സാധരണയായി ഞാൻ എന്റെ മെയിൽ പരിശോധിക്കുന്നതിനു ഔട് ലുക്ക് എക്സ്‌പ്രസ്സ് മാത്രമാണ് ആശ്രയിക്കാറ്. വല്ലപ്പോഴും മാത്രമേ ജി-മെയിലിൽ Sign-in ചെയ്യാറുള്ളു. ഇന്നു അങ്ങനെ Sign in ചെയ്തപ്പോഴാണ് ഗൂഗിളിന്റെ ഈ സേവനം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. INBOX അവസാനത്തായി എന്റെ അക്കൗണ്ടിലെ അവസാനത്തെ നാലു LOG-IN വിവരങ്ങൾ അറിയാൻ സഹയിക്കുന്ന ഒരു ലിങ്ക്. ഇതിൽ നിന്നും അവസാനം നാലുതവണ ഞാൻ മെയിൽ സേവനം ഉപയോഗിച്ച സമയം, IP Address, ഇപ്പോൾ എന്റെ അക്കൗണ്ട് ഉപയോഗിച്ച് ഗൂഗിളിന്റെ സേവനങ്ങൾ വേറെ ഏതെങ്കിലും കമ്പ്യൂട്ടറിൽ ഉപയോഗിക്കുണ്ടോ എന്നത് എല്ലാം അറിയാൻ സാധിക്കും. ഇതു മൂലം എന്റെ അക്കൗണ്ട് എതെങ്കിലും വിധത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നെങ്കിൽ അറിയാൻ സധിക്കും എന്ന ഗുണം ഉണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം.
ഈ സേവനം ഇനിയും ശ്രദ്ധിച്ചിട്ടില്ലാത്തവർക്ക് ഈ ബ്ലോഗ് പ്രയോജനപ്പെടും എന്നു കരുതുന്നു.