാറകളെ അനക്കൂ. (27/11/2011)


  മറ്റൊന്നു കൂടി അടിയന്തിരനടപടി എന്ന നിലയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയിൽ നിന്നും 120 അടിയായികുറക്കണം എന്ന ഒരു നിർദ്ദേശം കേരളം ഇപ്പോൾ മുന്നോട്ട് വെച്ചിട്ടുണ്ട്.ഇതുമൂലം മില്ലപ്പെരിയാറിലെ ജലസംഭരണശേഷി 15ടീം സിയിൽ നിന്നും 7 ടി എം സി ആയി കുറയ്ക്കാമെന്നും അങ്ങനെ അപകടത്തിന്റെ ആഘാതം ലഘൂകരിക്കാമെന്നുമാണ് കേരളത്തിന്റെ വാദം. ഇതും തികച്ചും ആത്മഹത്യാപരം തന്നെ. ഇത്തരം മുട്ടുശാന്തികൾ അല്ല നമുക്കാവശ്യം. ശാശ്വതമായ പരിഹാരമാണ്. 120 അടിയായി കുറച്ചാൽ അത്യാഹിതം ഉണ്ടാവുന്നത് മഴക്കാലത്താണെങ്കിൽ അപ്പോഴും ഈ വെള്ളം ഒഴുകിയെത്തേണ്ട ഇടുക്കി ഡാം നിറഞ്ഞിരിക്കില്ലെ. അപ്പോൾ ഈ വെള്ളത്തെ ഉൾക്കൊള്ളാൻ ഇടിക്കി ഡാമിന് സാധിക്കും എന്നതിൽ എന്താണ് ഉറപ്പ്. ഇനി ഉൾക്കൊള്ളാനും തകരാതെ നിൽക്കാനും സാധിച്ചാൽ തന്നെ ഒഴുകിവരുന്ന ചെളിയും മണ്ണും ഡാമിന്റെ സംഭരണശേഷിയെ ബാധിക്കില്ലെ, കേരളത്തിന്റെ ഊർജ്ജശ്രോതസ്സാണ് ഇടുക്കി. ഈ മാലിന്യങ്ങൾ നിറഞ്ഞാൽ പിന്നെ വൈദ്യുതോല്പാദനം സാധ്യമാകുമോ? കേരളത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തെറ്റായ നടപടികൾ സ്വീകരിക്കാതെ കൂടുതൽ കരുത്തുറ്റ നിർദ്ദേശങ്ങളും നിലപാടുകളും ആണ് നമ്മുടെ ഭരണകൂടം കൈക്കൊള്ളേണ്ടത്. (27/11/2011)

  MATHS BLOG-ൽ ഹരിസർ പുനഃപ്രസിദ്ധീകരിച്ച മനോജേട്ടന്റെ (നിരക്ഷരൻ)മുല്ലപ്പെരിയാർ പൊട്ടിയാൽ എന്ന പോസ്റ്റിൽ രേഖപ്പെടുത്തിയ പ്രതികരണങ്ങൾ.
  നല്ല പോസ്റ്റ് ഹരിസാർ. മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള വിവരങ്ങൾ, അപകടത്തിന്റെ ആഘാതം എന്നിവ കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ ഈ ശ്രമം സഹായിക്കട്ടെ.

  മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള കരാറിനെക്കുറിച്ച് പറയുമ്പോൾ വിട്ടുപോയ ഒരു കാര്യം കൂടി ഞാൻ പറഞ്ഞുകൊള്ളട്ടെ. അച്യുതമേനോൻ സർക്കാരിന്റെ കാലഘട്ടത്തിൽ (1976-ൽ) തമിഴ്നാടുമായുള്ള കരാർ പുതുക്കിയിരുന്നു. അന്ന് ഈ സംസ്ഥാനത്തെ ഇന്നത്തെ ഈ ദുരവസ്ഥയിൽ നിന്നും രക്ഷിക്കാൻ ബന്ധപ്പെട്ടവർ വിചാരിച്ചിരുന്നെങ്കിൽ സാധിക്കുമായിരുന്നു. കേരളത്തിലെ മുപ്പതുലക്ഷത്തിലധികം മനുഷ്യജീവനുകൾ ഒറ്റിക്കൊടുത്തത് അവരാണ്. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരാർ അതിലും ഉദാരമായവ്യ്‌വസ്ഥകളോടെ തമിഴ്നാടിന് പുതുക്കി നൽകിയവർ. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കരാറിൽ ജലസേചനത്തിനല്ലാതെ മറ്റൊന്നിനും ഈ വെള്ളം ഉപയോഗിക്കരുതെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. വൈദ്യുതോത്പാദനത്തിന് ഈ വെള്ളം ഉപയോഗിക്കാം എന്ന വ്യവസ്ഥകൂട്ടിച്ചേർത്തത് അച്യുതമേനോൻ സർക്കാരിന്റെ കാലഘട്ടത്തിലാണ്. കരാറിലെ 999 വർഷത്തെ പാട്ടം എന്ന വ്യവസ്ഥയും അന്ന് റദ്ദാക്കപ്പെട്ടില്ല. അങ്ങനെ ഈ കൊടിയവിപത്തിൽ നിന്നും രക്ഷപ്പെടാൻ കിട്ടിയ ഒരു അവസരം നമുക്ക് നഷ്ടപ്പെട്ടു.

  ഇന്ന് ആന്ധ്രാപ്രദേശിൽ നിന്നും 1 ടി എം സി ജലം തമിഴ്നാട് വാങ്ങുന്നത് 3കോടി രൂപയ്ക്കാണ്. കേരളത്തിലെ മുല്ലപ്പെരിയാറിൽ നിന്നും വർഷം തോറും 70 ടി എം സി ജലം കൊണ്ടുപോകുന്ന തമിഴ്നാട് നമുക്ക് നൽകുന്നത് വർഷത്തിൽ 40,000 രൂപ മാത്രം!(29/11/2011)

  1970 മെയ് 29നാണ് തമിഴ്നാടുമായി ഉണ്ടായിരുന്ന കരാർ പുതുക്കിയത്. 1976എന്ന് തെറ്റായി ചേർത്തത് ക്ഷമിക്കുമല്ലൊ.(29/11/2011)

  1947-ൽ ഭാരതം സ്വതന്ത്രമായപ്പോൾ ബ്രിട്ടീഷ് സർക്കാരുമായി ഉണ്ടാക്കിയ പല കരാറുകളും ഇല്ലാതാക്കപ്പെട്ടു. അക്കൂട്ടത്തിൽ തിരുവിതാംകൂറും മദ്രാസുമായി 29/10/1886-ൽ ഉണ്ടായിരുന്ന മുല്ലപ്പെരിയാർ കരാറും റദ്ദായി. കരാർ പുതുക്കാൻ തമിഴ്നാട് പല ചർച്ചകളും നടത്തുകയും പരാജയപ്പെടുകയും ചെയ്തു. പിന്നീട് 1970 കമ്മ്യൂണിസ്റ്റ് പാർട്ടി (സി പി ഐ)നേതൃത്വത്തിലുള്ള സി അച്യുതമേനോൻ സർക്കാരാണ് ഈ കരാർ മുൻ‌കാലപ്രാബല്യത്തോടെ പുതിക്കിയത്. ബ്രിട്ടീഷുകാരുണ്ടാക്കിയ കരാറിൽ ഉണ്ടായിരുന്ന ദോഷകരമായ പല വ്യവസ്ഥകളും ഇല്ലാതാക്കിയില്ലെന്ന് മാത്രമല്ല (999 വർഷത്തേയ്ക്ക് പാട്ടക്കരാർ ഉൾപ്പടെ) മറ്റ് ആവശ്യങ്ങൾക്ക് പെരിയാറിലെ ജലം ഉപയോഗിക്കാം എന്ന വ്യവസ്ഥയും ഉൾപ്പെടുത്തി. നേരത്തെ എഴുതിയ ഈ അഭിപ്രായം വീണ്ടും ചേർത്തത് ബ്രിട്ടീഷുകാരെക്കാൾ നമുക്ക് ദ്രോഹം ചെയ്തത് നമ്മുടെ ജനാധിപത്യ സർക്കാർ തന്നെ എന്നത് ഓർമ്മിപ്പിക്കാൻ മാത്രം.(29/11/2011)


  @kaalidaasan സ്വാതന്ത്ര്യത്തിനു മുമ്പുള്ള വിഷയമായതുകൊണ്ട്, കേന്ദ്ര സര്‍ക്കാരിനൊരു നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കാം. അങ്ങനെ ഒരു നിയമം ഉണ്ടായാല്‍ കോടതി അതിനനുസരിച്ചേ ഏത് തീരുമാനവും എടുക്കൂ.
  സ്വാതന്ത്ര്യത്തിനു മുൻപുള്ള കരാർ എന്ന് താങ്കൾ പറയുന്നതുപോലെ തന്നെ എല്ലാ മാദ്ധ്യമങ്ങളും ഈ കരാറിനെ വിശേഷിപ്പിക്കുന്നത് എന്തുകൊണ്ട്? ഇപ്പോൾ നിലവിലുള്ള കരാർ 29/05/1970-ൽ കേരളസർക്കാരും തമിഴ്നാട് സർക്കാരും തമ്മിൽ ഉള്ളതല്ലെ? 1886 ഒൿടോബർ 29ന് ബ്രിട്ടീഷ് സർക്കാരും തിരുവിതാംകൂറും തമ്മിലുണ്ടാക്കിയ കരാർ അച്യുതമേനോൻ സർക്കാർ പുതുക്കിയതല്ലെ?(01/12/2011)


  അച്യുതമേനോൻ സർക്കാർ ഉണ്ടാക്കിയ ഭേദഗതിയിൽ ഇങ്ങനെ ഒരു വ്യവസ്ഥ (marked in bold letters) ഉണ്ടായിരുന്നു.

  “and the lessee doth hereby covenant with the lessor that the lessee will pay to the lessor yearly rent at the rate of Rs.30 (Rupees thirty only) for every acre of the said lands demised and granted within the said contour line including the 8,000 acres referred to in clause one and the first of such payment of yearly rent be made at the expiration of twelve calendar months from the due date of payment in the year one thousand nine hundred and sixty nine as per the Principal Deed and the lessee doth hereby covenant with the lessor that the rent alone herein mentioned shall be subject to revision once in every thirty years from the twenty ninth day of May one thousand nine hundred and seventy at such rate as may be mutually agreed upon and the lessee doth hereby covenant with the lessor that the lessee will pay to the lessor the yearly rent hereinbefore reserved or at such revised rent as the case may be.”

  ഇതനുസരിച്ച് 2000 മെയ് 29ന് വാടകയിൽ വ്യത്യാസം വരുത്തുന്നതിന് നമുക്ക് ഉണ്ടായിരുന്ന അവകാശം ആരും ഉപയോഗിക്കാഞ്ഞതെന്തേ?(01/12/2011)


  @kaalidaasan: 3. ഇന്‍ഡ്യന്‍ ഭരണഘടനയുടെ 131 വകുപ്പ് പ്രകാരം, ഭരണഘടന നിലവില്‍ വരുന്നതിനു മുന്നേ ഉള്ള ഉടമ്പടികളില്‍മേല്‍ ഇന്‍ഡ്യന്‍ സുപ്രീം കോടതിക്ക് അധികാരമില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമം പാസാക്കിയല്‍ അതിന്റെ പരിധിയില്‍ ഈ പ്രശ്നം വരും. ആ നിയമം നടപ്പില്‍ വരുത്തുന്നതില്‍ എന്തെങ്കിലും പാളിച്ച പറ്റിയാല്‍ സുപ്രീം കോടതിക്കിടപെടാം.

  ഈ വിഷയത്തിൽ 27/02/2006ലെ സുപ്രീംകോടതി വിധിയിൽ പറയുന്നത് ഇങ്ങനെ.
  “3. RE: Whether Article 363 of the Constitution bars the jurisdiction of this Court?
  23. The jurisdiction of the courts in respect of dispute arising out of any provision of a treaty, agreement, covenant, engagement, sanad or other similar instrument entered into or executed before the commencement of the Constitution is barred in respect of matters and in the manner provided in Article 363 of the Constitution of India. The main reason for ouster of jurisdiction of courts as provided in Article 363 was to make certain class of agreements non-justiciable and to prevent the Indian Rulers from resiling from such agreements because that would have affected the integrity of India. The agreement of the present nature would not come within the purview of Article 363. This Article has no applicability to ordinary agreements such as lease agreements, agreements for use of land and water, construction works. These are wholly non-political in nature. The present dispute is not in respect of a right accruing or a liability or obligation arising under any provision of the Constitution {see Madhav Rao Scindia v. Union of India }
  24. The contention also runs counter to Section 108 of the States Reorganisation Act, which expressly continues the agreement. There is, thus, no merit in this objection as well.“

  അച്യുതമേനോൻ സർക്കാർ ഒപ്പിട്ട കരാറിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഒരു റിട്ട് പെറ്റീഷൻ 01/02/2007-ൽ ചിറ്റൂർ എം എൽ എ ആയിരുന്ന കെ കൃഷ്ണൻ‌കുട്ടി കേരളഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നു. ഇതിന്റെ തുടർനടപടികൾ എന്തെങ്കിലും ആർക്കെങ്കിലും അറിയാമോ?(01/12/2011)


  അഭിനന്ദനങ്ങൾ.

  അപകടം നടന്നാൽ സ്വീകരിക്കേണ്ട മുൻ‌കരുതലുകൾക്ക് ഇത് എല്ലാവർക്കും സഹായകമാകട്ടെ.(30/11/2011)

  മനോജേട്ടന്റെ (നിരക്ഷരൻ) ഇനി അല്പം സുരക്ഷാനടപടികൾ എന്ന നാട്ടുപച്ചയിലെ പോസ്റ്റിൽ രേഖപ്പെടുത്തിയ പ്രതികരണം

   അപകടം നടന്നാൽ ഉണ്ടാകാവുന്ന ദുരന്തങ്ങൾ പ്രവചനാതീതം തന്നെ. സത്യത്തിൽ ഇത്തരം ഒരു അപകടത്തെകുറിച്ച് ചിന്തിക്കുന്നത് തന്നെ മനഃസമാധാനം തകർക്കുന്ന ഒന്നാണ്. എറണാകുളം നിവാസിയായ ഞാൻ ഇത്രയും ആകുലപ്പെടുന്നെങ്കിൽ ഡാമിന്റെ തൊട്ടു സമീപപ്രദേശങ്ങളിൽ വസിക്കുന്നവരുടെ ആധി എത്രമാത്രമാകും എന്നത് ആലോചിക്കാൻ സാധിക്കുന്നില്ല.

  നേരിയമംഗലം വരെ പെരിയാർ പൊതുവിൽ ഒഴുകുന്നത് മലയിടുക്കുകളിലൂടെയാണ്. അവിടെ അപകടം നടന്നാൽ എത്തുന്ന വെള്ളം വളരെ ശക്തമായി ഒഴുകുമെന്നതിനാൽ ഉരുൾപൊട്ടലും മലയിടിച്ചിലും എല്ലാം പ്രതീക്ഷിക്കാം. പെരിയാറിന്റെ ഭാവിഗതിതന്നെ ഇവിടെ നിശ്ചയിക്കപ്പെടും. നേരിയമംഗലത്തിനു ശേഷം പെരിയാർ കൂടുതൽ പരന്നൊഴുകാൻ തുടങ്ങുന്നു. അവിടെനിന്നും പ്രധാനമായും പെരിയാർ രണ്ടായി പിരിയുന്നത് ആലുവായിൽ വെച്ചാണ്. ഇവിടെ വരെ ശക്തമായ വെള്ളപ്പൊക്കമാണ് നാശനഷ്ടം വിതയ്ക്കുന്നതെങ്കിൽ ആലുവയിൽ നിന്നും പെരിയാറിന്റെ ഒരു കൈവഴിയുടെ ഒഴുക്ക് കേരളത്തിന്റെ വ്യവസായസിരാകേന്ദ്രമായ ഏലൂരിലൂടെയും കളമശ്ശേരിയിലൂടേയും കൊച്ചിക്കായയിലേയ്ക്കാണ്. പെരിയാറിന്റെ കൈവഴിയുടെ കരയിലുള്ള വിവിധവ്യവസായങ്ങളിലെ മാലിന്യങ്ങളും (പലതും അപകടകരമായ രാസവസ്തുക്കൾ ആണെന്നത് കൂടുതൽ പ്രാധാന്യം അർഹിക്കുന്നു)വഹിച്ചുകൊണ്ടാവും കൊച്ചിക്കായലിലും അറബിക്കടലിലും ഈ പാച്ചിൽ അവസാനിക്കുക. എഫ് എ സി ടി (അമോണിയ), എച്ച് ഐ എൽ (വിവിധ കീടനാശിനികൾ) ടി സി സി (സൾഫൂറിക്ക് ആസിഡ്, ക്ലോറിൻ), ഐ ആർ ഇ (അണുവികിരണ സാദ്ധ്യതയുള്ള മാലിന്യങ്ങൾ) ബിനാനി സിങ്ക്, സി എം ആർ എൽ, തുടങ്ങി നിരവധി വ്യവസായശാലകളിലെ മാലിന്യങ്ങളും അപകടകരമായ തോതിൽ ഈ വെള്ളത്തിൽ കലരും. ഇതിനു പുറമെ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉള്ള ഇന്ധനസംഭരണികൾക്കും, ഇരുമ്പനം, ചിത്രപ്പുഴ ഭാഗത്തെ ഇന്ധന സംഭരണികൾക്കും, കൊച്ചി റിഫൈനറിയ്ക്കും നാശനഷ്ടങ്ങൾ ഉണ്ടായാൽ ലക്ഷക്കണക്കിനു ലിറ്റർ വരുന്ന ഡീസൽ, പെട്രോൾ ക്രൂഡ് ഓയിൽ എന്നിവയും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിക്കും. പെട്ടന്നുയരുന്ന ജലനിരപ്പിൽ, നെടുമ്പാശ്ശേരി വിമാനത്താവളവും, ദക്ഷിണനാവീക ആസ്ഥാനവും വെള്ളത്തിലാവുമെന്നതിനാൽ വ്യോമമാർഗ്ഗമുള്ള രക്ഷാപ്രവർത്തനത്തേയും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം നേരിടുന്നതിനുള്ള മുൻ‌കരുതലുകൾ നാം സ്വീകരിക്കേണ്ടതായിട്ടുണ്ട്. വൈദ്യുതിവിതരണം നിലയ്ക്കുമെന്നതും, വാർത്താവിനിമയ സൗകര്യങ്ങൾ തടസപ്പെടുമെന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമാകും. ഒരിക്കൽ ഒരു വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ടു എന്ന വിശ്വസിക്കുന്ന എന്റെ നാടാ‍യ വൈപ്പിൻ ഇതോടെ പൂർണ്ണമായും കടലിനടിയിലായേക്കാം. പെരിയാറിന്റെ രണ്ടു പ്രധാനകൈവഴികളിൽ ഒന്ന് വൈപ്പിന്റെ വടക്കേ അറ്റത്ത് അഴീക്കോടും മറ്റൊന്ന് തെക്കേഅറ്റത്ത് വൈപ്പിനിലും അറബിക്കടലിൽ ചേരുന്നു. അപകടത്തെ കുറിച്ചുള്ള എന്റെ ആകുലതകൾ ഇതാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിൽ പ്രായോഗീകമായ ഒരു പദ്ധതിയും മനസ്സിൽ വരുന്നില്ല.(01/12/2011)
   
  Save Kerala - യിലെ ജലനിരപ്പ് 120 അടിയാക്കണം എന്ന പോസ്റ്റിൽ രേഖപ്പെടുത്തിയ പ്രതികരണം

  കേരളത്തിന്റെ ഭാഗത്തുനിന്നും എപ്പോഴും മുല്ലപ്പെരിയാർ വിഷയത്തിൽ ഉണ്ടായിട്ടുള്ളത് ദീർഘവീക്ഷണം ഇല്ലാത്ത നടപടികൾ മാത്രമാണ്. അതാണ് നാം ഇപ്പൊഴും മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നും, ഇടുക്കിയിലേയും മറ്റ് അനുബന്ധ ജലസംഭരണികളിലേയും ജലനിരപ്പ് കുറയ്ക്കണം എന്നും പറയുന്നത്. പരിസ്ഥിതി ആഘാതം വളരെ നേരിട്ടിട്ടുള്ള ഒരു നദിയാണ് പെരിയാർ. പണ്ട് പറഞ്ഞിരുന്ന ജലസമൃദ്ധി ഇന്ന പെരിയാറിനില്ല. എറണാകുളം ജില്ലയിലെ ഭൂരിഭാഗം പ്രദേശവും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പെരിയാറിനെയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും വേനൽക്കാലത്ത് ശുദ്ധജലം ലഭ്യമാകുന്നത് ഭൂതത്താൻ‌കെട്ട് ഡാമിലെ ജലം തുറന്നുവിട്ട് പെരിയാറിലെ ലവണാംശം നിയന്ത്രിച്ചാണ്. ഭൂതത്താൻ‌കെട്ടിൽ ജലം ലഭ്യമാകുന്നത് വേനൽക്കാലത്ത് ഇടുക്കിയിലും മറ്റും വൈദ്യുതോല്പാദനത്തിനു ശേഷം പെരിയാറിലേയ്ക്ക് ഒഴുകിയെത്തുന്ന ജലം വഴിയാണ്. ഇപ്പോഴേ ഇടുക്കി ഉൾപ്പടെയുള്ള ജലസംഭരണികളിലെ ജലം ഉപയോഗിച്ചു തീർക്കുന്നത് സംസ്ഥാനത്തെ വേനൽക്കാലത്ത് കടുത്ത വൈദ്യുതക്ഷാമത്തിലേയ്ക്കും, എറണാകുളം ഉൾപ്പടെയുള്ള ജില്ലയിലെ പ്രദേശങ്ങളെ കുടിവെള്ളക്ഷാമത്തിലേയ്ക്കും നയിക്കും. (01/12/2011)

 • ഈ വാദങ്ങളോട് യോജിക്കാൻ കഴിയുന്നില്ല. ഇന്നത്തെ അവസ്ഥയിൽ രണ്ടുമാസക്കാലം കാത്തിരിക്കുക എന്നത് ശരിയായ നടപടിയായി തോന്നുന്നില്ല. ഇപ്പോൾ തന്നെ നാം വളരെ വൈകിപ്പോയിരിക്കുന്നു. ഒരു സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണ്ടേത് സർക്കാരിന്റെ ചുമതലയാണ്. നമ്മുടെ സർക്കാരുകൾ മുൻ‌കാലങ്ങളിൽ ധാരാലം അബദ്ധങ്ങൾ ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും വലുത് അച്ചുതമേനോൻ സർക്കാരിന്റെ കാലഘട്ടത്തിൽ മുല്ലപ്പെരിയാർ കരാർ പുതിക്കി എന്നതുതന്നെ. ഇന്ത്യ സ്വതന്ത്രയായപ്പോൾ തിരുവിതാംകൂറും, ബ്രിട്ടീഷ് സർക്കാരും തമ്മിലുള്ള കരാർ ഇല്ലാതായതാണ്. അത് വീണ്ടും അതേ മണ്ടത്തരങ്ങളോടെ പുതുക്കിയത് അച്ചുതമേനോൻ ചെയ്ത വലിയ തെറ്റുതന്നെ. ആന്ധ്രയിൽ നിന്നും ഒരു ടി എം സി വെള്ളം മൂന്നു കോടി രൂപ നൽകി വാങ്ങുന്ന തമിഴ്നാട് 70 ടി എം സി ജലത്തിന് നമുക്ക് നൽകുന്നത് വെറും മൂന്നുലക്ഷത്തിൽ താഴെ മാത്രം. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കപ്പെടരുത്. മുല്ലപ്പെരിയാർ ഡാം ഓർഡിനൻസ് വഴി കേരളം ഏറ്റെടുക്കണം. പാട്ടക്കരാർ റദ്ദാക്കി നിലവിലെ ഡാം ഡികമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കണം. അതിനുശേഷം പുതിയ വ്യവസ്ഥകൾ അനുസരിച്ചാവണം തമിഴ്നാടുമായുള്ള കരാർ. പഴയ തെറ്റുകൾ ആവർത്തിക്കപ്പെടരുത്. കേരളവും ഇന്ന് ജലദൗർലഭ്യതയുള്ള സംസ്ഥാനമാണ്. ഉമ്മൻ ചാണ്ടി പറയുന്നതുപോലെ നമ്മുടെ പണം കൊണ്ട് നാം ഡാം നിർമ്മിച്ച സൗജന്യനിരക്കിൽ തമിഴ്നാടിന് വെള്ളം നൽകേണ്ട ആവശ്യം ഇല്ല. (02/12/2011)

  ബ്രിട്ടീഷുകാർ പണിതതുപോലെ തമിഴന് വെള്ളം കൊടുക്കുക എന്നതു മാത്രമാവരുത് പുതിയ ഡാമിന്റെ ഉദ്ദേശം. ബ്രിട്ടീഷുകാരൻ പണിതതു തമിഴനു വേണ്ടി ആയതിനാൽ നമുക്ക് വെള്ളം കിട്ടണമെങ്കിൽ 136 അടിയ്ക്ക് മുകളിൽ വെള്ളം എത്തണം എന്ന അവസ്ഥയാണ്. എന്തെങ്കിലും അപകടം ഉണ്ടായാൽ അതിനു മുൻപേ ഡാ‍മിലെ ജലനിരപ്പ് താഴ്ത്തണമെങ്കിലും തമിഴൻ തന്നെ കനിയണം. തമിഴൻ വിചാരിച്ചാലും 104 അടി വരെയുള്ള വെള്ളമേ ചോർത്തിക്കളയാൻ സാധിക്കൂ. അത്തരം ദുരന്തങ്ങൾ ഉണ്ടാകുന്ന അവസ്ഥയിൽ ഇടുക്കി ഡാമിനും മുല്ലപ്പെരിയാറിനും ഇടയ്ക്കുള്ള പതിനായിരങ്ങൾ എന്താ‍യാലും അപകടപ്പെടും. ഇപ്പോൾ തന്നെ പലപ്പോഴും ഇടുക്കി ഡാം അതിന്റെ പരമാവധി സംഭരണനിലയിൽ എത്താറൂണ്ട്. പുതിയ ഡാമിൽ നമുക്കും വെള്ളം സംഭരിക്കപ്പെടാൻ സാധിക്കണം. നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് എറണാകുളം നഗരവും പരിസരപ്രദേശങ്ങളും വേനൽക്കാലത്ത് ശുദ്ധജലക്ഷാമം അനുഭവിക്കുന്നുണ്ട്. ഓരു വെള്ളം പെരിയാറിൽ കയറി ലവണാംശം കൂടുന്നത് കൊണ്ടാണ് പമ്പിങ്ങ് തടസ്സപ്പെടുന്നത്. ഇതിന് പ്രതിവിധിയായി ചെയ്യുന്നത് ഭൂതത്താൻ‌കെട്ടിലെ വെള്ളം തുറന്നുവിട്ട് പെരിയാറിലെ ജലത്തിന്റെ ലവണാംശം ക്രമീകരിച്ചാണ്. ഭൂതത്താൻ‌കെട്ടിൽ ജലം എത്തുന്നത് ഇടുക്കിയിലും അനുബന്ധജലവൈദ്യുതപദ്ധതികളിലും വേനൽക്കാലത്ത് വൈദ്യുതി ഉത്പാദനം കഴിഞ്ഞ് പുറത്തുവരുന്ന ജലം ഉപയോഗിച്ചാണ്. ഇടുക്കിയിലെ ജലം ഇപ്പോൾ ഉപയോഗിച്ച് തീർക്കുന്നത് വേനൽക്കാലത്ത് എറണാകുളം ജില്ലയെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിനും കേരളത്തെ വൈദ്യുതപ്രതിസന്ധിയിലേയ്ക്കും തള്ളിവിടും. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാർ പുതിക്കി നമുക്ക് കൂടെ ഉപകാരപ്രദമായ രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കേണ്ടതാണെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ ഉണർവ് ഫലപ്രദമായി ഉപയോഗിച്ച് കാര്യങ്ങൾ നമുക്ക് കൂടി അനുകൂലമാകുന്ന തരത്തിൽ എത്തിക്കുന്നതിനുള്ള സാമ്ര്ത്ഥ്യം നമ്മുടെ ഭരണകൂടം കാണിക്കണം. ഇതുവരെ കിട്ടിയ അവസരങ്ങൾ എല്ലാം നഷ്ടപ്പെടുത്തിയവരാണ് നമ്മൾ.ഇനിയും അതാവർത്തിക്കാൻ അനുവദിച്ചുകൂട. (02/12/2011)

  29 November 2011

  മുല്ലപ്പെരിയാർ നിയമനടപടികൾ | Mullaperiyar Legal Actions

  മുല്ലപ്പെരിയാർ കരാറുമായി ബന്ധപ്പെട്ട വിവിധ നിയമനടപടികളുടെ രത്നച്ചുരുക്കം കേന്ദ്രസർക്കാരിന്റെ ജലവിഭവവകുപ്പിന്റെ ഔദ്യോഗീക വെബ്‌സൈറ്റിൽ നിന്നും. ഈ സൈറ്റ് ഇവിടെ സന്ദർശിക്കാം.

  1.         On 29-10-1886 a lease indenture for 999 years was made between Maharaja of Travancore and Secretary of State for India for Periyar irrigation works by another agreement in 1970, Tamil Nadu was permitted to generate power also.

  2.         The Mullaperiyar Dam was constructed during 1887-1895 across Periyar River in the then Travancore state (now Kerala) territory after said indenture. The Periyar Dam with full reservoir level of 152 ft. provides for diversion of water from the reservoir through a tunnel to Vaigai basin in Tamil Nadu for irrigation benefits in 68558 ha. 

  3          In 1979, reports appeared in Kerala Press about the safety of Mulla Periyar Dam.   On 25th November, 1979 Chairman, CWC held discussions at Thirvananthapuram regarding strengthening Periyar dam with officers of Irrigation and Electricity, Deptt. of Kerala and PWD of Tamil Nadu.  In the meeting, emergency measures to be completed before next monsoon (1980), medium term measures and long-term measures for strengthening of Periyar Dam were decided.  One of the emergency measures was to keep the shutters of spillway raised fully to lower the reservoir level to 136 ft. 

  4.         A second meeting under the Chairmanship of Chairman, CWC was held on 29th April 1980 at New Delhi and it was opined that after the completion of emergency and medium term measures in the form of cable anchoring, the water level in the reservoir can be restored up to 145 ft.

  5.         As per the Memorandum on the Rehabilitation of Mulla Periyar Dam prepared by CWC and forwarded to Tamil Nadu on 25th March, 1986, emergency measures were implemented.  In the aforesaid Memo, CWC gave its recommendation about peak flood and size of additional vents to be added in the spillway for implementing remaining emergency measure of providing additional spilling capacity.  It also gave its recommendation about the design details of concrete backing on the downstream face of the dam.  Besides this, CWC suggested The Government of Tamil Nadu to examine the possibility of raising the top of RCC parapet by another two feet apart from few other suggestions.              It was opined in the forwarding note that after completion of the proposed strengthening measures, provision of other additional vents and implementation of other suggestions, Periyar dam would be competent to hold water upto FRL of 152 ft.

  6.         The matter became subjudice with several petitions in the Kerala and Tamil Nadu High Courts. All these cases were transferred to the Supreme Court which heard the matter and desired in its order dated 28.4.2000 that Hon’ble Minister (WR) may convene a meeting of the Chief Ministers of both the states of Kerala and Tamil Nadu to amicably resolve the issue.  .

  7.        Hon’ble Minister (WR) convened the Inter-State meeting on 19.5.2000 and as decided in the meeting, an Expert Committee under Member (D&R), CWC with representatives from both States was constituted in June 2000 to study the safety of the dam with respect to strengthening of dam carried out by The Government of Tamil Nadu on the advice of Central Water Commission and advise regarding raising of water level in the reservoir beyond 136 ft as a result of strengthening of dam.

  8.     The Committee in its report of March, 2001 opined that with the strengthening measures implemented, the water level can be raised from 136 ft. to 142 ft. without endangering safety of the dam. Further raising of water level to 152 ft. will be considered after balance strengthening measures are implemented.

  9.                  In the case of Transfer Petition (Civil) No. 779-783/1998 Dr. Subramanian Swamy Vs Tamil Nadu, the Report of the Expert Committee was filed in the Hon’ble Supreme Court on 31.8.2001 and also sent to the State Governments of Kerala and Tamil Nadu. 

  10        In writ Petition ( C) No. 386 of 2001 (Mulla Periyar Environmental Protection Forum Vs Union of India and Ors) the Supreme Court in its Judgement dated 27.2.2006, permitted the Government of Tamil Nadu to raise the water level of Mulla Periyar dam from 136 ft. to 142 ft. and take up  the remaining strengthening measures.

  11.      Consequent to the aforesaid orders of the Supreme Court of India, the Kerala Government passed the Kerala Irrigation and Water Conservation (Amendment) Act 2006 which received the assent of the Governor   on 18th March 2006 which prohibited the raising of water level beyond 136 ft. in the Mulla Periyar Dam as Mullaperiyar Dam was placed under the Schedule of ‘Endangered Dams’.

  12.     The Government of Tamil Nadu filed a suit No. 3 of 2006 - State of Tamil Nadu v/s State of Kerala and Union of India in the Hon’ble Supreme Court on 31.3.2006 praying for -

  (i)                 Declaration of Kerala Irrigation and Water Conservation (Amendment) Act 2006 passed by Kerala Legislature as unconstitutional in its application to and effect on Mulla Periyar Dam.
  (ii)               Pass a decree of permanent injunction restraining Kerala from application and enforcing impunged legislation enforcing with or obstructing Tamil Nadu from increasing the water level to 142 feet and from carrying out the repair works as per judgment of Supreme Court dated 27th February 2006.

  13.      A Review Petition filed by the State of Kerala on 3.4.2006 was dismissed by the Supreme Court on 27.7.2006. 

  14.      In the matter referred to in para 13 above, the Hon’ble Supreme Court has passed an order on 25.9.2006 stating “the two State Governments independently or with the intervention of the Union of India may try to sort out the dispute, if possible.

  15.      The Hon’ble Union Minister (WR) convened an inter-State meeting of the Chief Ministers of States of Tamil Nadu & Kerala on Mulla periyar dam issue on 29.11.2006 at New Delhi.  Hon’ble Union Minister (WR) further discussed matter with the Minister (WR/PW) from the States of Tamil Nadu & Kerala on18.12.2006.  The States of Tamil Nadu and Kerala reiterated their respective stand in the meetings and no consensus could be reached regarding a solution acceptable to both States. The matter is now subjudice.

  16.              Subsequently, Hon’ble Chief Minister of Tamil Nadu met Hon’ble Prime Minister on 18.12.2007 and Hon’ble Prime Minister suggested him to have a meeting with Hon’ble Chief Minister of Kerala on Mulla Periyar issue.  Hon’ble Chief Minister of Tamil Nadu met Hon’ble Chief Minister of Kerala on 19.12.2007 in presence of Hon’ble Union Minister of Water Resources.  Further a letter dated 20.12.2007  was  received from the Hon’ble Chief Minister of Tamil Nadu  mentioning that in the above meeting, Hon’ble Chief Minister of Tamil Nadu suggested to oversee the seepage measurement of the dam by engineers not belonging to either of the two States through CWC and Hon’ble Chief Minister of Kerala  agreed to consider them.

  17.       Later, the Govt. of Tamil Nadu forwarded a letter dt 22/1/08 of Hon’ble Chief Minister of Kerala addressed to Hon’ble Chief Minister of Tamil Nadu wherein it is mentioned that in the meeting dt 19/12/2007 he suggested a joint mechanism to monitor the seepage. The Govt. of Tamil Nadu also enclosed a letter dated 4/2/2008 from Hon’ble Chief Minister of Tamil Nadu addressed to Hon’ble Chief Minister of Kerala wherein it is mentioned that joint monitoring was not discussed in the meeting.

  18.     CWC was requested to suggest a suitable mechanism for monitoring the seepage and possible structure of the Committee to monitor it. They suggested a nine- member Committee headed by a Chief Engineer, Central Water Commission having representatives from both States for Monitoring the seepage of Mulla Periyar Dam.   The composition of the Committee along with terms of reference was sent to Chief Secretary,  Government of Tamil Nadu and Kerala vide letter dated 28.4.2008 for  their concurrence / suggestions.

  19.       The Government of Tamil Nadu vide its letter dated 17.6.2008 has sent its comments on the proposed Monitoring Committee stating that the present proposal of the Government of India to constitute a Committee comprising officers from CWC, Tamil Nadu Government and Kerala Government to measure the seepage in Mulla Periyar Dam is not in conformity with the discussion held in the meeting dated 19.12.2007 and proposal will lead to more and more complications and thus not acceptable to Govt. of Tamil Nadu. The Govt. of Kerala vide letter dt 24.2.2009 informed that the stand taken by the Govt. of Tamil Nadu for  neutral agency of experts excluding those form Kerala and Tamil Nadu is not acceptable to them.

  20.      In the meanwhile, Govt. of Kerala has got done hydrological review studies from a professor of IIT, Delhi and has since filed the said hydrological studies report in the Hon’ble Supreme Court on 15.07.08 in connection with Suit No.3 of 2006 filed by the Government of Tamil Nadu. It has been concluded in the report that the Mulla Periyar dam is hydrologic ally unsafe for passing the estimated Probable Maximum Flood (2, 91,275 cusec / 8,248 cusec) with the existing spillway capacity. Comments of Hydrological Studies Organisation, CWC on the report were forwarded to the Govt. Advocate as per instructions of MoWR vide CWC letter dated 13.10.08. CWC has commented that the difference in the adopted values of Design Rainfall (Storm) depth, Time distribution of rainfall, Unit hydrograph & Infiltration rate have resulted in estimation of higher flood peak (PMF) and the said studies by the IIT Professor  does  not appear to be well founded.

  21.      Meanwhile the Government of Kerala constituted a Committee in May 2009 which submitted its report in June, 2009. The Committee suggested mapping of the underwater area, installation of highly sensitive computer operated Seismograph and construction of a new Dam downstream of existing dam. The Committee has also opined that the dam has reached such a deteriorated condition that no amount of rectification work could salvage it to a safe and healthy condition.  Keeping in view this report, Minister (WR) advised Chairman, CWC in July, 2009 to constitute a team of officers to visit the dam and assess the present condition of the Mulla Periyar dam and look into the issues raised in the report of the above Expert Committee. The team had proposed a visit to the dam from 22-25 July, 2009 and the conveniences of the Government of Kerala and Tamil Nadu for the visit were sought. The Government of Tamil Nadu agreed to the proposed visit but the Government of Kerala requested for postponement of the proposed visit because of torrential rains. Thereafter, the visit could not materialize.

  22.        Thereafter, Secretary (WR) convened a meeting on the Mulla Periyar Dam on 31.7.2009. The meeting was attended among others by Principal Secretary, PWD, Tamil Nadu and Additional Chief Secretary, WRD, Kerala. In the meeting the representative of Kerala informed that the Kerala Govt. visualizes construction of new dam as the only feasible solution and they have started survey and investigation for a new dam at an alternate site downstream of the existing dam and they may also consider the construction of a new dam at their own cost. Representative of Kerala stated in the meeting that the Govt. of Kerala also recognizes the established uses of water from the dam by Tamil Nadu as per the existing agreement between the two States and will continue the same after the construction of a new dam. In the said meeting the representative of Govt. of Tamil Nadu informed that the Govt. of Tamil Nadu would examine the proposal of the Govt. of Kerala for new Dam after the same is formally received from them. In view of this, Hon’ble Minister (WR) vide DO dated 26.08.2009  requested Hon’ble Chief Minister, Kerala to send the proposal in this regard to the Govt. of Tamil Nadu for their consideration.

  23.       Later, Govt. of Tamil Nadu vide letter dated 14.9.09 mentioned that as regards the decision that has emerged in the meeting, to examine the proposal of the Kerala Government for the construction of a new dam by Tamil Nadu Government, the Government of Tamil Nadu had already communicated to the Government of India as well as to the Government of Kerala that there is no need for construction of a new dam by the Kerala Government, as the existing dam after it is strengthened, functions like a new dam. They also  mentioned that Hon’ble Chief Minister of Tamil Nadu in his letter dated 13.07.09 to  Hon’ble Chief Minister of Kerala had mentioned that Kerala Govt. may not raise the issue of new dam any more.
             
  24.       The Govt. of Kerala vide letter dated 26.9.2009 sent comments on the minutes of the meeting dated 31.7.2009 mentioning that the statement “The Govt. of Kerala also recognizes the established use of water from the dam by the Tamil Nadu as per the existing agreement between the two States and continue the same after the construction of new dam” is not acceptable.  What was mentioned in the meeting was that Kerala is willing to give water to Tamil Nadu.
                                                                                          
  25.   Further, Hon’ble Supreme Court heard the issues related to Mulla Periyar Dam on 10.11.2009 and passed the order that,
  “As the case involves the resolution of said questions, the suit may be placed before the Hon’ble Chief Justice of India for necessary directions for placing it before a constitution Bench.
                                                           
  The contesting parties shall maintain status quo in respect of Mulla Periyar Dam as existing today.  However, order of status quo will not be an impediment for the plaintiff (State of Tamil Nadu) to carry out maintenance and repairs for proper upkeep of the said Dam.”


  26.        The case was heard by five judges on 18.2.2010 and the Court directed Central Govt. to constitute an empowered Committee in this regard which would hear the parties to the suit on all issues that will be  raised before them, and furnish a report, as far as possible, with in six months from their constitution. 

  27        Following the order of Hon’ble Supreme Court dated 29.02.2010, Centre (MoWR) has constituted an Empowered Committee vide Notification dated the 30th April, 2010.   The Committee started its functioning and was to submit its report within six months period.  Further, Supreme Court vide its order dated 20th September, 2010 has extended the term of Committee by a further period of six months.  Therefore, implementing the said directions of the Supreme Court, the Central Government extends, the terms of Empowered Committee for a further period of six months w.e.f. 30th October, 2010 vide Notification dated the 28th October, 2010.

   (ഈ വിവരങ്ങൾ പൂർണ്ണമായും http://mowr.gov.in/index3.asp?subsublinkid=751&langid=1&sslid=733 എന്ന സൈറ്റിൽ നിന്നുള്ളതാണ്.)

  27 November 2011

  മുല്ലപ്പെരിയാർ എന്റെ നിരീക്ഷണങ്ങൾ | Mullaperiyar my views

  നമ്മുടെ ബൂലോകത്തിലെ സൈബർ ശബ്ദം പ്രകമ്പനമായി എന്ന പോസ്റ്റിൽ ഞാൻ രേഖപ്പെടുത്തിയ മുല്ലപ്പെരിയാർ വിഷയത്തിൽ എന്റെ നിരീക്ഷണങ്ങൾ ക്രോഡീകരിച്ച് ഇവിടെയും ചേർക്കുന്നു.


  “നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഈ വിഷയത്തിന് അർഹിക്കുന്ന പരിഗണന പലപ്പോഴും നൽകിയില്ല എന്നുതന്നെ ഞാനും വിശ്വസിക്കുന്നു. സുപ്രീംകോടതിയിൽ കേസ് നടക്കുന്ന പല അവസരങ്ങളിലും കേരളത്തെ ശരിയായി പ്രതിനിധാനം ചെയ്യാൻ പോലും വക്കീലന്മാർ ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. പല കാര്യങ്ങളിലും ശരിയായ നിലപാടുകൾ ഇല്ലാത്തതുമൂലം കോടതിയെ വേണ്ടരീതിയിൽ കാര്യങ്ങൾ ഗ്രഹിപ്പിക്കുന്നതിന് ഹാജരായ വക്കീലന്മാർക്ക് സാധിക്കാതെ പോയിട്ടുണ്ട്. താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും കക്ഷിയുടെ അഭിപ്രായം അല്ലെന്നും കേരളത്തെ പ്രതിനിധാനം ചെയ്ത വക്കീലന്മാർക്ക് കോടതിയിൽ പറയേണ്ടതായും വന്നിട്ടുണ്ട്. ഡാം പൊളിച്ചാൽ ചെയ്യാനുള്ള പദ്ധതികളെ കുറിച്ച് കോടതി ചേദിച്ചപ്പോൾ ഒന്നും പറയാനില്ലാത്ത അവസ്ഥയായിരുന്നു കേരളത്തിന്. സ്വന്തം പാർട്ടി കാര്യങ്ങൾക്ക് സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകരെ ഹാജരാക്കുന്ന രാഷ്ട്രീയക്കാർ മുല്ലപെരിയാർ കേസിൽ അത്തരം നടപടി എടുത്തതും വിരളമാണ്. ഇപ്പോൾ ഈ അടുത്ത ഒരു വർഷത്തിനിടയ്ക്ക് കുറച്ചുകൂടി ഗൗരവത്തിൽ കാര്യങ്ങൾ കാണുന്നുണ്ടെന്നു മാത്രം.

  മുകളിൽ പറഞ്ഞത് ഇതിന്റെ ഒരു രാഷ്ട്രീയ വശം. എന്നാൽ ഇന്ന് അത്തരം വിഴുപ്പലക്കലുകൾക്ക് സമയം ഇല്ലെന്ന് ഞാൻ കരുതുന്നു. കേരളത്തിന്റെ രാഷ്ട്രീയനേതൃത്വം ഏറ്റവും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിപ്പോൾ. മുൻപെങ്ങും ഇല്ലാത്തരീതിയിൽ ഇടുക്കി ജില്ലയിലെ പലഭാഗത്തുനിന്നും ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. തികച്ചും ദുർബലമായ ഒരു അണക്കെട്ടിനെ സംബന്ധിച്ച് പ്രത്യേകിച്ചും 116 വർഷം മുൻപ്; അൻപതുവർഷത്തെ ആയുസ്സ് നിർമ്മാതാക്കൾ തന്നെ നിശ്ചയിച്ച ഒരു അണക്കെട്ടിനെ സംബന്ധിച്ച്, ഭൂകമ്പത്തെക്കുറിച്ചും അതുമൂലം ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചും യാതൊരു ധാരണയും ഇല്ലാത്തകാലഘട്ടത്തിൽ പണിത ഒരു അണക്കെട്ടിനെ സംബന്ധിച്ച് ഇന്നത്തെ സ്ഥിതി തികച്ചും ആശങ്കാജനകം തന്നെ. ഈ വിഷയങ്ങൾ, നമ്മുടെ ആശങ്കകൾ, നമ്മുൾ ഉദ്ദേശിക്കുന്ന പദ്ധതികൾ ഇതെല്ലാം വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് നമ്മുടെ സർക്കാർ ഈ രംഗത്തെ അതിവിദഗ്ദ്ധരായ ആളുകളെ ഉൾപ്പെടുത്തി എത്രയും പെട്ടന്ന് തയ്യാറാക്കണം. ഇതിൽ യാതൊരു പഴുതും ഉണ്ടാവരുത്. എത്രയും വേഗം വേണം താനും. എന്നിട്ട് ആ രേഖ നിയമസഭയുടെ അടിയന്തിരയോഗം കൂടി അംഗീകരിച്ച് ഗവർണ്ണർ വഴി രാഷ്ട്രപതിയ്ക്ക് സമർപ്പിക്കണം. എത്രയും വേഗത്തിൽ കേന്ദ്രത്തിന്റെ നടപടികൾ ഇതിന്മേൽ ഉണ്ടാവാൻ ആവശ്യപ്പെടണം. സുപ്രീംകോടതി തൂക്കികൊല്ലാൻ വിധിച്ച 4 പ്രതികളുടെ ശിക്ഷ റദ്ദാക്കാൻ ഒരു സംസ്ഥാനത്തെ നിയമസഭയ്ക്ക് പ്രമേയം അവതിരിപ്പിച്ച് പാസാക്കി രാഷ്ട്രപതിയ്ക്ക് സമർപ്പിക്കാമെങ്കിൽ 30 ലക്ഷത്തിലധികം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയത്തിൽ നമുക്കും അതാവാം. നടപടി ഉണ്ടാവുന്നില്ലെങ്കിൽ നമ്മുടെ സാമാജികർ ഒന്നടങ്കം രാജ്‌ഭവനുമുന്നിലും, എം പി മാർ രാഷ്ട്രപതി ഭവനു മുന്നിലും നിരാഹാരം കിടക്കണം. ഇത്തരം സമ്മർദതന്ത്രങ്ങളെ അനങ്ങാപ്പാറകളെ അനക്കൂ

  മറ്റൊന്നു കൂടി അടിയന്തിരനടപടി എന്ന നിലയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയിൽ നിന്നും 120 അടിയായികുറക്കണം എന്ന ഒരു നിർദ്ദേശം കേരളം ഇപ്പോൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതുമൂലം മുല്ലപ്പെരിയാറിലെ ജലസംഭരണശേഷി 15 ടി സിയിൽ നിന്നും 7 ടി എം സി ആയി കുറയ്ക്കാമെന്നും അങ്ങനെ അപകടത്തിന്റെ ആഘാതം ലഘൂകരിക്കാമെന്നുമാണ് കേരളത്തിന്റെ വാദം. ഇതും തികച്ചും ആത്മഹത്യാപരം തന്നെ. ഇത്തരം മുട്ടുശാന്തികൾ അല്ല നമുക്കാവശ്യം. ശാശ്വതമായ പരിഹാരമാണ്. 120 അടിയായി കുറച്ചാൽ അത്യാഹിതം ഉണ്ടാവുന്നത് മഴക്കാലത്താണെങ്കിൽ ഈ വെള്ളം ഒഴുകിയെത്തേണ്ട ഇടുക്കി ഡാം നിറഞ്ഞിരിക്കില്ലെ. അപ്പോൾ ഈ വെള്ളത്തെ ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് സാധിക്കും എന്നതിൽ എന്താണ് ഉറപ്പ്. ഇനി ഉൾക്കൊള്ളാനും തകരാതെ നിൽക്കാനും സാധിച്ചാൽ തന്നെ ഒഴുകിവരുന്ന ചെളിയും മണ്ണും ഡാമിന്റെ സംഭരണശേഷിയെ ബാധിക്കില്ലെ, കേരളത്തിന്റെ ഊർജ്ജശ്രോതസ്സാണ് ഇടുക്കി. ഈ മാലിന്യങ്ങൾ നിറഞ്ഞാൽ പിന്നെ വൈദ്യുതോല്പാദനം സാധ്യമാകുമോ? കേരളത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തെറ്റായ നടപടികൾ സ്വീകരിക്കാതെ കൂടുതൽ കരുത്തുറ്റ നിർദ്ദേശങ്ങളും നിലപാടുകളും ആണ് നമ്മുടെ ഭരണകൂടം കൈക്കൊള്ളേണ്ടത്. “

  23 November 2011

  സ്ത്രീകളുടെ സീറ്റ് | Ladies Seat

               പലപ്പോഴും കെ എസ് ആർ ടി സി യിലും സ്വകാര്യ ബസ്സുകളിലും യാത്രചെയ്യുമ്പോൾ ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ. ദീർഘദൂരയാത്രകളിൽ ആണ് ഇത് ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തിന് പോകുമ്പോഴും മറ്റും ഏറ്റവും ശല്യപ്പെടുത്തുന്നതും ഇതു തന്നെ. ഹൈക്കോടതി ജങ്‌ഷനിൽ നിന്നും ഓട്ടോ പിടിച്ച് കെ എസ് ആർ ടി സി സ്റ്റാന്റിൽ എത്തുന്നതുതന്നെ ഇരുന്നു പോകണം എന്ന സൗകര്യത്തിനു വേണ്ടിയാണ്. മിക്കവാറും സീറ്റ് കിട്ടാറുണ്ട്. എന്നാൽ ചിലപ്പോഴെല്ലാം കാലിയായി ഉണ്ടാവുക സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ മാത്രമാണ്. ദീർഘദൂര യാത്രയല്ലെ കിട്ടിയ സീറ്റിൽ ഇരിക്കാം എന്ന് കരുതിയാൽ തന്നെ തോപ്പും‌പടിയോ അരൂരോ എത്തുമ്പോഴേയ്ക്കും സ്ത്രീകൾ ആരെങ്കിലും എത്തി സീറ്റ് അവകാശപ്പെടും. ഇങ്ങനെ കയറുന്നവർ മിക്കവാറും ചേർത്തലയിലോ, ആലപ്പുഴയിലോ ഇറങ്ങേണ്ടവർ തന്നെയാകും. എന്നാലും സീറ്റ് ഒഴിഞ്ഞു കൊടുക്കാതെ തരമില്ല. നിയമം അതാണല്ലൊ. ഈ കാര്യത്തിൽ മാത്രം നിയമം കൃത്യമായി പാലിക്കാൻ ബസ്സ് കണ്ടക്റ്റർ മാർക്കും വല്ലാത്ത ഉത്സാഹമാണ്. ദീർഘദൂര സർവ്വീസുകളിൽ ഇത്തരം സംവരണം ആവശ്യമില്ലെന്ന പക്ഷക്കാരനാണ് ഞാൻ. നിയമം പൂർണ്ണമായും നടപ്പിലാക്കിയാൽ സർവ്വീസ് നടത്താൻ തന്നെ ബുദ്ധിമുട്ടാകും.

               ദീർഘദൂര സർവ്വീസുകളിൽ ഇതാണ് സ്ഥിതിയെങ്കിൽ സിറ്റി ബസ്സുകളിൽ മറ്റൊന്നാണ് അവസ്ഥ. പല ബസ്സുകളിലും സ്ത്രീകൾക്കും മറ്റ് സംവരണ വിഭാഗങ്ങൾക്കും മാത്രമുള്ള സീറ്റുകളാണ് കാണാൻ സാധിക്കുക. പൊതുസീറ്റുകളുടെ എണ്ണം സ്വതവേ വളരെ കുറവായി തോന്നും. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് അറിയില്ല. അതുകൊണ്ട് ഈ കാര്യത്തിൽ വ്യക്തത ഉണ്ടാക്കുന്നതിനായി ഈ വിവരങ്ങൾ സംബന്ധിച്ച് എറണാകുളും ആർ ടി ഒയ്ക്ക് വിവരാവകാശനിയമപ്രകാരം ഒരു അപേക്ഷ കൊടുത്തു. അതിനു കിട്ടിയ മറുപടി (G7/168/11/E) അനുസരിച്ച് യാത്രക്കാർക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന സീറ്റുകളുടെ 25% മാത്രമാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നത്. ഇതിൽ കൂടുതൽ സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെയ്ക്കുന്നത് നിയമപരമായി തെറ്റാണ്. അത്തരം ബസ്സുകൾക്കെതിരെ ആർ ടി ഒയ്ക്ക് പരാതി നൽകാവുന്നതാണ്.  നിയമം ഇങ്ങനെ ആയിരിക്കെ പല സിറ്റി ബസ്സുകളും പന്ത്രണ്ടോ അതിലധികമോ സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. പന്ത്രണ്ട് സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു ബസ്സിൽ 48 സീറ്റുകൾ ആകെ യാത്രക്കാർക്കായി ഉണ്ടാവണം. എന്നാൽ പലപ്പോഴും ബസ്സുകളിലെ ആകെ സീറ്റുകൾ നാല്പതിൽ താഴെ ആയിരിക്കും. ഇത്തരത്തിൽ ഏറ്റവും തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു സ്വകാര്യ ബസ്സ് എറണാകുളം - പറവൂർ - മാല്യങ്കര റൂട്ടിൽ സർവ്വീസ് നടത്തുന്ന KL-07AN-3123 ആർ സി നമ്പറുള്ളതാണ്. ആകെ 31 സീറ്റുകൾ മാത്രമുള്ള ഈ ബസ്സിൽ 12 സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിട്ടുണ്ട്. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച് ഈ ബസ്സിൽ ആകെ 7 സീറ്റുകൾ മാത്രമാണ് സ്ത്രീകൾക്കായി അനുവദിക്കപ്പെട്ടിട്ടുള്ളത്.

                ആനുപാതികമായി സംവരണം നടപ്പാക്കുന്നതിൽ പലപ്പോഴും കെ എസ് ആർ ടി സി മാതൃക ആണെങ്കിലും ചിലപ്പോഴെല്ലാം അവയും തോന്നിയ രീതിയിൽ സ്ത്രീകൾക്കായി സീറ്റുകൾ എഴുതി വെച്ച് കാണുന്നു. അധികവും ഇത്തരം പിശകുകൾ തിരു കൊച്ചി ബസ്സുകളിൽ ആണ്. തിരുകൊച്ചി ബസ്സുകൾ 40 സീറ്റുകൾ ഉള്ളവയാണ്. ചില ബസ്സിൽ 41 സീറ്റുകൾ ഉണ്ട്. കണ്ടക്റ്റർക്ക് നീക്കിവെച്ചിട്ടുള്ള ഒരു സീറ്റൊഴിവാക്കിയാൽ ബാക്കി സീറ്റുകൾ പരമാവധി 40 മാത്രമേ ഉണ്ടാകൂ. അതിൽ സ്ത്രീകൾക്കായി നിയമപ്രകാരം 10 സീറ്റുകൾ മാത്രം നീക്കിവെച്ചാൽ മതി. എന്നാൽ ചില തിരുകൊച്ചി ബസ്സുകളിൽ (RNE 272, Aluva)  13 സീറ്റ്  സ്ത്രീകൾക്കായി രേഖപ്പെടുത്തിക്കാണാം.

                 തെറ്റായരീതിയിൽ സ്ത്രീകൾക്കായി സീറ്റുകൾ രേഖപ്പെടുത്തിയ ഇത്തരം ബസ്സുകൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഒരു ബസ്സിൽ ആകെ അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളും അതിൽ വിവിധ വിഭാഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള സീറ്റുകളും, ബസ്സ് വിവിധ സർവ്വീസുകൾ നടത്തേണ്ട സമയക്രമവും നിർബന്ധമായും രേഖപ്പെടുത്തണം എന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇനി ബസ്സിൽ കയറുമ്പോൾ കിട്ടുന്നത് സ്ത്രീകൾ എന്നെഴുതിയ സീറ്റായാലും ആരെങ്കിലും വന്ന് എഴുന്നേല്‍പ്പിക്കുന്ന അവസരത്തിൽ ആ ബസ്സിലെ ആകെ സീറ്റും അതിൽ സ്ത്രീകൾക്കായുള്ള സീറ്റും നോക്കി മാത്രമേ സീറ്റ് വിട്ടുകൊടുക്കൂ. ഇരുന്ന് യാത്രചെയ്യുക എന്നത് എന്റേയും അവകാശമാണല്ലൊ.

  ചില സഹായകമായ പരാമർശങ്ങൾ
  1. ബസ്സുകളുടെ വീൽ ബേസും സീറ്റുകളുടെ എണ്ണവും
  2. ടാക്സും സീറ്റുകളുടെ എണ്ണവും വീൽ ബേസും

  31 August 2011

  വധശിക്ഷയും ദയാഹർജിയും നിയമസഭയും

  തികച്ചും അസാധാരണമായ വാർത്തകളാണ് ഇന്ന് കേട്ടത്. ഏറെ നാളുകൾക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉറക്കം വിട്ടുണർന്നതും ഏതാനും വർഷങ്ങളായി തങ്ങൾ അടയിരുന്ന ദയാഹർജികളിൽ തീരുമാനം രാഷ്ട്രപതിയെ അറിയിക്കാൻ ആരംഭിച്ചതും ഏതാ‍നും ആഴ്ചകൾ മുൻപാണ്. പെട്ടന്ന് ഇങ്ങനെ ഉണരാനും ദയാഹർജികളിൽ തീരുമാനം അറിയിക്കാനും തുനിഞ്ഞതും അസാധാരണം തന്നെ ആയിരുന്നു. അങ്ങനെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ സമർപ്പിച്ച ദയാഹർജിയിലും പതിനൊന്ന് വർഷങ്ങൾക്ക് ശേഷം തീരുമാനമായി, ആ ഹർജികൾ തള്ളിക്കൊണ്ട് 2011 ആഗസ്റ്റ് 1ന് രാഷ്ട്രപതിയുടെ തീരുമാനം വന്നു. 1999 ഒൿടോബർ എട്ടിന് രാജീവ് ഗാന്ധി വധക്കേസിന്റെ അന്തിമ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് നാലു പ്രതികൾക്ക് വധശിക്ഷയും വിധിച്ചു. എന്നാൽ ഇവർ നൽകിയ ദയാഹർജി രാഷ്ട്രപതി സ്വീകരിച്ചതോടെ 1999 നവംബർ 1ന് വധശിക്ഷയിന്മേലുള്ള തുടർനടപടികൾ നിറുത്തിവെയ്ക്കപ്പെട്ടു. പ്രതികൾക്ക് വധശിക്ഷ നടപ്പാക്കിയാൽ തമിഴ്നാട്ടിൽ ഉണ്ടാവാൻ ഇടയുള്ള ക്രമസമാധാനപ്രശ്നങ്ങൾ ഒരു വലിയ പരിധിവരെ ശിക്ഷ നടപ്പാക്കുന്നതിൽ നിന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ തടഞ്ഞു എന്നും പറയപ്പെടുന്നു. ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ കാരണം. എൽ ടി ടി ഇ എന്ന സംഘടന ഇല്ലാതായതോ? തമിഴ്നാട്ടിൽ ഇപ്പോഴും ഈ സംഘടനയെ അനുകൂലിക്കുന്നവർ ഉണ്ടെന്നത് എല്ലാവർക്കും അറിയാവുന്നതല്ലെ. ഇപ്പോഴും ഈ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഉള്ള പിന്തുണ വ്യക്തമാക്കുന്നതാണ് തമിഴ്നാട് നിയമസഭയിലും തമിഴ്നാട് ഹൈക്കോടതി വളപ്പിലും ഇന്ന് ഉണ്ടായ സംഭവങ്ങൾ.

  രജീവ് ഗാന്ധിയെ വധിക്കാൻ എൽ ടി ടി ഇ എന്ന ഭീകരസംഘടന ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതിയിൽ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടത് നിരപരധികളായ പതിനാലു വ്യക്തികൾ കൂടിയാണ്. ആ വ്യക്തികളോട് തമിഴ് ജനതയ്ക്ക് യാതൊരു സഹാനുഭൂതിയും ഇല്ലെ? തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി കുമാരി ജയലളിത അവതരിപ്പിച്ച മൂന്നു പ്രതികൾക്കും സെപ്തംബർ 9ന് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണം എന്നു രാഷ്ട്രപതിയോടാവശ്യപ്പെടുന്നു പ്രമേയം ഏകകണ്ഠമായാണ് പാസ്സായത്. ഇത് തികച്ചും അത്ഭുതപ്പെടുത്തുന്നു. സ്വന്തം സംസ്ഥാനത്തെ പതിനാലു പൗരന്മാരെ ദാരുണമായി കൊലപ്പെടുത്തിയ കൃത്യത്തിന് കൂട്ടുനിന്നു എന്ന് ഈ രാജ്യത്തെ പരമോന്നത് നീതിപീഠം കണ്ടെത്തിയ പ്രതികൾക്ക് വേണ്ടി അതേ സംസ്ഥാനത്തെ നിയമസഭ വാദിക്കുക. സുപ്രീംകോടതിയ്ക്കും നിയമവ്യവസ്ഥയ്ക്കും ഒരു വെല്ലുവിളിയായി തോന്നുന്നു ഇത്. പണ്ടും ജയലളിതയ്ക്കെതിരെ വാർത്തകൾ നൽകിയ ഒരു ദേശീയപത്രത്തിന്റെ പത്രാധിപരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട പാരമ്പര്യം ഈ നിയമസഭയ്ക്കുണ്ട്. അതിലും കടുത്തതായിപ്പോയി ഈ തീരുമാനം. രാജ്യത്തെ ഓരോ നിയമസഭകളും ഇത്തരത്തിൽ പ്രമേയങ്ങൾ പാസ്സാക്കിയാൽ എന്താവും സ്ഥിതി. പരമാധികാരത്തിനായി കാശ്മീർ നിയമസഭയും, അജ്മൽ അമീർ കസബിനെ വധിക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്രാ നിയമസഭയും, റാബറിയ്ക്കും ലാലുപ്രസാദിനും എതിരായ എല്ലാ കേസുകളും പിൻ‌വലിക്കണം എന്ന് ബീഹാർ നിയമസഭയും, നരേന്ദ്ര മോദിക്കെതിരായ എല്ല നടപടികളും നിറുത്തണം എന്ന് ഗുജറാത്ത് നിയമസഭയും പ്രമേയങ്ങൾ പാസ്സാക്കിയാൽ കോടതികളെ വെല്ലുവിളിക്കുന്നതിനു തുല്യമല്ലെ അത്.

  രാജീവ് ഗാന്ധി വധക്കേസിൽ പ്രതികൾ സമർപ്പിച്ച ദയാഹർജി തീർപ്പാക്കുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും, കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന സർക്കാരുകളും കാണിച്ച അലംഭാവം ഗുരുതരമായതു തന്നെ. ഇത്രയും കാലം പ്രതികൾക്ക് ശിക്ഷനൽകുന്നതിന് താമസംവരുത്തി എന്നത് തെറ്റുതന്നെ. പ്രതികൾ ചെയ്ത നീചകൃത്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഈ കാലതാമസം വധശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെടാൻ പര്യാപ്തമായ ഒരു ഘടകമാണെന്ന് ഞാൻ കരുതുന്നില്ല. കാലതാമസം ചൂണ്ടിക്കാട്ടി പ്രതികൾ വീണ്ടും ദയാഹർജി നൽകിയിട്ടുള്ളതായും, തമിഴ്നാട് ഹൈക്കോടതി വധശിക്ഷ നടപ്പാക്കുന്നത് ഏതാനും ആഴ്ചകളിലേയ്ക്ക് റദ്ദ് ചെയ്തതായും വാർത്തകളിൽ നിന്നും മനസ്സിലാകുന്നു. ഇനിയും അധികം വൈകിപ്പിക്കാതെ പ്രതികൾക്ക് സുപ്രീംകോടതി വിധിച്ച ശിക്ഷ നടപ്പാക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതുപോലെ വിവിധ രാജ്യദ്രോഹക്കേസുകളിൽ വധശിക്ഷ വിധിക്കപ്പെട്ട അഫ്‌സൽ ഗുരുവിന്റേയും, അജ്‌മൽ അമീർ കസബിന്റേയും ഉൾപ്പടെയുള്ള ശിക്ഷകളും എത്രയും പെട്ടന്ന് നടപ്പാക്കണം.

  7 August 2011

  ബി എസ് എൻ എൽ കസ്റ്റമർ കെയർ | BSNL Customer Care

                ബി എസ് എൻ എൽ ലാന്റ് ഫോൺ, മൊബൈൽ, ബ്രോഡ് ബാന്റ് എന്നിങ്ങനെ വിവിധ സേവനങ്ങൾ ഉപയോഗിക്കുന്ന ഞാൻ പലപ്പോഴും ബി എസ് എൻ എൽന്റെ കുറ്റങ്ങളാണ് ബ്ലോഗിലൂടെ മുൻപ് പറഞ്ഞിട്ടുള്ളത്. എന്നാൽ അതിനു വിപരീതമായി ഇന്ന് ബി എസ് എൻ എല്ലിനെ അഭിനന്ദിക്കാൻ ഈ മാദ്ധ്യമം ഉപയോഗിക്കുന്നു. നല്ലത് ചെയ്താൽ നല്ലത് എന്ന് പറയണമല്ലൊ.

                   കാര്യങ്ങൾ തുടങ്ങുന്നത് ജൂൺ മാസം ഏഴാം തീയതിയാണ്. പ്രതിമാസം 500 രൂപയുടെ BB Home 500 പ്ലാൻ ഉപയോഗിച്ചിരുന്ന ഞാൻ BB Home Rural Combo ULD 500 പ്ലാനിലേയ്ക്ക് മാറുന്നതിന് അപേക്ഷ നൽകി. ഒപ്പം ഒ വൈ ടി കണക്ഷൻ ഡിപ്പോസിറ്റിൽ ബാക്കിയുള്ളാ തുകയും ക്രെഡിറ്റ് നൽകണം എന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. പ്ലാൻ ചെയ്ഞ്ച് ജൂൺ 15ന് നടപ്പിൽ വന്നു. എന്നാൽ ബിൽ വന്നപ്പോൾ ഒ വൈ ടി യിലെ ബാക്കി ഡേപ്പോസിറ്റ് സംഖ്യ ക്രെഡിറ്റ് ചെയ്തിട്ടില്ല. അതിന് ഇ-മെയിൽ വഴി അപേക്ഷ നൽകി. രണ്ടു ദിവസത്തിനുള്ളിൽ എല്ലാം സെറ്റിൽ ചെയ്ത് ബിൽ റിവൈസ് ചെയ്തു തന്നു. അവർ പറഞ്ഞ സംഖ്യ ബിൽ അടയ്ക്കേണ്ട അവസാന തീയതിയായ 27/07/2011 നു മുൻപായി എറണാകുളം ബി എസ് എൻ എൽ ഭവനിൽ അടയ്ക്കുകയും ചെയ്തു.
                 ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് പോയി. എന്നാൽ ഇന്നലെ മുതൽ ബ്രോഡ്‌ബാന്റ് ലഭിക്കുന്നില്ല. കണക്ഷൻ ഡയൽ ചെയ്യുമ്പോൾ 691 എറർ (Password / User Name does not exist). ഇന്ന് ഞായറാഴ്ച ബി എസ് എൻ എലിന്റെ ബ്രോഡ് ബാന്റ് ഹെല്പ് ഡെക്സിൽ വിളിച്ച് കാര്യം പറയാം എന്ന് കരുതി. 99% ശതമാനവും കിട്ടാൻ ചാൻസില്ല. കാരണം ഞായറാഴ്ചയല്ലെ. 12678 വിളിച്ചു. പ്രതീക്ഷിച്ചതുപോലെ റിങ് ചെയ്യുന്നില്ല. വീണ്ടും കുറച്ചു സമയം കഴിഞ്ഞ് വിളിച്ചു. താങ്കൾ വിളിക്കുന്ന നമ്പർ താൽക്കാലികമായി പ്രവർത്തനരഹിതമാണെന്ന മറുപടി കിട്ടി. ശരി എന്നാൽ ബി എസ് എൻ എൽ കോൾ സെന്റർ എന്നു ശ്രമിച്ചു നോക്കാം. 1500 വിളിച്ചു. 1-2-9 എല്ലാം കുത്തി. ഒട്ടും വിചാരിക്കാതെ അങ്ങേത്തലയ്ക്കൽ ആൾ ഫോൺ എടുത്തു. പരാതി ബോധിപ്പിച്ചു. അപ്പോൾ കിട്ടിയ മറുപടി 12678-ൽ വിളിക്കാൻ. ഞാൻ പറഞ്ഞു ഇന്നെ ഞായറാഴ്ചയല്ലെ ഹെല്പ് ഡെസ്കിൽ ആളില്ലെന്ന് തോന്നുന്നു. “ഇല്ല താങ്കൾ വിളിച്ചു നോക്കു, കിട്ടും” അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ഞാൻ വീണ്ടും 12678 ഡയൽ ചെയ്തു. ഇപ്പോൾ റിങ് ചെയ്യുന്നുണ്ട്. അധികം വൈകാതെ അങ്ങേത്തലയ്ക്കൽ അളെ കിട്ടി, അരമണിക്കൂറ് സമയം അദ്ദേഹം എല്ലാം കേട്ടു കുറെ സെറ്റിങ്ങുകൾ പരിശോധിച്ചു പാസ്സ് വേർഡ് റിസെറ്റ് ചെയ്തു. ഫലം തഥൈവ. ഒടുവിൽ നാളെ രാവിലെ അക്കൗണ്ട്സ് വിഭാഗത്തിലും എൿചേഞ്ചിലും അന്വേഷിച്ചിട്ട് പറയാം എന്നു പറഞ്ഞു ഫോൺ വെച്ചു. പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിലും ഒരു ആശ്വാസം. പരാതി കേൾക്കാൻ എങ്കിലും ആരെങ്കിലും ഉണ്ടല്ലൊ. ഊണെല്ലാം കഴിഞ്ഞ് ഒന്നു കൂടെ ശ്രമിച്ചു അപ്പോൾ ദാ കണക്ഷൻ കിട്ടുന്നുണ്ട്. നാലുവർഷത്തെ ബ്രോഡ് ബാന്റ് ഉപയോഗത്തിൽ ഇതാദ്യമായാണ് ഒരു ഞായറഴ്ച പരാതി കേൾക്കുന്നതും പരിഹരിക്കപ്പെടുന്നതും. ഇതിൽ നിന്നും ഞാൻ മൻസ്സിലാക്കിയ കാര്യങ്ങൾ.
  1. ബില്ലിങ്ങ് പരാതികളിൽ കൃത്യമായി പരിഗണിക്കപ്പെടുന്നു
  2. ഇ-മെയിൽ ആയിപ്പോലും പരാതികൾ സ്വീകരിക്കുന്നു
  3. ഞായറാഴ്ചകളിലും കോൾ സെന്ററും (1500) ബ്രോഡ് ബാന്റ് ഹെല്പ് ഡെസ്കും (12678) പ്രവർത്തിക്കുന്നു
  4. ബ്രോഡ് ബാന്റ് ഹെല്പ് ഡെസ്ക്  (12678) സാധാരണ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്നുണ്ട്.
          നമ്മുടെ സർക്കാർ സംവിധാനങ്ങളും നന്നാവുന്നുണ്ട്. ഇന്ന് എനിക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കാനും ഈ അവസരം ഉപയോഗിക്കുന്നു. ഈ നല്ല അഭിപ്രായം നിലനിൽക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു

  14 July 2011

  മുംബൈ - ഒരിക്കലും പഠിക്കാത്ത പാഠങ്ങൾ

  ഇന്ന് 13/07/2011 മുംബൈ മഹാനഗരത്തിന്റെ ചരിത്രത്തിൽ വീണ്ടും ഒരു കറുത്ത ദിവസമായിട്ടാവും ഓർമ്മിക്കപ്പെടുക. ഭാരതത്തിന്റെ സമ്പത്തികതലസ്ഥാനം എന്നറിയപ്പെടുന്ന ഈ മഹാനഗരം ഇത് എത്രാമത്തെ തവണയാണ് ഭീകവാദികളുടെ അക്രമണത്തിന് ഇരയാവുന്നത്? അറിയില്ല. 1991 മുതൽ പലവട്ടവും വലിയ ആക്രമണങ്ങൾ തന്നെ ഈ മഹാനഗരത്തിനുമേൽ നടന്നിട്ടുണ്ട്. അവയെ എല്ലാം അതിജീവിച്ച് ഐതിഹാസികമായ ഉയിർത്തെഴുന്നേല്‍പ്പാണ് പലപ്പോഴും മുംബൈയിൽ നാം കാണുന്നത്. ഇന്ന് വീണ്ടും മഹാനഗരം ആ‍ക്രമിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ 21 ആളുകൾ ദാദർ, ഓപ്‌റ ഹൗസ്, സവേരി ബാസാർ എന്നിവിടങ്ങളിൽ ഉണ്ടായ മൂന്ന് ബോംബ്‌സ്ഫോടനങ്ങളുടെ ഫലമായി കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറിലധികം ആളുകൾ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലും ആണ്. എന്നാണ് നാം ഈ ആക്രമണങ്ങളിൽ നിന്നും പാഠം പഠിക്കുക. ഇതുവരെ രാജ്യത്തിനു നേരെ നടന്ന ആക്രമണങ്ങളിൽ എത്ര പ്രതികളെ ശിക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കേസന്വേഷണവും വിചാരണയും ശിക്ഷാവിധിയും ഉണ്ടായാലും പലപ്പോഴും ശിക്ഷകൾ സമയബന്ധിതമായി നടപ്പാക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അഫ്സൽ ഗുരുവും, അജ്മൽ അമീർ കസബും എല്ല്ലാം ഇതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങൾ. ഇത്തരത്തിൽ നമ്മുടെ അയൽ‌രാജ്യം പരിശീലനവും ആയുധവും നൽകി ഇവിടേയ്ക്ക് വിടുന്ന കൂലിപ്പട്ടാളക്കാരെ മാത്രം പിടികൂടിയാൽ പോരാ ഇതിന്റെ ആസൂത്രകരായി അയൽ‌രാജ്യത്ത് വിലസുന്നവരേയും അവർക്ക് ഒത്താശചെയ്യുന്ന നമ്മുടെ നാട്ടിലെ രാജ്യദ്രോഹികളേയും കണ്ടെത്തി ഉന്മൂലനം ചെയ്യണം. എങ്കിലേ ഇത്തരം ആക്രമണങ്ങളിൽ നിന്നും ഭയാശങ്കകളില്ലാത്ത ഒരു ജീവിതം നമുക്ക് സാധ്യമാകൂ. നമ്മുടെ ഭരണാധികാരികളുടേയും സുരക്ഷാസംവിധാനങ്ങളുടേയും പ്രവർത്തനങ്ങളിലെ അപര്യാപ്തയാ ആവർത്തിയ്ക്കുന്ന ഇത്തരം ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്. കൂടുതൽ ജാഗ്രത്തായ പ്രവർത്തനം സുരക്ഷാ ഏജൻസികളും, രഹസ്യാന്വേഷണ വിഭാഗങ്ങളും കാണിക്കേണ്ടിയിരിയ്ക്കുന്നു. മുംബൈയിലെ സ്ഫോടനങ്ങളിൽ മരിച്ച നിരപരാധികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതോടൊപ്പം ഇവരുടെ മരണത്തിന് ഉത്തരവാദികളായവരെ ഉന്മൂലനം ചെയ്യും എന്ന പ്രതിജ്ഞയും നമുക്ക് ഈ അവസരത്തിൽ എടുക്കാം.

  6 July 2011

  ശ്രീപത്മനാഭസ്വാമിയുടെ സ്വത്തുക്കൾ

  കഴിഞ്ഞ കുറെ ദിവസങ്ങളായി ബൂലോകത്തിലേയും കേരളത്തിലെ വാർത്താ മാദ്ധ്യമങ്ങളിലേയും പ്രധാന ചർച്ചാവിഷയം പത്മനാഭസ്വാമിയുടെ സ്വത്തിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ആണല്ലൊ. ഇങ്ങനെ പല മദ്ധ്യമങ്ങളിലും നടക്കുന്ന ചർച്ചകളിൽ നിന്നും ഞാൻ മനസ്സിലാക്കിയ ചിലകാര്യങ്ങൾ സംക്ഷിപ്തമാക്കി  ഈ വിഷയത്തിൽ മനോജേട്ടന്റെ (നിരക്ഷരൻ) ബസ്സിൽ ഞാൻ രേഖപ്പെടുത്തിയ അഭിപ്രായം ഇവിടെ ചേർക്കുന്നു.
  1. പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിൽ  ഇപ്പോൾ സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് നടത്തുന്ന കണക്കെടുപ്പിലൂടെ നമ്മൾ അറിയുന്ന വസ്തുക്കൾ ഒരു നിധി എന്ന ഗണത്തിൽപെടുത്താൻ സാധിക്കുന്നവയല്ല. ഇവയെ സംബന്ധിക്കുന്ന കണക്കെടുപ്പുകൾ പല ഘട്ടത്തിലും ഭരിച്ചിരുന്ന രാജക്കന്മാർ തന്നെ നടത്തിയിട്ടുള്ളതും അത് സംബന്ധിക്കുന്ന രേഖകൾ ലഭ്യമാണെന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഒരു പക്ഷെ ഈ ശേഖരത്തെക്കുറിച്ച് സാമാന്യജനത്തിന് അറിയില്ലെങ്കിലും ക്ഷേത്രവും രാജകുടുംബവുമായി ബന്ധപ്പെട്ട പലർക്കും അമൂല്യമായ ഈ സ്വത്തുക്കളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നതായി സുപ്രീം കോടതിയിൽ ഈ വിഷയത്തിലെ ഹർജിക്കാർ തന്നെ സമ്മതിക്കുന്നു. പത്മനാഭസ്വാമിയുടെ ഈ സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകുന്നത് തടയാൻ ആണ് തങ്ങൾ സുപ്രീംകോടതിയെ സമീപിച്ചതെന്നും അവർ പറയുന്നു. അതുകൊണ്ടുതന്നെ ഇവ അവിചാരിതമായി കണ്ടെത്തിയവ അല്ല. ക്ഷേത്രസംബന്ധിയായ രേഖകളിൽ പരാമർശമുള്ളവ ആകയാൽ ക്ഷേത്രത്തിന്റെ തന്നെ സ്വത്താണ്. മറ്റാർക്കും ഇതിൽ അവകാശമില്ലെന്നും ഞാൻ കരുതുന്നു.
  2. തിരുവിതാംകൂർ രാജവംശം ഈ സ്വത്തിന് ഇതുവരെ അവകാശവാദം ഉന്നയിച്ചതായി എങ്ങും വായിച്ചോ കേട്ടോ അറിവില്ല. അതിനാൽ തന്നെ അവരെ ഇതിന്റെ പേരിൽ അപഹാസ്യരാക്കുന്നത് ശരിയല്ലെന്ന് ഞാൻ കരുതുന്നു. മറിച്ച് ഈ സ്വത്തുക്കൾ ഇത്രയും കാലം സംരക്ഷിച്ച അവർ അഭിനന്ദനം അർഹിക്കുന്നു.
  3. ഇന്നത്തെ നിലയിൽ ക്ഷേത്രം അതിന്റെ ആചാരാനുഷ്ഠാനങ്ങളോടെ മുന്നോട്ട് കൊണ്ടു പോകുന്നത് വളരെ ഭാരിച്ച ഉത്തരവാദിത്വമാണ്. സർക്കാരിൽ നിന്നും ലഭിക്കുന്ന ഗ്രാന്റും, ക്ഷേത്രത്തിൽ നിന്നും ആകെ ലഭിക്കുന്ന വരുമാവും കൂട്ടിച്ചേർത്താലും ജീവനക്കാർക്ക് ശംബളം കൊടുക്കാൻ പോലും തികയാത്ത അവസ്ഥയാണ് നിലവിലേതെന്ന് വിവിധ ചർച്ചകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. ഇതുവരെ കച്ചവടവൽക്കരിച്ചിട്ടില്ലാത്തതിനാൽ (ശബരിമലയും മറ്റ് ക്ഷേത്രങ്ങളും പോലെ) ക്ഷേത്രം അതിന്റെ ആചാരങ്ങൾ തുടർന്ന് കൊണ്ടുപോകുന്നതിൽ വിജയിച്ചു എന്നാണ് ഞാൻ കരുതുന്നത്. ഈ നില തുടരണം എന്നതു തന്നെയാണ് എന്റെ അഭിപ്രായം. അങ്ങനെ തുടരുന്നതിനാവശ്യമായ ധനസമ്പാദനത്തിന് ഈ സ്വത്തുക്കൾ ഉപയോഗിക്കാൻ കഴിയണം.
  4. ഈ ക്ഷേത്രസ്വത്തുക്കൾ ഉപയോഗിച്ച് ക്ഷേത്രാചാരങ്ങൾക്ക് ഭംഗം വരാത്ത വിധത്തിൽ ഒരു മ്യൂസിയം നിർമ്മിക്കുന്നതിനും, അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും, അതിൽ നിന്നുള്ള വരുമാനം ക്ഷേത്രാവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്നതിനും ഉള്ള അധികാരവും അവകാശവും ക്ഷേത്രത്തിൽ നിലവിലുള്ള ട്രസ്റ്റ് സംവിധാനത്തിന് ആവണം.
  5. ഈ ക്ഷേത്രസ്വത്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഉറപ്പും സുരക്ഷിതത്വവും നിലവിലെ അറകൾക്ക് ഉണ്ടെന്നാണ് വാർത്തകളിൽ നിന്നും മനസ്സിലക്കുന്നത്. അതിനാൽ ഈ സ്വത്തുക്കൾ നിലവിൽ ഉള്ള സ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കുന്നതാവും ഉചിതം. മഹാത്മാവിന്റെ കണ്ണട സൂക്ഷിക്കാൻ സാധിക്കാത്ത നാഷണൽ മ്യൂസിയം അധികൃതരും, കേരളിത്തിലെ നിരവധി ക്ഷേത്രങ്ങൾ “സംരക്ഷിച്ചു” കൊണ്ടിരിക്കുന്ന പുരാവസ്തു വകുപ്പും ഇതേറ്റെടുത്താൽ പലതും ആവിയായി പോയി എന്ന് വരാം. ഇവിടെ പൂർണ്ണത്രശീയക്ഷേത്രത്തിൽ കുടകളുടെ സ്വർണ്ണപിടികൾക്കും, എന്തിന് അവയിൽ പതിച്ച വൈരക്കല്ലുകൾക്ക് പോലും വല്ലാത്ത തേയ്മാനമാണ്. അമൂല്യമായ സ്വത്തുക്കൾ സംരിക്ഷിക്കുന്നതിനെ കുറിച്ച് ഉപദേശം നൽകാൻ തയ്യാറായിരിക്കുന്ന ആനന്ദബോസിനും, പുരാവസ്തുവകുപ്പിനും വയനാട്ടിലെ ജൈനക്ഷേത്രങ്ങളും, കേരളത്തിൽ നാമവശേഷമായിക്കൊണ്ടിരിക്കുന്ന പല അതിപുരാതനക്ഷേത്രങ്ങളും ആദ്യം സംരക്ഷിക്കാം കാരണം ഇപ്പോഴെ വൈകി ഇനിയും വൈകിയാൽ അവ ഉണ്ടാവില്ല, അത്രയും ദുർഗതി പത്മനാഭസ്വാമിക്കും ക്ഷേത്രത്തിനും ഉണ്ടായിട്ടില്ല.
  6. ഈ ക്ഷേത്രത്തിനും സ്വത്തുക്കൾക്കും പൂർണ്ണമായ സംരക്ഷണം നൽകേണ്ട ബാധ്യത സർക്കാരിനുണ്ട്. അത് ക്ഷേത്രാചാരങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ സർക്കാർ നിർവ്വഹിക്കണം.
  7. രാജഭരണകാലത്ത് നിലനിന്നിരുന്ന അനാചാരങ്ങളും ശിക്ഷാരീതികളും അപലപിക്കപ്പെടേണ്ടതു തന്നെ. എന്നാൽ അത് തിരുവിതാംകൂറിൽ മാത്രം ഒതുങ്ങിനിന്നതല്ല. ഈ രാജ്യത്തിനെ ആകെ ഗ്രഹിച്ചിരുന്ന ഒന്നു തന്നെയാണ് അത്. അത് തീർച്ചയായും അപലപനീയം തന്നെ. അങ്ങനെ ഉള്ള കാലഘട്ടത്തിലൂടെ കടന്നു വന്ന അവസ്ഥയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലേതെന്നതു പോലെ രാജ്യത്തിലെ പല പുരാതനങ്ങളായ ക്ഷേത്രങ്ങളിലും (അവയെല്ലാം രാജഭരണകാലഘട്ടത്തിൽ രാജക്കന്മാരുടെ അധീനതയിൽ ഉള്ളതായിരുന്നു, അതിന്റെ സമ്പത്തിന്റെ ഉറവിടം രാജാവ് കാഴ്ചവെച്ച വസ്തുക്കളും നികുതികളിൽ നിന്നുള്ള വരുമാനവും തന്നെയാണ്) ഇത്തരത്തിൽ അമൂല്യമായ സമ്പത്ത് സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അവയൊന്നും ഒരിക്കലും സർക്കാർ ഖജനവാലേയ്ക്ക് ചേർത്തിട്ടില്ല, മറിച്ച് അതാത് ക്ഷേത്രങ്ങളിൽ തന്നെ സംരക്ഷിച്ച് വരുന്നു. ആ രീതി തന്നെ ഇവിടെയും തുടരണം.
  8. രാജഭരണകാലത്തെ നികുതി സമ്പ്രദായങ്ങളെ പലരും പരുഷമായിട്ടാണ് അപലപിച്ചിരിക്കുന്നത്. അത്തരം നികുതികൾ തിരുവിതാംകൂറിൽ മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടായിരുന്നു. വളരെ ക്രൂരമായിത്തന്നെയാണ് അത് പിരിച്ചിരുന്നതും. ചുങ്കക്കാരൻ പലപ്പോഴും സമാന്യജനത്തിന് വെറുക്കപ്പെട്ടവൻ തന്നെ ആയിരുന്നു. ചാണക്യന്റെ ഭരണത്തിൻ കീഴിൽ വേശ്യകളിൽ നിന്നും തൊഴിൽനികുതി ഈടാക്കിയിരുന്നതായിപ്പോലും കേട്ടിട്ടുണ്ട്. രാജഭരണത്തിലും, ജനാധിപത്യ ഭരണത്തിലും നികുതി പിരിവിന്റെ ഈ രീതികൾക്ക് കാര്യമായ വ്യത്യാസം ഇല്ല. ജീവൻ‌രക്ഷാമരുന്നുകൾക്കും അത്യാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾക്കും ഇന്നും നാം നികുതി നൽകാൻ ബാധ്യസ്തരാണല്ലൊ. പെട്രോളിനും ഡീസലിനും വരെ നാം നൽകുന്ന പണത്തിന്റെ 50% കേന്ദ്രനികുതിയും സംസ്ഥാനനികുതിയുമാണ്. 
  9. രാജഭരണകാലത്ത് പല രീതിയിൽ നിലന്നിരുന്ന ജനദ്രോഹങ്ങൾ പലരും പരാമർശിച്ചത് കണ്ടു. ഇന്നും അഴിമതിയും ജനദ്രോഹവും അധികാരത്തിന്റെ ധാർഷ്ട്യവും തുടരുന്നു. മൂലമ്പിള്ളിയും, സിംഗൂരും, നന്ദിഗ്രാമും, മായവതിയും എല്ലാം ഈ അധികാരധാർഷ്ട്യത്തിന്റെ സമീപകാല ഉദാഹരണങ്ങൾ മാത്രം.  രാജഭരണകാലത്തെ ധൂർത്തും കൊട്ടാരങ്ങളുടെ ആഢംബരവും പലരും കുറ്റപ്പെടുത്തിയ മറ്റൊരു വശമാണ്. ഇന്ന് ഈ ജനാധിപത്യകാലഘട്ടത്തിൽ ഒരു മന്ത്രിസഭമാറി പുതിയത് വരുമ്പോൾ പഴയ മന്ത്രിമാർ താമസിച്ചിരുന്ന വീടുകൾ “മോടിപിടിപ്പിക്കാൻ” പുതിയ മന്ത്രിമാർ ചെലവാക്കുന്ന തുകകൾ നോക്കിയാൽ മാത്രം മതി ആധുനീക കാലത്തെ ധൂർത്ത് അറിയാൻ. അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച ആഢംബര കാറുകൾ. ഇന്നത്തെ നിയമസഭാ / പാർലമെന്റ് സമ്മേളനങ്ങളുടെ ദുഷ്ചെലവുകൾ രാജക്കന്മാരുടെ ദർബാർ ചെലവുകളെ കടത്തിവെട്ടുന്നവയാണ്. കോടികൾ ചിലവിട്ട് നിർമ്മിച്ച സംസ്ഥാനത്തെ പുതിയ നിയമസഭാമന്ദിരവും ഇത്തരം ധൂർത്തിന്റെ ഉദാഹരണമല്ലാതെ മറ്റെന്താണ്. അന്നും ഇന്നും ഇതിനെല്ലാം ചെലവാകുന്നത് പാവപ്പെട്ടവന്റെ നികുതിപ്പണം തന്നെ. ഉദ്യോഗസ്ഥതലത്തിലെ അഴിമതിയും സ്വജനപക്ഷപാതവും ഒരിക്കലെങ്കിലും സർക്കാർ ഓഫീസിൽ കയറിയവർക്ക് അറിയാം. പണ്ടത്തെ രാജഭരണത്തിൽ നിന്നും ഇന്ന് ആകെ അവകാശപ്പെടാവുന്ന മേന്മ ഭരണാധികാരികളെ തിരഞ്ഞെടുക്കുവാൻ സാധരണക്കാരന് അവകാശമുണ്ടെന്നത് മാത്രം. ഇങ്ങനെ ആകെ അഴിമതിയിൽ മുങ്ങിയിരിക്കുന്ന അവസ്ഥയിൽ ചിലരെങ്കിലും മാനുഷീകമായി പ്രവർത്തിക്കുന്നവർ ഉണ്ടെന്നത് ആശ്വാസം. ഇത്തരക്കാർ എല്ലാ കാലത്തും, രജഭരണത്തിലും ഉണ്ടായിട്ടുണ്ട്.
  10. പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്തുക്കളെ കുറിച്ച പറയുമ്പോൾ അഭിമാനം തോന്നുന്ന ഒരു കാര്യം തിരുവിതാംകൂർ രാജവംശത്തിന്റെ സത്യസന്ധതയാണ്. പല രീതിയിൽ പത്മനാഭസ്വാമിയ്ക്ക് സമർപ്പിക്കപ്പെട്ട സ്വത്തുക്കളുടെ യഥാർത്ഥ കാവൽക്കാരായി അവർ നിലകൊണ്ടു എന്നത് അഭിനന്ദനാർഹം തന്നെ.
  ബൂലോകത്തിലെ പല ചർച്ചകളും, ദൃശ്യമാദ്ധ്യമവാർത്തകളും പത്രവാർത്തകളും നിന്നും എന്റെ അഭിപ്രായമാണ് ഇവിടെ ചേർത്തത്.

  19 June 2011

  മുളങ്കുഴിയിലേയ്ക്ക് ഒരു യാത്ര | A journey to Mulamkuzhi  വളരെ നാളുകൾക്ക് ശേഷം എന്റെ യാത്രകൾ എന്ന ബ്ലോഗിൽ ഒരു പുതിയ പോസ്റ്റ് ചേർക്കുന്നു. എറണാകുളം ജില്ലയിൽ മലയാറ്റൂരിന് സമീപമുള്ള മുളങ്കുഴി എന്ന ഗ്രാ‍മത്തിലേയും പെരിയാറും പെരുന്തോടും സംഗമിക്കുന്ന ഇവിടുത്തെ പ്രകൃതിഭംഗിയേയും കുറിച്ച് ഒരു കുറിപ്പ്. ഇവിടെ വായിക്കാം
  നിങ്ങളുടെ അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തുമല്ലൊ.

  8 June 2011

  മൂലമ്പിള്ളി ആശ്വാസം പകരുന്ന വാർത്തകൾ

  സ്ഥിരം കേൾക്കുന്ന അഴിമതിയുടേയും കുതികാൽ‌വെട്ടിന്റേയും കുറ്റകൃത്യങ്ങളുടേയും വാർത്തകൾക്കിടയിൽ അല്പം ആശ്വാസം തോന്നുന്ന ഒരു വാർത്തയും ഇന്നലെ കേട്ടു. വർഷങ്ങൾക്ക് ശേഷം മൂലമ്പിള്ളിക്കാർക്ക് ആഹ്ലാദമേകുന്ന വിധത്തിൽ ഒരു നീക്കം സർക്കാർ ഭാഗത്തുനിന്നും ഉണ്ടാ‍വുന്നു. ഒരു ജനാധിപത്യ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത നടപടിയാണ് കഴിഞ്ഞ സർക്കാർ മൂലമ്പിള്ളിയിൽ കാഴ്ചവെച്ചത്. നിരാലംബരായ ഒരു കൂട്ടം ജനതയെ കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പെടുന്ന ഒരു ജനവിഭാഗത്തെ അവരുടെ വീടുകളിൽ നിന്നും വലിച്ചിറക്കി തെരുവാധാരമാക്കി അവരുടെ വീടും സർവ്വസ്വവും അവരുടെ കണ്മുന്നിൽ തച്ചുടയ്ക്കുന്ന കാഴ്ച. കോടതിയിലൂടെയും ജനകീയ സമരങ്ങളിലൂടെയും അവർ നടത്തിയ മുന്നേറ്റങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന കാഴ്ച. അവർ നേടിയ പല കോടതി വിധികളും കണ്ടില്ലെന്ന് നടിക്കുന്ന കാഴ്ച. സാമാന്യം ഭേദപ്പെട്ട രീതിയിൽ കഴിഞ്ഞിരുന്ന അവരെ തെരുവിലേക്കിറക്കിവിട്ട് വികസനത്തിന്റെ മേന്മ പറയുന്ന കാഴ്ച. അവരുടെ കുട്ടികൾക്ക് കിട്ടിയിരുന്ന വിദ്യാഭ്യാസവും ആ കുട്ടികളുടെ ഭാവിയും തകർക്കുന്ന കാഴ്ച. ഈ കാഴ്ചകളാണ് വരുന്ന ഒരു പത്ത് വർഷത്തേയ്ക്കെങ്കിലും ഒരു കാരണവശാലും ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ ഒരു സ്ഥാനാർത്ഥിയ്ക്കും വോട്ട് ചെയ്യില്ലെന്ന പ്രതിജ്ഞയെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഇന്നത്തെ ഈ വാർത്തകൾ സന്തോഷം പകരുന്നു. തെരുവാധാരാമാകുന്നതിന്റെ ബുദ്ധിമുട്ടുകൾ ഇവരെ തെരുവിലേയ്ക്കെറിഞ്ഞവരും അനുഭവിക്കുന്നത് കാണണം അന്നൊരാഗ്രഹം ഇപ്പോഴും ബാക്കിയുണ്ട്.

  വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്നവരോടുള്ള സമീപനവും, കുടിയിറക്കുന്ന രീതികളും മാറേണ്ടിയിരിക്കുന്നു.

  25 April 2011

  മകരവിളക്ക് മനുഷ്യനിർമ്മിതം | Makaravilakku is manmade

  ഒടുവിൽ തിരുവിതാം‌കൂർ ദേവസ്വം ബോർഡ് ആ സത്യം  ഔദ്യോഗീകമായി അംഗീകരിച്ചു. ശബരിമലയിലെ പൊന്നമ്പലമേട്ടിൽ മകരസംക്രമദിവസം മൂന്നുതവണ തെളിയുന്ന ദീപം ദിവ്യമല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ബോധിപ്പിച്ചു. പുല്ലുമേട് ദുരന്തത്തെ തുടർന്ന് നടക്കുന്ന ഒരു കേസിൽ മകരവിളക്ക് സംബന്ധിച്ച ദേവസ്വം ബോർഡിന്റെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ദേവസ്വം ബോർഡിന്റെ വെളുപ്പെടുത്തൽ. ആദിവാസികൾ അവിടെ നടത്തുന്ന ദീപാരാധനയാണിതെന്നാണ് ദേവസ്വം ബോർഡ് ഇപ്പോൾ അവകാശപ്പെടുന്നത്. ഇത് തുടർന്ന് ശബരിമലയിലെ ശാന്തിക്കാരനെ ഉപയോഗിച്ച് നടത്താൻ അനുവദിക്കണമെന്നും മകരവിളക്ക് നിറുത്തലാക്കുന്നത് വിശ്വാസത്തെ ബാധിക്കുമെന്നും ദേവസ്വം ബോർഡ് സത്യവാങ്‌മൂലത്തിൽ പറയുന്നു. ഇതിന് കെ എസ് ഇ ബി യുടേയും, വനം‌വകുപ്പിന്റേയും, പോലീസിന്റേയും സഹകരണം ആവശ്യമാണെന്നും ദേവസ്വം ബോർഡ് പറയുന്നു. അല്പം മുൻ‌പ് ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ദേവസ്വം ബോർഡും, പോലീസും, വനം‌വകുപ്പും ചേർന്ന തന്നെയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്നത്. ഈ വസ്തുത സത്യവാങ്‌മൂലത്തിൽ മറച്ചുവെച്ചതായി വേണം വാർത്തയിൽ നിന്നും മനസ്സിലാക്കാൻ. കഴിഞ്ഞ് കുറെ ദശാബ്ദങ്ങളായി മകരവിളക്ക് സംബന്ധിച്ച വിവാദങ്ങളിൽ ഇത് വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്ന ദേവസ്വം ബോർഡിന്റെ പുതിയ നയം സ്വാഗതാർഹം തന്നെ. വിശ്വാസികളെ തുടർന്നും ചൂഷണം ചെയ്യാതെ ബോധവാന്മാരാക്കുന്നതിനും ദേവസ്വം ബോർഡ് ശ്രമിക്കും എന്ന് പ്രത്യാശിക്കാം.
  ഈ വിഷയത്തിൽ നേരത്തെ എഴുതിയ രണ്ട് അവലോകനങ്ങൾ ഇവിടേയും ഇവിടേയും വായിക്കാം.

  21 April 2011

  24 പ്രതികൾക്ക് ജീവപര്യന്തം ! | Life imprisonment for 24 convicts

  ഇന്നത്തെ പല ദൃശ്യമാദ്ധ്യമങ്ങളിലും, ഓൺലൈൻ പത്രത്താളുകളിലും വന്ന ഈ വാർത്ത വളരെ കൗതുകകരമായി തോന്നി. ഒരു കൊലപാതകക്കേസിലെ മുഴുവൻ കുറ്റാരോപിതർക്കും കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരിക്കുന്നു. 2002 മെയ് മാസം 23ന് കൊല്ലപ്പെട്ട ഒരു ബി ജെ പി പ്രവർത്തകന്റെ ശവസംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ചിരുന്ന ജീപ്പിനു നേരെ ബോംബ് എറിഞ്ഞതിനെ തുടർന്ന് ജീപ്പ് ഡ്രൈവറായിരുന്ന ഷിഹാബും (22 വയസ്സ്) യാത്രക്കാരിയായിരുന്ന അമ്മു അമ്മയും (70 വയസ്സ്) മരിക്കാനിടയായ സംഭവത്തിലെ കുറ്റവാളികളെയാണ് തലശ്ശേരി സെഷൻസ് കോടതി ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ട മുഴുവൻ ആളുകളും സി പി എം പ്രവർത്തകരാണ്. ഇതേ കേസിൽ ഇനിയും പിടികിട്ടിയിട്ടില്ലാത്ത പ്രതികളുടെ പേരിലുള്ള കേസ് തുടരാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

  ഇത്തരത്തിലുള്ള മറ്റൊരു വാർത്തകേട്ടത് കുറേ വർഷങ്ങൾക്ക് മുൻപാണ്. രാജീവ് ഗാന്ധി വധക്കേസിലെ മുഴുവൻ പ്രതികളേയും തൂക്കിക്കൊല്ലാൻ 1997 നവംബർ 11ന് മദ്രാസിലെ പ്രത്യേക കോടതി വിധിച്ചപ്പോൾ. അതിന്റെ അപ്പീലിൽ സംഭവിച്ചത് ഈ വിധിയിലും ആശ്ചര്യകരമായ സംഗതിയാണ് വധശിക്ഷ വിധിക്കപ്പെട്ട 26 പ്രതികളിൽ 22 പേരേയും സുപ്രീംകോടതി വെറുതെ വിട്ടു. നാലു പ്രതികൾക്ക് വിധിച്ച ശിക്ഷ ഇപ്പോഴും നടപ്പാക്കിയിട്ടില്ല. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ വളരെ ഞെട്ടിച്ച ഒന്നാണ് കെ ടി ജയകൃഷ്ണൻ എന്ന അദ്ധ്യാപകനെ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ക്ലാസ്സ് മുറിയിൽ വെച്ച് പിഞ്ചു കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവം. അതിൽ കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയെ സർക്കാർ ജയിൽ മോചിതനാക്കിയത് ഏതാനും ആഴ്ചകൾക്ക് മുൻപാണ്.

  സുപ്രധാനവിധിയെന്ന് മാദ്ധ്യമങ്ങൾ വാഴ്ത്തുന്ന ഈ കേസിന്റെ അവസാനവും എന്താണെന്ന് കാത്തിരുന്നു കാണാം.

  3 April 2011

  അഭിനന്ദനങ്ങൾ

  ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ലോകകപ്പ് ഭാരതത്തിന് സമ്മാനിച്ച ടീം ഇന്ത്യയ്ക്ക് അഭിവാദ്യങ്ങൾ. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന മുഹൂർത്തം തന്നെയാണ് ഇത്.

  31 March 2011

  ക്വീൻ മേരി 2 കൊച്ചിയിൽ | Queen Mary 2 @ Kochi

  ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പലുകളിൽ ഒന്നായ ക്വീൻ മേരി 2 വീണ്ടും കൊച്ചിയിൽ എത്തിയിരിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ യാത്രാക്കപ്പലാണ് ക്വീൻ മേരി 2. 2009-ൽ ഇറങ്ങിയ ഒയാസിസ് ഓഫ് സീസ് എന്ന കപ്പലാണ് ഒന്നാം സ്ഥാനത്ത്. 2006-ൽ ഇറങ്ങിയ ഫ്രീഡം ഓഫ് സീസ് രണ്ടാം സ്ഥാനത്തും. 2004-ൽ ആണ് ക്വീൻ മേരി 2 ഇറങ്ങിയത്.
   2004 ജനുവരി 12ന് ആയിരുന്നു ക്വീൻ മേരി 2 ന്റെ കന്നിയാത്ര. ബ്രിട്ടണിലെ സതാംപ്റ്റൺ തുറമുഖത്തുനിന്നും അമേരിക്കയിലെ ഫ്ലോറിഡയിലേയ്ക്കായിരുന്നു കന്നിയാത്ര. 1132അടി നീളവും 131 അടി വീതിയുമുള്ള ഈ കപ്പലിൽ 17 നിലകൾ ഉണ്ട്. ഇതിൽ 13 നിലകൾ യാത്രക്കാർക്കുള്ളതാണ്. പരമാവധി 3056 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിവുള്ളതാണ് ഈ കപ്പൽ.
  ഇപ്പോൾ തായ്‌ലന്റിൽ നിന്നും ദുബായിയിലേയ്ക്കുള്ള യാത്രയിലാണ് കപ്പൽ കൊച്ചിയിൽ എത്തിയത്. എഞ്ചിനീയറിങ് വൈദദഗ്ദ്ധ്യത്തിന്റെ ഒരു ഉത്തമ ഉദാഹരണം ആണ് ഈ കപ്പൽ. കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയുടെ ഈ പേജ് സന്ദർശിക്കുക.

  ഇന്ന് രാത്രി ഈ കപ്പൽ അതിന്റെ ദുബായിയിലേയ്ക്കുള്ള യാത്ര തുടരും.

  വിവരങ്ങൾക്ക് കടപ്പാട് വിക്കിപീഡിയ, മദ്ധ്യമവാർത്തകൾ.

  29 March 2011

  ശാപമോക്ഷം തേടുന്ന പാതകൾ |Ill-fated Roads  മുകളിലെ ചിത്രത്തിൽ കാണുന്നത് ഞങ്ങളുടെ പഞ്ചായത്തിലെ ഒരു പാതയാണ്. ഞാനുൾപ്പടെ നിരവധി ആളുകൾ വീടണയുന്നതിന് ഉപയോഗിക്കുന്ന പാത. ഇന്നലെ വരെ ഈ പാതയുടെ അവസ്ഥ ഇതായിരുന്നില്ല, സത്യത്തിൽ അവിടെ ഒരു വഴിഉണ്ടെന്നും അത് വർഷങ്ങൾക്ക് മുൻപ് ടാർചെയ്തതായിരുന്നു എന്നും അന്നാട്ടുകാരല്ലാത്തവരെ വിശ്വസിപ്പിക്കാൻ പ്രയാസമായിരുന്നു. ഇന്നലെ ഈ പാത വീണ്ടും ടാർചെയ്തിരിക്കുന്നു. അഞ്ചുവർഷത്തിലധികം നീണ്ട ഞങ്ങളുടെ ആവലാതികൾക്ക് ഒരു താൽകാലിക പരിഹാരം എന്ന് പറയാം. കഴിഞ്ഞ അഞ്ചുവർഷവും ഞങ്ങളുടെ വാർഡ് മെമ്പർ തന്നെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ഇത്തവണ അദ്ദേഹം മത്സരിച്ചില്ല. എന്നാലും അധികാരത്തിൽ വന്നത് അദ്ദേഹത്തിന്റെ പാർട്ടിതന്നെ. എല്ലാത്തവണയും ഈ റോഡ് ടാർ ചെയ്യുന്നതിന് പഞ്ചായത്ത് അനുമതി നൽകിയിരുന്നത്രെ! എന്നാൽ പണി ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാത്തതായിരുന്നു പ്രശ്നം എന്നാണ് പൊതുവിൽ പറഞ്ഞിരുന്നത്. കാരണം പഞ്ചായത്തിലെ തന്നെ ഏറ്റവും നീളം കുറഞ്ഞ പാത. അതുകൊണ്ട് തന്നെ ടാർ ചെയ്യാൻ വകുപ്പില്ല, പണി മുതലാവില്ല എന്നെല്ലാം പറഞ്ഞ് ആരും ഏറ്റെടുക്കാതെ കിടക്കുകയായിരുന്നു ഈ പാത. പിന്നെ ഇപ്പോൾ എങ്ങനെ സാധിച്ചു. അല്പം വളഞ്ഞ വഴിയിൽ നടത്തി. അത്ര തന്നെ. എന്തായാലും ടാർ ചെയ്തു. അത്രയും ആശ്വാസം.

  പക്ഷെ പൂർണ്ണമായും സമാധാനിക്കാൻ സമയമായിട്ടില്ല. കാരണം കേരളത്തിലെ മറ്റനേകം റോഡുകളുടെ ദുഃസ്ഥിതി തന്നെ ഈ റോഡിനും. ഏതു സമയവും വീണ്ടും വെട്ടിപ്പൊളിക്കപ്പെടാം. പത്തു വർഷം മുൻപ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രധാന വിഷയം ഈ റോഡായിരുന്നു. അന്ന് ഇതു ടാർ ചെയ്യാതെ വോട്ട് ചെയ്യില്ലെന്ന് തീരുമാനം ഞങ്ങൾ കുറേ വീട്ടുകാർ എടുത്തു. തുടർന്ന് നടന്ന ഒത്തു തീർപ്പ് ചർച്ചകളിൽ തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിൽ എത്തിയാൽ വഴി ടാർ ചെയ്തുതരാം എന്ന് ഒരു വിഭാഗം സമ്മതിച്ചു. അങ്ങനെ ഞങ്ങളും തീരുമാനം മാറ്റി. ഭഗ്യവശാൽ ആ പാർട്ടി അധികാരത്തിൽ എത്തി. അവർ വാക്കുപാലിച്ചു. വഴി ടാർചെയ്തുതന്നു. എന്നാൽ അധികം താമസിയാതെ ഇത് വെട്ടിപ്പൊളിക്കാനും ആളെത്തി. അതാണ് ഞാൻ നേരത്തെ പറഞ്ഞ് ദുർവിധി. ഈ പാത രണ്ട് ടെലിഫോൺ എക്സ്‌ചേഞ്ചുകളുടെ അതിർത്തിയാണ്. വലതു വശം ചെറായി എക്സ്‌ചേഞ്ചും ഇടതു വശം എടവനക്കാട് എക്സ്‌ചേഞ്ചും. രണ്ടു കൂട്ടരും ടെലിഫോൺ കേബിൾ ഇടാനായി രണ്ടുവശത്തും റോഡ് വെട്ടിപ്പൊളിച്ചു. എങ്കിലും നടുക്കുകൂടെ നടന്നെങ്കിലും പോകാം എന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് അടുത്ത പാർട്ടി വരുന്നത്. പണ്ട് ഈ വഴി ഒരു നടപ്പാത മാത്രമായിരുന്നു. അന്ന് ജല‌അഥോറിറ്റി പൊതു ടാപ്പിനു വേണ്ടി പൈപ്പ് ഇട്ടിരുന്നു. പിന്നീട് പാതയ്ക്ക് വീതി കൂടിയപ്പോൾ ആ പൈപ്പ് വഴിയുടെ നടുവിലായി. ഒരിക്കൽ തകരാറിലായ പൈപ്പ് നന്നാക്കൻ അവരും കുഴിച്ചതോടെ ടാറിങ്ങ് പൂർണ്ണമായും തകർന്ന് വഴി കുണ്ടും കുഴിയും മാത്രമായി. 

  ഇത് ഒരു പഞ്ചായത്ത് റോഡിന്റെ മാത്രം അവസ്ഥയല്ല, ഏറ്റവും അടുത്തുണ്ടായ മറ്റൊരു സംഭവം കൂടി പറയാം. എറണാകുളം മഹാനഗരം, രണ്ടു മാസം മുൻപ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു നഗരത്തിലെ പ്രധാനവും അപ്രധാനവും ആയ എല്ലാ നിരത്തുകളും. രഷ്ട്രീയത്തിലെ പടലപ്പിണക്കങ്ങൾ വഴി പൊതുമരാമത്ത് വകപ്പിന് നാഥൻ ഇല്ലാത്ത സമയം.  കുറച്ചു കാലം മുഖ്യമന്ത്രി നേരിട്ട് ഭരിച്ചു. പിന്നെ ധനകാര്യമന്ത്രിക്കായി ചുമതല. അദ്ദേഹം ഒരു ദിവസം നഗരത്തിൽ മൊത്തം നടന്ന് കുഴിയുടെ എണ്ണം എടുത്തു. പതിനായിരത്തി അറുന്നൂറ്റി നാല്‍പ്പത്തി മൂന്ന്. കുഴികൾ മൂടാൻ സമയ ബന്ധിതമായി പദ്ധതിയും പണവും എന്തിന് മുഴുവൻ കുഴിയും അടച്ചു കഴിയുന്ന സമയവും വരെ പ്രഖ്യാപിച്ചു. പക്ഷെ നടന്നത് അദ്ദേഹം വകുപ്പ് മാറി. വേറെ മന്ത്രി വന്നു. ഒടുവിൽ കുഴികളുടെ എണ്ണം കൂടി മുഖ്യമന്ത്രി പോലും സ്വന്തം വീട്ടിലെത്താൻ വളഞ്ഞവഴിയിൽ യാത്ര ചെയ്യേണ്ട ഗതിയിലായി. മാദ്ധ്യമങ്ങൾ ദിവസവും റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് വാർത്തകൾ അവതരിപ്പിച്ചു. ഒടുവിൽ സർക്കാർ സംവിധാനങ്ങൾ കണ്ണു തുറന്നു. സംസ്ഥാനത്തെ റോഡുകൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കി. അങ്ങനെ കൊച്ചി മഹാനഗരത്തിലെ റോഡും ശരിയായി. ഇനി അടുത്ത മഴക്കാലം വരെ നടുവൊടിയാതെ യാത്രചെയ്യാം എന്ന് കരുതി സമാധാനിച്ചിരിക്കുമ്പോഴാണ് റോഡുകുഴിക്കാൻ ആളെത്തുന്നത്. റോഡുകൾ പൂർണ്ണമായും ടാർ ചെയ്ത് ഒരു മാസം തികയുമ്പോഴേയ്ക്കും കെ എസ് ഇ ബി വെട്ടിപ്പൊളിക്കൽ ആരംഭിച്ചു. ലോക ബാങ്കിന്റേയോ മറ്റോ സഹായത്തോടെ ഉള്ള പദ്ധതി. ഹൈടെൻഷൻ ലൈനുകൾ (11 കെ വി ലൈൻ) മാറ്റി അണ്ടർ ഗ്രൗണ്ട് കേബിൾ ഇടുന്ന പദ്ധതി. അങ്ങനെ നഗരത്തിലെ പ്രധാന പാതകൾ എല്ലാം വെട്ടിപ്പൊളിച്ച് കേബിളുകൾ സ്ഥാപിച്ചു. പിന്നെ അവിടെയെല്ലാം കരിങ്കല്‍പ്പൊടി ഉപയോഗിച്ച് കുഴികൾ അടച്ചു, ഫലമോ, പൊരിയുന്ന ചൂടിൽ പൊടിശല്യവും കൂടി. മൂക്കു പൊത്താതെ ഹൈക്കോടതി മുതൽ കലൂർ സ്റ്റേഡിയം വരെ പല ഭാഗത്തും യാത്ര ചെയ്യാൻ കഴിയാത്ത് അവസ്ഥ. ഇപ്പോൾ ഇതാ വേനൽ മഴയും. രണ്ടു ദിവസം നല്ല മഴ പെയ്താൽ ഈ റോഡുകൾ വീണ്ടും പഴയ പടി കുണ്ടും കുഴിയും ആവും. പിന്നെ ശരിയാക്കണമെങ്കിൽ അടുത്ത സർക്കാർ വരേണ്ടി വരും. അപ്പോഴേയ്ക്കും കാലവർഷം കനക്കും. പിന്നെ ഈ റോഡുകളിൽ അറ്റകുറ്റപ്പണി വേണ്ടിവരില്ല. പുനഃർനിർമ്മിച്ചാൽ മതിയാവും. എന്ന് തീരും നമ്മുടെ ഈ ശാപം.