28 June 2008

DataOne-ന്റെ ചതി വീണ്ടും

ഒരാഴ്ചത്തെ ഇടവേളക്കുശേഷം ഇതാ DataOne-ന്റെ ചതി വീണ്ടും. 11:15 വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന നെറ്റ്‌‌ വീണ്ടും ലഭ്യമല്ലാതായിരിക്കുന്നു. Remote Computer does not respond.......... കാരണം വേറെഒന്നും അല്ല server ചത്തു. ഉപയോഗവിവരങ്ങല്‍ അറിയുന്നതിനുള്ള് സൈറ്റ്‌ ഇന്നലെ രാത്രി മുതല്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനി മിക്കവാറും ഒരു മൂന്നാം തീയതിക്കുശേഷം നോക്കിയല്‍ മതി. എല്ലാ മാസവും അവസാനത്തെ ദിവസങ്ങളില്‍ ഇതു തന്നെയാണ് അവസ്ഥ. കൃത്യമായി ഒരുമാസം ഒരു പരാതിയും ഇല്ലാത്ത സേവനം നല്‍‌കാന്‍ ഭാരതത്തിന്റെ ഏറ്റവും വലിയ സേവനദാതാവിനു സാധിക്കുന്നില്ല. പരസ്യങ്ങളിലും മറ്റും ഏറ്റവും വലിയ വാചകക്കസര്‍ത്തുകള്‍ നടത്തുന്ന ഈ വിഭാഗം ഉപഭോക്തൃസേവനത്തില്‍ ഇപ്പോഴും വളരെ പിന്നില്‍ തന്നെ. ഇനി ഇതു എന്നു ശെരിയാവും എന്നറിയില്ല. അതുവരെ വീണ്ടും പഴയ ഡയല്‍-അപ്‌ കണക്ഷനിലേക്ക്............

6 comments:

  1. ഡാറ്റാവണ്ണിന്റെ യൂ‍സേജ് നോക്കാനായി ഇന്റർനെറ്റ് എക്സ്പ്ലോററിൽ നോക്കുമ്പോൾ കിട്ടിയില്ല, പക്ഷെ മോസില്ലയിൽ തുറന്നപ്പോൾ നോക്കാനായി. അതൊന്നു ട്രൈ ചെയ്യൂ.. ഡാറ്റാവണ്ണിന്റെ പണിമുടക്കം ഒരു സംഭവമേയല്ല :)

    ReplyDelete
  2. കണ്ണൂരാനെ നന്ദി. യൂസേജ്‌ അറിയുന്നതിനു ഞാന്‍ അവലംബിക്കുന്നത്‌ http://bbservice.bsnl.in/ എന്ന സൈറ്റ് ആണ്. ഇതാണ്‍‌ കിട്ടുന്നില്ല എന്നു ഞാന്‍ പറഞ്ഞത്‌. ഇതു എക്സ്‌പ്ലോററിലും മോസില്ലയിലും ഒരെ റിസള്‍‌ട്ട് ആണ്.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. യൂസേജ് അറിയാന്‍ Datafox Firefox Extension ഉപയോഗിച്ചാല്‍ മതി. ഇതു് കാണൂ.

    ReplyDelete
  5. സുറുമ നന്ദി ഈ വിവരങ്ങള്‍ക്ക്‌.

    ReplyDelete
  6. ഞായറാഴ്ച മുതല്‍ക്ക് വലിയകുഴപ്പം ഇല്ലാതെ നെറ്റ് കിട്ടുന്നു.

    ReplyDelete