3 June 2008

ഗോള്‍‌ഫ്‌ക്ലബ് - ഞാന്‍‌ മനസ്സിലാക്കുന്ന കാര്യങ്ങള്‍‌

തിരുവനന്തപുരം ഗോള്‍‌ഫ്‌ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുത്തതു വലിയ വിവാദം ആയിരിക്കുകയാണല്ലൊ. ഈ വിഷയത്തില്‍ ഞാന്‍‌ മറ്റോരു ബ്ലോഗില്‍‌ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ എവിടെ ചേര്‍ക്കുന്നു.

ഈ വിഷയത്തില്‍ കോടതിയുടെ മുന്‍പിലുള്ള നിയമപ്രശ്നത്തിന്റെ ന്യായാന്യായങ്ങളിലേക്കു കോടതി കടന്നിട്ടില്ല. ഈ വിഷയം തിങ്കളാഴ്ച് ഹൈക്കോടതി പരിഗണിക്കുന്നതാണെന്നും അതിനാല്‍ ഈ വിഷയത്തിലുള്ള സര്‍‌ക്കാര്‍‌നടപടികള്‍‌ തിങ്കളാഴ്ചവരെ നിറുത്തിവെക്കണമെന്നും അഭ്യര്‍‌ത്ഥിച്ചു കൊണ്ടുള്ള അഡ്വക്കേറ്റ്‌ ജനറലിന്റെ അറിയിപ്പ്‌ നിയമ സെക്രട്ടറി റവന്യു സെക്രട്ടറിയെ കത്തുമുഖാന്തരം അറിയിച്ചിരുന്നതാണ്. അഡ്വക്കേറ്റ്‌ ജനറലിന്റെ ഈ അഭ്യര്‍‌ത്ഥന തള്ളിക്കളഞ്ഞ റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയുടെ നിലപാടാണ് ഇന്നത്തെ ഈ ഉത്തരവിനു കാരണം. അഡ്വക്കേറ്റ് ജനറലിന്റെ തീരുമാനത്തോടു കാട്ടിയ ഈ അവഗണന ആണ് ഹൈക്കോടതി വിമര്‍‌ശിച്ചതിനും റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയോടു നേരിട്ടു ഹാജരാവാന്‍‌ ഉത്തരവിറക്കിയതിനും കാരണം. ഇത്തരം ഒരു അറിയിപ്പു അഡ്വക്കേറ്റ്‌ ജനറലില്‍‌ നിന്നും ഉണ്ടായകാര്യം ഹൈക്കോടതിയെ അറിയിച്ചതും സര്‍ക്കാര്‍‌ അഭിഭാഷകന്‍‌ തന്നെയാണ്. സാധരണ ഇത്തരം കേസുകളില്‍ ഇടക്കാ‍ല ഉത്തരവുകള്‍‌ ഉണ്ടാവുക സാധരണമാണ്. കരാറിലെ വ്യവസ്ഥകളും രണ്ടു കക്ഷികളുടേയും വാദങ്ങളും കേട്ടശേഷം ആവും അന്തിമവിധിവരുക. അഡ്വക്കേറ്റ് ജനറലിന്റെ ഇത്തരം അറിയിപ്പുകള്‍‌ സ്വീകരിക്കേണ്ട ഭരണഘടനാപരമായ ബാധ്യത സര്‍ക്കാരിനും സെക്രട്ടറിമാര്‍ക്കും ഉണ്ടെന്നാണ് വിവിധ ദൃശ്യമാധ്യമങ്ങളില്‍ കണ്ട ചര്‍ച്ചയില്‍‌നിന്നും ഞാന്‍‌ മനസ്സിലാക്കുന്നത്‌.

വീണ്ടുവിചാരം ഇല്ലാത്ത ഇത്തരം എടുത്തുചാട്ടങ്ങളാണ് സര്‍ക്കാരിന്റെ പ്രതിഛായക്കു കോട്ടം വരുത്തുന്നത്‌. നാം ധന്യശ്രീയിലും, എം ജി റോഡിലും, മൂലമ്പള്ളിയിലും കണ്ടതു തന്നെയാണ് ഇന്നു ഗോള്‍‌ഫ്‌ക്ലബ്ബിന്റെ കാര്യത്തിലും സംഭവിച്ചത്. സര്‍ക്കാരയതുകൊണ്ട്‌ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാദ്ധ്യമല്ല.

തുടര്‍ന്നുവന്ന ചില അഭിപ്രായങ്ങള്‍ക്കു മറുപടിയായി ഞാന്‍ ഇപ്രകാരം എഴിതി.

സങ്കീര്‍‌ണ്ണമായ ഇത്തരം നിയമപ്രശ്നങ്ങള്‍‌ക്കു നിയമപരിഞ്ജാനം ഉള്ള ആരെയെങ്കിലും നമുക്കു സമീപിക്കേണ്ടതായി വരും. എന്നാലും എന്റെ അഭിപ്രായത്തെപ്പറ്റിവന്ന ചില ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ മനസ്സിലക്കിയിട്ടുള്ള ചില വസ്തുതകള്‍ ഇവിടെ രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. “സ്വാര്‍ത്ഥം” അനുവദിക്കുമന്നു കരുതുന്നു.

1. അഡ്വക്കേറ്റ് ജനറല്‍‌ എന്നതു ഭരണഘടന 165, 177 എന്നീ ഖണ്ഡങ്ങളില്‍ വിവരിച്ചിരിക്കുന്ന ഒരു പദവിയാണ്‍. അദ്ദേഹത്തെ നിയമിക്കുന്നത്‌ ഗവര്‍‌ണ്ണര്‍ ആണ്‍` ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിനു തുല്യമായ യോഗ്യതകള്‍ ഉള്ള ഒരാളെയാണ് അഡ്വക്കേറ്റ്‌ ജനറല്‍ ആയി നിയമിക്കുന്നത്‌. അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിയമ‌ഉദ്യോഗസ്ഥന്‍‌ ആണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ (വാക്കല്‍‌ ഉള്ളവപോലും) അനുസരിക്കന്‍‌ മറ്റു ഉദ്യോഗസ്ഥര്‍‌ ബാദ്ധ്യസ്ഥരാണ്.

2. ജസ്റ്റിസ്‌ ശിരി ജഗന് ഈക്കേസില്‍ പ്രത്യേകതാത്പര്യം ഉള്ളതായി ഞാന്‍‌ കരുതുനില്ല. ഗോള്‍‌ഫ്‌ ക്ലബ്ബ്‌ഭാരവാഹികള്‍ സമര്‍പ്പിച്ച ഹര്‍ജി അവധിദിവസമായ ശനിയാഴ്ച പ്രത്യേകസിറ്റിങ് നടത്തി പരിഗണിക്കുന്നതിനേപ്പറ്റി അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രാ‍യം രജിസ്ട്രാര്‍ മുഖാന്തരം ആരയുകമാത്രമാണ് അദ്ദേഹം ചെയ്തത്‌. ഇത്തരം ആശയവിനിമയങ്ങള്‍ ജഡ്ജിമാരും അഡ്വക്കേറ്റ്ജനറലും തമ്മില്‍ നടക്കാറുള്ളതണെന്നും ഞാന്‍‌ വിശ്വസിക്കുന്നു. അടിയന്തിരസ്വഭാവമുള്ള കേസുകള്‍ അവധി ദിവനങ്ങളില്‍ വീട്ടില്‍ വെച്ചുപോലും ജഡ്ജിമാര്‍‌ വാദം കേള്‍ക്കറുണ്ട്‌. ഇതിനു മറുപടിയായി തിങ്കളാഴ്ച വാദം കേട്ടാല്‍ മതിയാവും എന്നു അഡ്വക്കേറ്റ് ജനറല്‍‌ രജിസ്ട്രാറെ അറിയിക്കുകയും അതു റജിസ്ട്രാര്‍ ജസ്റ്റിസ്‌ ശിരി ജഗന് കൈമാറുകയും ആണ് ചെയ്തിട്ടുള്ളത്‌. ഇതില്‍ ഞാന് മനസ്സിലക്കുന്നതു തിങ്കളാഴ്ച കോടതി ഈ വിഷയം പരിഗണിക്കുന്നതുവരെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകില്ലെന്ന്‌ അഡ്വക്കേറ്റ് ജനറല്‍‌ ഹൈക്കോടതിക്കു ഉറപ്പുനല്‍കി എന്നാണ്. ഇതു അദ്ദേഹം നിയമവകുപ്പ്‌ സെക്രട്ടറിയേയും, റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയേയും അറിയിച്ചിട്ടുള്ളതാണ്. ഇപ്രകാരം അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ ഉറപ്പു പാലിക്കേണ്ട ഭരണഘടനാപരമായ ബാദ്ധ്യത സെക്രട്ടറിമാര്‍‌ക്കുണ്ട്‌ എന്നും ഞാന്‍ കരുതുന്നു.

3. അഡ്വക്കേറ്റ് ജനറല്‍ ഉദ്യോഗസ്ഥര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മാന്റേറ്ററി ആണെന്നാണ് ഞാന് വിശ്വസിക്കുന്നത്‌.

4. സാധരണഗതിയില്‍ അഡ്വക്കേറ്റ് ജനറല്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതി മുഖവിലക്കെടുക്കുന്നതാണ്. ഇതു കൊണ്ടാവണം ഗോള്‍‌ഫ് ക്ലബ്‌ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച ഹര്‍‌ജി പ്രത്യേകസിറ്റിങ്ങ് നടത്തി കോടതി പരിഗണിക്കാതിരുന്നത്‌.

5. ഹൈക്കോടതി ജഡ്ജിയുടെ തീരുമാനങ്ങള്‍ അതിനു മുകളില്‍ ഉള്ള ഒരു നീതിന്യായപീഠം അസ്ഥിരപ്പെടുത്തുന്നതുവരെ അനുസരിക്കന്‍‌ എല്ലാവരും ബാദ്ധ്യസ്ഥരാണ്.

ഈ വിഷയത്തെപ്പറ്റി ഞാന്‍‌ മനസ്സിലക്കിയ കാര്യങ്ങളാണ് മേല്പറഞ്ഞതു.

അതുപോലെ തന്നെ ഗോള്‍ഫ്ക്ലബ് ഒഴിപ്പിക്കുന്നതിനു 24 മണിക്കൂര്‍‌നോട്ടീസ്‌ ശനിയാഴ്ച നല്‍കിയത്‌ ഗോള്‍ഫ് ക്ലബ് അധികൃതര്‍‌ കോടതിയെ സമീപിക്കുന്നതു തടയാന്‍‌ വേണ്ടിയാണെന്നും സംശയിക്കുന്നതില്‍‌ തെറ്റില്ല.

ഗോള്‍ഫ്‌ക്ലബ്ബും അതിന്റെ 25 ഏക്കറോളം വരുന്ന ഭൂമിയുടേയും ഉടമസ്ഥന്‍ കേരളസര്‍‌ക്കര്‍‌ തന്നെ ആണെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ ഭൂമി തിരിച്ചുപിടിക്കുന്നതിനു സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും ധൃതിയും അനാവശ്യമായി തോന്നുന്നു. പതിനൊന്നു പേരുള്ള ഇതിന്റെ ഭരണസമിതിയില്‍ ആറ്‌ അംഗങ്ങള്‍ സര്‍ക്കാര്‍‌പ്രതിനിധികളാണെന്നും കേട്ടൂ. ചീഫ്‌സെക്രട്ടറിയും, തിരുവനന്തപുരം ജില്ലാ കളക്ടറും, പൊതുമരാമത്തുവകുപ്പു ചീഫ്‌എഞ്ചിനീയറും ഒക്കെ ആണത്രെ അവര്‍. പിന്നെ എന്തിനാണ് സര്‍ക്കാര്‍‌ ഇത്ര ധൃതിപിടിച്ചു നടപടികള്‍ കൈക്കൊള്ളുന്നത്‌.

3 comments:

  1. പതൊനിന്ന് അംഗങ്ങളുള്ള് ഗോള്‍‌ഫ്‌ക്ലബ്ബ് ഭരണസമിതിയിലെ സര്‍‌ക്കാര്‍‌പ്രതിനിധികള്‍‌ ഇവരാണ്.
    1. ചീഫ്‌ സെക്രട്ടറി
    2. ജില്ലാ കളക്ടര്‍‌
    3. പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറി (ജി എ ഡി)
    4. ടൂറിസം ഡയറക്ടര്‍‌
    5. പൊതുമരാമത്തുവകുപ്പു എക്സികുട്ടീവ്‌ എഞ്ചിനീയര്‍‌
    6. സ്പോര്‍‌ട്സ് കൌണ്‍‌സില്‍ പ്രസിഡന്റ്‌.
    7. ചീഫ്‌ എഞ്ചിനീയര്‍ (കെട്ടിടങ്ങള്‍)

    ReplyDelete
  2. സര്‍ക്കാരും വകുപ്പും ധൃതി പിടിച്ചു എന്നു പറയുമ്പോഴും, ഇക്കാര്യത്തില്‍ കോടതി കാണിച്ച അസാധാരണ ഇടപെടലുകളും ധൃതിയും അനാവശ്യമായിരുന്നില്ലേ? സര്‍ക്കാര്‍ സ്വന്തം സ്ഥലം തിരിച്ചു പിടിക്കാന്‍ അല്പം തിരക്കു പിടിച്ചാല്‍ എന്താ ഇത്ര പ്രശ്നം? 40 കൊല്ലം ക്ഷമിച്ചു എന്നാലിനിയൊരു മൂന്നു ദിവസം കൂടി ക്ഷമിച്ചു കൂടേ എന്നു പറയുന്നതില്‍ എന്തു കാര്യം? അതു ക്ഷമിക്കുന്നവന്റെ തീരുമാനമല്ലേ?

    ഇവിടെ പ്രശ്നം ഇതൊന്നുമല്ല. കോടതി ഇനിയും പരിഗണിക്കാത്ത ഒരു കേസ്. അടുത്ത ദിവസം ഇത് കോടതിയിലെത്തും, അതുവരെ നടപടി നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ നമുടെ ജഡ്ജി അഡ്വക്കറ്റ് ജനറലിനോടാവശ്യപ്പെടുന്നു.വെറും വാക്കാല്‍. അഡ്വക്കറ്റ് ജനറല്‍ നിയമ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു. ഇതും വാക്കാല്‍. എന്തു നിയമ സാധുതയാണ് ഇതിനൊക്കെ ഉള്ളത്? ഇവരിലാരെങ്കിലുംകുറച്ചു കഴിയുമ്പോള്‍ വാക്കു മാറ്റിയാല്‍? അല്ലെങ്കില്‍ തിങ്കളാഴ്ച വരെ ഇവരൊക്കെ ഇങ്ങനെ തന്നെ ഉണ്ടാകണമെന്നു പോലും നിര്‍ബന്ധമില്ലല്ലോ. അങ്ങനെയായാല്‍ ഇതിനൊക്കെ ആരു സമാധാനം പറയും? അതുകൊണ്ട് വാക്കാല്‍ പറഞ്ഞ ഒരു കാര്യത്തിനും ഒരു വിലയുമില്ല, അതനുസരിക്കേണ്ട ഒരാവശ്യവുമില്ല.

    ReplyDelete
  3. ഇവിടെ ഗോള്‍ഫ് ക്ലബ്‌ തിരിച്ചുപടിക്കാന്‍ സര്‍ക്കാര്‍‌ ഉത്തരവിറക്കുന്നതു ശനിയാഴ്ചയാണ്. ഇതുസംബന്ധിച്ച ഉത്തരവു കിട്ടി 24 മണിക്കൂറിനകം ഒഴിയണം എന്ന നിര്‍‌ദ്ദേശമാണ് ക്ലബ്‌അധകൃതര്‍‌ക്കു സര്‍ക്കാര്‍ നല്‍കിയതു. ഇത്തരത്തില്‍ ഒരു നിര്‍‌ദ്ദേശം കിട്ടിയാല്‍ അതിനെ ചോദ്യം ചെയ്തു കോടതിയെ സമീപിക്കുന്നതിനു ക്ലബ് അധകൃതര്‍ക്കുള്ള അവകാശം തള്ളിക്കളയാന്‍ സാധിക്കില്ല. ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചാല്‍ വാദിഭാഗത്തിനു സാമാന്യനീതി ലഭിക്കണമെങ്കില്‍ ഒന്നുകില്‍ ശനിയാഴ്ചയോ അല്ലെങ്കില്‍ ഞായറാഴ്ചയോ പ്രത്യേക സിറ്റിങ് ഹൈക്കോടതിയിലെ ബന്ധപ്പെട്ട ബഞ്ച്‌ നടത്തേണ്ടിവരും. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഞാന്‍
    മനസ്സിലക്കുന്നത്‌ ഇപ്രകാരം ആണ്. നോട്ടീസ്‌ ലഭിച്ച ക്ലബ് അധകൃതര്‍ ഇക്കാര്യത്തില്‍‌ ശനിയാഴ്ചതന്നെ ഹര്‍ജിയുമായി ഹൈക്കോടതിയിലെ ജുഡീഷ്യല്‍‌ രജിസ്ട്രാരെ സമീപിക്കുകയും തിങ്കളാഴ്ചക്കു മുന്‍പേ ഇക്കാര്യത്തില്‍ വാദം കേള്‍ക്കണമെന്നു അഭ്യര്‍‌ത്ഥിക്കുകയും ചെയ്യുന്നു. രജിസ്‌റ്റ്രാര്‍ ഇതു ചീഫ് ജസ്റ്റീസിന്റെ ചുമതലവഹിക്കുന്ന ജസ്റ്റിസ് ജെ ബി കോശിയെ അറിയിക്കുന്നു. ജസ്റ്റിസ് ജെ ബി കോശി ഇതു ബന്ധപ്പെട്ട ബഞ്ചിന്റെ ശ്രദ്ധയില്‍‌പ്പെടുത്താന്‍ രജിസ്‌ട്രാരോടു ആവശ്യപ്പെടുന്നു. അദ്ദേഹം ജസ്റ്റിസ് സിരി ജഗനെ ഇതറിയിക്കുന്നു. ജസ്റ്റിസ് സിരി ജഗന്‍ ഞായറാഴ്ച ഈ കേസിനായി പ്രത്യേക സിറ്റിങ്ങ് നടത്തുന്നതിനു തനിക്കു ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ തിങ്കളാഴ്ച സാധരണപോലെ ഈ കേസിന്റെ വാദം കേള്‍ക്കുന്നതിനെ പറ്റി അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം ആരാ‍യാ‍ന്‍ രജിസ്‌ട്രാരോടു ആവശ്യപ്പെടുന്നു. ഇതു പ്രകാരം തിങ്കളാഴ്ച സാധാരണപോലെ വാദം കേട്ടാല്‍ മതിയെന്ന്‌ അഡ്വക്കേറ്റ്‌ ജനറല്‍ രജിസ്ട്രാരെ അറിയിക്കുകയും അദ്ദഹം ഇതു ജസ്റ്റിസ്‌ സിരി ജഗനെ അറിയിക്കുകയും ചെയ്യുന്നു. തുടര്‍ന്നു താന്‍‌ ഇത്തരം ഒരു ഉറപ്പ്‌ ബന്ധപ്പെട്ട ജഡ്ജിക്കു നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ തിങ്കളാഴ്ച ഈ കേസില്‍ നടപടികള്‍ ഉണ്ടാവരുതെന്നു റവന്യു പ്രിന്‍‌സിപ്പല്‍ സെക്രട്ടറിയെ അറിയിക്കാന്‍ ഗവണ്‍‌മെന്റെ പ്ലീഡറെ അദ്ദേഹം ചുമതലപ്പെടുത്തുന്നു. എന്നാല്‍ ഗവണ്‍‌മെന്റെ പ്ലീഡര്‍ റവന്യു സെക്രട്ടറിയില്‍‌ നിന്നും അനുകൂലമറുപടിയല്ല ലഭ്ച്ചതെന്നു പറയുമ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ നേരിട്ടു നിയമവകുപ്പു സെക്രട്ടറിയെയും, ചീഫ് സെക്രട്ടറിയേയും തന്റെ അഭിപ്രായം അറിയിക്കുകയും നിയമവകുപ്പു സെക്രട്ടറി തുടര്‍നടപടികള്‍ നിറുത്തിവെക്കണമെന്നു
    കത്തു മുഖാന്തരം റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയോടു അഭ്യര്‍‌ത്ഥിക്കുകയും ചെയ്യുന്നു. ഈ നിര്‍‌ദ്ദേശങ്ങള്‍‌ എല്ലാം അവഗണിച്ച റവന്യു പ്രിന്‍‌സിപ്പല്‍
    സെക്രട്ടറി ക്ലബ്‌ ഏറ്റെടുക്കല്‍ നടപറ്റികളുമായി മുന്നോട്ടു പോവുകയാണ് ഉണ്ടായത്‌. ഈ നടപടിയാണ് ഹൈക്കോടതിയുടെ വിമര്‍‌ശനത്തിനു കാരണം ആയത്‌. കേസില്‍ തുടര്‍വാദം കേള്‍ക്കണമെങ്കില്‍ ഹര്‍ജി ലഭിച്ചപ്പോള്‍ ഉണ്ടായിരുന്ന സ്ഥിതി പുന:സ്ഥാപിക്കേണ്ടത്‌ ആവശ്യമാണ്.
    അതിനാലാവണം ഏറ്റെടുത്ത വസ്തുക്കള്‍ തിരിച്ചുനല്‍കാന്‍‌ കോടതി ആവശ്യപ്പെട്ടത്‌. ഒരു പക്ഷേ അഡ്വക്കേറ്റ് ജനറല്‍ ഞായറാഴ്ച തന്നെ വാദം കേള്‍ക്കണം എന്നു പറഞ്ഞിരുന്നെങ്കില്‍ ജസ്റ്റിസ്‌ സിരി ജഗന്‍ അപ്രകാരം ചെയ്യുമായിരുന്നിരിക്കണം. എന്നാല്‍ ഇവിടെ അഡ്വക്കേറ്റ് ജനറല്‍
    നല്‍‌കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അതു തിങ്കളാഴ്ചയിലേക്കു മറ്റുകയായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ ഈ ഉറപ്പു പാലിക്കേണ്ട ഭരണഘടനാപരമായ ബധ്യത സര്‍ക്കാരിനുണ്ട്‌. ഇതു പെരിയാര്‍ & പരീക്കണ്ണി റബ്ബര്‍ എന്നസ്ഥാപനവും കേരള സര്‍ക്കാരും തമ്മിലുള്ള ഒരു കേസിന്റെ (Periyar v State of Kerala, AIR 1990 SC 2192, paragraph 9.) വിധിന്യായത്തില്‍ സുപ്രീം‌കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. അത് ഇപ്രകാരം ആണ്

    Any concession made by the government pleader in the Trial Court cannot bind the Government as it is obviously, always, unsafe to rely on the wrong or erroneous or wanton concession made by the counsel appearing for the State unless it is in writing on instructions from the responsible officer. Otherwise it would place tindue and needless heavy burden on the public exchequer. But the same yardstick cannot be applied when the Advocate General has made a statement across the bar since the Advocate General makes the statement with all responsibility.
    (അവലംബം:‌- http://www.rishabhdara.com/sc/view.php?case=10032)
    അതുകൊണ്ട്‌ ഏറ്റെടുത്ത വസ്തുക്കള്‍ തിരിച്ചുനല്‍‌കണം എന്ന ഹൈക്കോടതിയിടെ ഉത്തരവില്‍ എന്തെങ്കിലും അപാകതയുള്ളതായി ഞാന്‍ കരുതുന്നില്ല.

    ReplyDelete