എന്റെ ചുറ്റുമുള്ള സമൂഹത്തിൽ നടക്കുന്ന വിവിധ സംഭവവികാസങ്ങളിൽ എനിക്കുള്ള അഭിപ്രായങ്ങൾ വിശദീകരിക്കാനും, നിങ്ങളൂടെ വിമർശനങ്ങളും അഭിപ്രായങ്ങളും അറിയാനും ഉള്ള ഒരു ശ്രമം.
21 June 2008
BSNL DataOne എന്റെ കൈപ്പേറിയ അനുഭവങ്ങള്‍
ഭാരതത്തിലെ ഇന്റെര്‍നെറ്റ് സേവനദാതാക്കളില്‍ ഒന്നാം സ്ഥാനം അവകാശപ്പെടുന്നവരാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റ്‌ഡ് അഥവാ BSNL. അത്തരം പരസ്യങ്ങളില്‍ ആകൃഷ്ടനായി ഞാനും 03/01/2007 ല്‍ ഒരു കണക്ഷനു അപേക്ഷിച്ചു. നീണ്ട 11 മാസത്തെ കാത്തിരിപ്പിനു ശേഷം 27/11/2007ല്‍ എനിക്കു കണക്ഷന്‍ കിട്ടി. തുടര്‍ന്നിങ്ങോട്ടുണ്ടായ കുറെ കൈപ്പേറിയ അനുഭവങ്ങള്‍ ഞാന്‍ എന്റെ മറ്റൊരു ബ്ലോഗില്‍ വിശദമായിത്തന്നെ ഇതിനു മുന്‍പേ പ്രതിപാദിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസക്കാലമായി ഞാന്‍ ആ ബ്ലോഗില്‍ ഒന്നും എഴുതാറില്ല. അതിലെ അവസാനത്തെ പോസ്റ്റ് കഴിഞ്ഞ ഏപ്രില്‍ എട്ടിനായിരുന്നു. പിന്നീട് അതില്‍ എന്തെന്കിലും എഴുതുന്നത് നിറുത്തിവെക്കാനുള്ള പ്രധാന കാരണം എന്നെക്കാള്‍ വലിയ ദുരിതങ്ങളാണ് മറ്റുള്ളവര്‍ക്കുള്ളത് എന്ന അറിവാണ്. എന്നാലും ഉപഭോക്താക്കളോടുള്ള BSNL ന്റെ അവഞ്ജ വീണ്ടും എന്തെങ്കിലും എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഇവിടത്തെ ഏറ്റവും വലിയ പ്രശ്നം എപ്പോഴും down ആവുന്ന server ആണ്. ഇതു പരിഹരിക്കപ്പെടുന്നതിന് പലപ്പോഴും രണ്ടു ദിവസം വരെ എടുക്കും എന്നതാണ്. ഈ ആഴ്ചയില്‍ ഇന്നത്തേതുള്‍പ്പെടെ ഇതു രണ്ടാമത്തെ തവണയാണ് server down ആവുന്നത്. BSNL ന് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഒരു tolefree call centre number 12678 (നേരത്തെ ഇതു 1957 ആയിരുന്നു). ഒരിക്കലും പെട്ടന്നു ലഭ്യമല്ലാത്ത ഒരു നമ്പര്‍. പലപ്പോഴും തുടര്‍ച്ചയായി അരമണിക്കൂറെങ്കിലും വിളിച്ചാല്‍ മാത്രമേ ഒരു ഉദ്യോഗസ്ഥനോടു സംസാരിക്കന്‍ തന്നെ സാധിക്കൂ. അതിലും രസകരം രാവിലെ 9:30 മുതല്‍ വൈകീട്ടു 05:00 മണിവരെ മാത്രമെ ഈ സേവനം ലഭ്യമായുള്ളു എന്നതാണ്. ഏതൊരു സേവനമേഖലക്കും വേണ്ട പ്രധാന ഗുണമായ ഉപഭോക്തൃസേവനം Broadband Internet ന്റെ കാര്യത്തില്‍ BSNL വളരെ പിന്നിലാണ്. അതുപോലെ തന്നെ ആദ്യത്തെ പ്ലാന്‍ Home250യില്‍ നിന്നും Home500 ലേക്കുമാറാനും ഒരു വര്‍ഷത്തേക്കുള്ള വരിസംഖ്യ ഒരുമിച്ചടക്കുന്നതിനും വേണ്ടി ഞാന്‍ 19/12/2007ല്‍ നല്‍കിയ അപേക്ഷ ഇന്നു വരെയും പൂര്‍ണ്ണമായും നടപ്പാക്കിയിട്ടില്ല. എന്റെ അപേക്ഷപ്രകാരം പ്ലാന്‍ മാറ്റവും, വരിസംഖ്യ ഒരുമിച്ചടക്കുന്നതിനു അനുവദിച്ചുകൊണ്ടും ബന്ധപ്പെട്ട accounts officer 20/12/2007ല്‍ തന്നെ ഉത്തരവായിട്ടുണ്ട്. കഴിഞ്ഞമാസം വരെ പലവട്ടം എറണാകുളത്തുള്ള കാത്തോലിക്‍ സെന്ററിലെ BSNL ആഫീസില്‍ കയറിയിറങ്ങിയ ശേഷം ഈ മാസം മാത്രമാണ് പ്ലാന്‍ മാറ്റം അനുസരിച്ചുള്ള ബില്ല് എനിക്കു ലഭിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ Home500 അനുസരിച്ചുള്ള fixed charge വാങ്ങുകയും usage Home250 അനുസരിച്ചു കണക്കാക്കുകയുമാണ് ചെയ്തത്. ഈ മാസം അതു ശെരിയാക്കി എങ്കിലും വാര്‍ഷികവരിസംഖ്യ ഒന്നിച്ചടക്കുന്നതു സംബന്ധിച്ച അറിയിപ്പൊന്നും ഇതു വരെ ഉണ്ടായിട്ടില്ല. ശരിയായി നടത്താവുന്ന കാര്യങ്ങളില്‍ BSNL കാണിക്കുന്ന കെടുകാര്യസ്ഥതക്കു ഉദാഹരണം ആണിത്. അതിനു പുറമേയാണ് ഇടക്കിടക്കുണ്ടാവുന്ന ഈ സാങ്കേതിക തകരാറുകള്‍. ഇന്നു BSNL Broadband ലഭ്യമല്ല. നാളയോ മറ്റന്നാളോ ഈ തകരാര്‍ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ഞാന്‍.
Subscribe to:
Post Comments (Atom)
മണികണ്ഠൻ, ബി. എസ്. എൻ. എൽ ന്റെ ഇന്റർനെറ്റ് എടുത്തതിൽ ബഹുഭൂരിപക്ഷത്തിനും ഇതേ അനുഭവങ്ങളൊക്കെ തന്നെ.എന്റെ അനുഭവങ്ങൾ ഇവിടെ കുറിക്കാൻ പോയാൽ വായിച്ചാലും വായിച്ചാലും തീരില്ല!. എന്നെ അവരിപ്പോൾ കരിമ്പട്ടികയിൽ പെടുത്തിയോന്ന് സംശയവും ഉണ്ട്. പരാതി കത്തുകൾ കൊണ്ട് അവിടെയുള്ള എന്റെ ഫയലിപ്പോൾ നിറഞ്ഞുകാണും. ഏറ്റവും ഒടൂവിൽ ബ്രോഡ് ബാന്റിനു അപേക്ഷിച്ച്താണ് ഒരു മാസം പിന്നിട്ടു. വൈകുന്നെരം 5 മണിവരെ ഇടയ്ക്കിടയ്ക്ക് കണക്ഷൻ കിട്ടും 5 മണി കഴിഞ്ഞാൽ നെറ്റില്ല. ഡി എസ് എൽ മാത്രം മിന്നും!. പല തവണ പരാതി പറഞ്ഞു. ബ്രോഡ് ബാന്റിന്റെ ചുമതലയുള്ള എഞ്ചിനീയറെ ഇവിടെ നിന്നും വിളിച്ചു പരാതിപ്പെട്ടു. എക്സ്ചേഞ്ചിൽ എന്റെ മോൻ നിത്യ സന്ദർശകനായി. ഓരൊ തവണ ചെല്ലുമ്പോഴും ഓരൊരൊ കാര്യങ്ങൾ പറഞ്ഞു വിടും. വോൾട്ടെജില്ലാത്തത പ്രശ്നം , സ്പ്ലീറ്റർ ഇല്ല എന്നിങ്ങനെ. ബില്ലടയ്ക്കാൻ സമയം ഈവക കാര്യങ്ങളൊന്നും ഉണ്ടാവില്ല!.
ReplyDeleteപരാതി പറഞ്ഞു മടുത്തു!.
You are absolutely correct
ReplyDeleteമണീ,നാടിന്റെ ഒരോ കാര്യങ്ങളും ഇത്രയും കൃത്യമായി വിശകലനം ചെയ്തെഴുതുന്നത് ഓടിവന്നൊരു സര്‍വീസിന്‍പ്ലൈ ചെയ്യുന്നവര്‍ക്ക് വന്‍ സഹായമാണു.ബൈദവേ ബി എസ് എന്‍ എല്‍ അര്‍ദ്ധസ്വകാര്യ സംരഭമായതിനാല്‍ അതിന്റെ സര്‍വീസ് വളരെയധികം മെച്ചപ്പെട്ടിരിക്കും എന്നു പ്രതീക്ഷിച്ചിരിക്കുമ്പോ ഇത്തരം ഒരു അനുഭവം തീര്‍ച്ചയായും നല്ലകാര്യമല്ല.ആരെങ്കിലും ഒരു മെയില്‍ കോമ്പറ്റീഷനര്‍ ആയി ആ മേഖലയില്‍ ഇല്ലാത്തതിന്റെ കുത്തക മൂരാച്ചിത്തരമാണോ ഇത് ?
ReplyDeleteപ്രിയ മണികണ്ഠന്‍,
ReplyDeleteഞാന്‍ ബി.എസ്.എന്‍.എല്‍ കമ്പനിയുടെ ആളൊന്നുമല്ല. എന്നാലും ചില കാര്യങ്ങള്‍. ഞാന്‍ തിരുവനന്തപുരത്തു നിന്നുമാണ്. ഇവിടെ അമ്മാതിരി പ്രശ്നങ്ങളൊന്നും ഇല്ലല്ലോ. സെര്‍വര്‍ ഡൌണ്‍ ആകുന്നത് ബി.എസ്.എന്‍.എല്‍ ന് മാത്രമല്ലല്ലോ. ബി.എസ്.എന്‍.എല്‍ ന്റെ അത്രയും വേഗതയുള്ള ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് പ്രദാനം ചെയ്യുന്ന വേറെ ഏതു ദാതാവാണ് ഇവിടെയുള്ളത്. അതുപോലെ ഇത്രയും കാര്യക്ഷമമായ കസ്റ്റമര്‍ സര്‍വീസ് ആര്‍ക്കാണ് ഉള്ളത്. ബില്ലിന്റെ പ്രോബ്ലങ്ങളും അങ്ങനെ തന്നെ. ഇത് ഞങ്ങളുടെ നാട്ടിലെ കാര്യമായിരിക്കാം. ഒന്നോ രണ്ടോ ഉദ്യോഗസ്ഥരുടെ അന്നാസ്ഥ കാരണം ഉണ്ടാകുന്ന ചെറിയ തകരാറുകള്‍ക്ക് ആ സ്ഥാപനത്തെ മുഴുവനായി കുറ്റം പറയുന്ന രീതി ശരിയല്ല. താങ്കള്‍ വേറെ ഏതെങ്കിലും ദാതാവിന്റെ സേവനം ഉപയോഗിച്ച് നോക്കൂ. അപ്പോള്‍ മനസ്സിലാകും വ്യത്യാസം.
സസ്നേഹം,
ശിവ.
സിവ,
ReplyDeleteഞാനും ഒരു തിരു:പുരത്തുകാരനാണെ എന്റെ അനുഭവം നല്ലതല്ല!.
ഒരു കാര്യം സമ്മതിക്കം. മറ്റു പ്രൊവൈഡറ് മാരെ വച്ചു നോഒക്കുമ്പോൾ തമ്മിൽ ഭേദം ആണെന്നു പറയാം. പക്ഷെ സർവ്വീസ് ഒക്കെ കണക്കാ.
രണ്ടു മാസമായി ഞാൻ കണക്ഷൻ എടുത്റ്റിട്ട്. അനുഭവം മുകളിൽ എഴുതിയിട്ടുണ്ട്!.
അതെ നന്ദു അതു തന്നെയാ ഞാനും പറഞ്ഞത്...തമ്മില്‍ ഭേദം തൊമ്മന്‍....
ReplyDeleteനന്ദു:- താങ്കള്‍ പറഞ്ഞ അഭിപ്രായത്തോടു ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. കണക്ഷന്‍കിട്ടിയ ആദ്യത്തെ രണ്ടുമാസവും എന്റെ അനുഭവം ഇതു തന്നെയായിരുന്നു. Connected ആവാന്‍ തന്നെ ഒരുപാടുസമയം എടുക്കുമായിരുന്നു. എന്റെ വീട്ടില്‍ വന്ന ഒരു ബന്ധു എന്നോടു അത്യാവശ്യമായി നെറ്റ് നൊക്കണം എന്നു പറഞ്ഞു. അന്നു നെറ്റ് കണഷന്‍ കിട്ടാന്‍ തന്നെ 20 മിനിറ്റ് എടുത്തു. അദ്ദേഹം എന്നെ ശെരിക്കും കളിയാക്കിയിട്ടാണ് പോയത്. രസകരമായ കാര്യം അദ്ദേഹവും ഒരു BSNL ഉപഭോക്താവാണെന്നതാണ്. പക്ഷെ അദ്ദേഹം അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്നം BSNL Broadband connection കിട്ടി അഞ്ചുമാസം കഴിഞ്ഞിട്ടും അതിന്റെ ആദ്യത്തെ ബില്ല് വന്നിട്ടില്ല എന്നതായിരുന്നു. അദ്ദേഹത്തിനു കണക്ഷന്‍
ReplyDeleteസംബന്ധിച്ച മറ്റു പരാതികള്‍ ഇല്ലായിരുന്നു. എനിക്കു ലഭിച്ചിരിക്കുന്നത് സീമന്‍സ്‌ന്റെ C2110 എന്ന മോഡം ആണ്. ഇത്തരം ഒരു
ഉത്പന്നത്തെപ്പറ്റിയുള്ള ഒരു വിവരണവും ആ കമ്പനിയുടെ വെബ്‌സൈറ്റില്‍ കാണുവാന്‍ സാധിച്ചിട്ടില്ല. വെബ്‌സെര്‍ച്ചില്‍ ലഭിച്ച അധികം ഫലങ്ങളും ഇതിന്റെ ഉപഭോക്താക്കളുടെ ആവലാതി സംബന്ധിക്കുന്നതായിരുന്നു. BSNL എന്റെ മോഡം configure ചെയ്തതില്‍ വന്ന തെറ്റുകള്‍ ആയിരുന്നു കണക്ഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ക്കു കാരണം എന്നു പിന്നീടാണ് ഞാന്‍ മനസ്സിലക്കുന്നത്. അത് എന്റെ പഴയ ബ്ലോഗില്‍ വിശദമായി
പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഇവിടെ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങള്‍ ഞാനും പുതിയ P3 (നെറ്റിന്റെ ഉപയോഗ വിവരങ്ങള്‍ അറിയുന്നതിനു ഒരു പോര്‍ട്ടല്‍ ഐ ഡി യും പാസ്സ് വേര്‍ഡും അവലംബിക്കുന്നവര്‍ താങ്കളും ഈ വിഭാഗത്തില്‍ ആണെന്നു ഞാന്‍ അനുമാനുക്കുന്നു) വിഭാഗത്തില്‍പ്പെടുന്ന
ഒട്ടനവധി ഉപഭോക്താക്കളും നേരിടുന്ന വിഷയങ്ങളാണ്. ഇത്തവണത്തോടെ ബില്ലിങ് സംബന്ധിച്ച എന്റെ പരാതികള്‍ പരിഹരിച്ചു എന്നു ഞാന്‍ കരുതുന്നു. എന്നാല്‍ വാര്‍ഷികവരിസംഖ്യ ഒന്നിച്ചടക്കുന്നതിനുള്ള എന്റെ അപേക്ഷപ്രകാരം ഉള്ള Advice Note ഇതുവരെ എനിക്കു ലഭിച്ചിട്ടില്ല.
അടുത്ത് ബില്ലിങിലും അത് ഇല്ലാതെ വന്നാല്‍ Customer Grievance Cell നെ ഇതിനായി സമീപിക്കാനും, (ഇതു സംബന്ധിച്ച വിവരങ്ങള്‍ www.keralatelecom.com എന്ന BSNL - Kerala Circle ന്റ്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവരാവകാശനിയമപ്രകാരം നിയമിതരായതായി ഈ സൈറ്റില്‍ പറയുന്ന പല ഉദ്യോഗസ്ഥരും പെന്‍ഷന്‍പറ്റി വീട്ടില്‍ ഇരിക്കുന്ന വരാണെങ്കിലും ആ ഫോണ്‍നമ്പരുകള്‍ ഇപ്പോഴത്തെ ചുമതലപ്പെട്ട
ഉദ്യോഗസ്ഥന്റേതു തന്നെ ആണ്) വിവരാവകാശ നിയമപ്രകാരം എന്റെ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കുന്നതിന് ആവശ്യപ്പെടാനും
തീരുമാനിച്ചിരുക്കുകയാണ് ഞാന്‍.
അരീക്കോടന്‍:- ഇതിനോടു യോജിക്കുന്നു എന്നതില്‍ സന്തോഷം.
കിരണ്‍സേ BSNL അതിന്റെ സേവനങ്ങള്‍ പണ്ടത്തേതിലും വളരെയധികം മെച്ചപ്പെടുത്തി എന്നതു വാസ്തവം തന്നെയാണ്. ഇപ്പോള്‍ പലപ്പോഴും പരാതികള്‍ക്കു കൃത്യമായ മറുപടി ലഭിക്കാറുണ്ട്. അവ പരിഹരിക്കപ്പെടാരില്ലെങ്കിലും. ഉദാഹരണത്തിനു 19/12/2007 ഞാന്‍ പ്ലാന്‍ മാറ്റത്തിനു അപേക്ഷിച്ചു. 28ആം തീയതി അതിന്റെ നടപടിയെപ്പറ്റി ഫോണില്‍ ചോദിച്ചപ്പോള്‍ അതു 20ആം തീയതി തന്നെ ഓര്‍ഡര്‍ ആയതായി പറഞ്ഞു. അതനുസരിച്ചു ഞാന്‍ എന്റെ ഉപയോഗം പുതിയ പ്ലാനിന്റെഅടിസ്ഥാനത്തില്‍ ആക്കി. എന്നല്‍ ജനുവരി ബില്ലുവന്നപ്പോള്‍ പഴയ പ്ലാന്‍ പ്രകാരം ആണ് ഉപയോഗം കണക്കുകൂട്ടിയിരുന്നത്. അതായതു 2.5GB ഉപയോഗിക്കാവുന്നിടത്തു 1GB മാത്രം സൌജന്യമായും ബാക്കി മുഴുവന്‍ ഉപയോഗത്തിലും പണം ഈടാക്കിയും. ഇതു പരിഹരിക്കാന്‍ അഞ്ചുമാസം എടുത്തു. ആകെ ചെയ്ത ഉപകാരം ഓരോതവണയും ഞാന്‍ അക്കൌണ്ട്‌സ് ഓഫീസില്‍ പരാതിപ്പെട്ടപ്പോഴും ആ ബില്ലുകള്‍ റദ്ദാക്കുകയും പകരം കൃത്യമായ തുക മാത്രം അടക്കാന്‍ അനുവദിക്കുകയും ചെയ്തു എന്നതാണ്. പണ്ട് ആദ്യം ബില്ലടക്കൂ എന്നിട്ടു പരിഗണിക്കാം എന്ന രീതിയായിരുന്നല്ലൊ ഇവര്‍ സ്വീകരിച്ചിരുന്നതു. അതുപോലെ Customer Grievance Cell ഓരോ Telecom Principle General Manager മാരുടേയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വളരെ കാര്യക്ഷമമായി നടക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനുള്ള പരാതികള്‍ Online ആയിത്തന്നെ സമര്‍പ്പിക്കുന്നതിനുള്ള സംവിധാനവും ഉണ്ടു.
ശിവ:- താങ്കള്‍ ഒരു പ്രശ്നവും ഇല്ലതെ BSNL DataOne ഉപയോഗിക്കുന്നു എന്നറിഞ്ഞതില്‍ സത്യം പറഞ്ഞാല്‍ അസൂയതോന്നു. [;)] എന്നാല്‍ ഇവിടെ ഞാന്‍ മാത്രമല്ല എന്റെ ഒപ്പം അടുത്തടുത്തുള്ള രണ്ടു എക്ചേഞ്ചുകളിലെ ഒട്ടനവധി ഉപഭോക്താക്കള്‍ക്കുള്ള പൊതുവായ പരാതികള്‍ ആണ് ഞാന്‍ ഈ ബ്ലോഗില്‍ വിവരിച്ചത്. ഒരാള്‍ക്കു നെറ്റുകിട്ടുന്നില്ല എങ്കില്‍ മിക്കവാറും ഞങ്ങള്‍ എല്ലാവര്‍ക്കും അതു തന്നെ ആവും അവസ്ഥ. ഇതു customer care centre മിക്കവാറും അംഗീകരിക്കാറുണ്ട്. പിന്നെ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഞാന്‍ Tata Indicom VSNL, Sancharnet എന്നീ Dial-up connections ഉപയോഗിച്ചുവരുന്നു. എന്റെ അഭിപ്രായത്തില്‍ BSNL-ന്റെ ഉപഭോക്തൃസേവനം വളരെ മോശമാണ്. VSNL-ന്റെയും അതുപോലെതന്നെ മറ്റു സേവനദാതാക്കളുടേയും customer care centre 24 മണിക്കൂറും പ്രവര്‍ത്തിക്കുമ്പോള്‍ BSNL 9:30 മുതല്‍ 5:00 മണി വരെ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെങ്കില്‍ ലീവെടുത്ത് വീട്ടില്‍തന്നെ ഇരിക്കണം. പിന്നെ 12678 എന്ന നമ്പറില്‍ വിളിച്ചാല്‍ കിട്ടണമെങ്കില്‍ ചുരുങ്ങിയതു അരമണിക്കൂറെങ്കിലും തുടര്‍ച്ചയായി വിളിച്ചുകൊണ്ടേയിരിക്കണം. എന്നിട്ടും ഞാന്‍ ഇതേ കണക്ഷന്‍ എടുത്തതു ഇവിടേ ആസമയത്തെ ഏക Broadband ISP, BSNL ആയിരുന്നു എന്നതാണ്. ഇതു ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ മറ്റേതെങ്കിലും കണക്ഷന്‍ എടുക്കാന്‍ തന്നെ യാണ് തീരുമാനം. ഒരു വര്‍ഷത്തിനകം ഇവിടെ ഒന്നിലധികം സേവനദാതാക്കള്‍ ഉണ്ടാവും എന്നാണ് എന്റെ പ്രതീക്ഷ.
ശിവ യുടെ അനുഭവമാണ് എനിക്കുമുള്ളത്.
ReplyDeleteയാതൊരു ബുദ്ധിമുട്ടുമില്ല.
250ന്റെ പ്ലാനില്‍ നിന്നും ചെയ്ഞ്ചുചെയ്യാന്‍ 5 ദിവസമേ എടുത്തുള്ളു..
റിജോ തോമസ്സ് സണ്ണി താങ്കളുടെ സന്ദർശനത്തിനും അഭിപ്രായങ്ങൾ പങ്കുവെച്ചതിനും നന്ദി. ആദ്യകാലത്തെ അപേക്ഷിച്ച് ബി എസ് എൻ എല്ലിന്റെ സേവനങ്ങളിൽ ഇപ്പോൾ പുരോഗമനപരമായ ചില മാറ്റങ്ങൾ ഉണ്ടായിവരുന്നു എന്ന് തോന്നുന്നു. കസ്റ്റമർ കെയർ നമ്പർ 12678 ഇപ്പോൾ 12 മണിക്കൂർ ലഭ്യമാണ്. പഴയ അത്രയും കാത്തുനില്‍പ്പ് ഇപ്പോൾ ഇല്ല (ഉപഭോക്താക്കൾ കുറഞ്ഞതൊകൊണ്ടോ അതോ പരാതികൾ കുറഞ്ഞതുകൊണ്ടോ അറിയില്ല). സെർവർ പ്രശ്നവും ഇടവിട്ട് ബ്രോഡ്‌ബാന്റ് കിട്ടാതിരിക്കുന്നതും ഇപ്പോൾ ഇല്ല. എന്നാലും പ്ലാൻ ചേഞ്ച് ഉൾപ്പടെയുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ ഉള്ള അലംഭാവം ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു. 01/02/2011 മുതൽ പ്ലാനുകളിൽ കാര്യമായ വ്യത്യാസം വരുത്തിയിട്ടുണ്ട്. പല പ്ലാനുകളും എന്തുകൊണ്ട് ഇങ്ങനെ എന്ന ചോദ്യം ഉയർത്തുന്നു. സ്റ്റാൻഡ് എലോൺ പ്ലാനുകളിൽ ഒന്നിലും ഇപ്പോൾ അൺലിമിറ്റഡ് നൈറ്റ് യൂസേജ് സൗകര്യം ഇല്ല! കോംബോ പ്ലാനുകളിൽ BBG FN Combo 500, BBG FN Combo 600, BBG FN Combo 599 എന്നീ പ്ലാനുകളിൽ രാത്രിയിലെ സൗജന്യ ഉപയോഗം ഉണ്ട്. ഇതിൽ ഏറ്റവും നല്ല പ്ലാൻ BBG FN Combo 600 ആണെന്നു തോന്നുന്നു. 600രൂപ പ്രതിമാസം അടയ്ക്കുമ്പോൾ 2.5GB സൗജന്യ ഉപയോഗവും തുടർന്ന് 5GB വരെയുള്ള ഉപയോഗത്തിൽ ഓരോ MB യ്ക്കും 20പൈസയും (നേരത്തെ 60പൈസ ആയിരുന്നു) തുടർന്നുള്ള ഓരോ MB യ്ക്കും 10പൈസ വീതവും എന്ന ഈ പ്ലാൻ ആകർഷകമാണ്. കൂടതെ 250 യൂണിറ്റ് കോളുകൾ സൗജന്യമായുണ്ട്. കോളർട്യൂൺ സംബന്ധിച്ച തർക്കങ്ങൾ ഞാനും കുറെ നടത്തിയിട്ടുണ്ട്.
ReplyDeleteഡാറ്റാവൺ പ്ലാനുകളെക്കുറിച്ച് (സ്റ്റാന്റ് എലോൺ) അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
ReplyDeleteപതിനഞ്ചുമിനിറ്റ് കൊണ്ട് 1ജിബി ഡൗൺലോഡ് ആവും എന്നത് അല്പം അതിശയോക്തി അല്ലെ. കാരണം സാധാരണ എല്ലാ ഹോം പ്ലാനുകളിലും പരമാവധി സ്പീഡ് (ബി എസ് എൻ എൽ) 2മെഗാ ബിറ്റ് പെർ സെക്കന്റ് എന്നതാണ്. ഇതനുസരിച്ച് പരമാവധി ഡൗൺലോഡ് സ്പീഡ് 256കിലോബൈറ്റ്സ് പെർ സെക്കന്റും. അങ്ങനെ വരുമ്പോൾ 15 മിനിറ്റിൽ പരമാവധി ഡൗൺലോഡ് ആവുക 225മെഗാ ബൈറ്റ്സ് അല്ലെ.