14 July 2011

മുംബൈ - ഒരിക്കലും പഠിക്കാത്ത പാഠങ്ങൾ

ഇന്ന് 13/07/2011 മുംബൈ മഹാനഗരത്തിന്റെ ചരിത്രത്തിൽ വീണ്ടും ഒരു കറുത്ത ദിവസമായിട്ടാവും ഓർമ്മിക്കപ്പെടുക. ഭാരതത്തിന്റെ സമ്പത്തികതലസ്ഥാനം എന്നറിയപ്പെടുന്ന ഈ മഹാനഗരം ഇത് എത്രാമത്തെ തവണയാണ് ഭീകവാദികളുടെ അക്രമണത്തിന് ഇരയാവുന്നത്? അറിയില്ല. 1991 മുതൽ പലവട്ടവും വലിയ ആക്രമണങ്ങൾ തന്നെ ഈ മഹാനഗരത്തിനുമേൽ നടന്നിട്ടുണ്ട്. അവയെ എല്ലാം അതിജീവിച്ച് ഐതിഹാസികമായ ഉയിർത്തെഴുന്നേല്‍പ്പാണ് പലപ്പോഴും മുംബൈയിൽ നാം കാണുന്നത്. ഇന്ന് വീണ്ടും മഹാനഗരം ആ‍ക്രമിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ 21 ആളുകൾ ദാദർ, ഓപ്‌റ ഹൗസ്, സവേരി ബാസാർ എന്നിവിടങ്ങളിൽ ഉണ്ടായ മൂന്ന് ബോംബ്‌സ്ഫോടനങ്ങളുടെ ഫലമായി കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറിലധികം ആളുകൾ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലും ആണ്. എന്നാണ് നാം ഈ ആക്രമണങ്ങളിൽ നിന്നും പാഠം പഠിക്കുക. ഇതുവരെ രാജ്യത്തിനു നേരെ നടന്ന ആക്രമണങ്ങളിൽ എത്ര പ്രതികളെ ശിക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കേസന്വേഷണവും വിചാരണയും ശിക്ഷാവിധിയും ഉണ്ടായാലും പലപ്പോഴും ശിക്ഷകൾ സമയബന്ധിതമായി നടപ്പാക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അഫ്സൽ ഗുരുവും, അജ്മൽ അമീർ കസബും എല്ല്ലാം ഇതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങൾ. ഇത്തരത്തിൽ നമ്മുടെ അയൽ‌രാജ്യം പരിശീലനവും ആയുധവും നൽകി ഇവിടേയ്ക്ക് വിടുന്ന കൂലിപ്പട്ടാളക്കാരെ മാത്രം പിടികൂടിയാൽ പോരാ ഇതിന്റെ ആസൂത്രകരായി അയൽ‌രാജ്യത്ത് വിലസുന്നവരേയും അവർക്ക് ഒത്താശചെയ്യുന്ന നമ്മുടെ നാട്ടിലെ രാജ്യദ്രോഹികളേയും കണ്ടെത്തി ഉന്മൂലനം ചെയ്യണം. എങ്കിലേ ഇത്തരം ആക്രമണങ്ങളിൽ നിന്നും ഭയാശങ്കകളില്ലാത്ത ഒരു ജീവിതം നമുക്ക് സാധ്യമാകൂ. നമ്മുടെ ഭരണാധികാരികളുടേയും സുരക്ഷാസംവിധാനങ്ങളുടേയും പ്രവർത്തനങ്ങളിലെ അപര്യാപ്തയാ ആവർത്തിയ്ക്കുന്ന ഇത്തരം ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്. കൂടുതൽ ജാഗ്രത്തായ പ്രവർത്തനം സുരക്ഷാ ഏജൻസികളും, രഹസ്യാന്വേഷണ വിഭാഗങ്ങളും കാണിക്കേണ്ടിയിരിയ്ക്കുന്നു. മുംബൈയിലെ സ്ഫോടനങ്ങളിൽ മരിച്ച നിരപരാധികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതോടൊപ്പം ഇവരുടെ മരണത്തിന് ഉത്തരവാദികളായവരെ ഉന്മൂലനം ചെയ്യും എന്ന പ്രതിജ്ഞയും നമുക്ക് ഈ അവസരത്തിൽ എടുക്കാം.

11 comments:

  1. ഇന്നലെ ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയതും ഇതൊക്കെ തന്നെ. ഉന്മൂലനം, അതേയുള്ളൂ മാര്‍ഗം, അതുമാത്രമേയുള്ളൂ മാര്‍ഗം........സസ്നേഹം

    ReplyDelete
  2. ഒപ്പം ചേരുന്നു.
    ഇത് മുംബയുടെ മാത്രം പ്രശ്നമല്ല, ആഗോള തലത്തില്‍ ഭീകരത തകരണം.
    ഭീകര വാദികള്‍ക്ക് താവളം ഒരുക്കുന്ന രാജ്യങ്ങള്‍ തകരണം, അവര്‍ക്ക് ഒത്താശ ചെയ്യുന്ന അമേരിക്കന്‍ രീതി മാറണം.
    അങ്ങിനെ അങ്ങിനെ ...
    അല്ലാത്തിടത്തോളം ഇത് ആവര്‍ത്തിക്കപ്പെട്ട്ടു കൊണ്ടേ ഇരിക്കും.

    ReplyDelete
  3. ഒരു യാത്രികൻ, അനിലേട്ടൻ ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. എന്തിന്റെ പേരിലായാലും നിരപരാധികളുടെ ജീവൻ ഇങ്ങനെ ഹോമിക്കപ്പെടാൻ പാടില്ല. അതുകൊണ്ടുതന്നെ ഭീകരവാദപ്രസ്ഥാനങ്ങളും അവയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളും തീർച്ചയായും തകർക്കപ്പെടണം.

    ReplyDelete
  4. എന്തിന്റെ പേരിലായാലും നിരപരാധികളുടെ ജീവൻ ഇങ്ങനെ ഹോമിക്കപ്പെടാൻ പാടില്ല. അതുകൊണ്ടുതന്നെ ഭീകരവാദപ്രസ്ഥാനങ്ങളും അവയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളും തീർച്ചയായും തകർക്കപ്പെടണം. 100% യോജിക്കുന്നു.

    ReplyDelete
  5. പൊന്മളക്കാരൻ ചേട്ടാ ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

    ReplyDelete
  6. Well said.We should be bold enough to call a spade aspade and a terrorist a terrorist.Majority of a minority community are not terrorists .But that does not inhibit us from dealing sternly with those who indulge in or support terror.The human right brigade should understand that the man the street has equal human rights.And theallegation that some of them are in the "pay role" should be enquired into.

    ReplyDelete
  7. അർ എസ് കുറുപ്പ് ഇവിടെ എത്തിയതിനും അഭിപ്രായത്തിനും നന്ദി. ഇത്തരം സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരും ശിക്ഷിക്കപ്പെടും എന്നു തന്നെ വിശ്വസിക്കാം.

    ReplyDelete
  8. നല്ല പോസ്റ്റ്‌..


    രാജ്യ സുരക്ഷയില്‍ വിട്ടു വീഴ്ച പാടില്ല. കുറ്റവാളികള്‍ക്ക് എത്രയും വേഗം കഠിന ശിക്ഷ തന്നെ കൊടുക്കണം. പത്തു വോട്ടുകള്‍ക്ക് വേണ്ടി തീവ്ര വാദികളുടെ ശിക്ഷ വൈകിക്കുന്നവരെ ഒറ്റപ്പെടുത്തണം.

    കാലതാമസവും ശിക്ഷയിലെ ഇളവുകളും ആണെന്ന് തോന്നുന്നു നമ്മുടെ നീതി ന്യായ വ്യവസ്ഥയിലെ ശാപം. കാലോചിതമായി ഈ വ്യവസ്ഥ പുതുക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടിട്ടു അര നൂറ്റാണ്ടിലേറെ ആയിട്ടും, അവര്‍ ഉണ്ടാക്കിയ വ്യവസ്ഥകള്‍ ഇന്നും നമ്മെ പിന്നോട്ടടിക്കുന്നു.

    ReplyDelete
  9. @വില്ലേജ് മാൻ: ഈ വഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ഈ അഭിപ്രായങ്ങളോട് ഞാനും യോജിക്കുന്നു.

    ReplyDelete
  10. ഭീകരവാദം തുടച്ചുനീകുക തന്നെ വേണം.അതിനു ശക്തമായ നിയമങ്ങള്‍ കൊണ്ട് വരണം.അഫ്സല്‍ ഗുരുമാരും കസബുമാരും ഇപ്പോഴും ജയിലില്‍ vip സൌകരതോടെ ജീവികുന്നത് നമ്മുടെ നിലവിലുള്ള "ശക്തമായ" നിയമ വെവസ്തയുടെ ഉത്തമ ഉദാഹരണഗലാണ് . ഇനിയുമൊരു kandhar ഉണ്ടാവതിരികട്ടെ നമുക്ക് പ്രാര്‍ത്ഥിക്കാം. ജയ് ഹിന്ദ്‌

    ReplyDelete
  11. അനീഷ് ഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. നിലവിലെ നിയമവ്യവസ്ഥകൾ ഭീകരവാദികളുടെ കാര്യത്തിലെങ്കിലും മാറേണ്ടതുണ്ട്. ഒരുപാട് പഴുതുകൾ ഉള്ള നിയമങ്ങൾ പൊളിച്ചെഴുതപ്പെടണം. ഭീകരവാദക്കേസുകളിൽ എത്രയും പെട്ടന്ന് വിചാരണ പൂർത്തിയാക്കപ്പെടണം. ശിക്ഷനടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. ഭീകരവാദക്കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകസംവിധാനം തന്നെ ആവശ്യമാണെന്ന് ഞാൻ കരുതുന്നു.

    ReplyDelete