സ്ഥിരം കേൾക്കുന്ന അഴിമതിയുടേയും കുതികാൽവെട്ടിന്റേയും കുറ്റകൃത്യങ്ങളുടേയും വാർത്തകൾക്കിടയിൽ അല്പം ആശ്വാസം തോന്നുന്ന ഒരു വാർത്തയും ഇന്നലെ കേട്ടു. വർഷങ്ങൾക്ക് ശേഷം മൂലമ്പിള്ളിക്കാർക്ക് ആഹ്ലാദമേകുന്ന വിധത്തിൽ ഒരു നീക്കം സർക്കാർ ഭാഗത്തുനിന്നും ഉണ്ടാവുന്നു. ഒരു ജനാധിപത്യ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത നടപടിയാണ് കഴിഞ്ഞ സർക്കാർ മൂലമ്പിള്ളിയിൽ കാഴ്ചവെച്ചത്. നിരാലംബരായ ഒരു കൂട്ടം ജനതയെ കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പെടുന്ന ഒരു ജനവിഭാഗത്തെ അവരുടെ വീടുകളിൽ നിന്നും വലിച്ചിറക്കി തെരുവാധാരമാക്കി അവരുടെ വീടും സർവ്വസ്വവും അവരുടെ കണ്മുന്നിൽ തച്ചുടയ്ക്കുന്ന കാഴ്ച. കോടതിയിലൂടെയും ജനകീയ സമരങ്ങളിലൂടെയും അവർ നടത്തിയ മുന്നേറ്റങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന കാഴ്ച. അവർ നേടിയ പല കോടതി വിധികളും കണ്ടില്ലെന്ന് നടിക്കുന്ന കാഴ്ച. സാമാന്യം ഭേദപ്പെട്ട രീതിയിൽ കഴിഞ്ഞിരുന്ന അവരെ തെരുവിലേക്കിറക്കിവിട്ട് വികസനത്തിന്റെ മേന്മ പറയുന്ന കാഴ്ച. അവരുടെ കുട്ടികൾക്ക് കിട്ടിയിരുന്ന വിദ്യാഭ്യാസവും ആ കുട്ടികളുടെ ഭാവിയും തകർക്കുന്ന കാഴ്ച. ഈ കാഴ്ചകളാണ് വരുന്ന ഒരു പത്ത് വർഷത്തേയ്ക്കെങ്കിലും ഒരു കാരണവശാലും ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ ഒരു സ്ഥാനാർത്ഥിയ്ക്കും വോട്ട് ചെയ്യില്ലെന്ന പ്രതിജ്ഞയെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഇന്നത്തെ ഈ വാർത്തകൾ സന്തോഷം പകരുന്നു. തെരുവാധാരാമാകുന്നതിന്റെ ബുദ്ധിമുട്ടുകൾ ഇവരെ തെരുവിലേയ്ക്കെറിഞ്ഞവരും അനുഭവിക്കുന്നത് കാണണം അന്നൊരാഗ്രഹം ഇപ്പോഴും ബാക്കിയുണ്ട്.
വികസനത്തിന്റെ പേരിൽ കുടിയിറക്കപ്പെടുന്നവരോടുള്ള സമീപനവും, കുടിയിറക്കുന്ന രീതികളും മാറേണ്ടിയിരിക്കുന്നു.
നല്ല പ്രതികരണം, തീര്‍ച്ചയായും വികസനത്തിന്‍റെ മറവില്‍ നടക്കുന്ന ഈ ക്രൂരമായ കുടിയിറക്കങ്ങള്‍,അതിന്‍റെ വേദനകള്‍ അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അറിയൂ. ഇത് LDF നു തിരിച്ചറിവിനുള്ള അവസരവും, UDF ന് അഭിമാനകരമായ ഒരു നേട്ടവുമാണ്. (എല്ലാം ഭംഗിയായി നടന്നാല്‍)
ReplyDeleteസത്യമേവജയതേ ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. എല്ലാം ഭംഗിയായി നടക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
ReplyDeleteഅടിസ്ഥാനവര്‍ഗത്തിന്റെ രക്ഷകര്‍ ചമഞ്ഞു കൊണ്ടിരുന്ന ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകളും വഞ്ചകരും ക്രൂരന്മാരുമാണെന്നു തെളിയിക്കുന്നതായിരുന്നു മൂലമ്പള്ളി സംഭവം. ഇതിനും ചെങ്ങറ പായ്ക്കേജിലെ വഞ്ചനയ്ക്കും പുതിയ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പരിഹാരമുണ്ടാക്കുമെങ്കില്‍ അഭിനന്ദനങ്ങള്‍ !
ReplyDeleteമൂലമ്പിള്ളിയിൽ ആറു വർഷത്തിനു ശേഷവും ജങ്ങളെ വഞ്ചിക്കുന്ന സർക്കാർ നടപടികളേപ്പറ്റി
ReplyDeletehttp://ovmanikandan.blogspot.in/2014/07/Chuvarezhuthukal-Moolampilly-Eviction-Aftermath.html