തൊടുപുഴയിലെ ബ്ലോഗ് സംഗമത്തിന്റെ അന്നുതന്നെ തീരുമനിച്ചിരുന്നതാണ് അടുത്ത ബ്ലോഗ് സംഗമം ചെറായിയിൽ വെച്ച് നടത്തണം എന്നത്. അന്ന് ഈ ആശയം മുന്നോട്ടുവെച്ചത് ലതിചേച്ചിയായിരുന്നു. ഇതു തീരുമാനിക്കപ്പെട്ടതുമുതൽ ഞാൻ വളരെ സന്തോഷത്തിലായിരുന്നു. കാരണം ഈ ഒത്തുചേരലിനായി തീരുമാനിച്ചിരിക്കുന്ന ചെറായി എന്റെ വീട്ടിൽ നിന്നും ആറുകിലോമീറ്റർ മാത്രം അകലെയാണ്. ഇത്രയും അധികം ബ്ലൊഗർമാരെ എന്റെ നാട്ടിൽവെച്ച് കണ്ടുമുട്ടാൻ സാധിക്കുമെന്നത് എനിക്ക് വലിയ സംഭവം തന്നെയായിരുന്നു. അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ആ ഒത്തുചേരൽ ഇന്നു നടന്നു. ചെറായി കടപ്പുറത്തിനും കായലിനും ഇടയിലുള്ള അമരാവതി എന്ന റിസോർട്ടിൽവെച്ച്.





സമയം കടന്നുപോവുന്നതനുസരിച്ച് കൂടുതൽ ബ്ലോഗർമാർ സമ്മേളനസ്ഥലത്തേയ്ക്ക് എത്തിക്കൊണ്ടിരുന്നു. പരിചയപ്പെടലിന്റെ തിരക്കായിരുന്നു പിന്നെ. ബൂലോകത്തെ ഒട്ടനവധി വ്യക്തികളെ പരിചയപ്പെടാൻ ഈ സംഗമത്തിലൂടെ സാധിച്ചു. മുള്ളൊർക്കാരൻ, ജി മനു, പൊങ്ങുംമൂടൻ, തോന്ന്യവാസി, നാസ്, കാർട്ടൂണിസ്റ്റ്, ഹരി, നന്ദകുമാർ, അങ്കിൾ, കേരള ഫാർമർ, ശ്രീ, വല്ല്യമ്മായി, തറവാടി, ബിന്ദു കെ പി, പിരിക്കുട്ടി, ചിത്രകാരൻ, വള്ളായനി വിജയൻ, മണിസർ, ബിലാത്തിപട്ടണം, വാഴക്കോറടൻ, സിബു ജി ജെ, ഷിജു അലക്സ്, അപ്പു, ഷിജു, യാരിദ്, ജുനൈദ്, പകൽക്കിനാവൻ, അരുൺ കായംകുളം, കിച്ചു, അങ്ങനെ പല ബ്ലൊഗർമാരേയും നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചു. ആകെ 75ഓളം ബ്ലൊഗർമാരും ചിലരുടെ കുടുംബവും. നൂറിലധികം ആളുകൾ ഈ സംഗമത്തിൽ എത്തിയിരുന്നു. ഔദ്യോഗീകമായ പരുപാടികൾ ആരംഭിക്കുന്നതുൻ മുൻപേ ചെറിയ ചായ സൽക്കാരം ഉണ്ടായിരുന്നു. പ്രവാസികൾക്കായി ലതിചേച്ചി പ്രത്യേകം കൊണ്ടുവന്ന ചക്കപ്പഴവും, ചക്കകുമ്പിളും ഇതിൽ പ്രത്യേക ആകർഷണമായിരുന്നു.












പരിചയപ്പെടലിനെ തുടർന്ന് മലയാളം ബ്ലോഗിൽനിന്നുള്ള പ്രഥമ സംഗീത സംരംഭമായ ഈണം എന്ന ആഡിയോ സി ഡിയുടെ ഔപചാരികമായ പ്രകാശന കർമ്മം നിർവ്വഹിക്കപ്പെട്ടു. സംഗീതം ബ്ലോഗുകൾ ചെയ്യുന്ന ഒരു സംഘമ സുഹൃത്തുക്കളുടെ ശ്രമഫലമായ കുറച്ച് നല്ല ഗാനങ്ങളുടെ ഈ സമാഹാരത്തിന്റെ പ്രകാശനം അനേകം ആളുകളെ തന്റെ ആദ്യാക്ഷരി എന്ന ബ്ലോഗിലൂടെ മലയാളം ബ്ലോഗിന്റെ വിവിധവശങ്ങൾ പഠിപ്പിക്കുന്ന അപ്പു എന്ന ബ്ലോഗർ നിർവ്വഹിച്ചു. അപ്പുവിൽ നിന്നും ഈ സി ഡി യുടെ ഒരു കോപ്പി ഏറ്റുവാങ്ങിയത് ഈ സുഹൃദ്സംഗമം ഇവിടെ നടത്തുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും നൽകിയ ഇത് യാഥാർഥ്യമാക്കാൻ അക്ഷീണം യത്നിച്ച ശ്രീ സുഭാഷ് ചേട്ടനാണ്.
ബ്ലോഗ് രംഗത്തുള്ള സുഹൃത്തുക്കളുടെ തന്നെ ചില പുസ്തകങ്ങളുടെ വിതരണവും ഇതോടൊപ്പം നടന്നു.
തുടർന്ന് ഈ സംഗമത്തിലെ മറ്റൊരു പ്രധാന ആകർഷണമായി മാറിയ കാരിക്കേച്ചർ രചന ആയിരുന്നു. കാർട്ടൂണിസ്റ്റ് എന്ന ബ്ലോഗ് നാമത്തിൽ പ്രസിദ്ധനായ സജീവേട്ടൻ ജി. മനുവിന്റെ കാരിക്കേച്ചർ വരച്ചുകൊണ്ടാണ് ഇതു തുടങ്ങിയത്.

തുടർന്ന് വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്നു അദ്ദേഹത്തിന്. ഈ സുഹൃദ്സംഗമത്തിൽ എത്തിയ മിക്കവാറും എല്ലാവരുടേയും കാരിക്കേച്ചർ അദ്ദേഹം വരച്ചു.
തുടർന്ന് ബിലാത്തിപട്ടണം എന്ന ബ്ലൊഗറുടെ മാജിക്കായിരുന്നു. അഞ്ചുരൂപാനാണയം ഉപയോഗിച്ചും മുറിച്ച കയർ കഷണങ്ങൾ കൂട്ടിയോജിപ്പിച്ചും ഉള്ള തന്റെ മാജിക്കിലൂടെ അദ്ദേഹം സദസിനെ സ്തബ്ദരാക്കി. അതിനു ശേഷം ഉച്ചഭക്ഷണത്തിനായി എല്ലാവരും റിസോർട്ടിന്റെ റസ്‌റ്റോറന്റിലേയ്ക്. അവിടെ വിഭവസമൃദ്ധമാായ ഭക്ഷണം തയ്യാറായിരുന്നു.
മീൻകറിയും
കോഴിക്കറിയും
മനോജേട്ടന്റെ (നിരക്ഷരൻ) വീട്ടിൽനിന്നും കൊണ്ടുവന്ന കൊഞ്ചുവടയും
പുളിശ്‌ശേരിയും, സാമ്പാറും, കാബേജ് തോരനും, പയർ മെഴുക്കുപുരട്ടിയും, അച്ചാറും, പപ്പടവും, ലതിചേച്ചിയുടെ സ്‌പെഷ്യൽ കണ്ണിമാങ്ങാക്കറിയും എല്ലാം ചേർന്ന വിഭവസമൃദ്ധമായ ഉച്ചയൂണ്.

ഇഷ്ടപ്പെടാത്തവർ ആരും തന്നെ കാണില്ല. ഊണിനു ശേഷം ഫ്രൂട്ട് സലാഡും.
ഊണുകഴിഞ്ഞ് തിരിച്ചെത്തിയിട്ടും സജീവേട്ടന് വിശ്രമം ഇല്ലായിരുന്നു.
തുടർന്ന് വിവിധകലാപരിപാടികൾ ആയിരുന്നു. മോണോആക്റ്റും, കവിതാപാരായണവും, നാടൻപാട്ടും എല്ലാം ഈ സംഗമത്തെ അവിസ്മരണീയമാക്കി. ഒട്ടനവധി ബ്ലോഗർമാരെ നേരിൽകാണാനും പരിചയപ്പെടാനും സാധിച്ചു എന്നതുമാത്രമല്ല ആശയപരമായി പല ധ്രുവങ്ങളിൽ നിൽക്കുന്ന, ബ്ലോഗിലെ ചർച്ചകളിൽ ശക്തമായ വിരുദ്ധനിലപാടുകൾ ഉള്ള, ബ്ലൊഗുകളിലൂടെ പർസ്പരം കടിച്ചുകീറുന്ന പല ബ്ലോഗർമാരും വളരെ സൗഹാർദ്ദപരമായി സംസാരിക്കുന്നതും ആശംസകൾ കൈമാറുന്നതും കാണാൻ സാധിച്ചു.
ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു അനുഭവം തന്നെയാണ് ഈ സുഹൃദ്സംഗമം. ഇനിയും വല്ലപ്പോഴുമെങ്കിലും ഇത്തരം ഒത്തുചേരലുകൾ സാധ്യമാവും എന്ന പ്രത്യാശയോടെ എല്ലാവരും 3:30 ഓടെ പിരിഞ്ഞു.



തുടർന്ന് വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്നു അദ്ദേഹത്തിന്. ഈ സുഹൃദ്സംഗമത്തിൽ എത്തിയ മിക്കവാറും എല്ലാവരുടേയും കാരിക്കേച്ചർ അദ്ദേഹം വരച്ചു.









ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു അനുഭവം തന്നെയാണ് ഈ സുഹൃദ്സംഗമം. ഇനിയും വല്ലപ്പോഴുമെങ്കിലും ഇത്തരം ഒത്തുചേരലുകൾ സാധ്യമാവും എന്ന പ്രത്യാശയോടെ എല്ലാവരും 3:30 ഓടെ പിരിഞ്ഞു.
മണീ, നല്ല അവതരണം. ആദ്യ സചിത്ര സമ്പൂര്‍ണ റിപ്പോര്‍ട്ട് ...... സജീവേട്ടന്റെ റെക്കോര്ഡ് കാര്യം മാത്രം വിട്ടു പോയോ?
ReplyDeleteഓ മൈ ഗോഡ്,എല്ലാം സഹിക്കാം.പക്ഷേ വിഭവസമൃദ്ധമായ സദ്യയുടെ പടങ്ങൾ കൂടി ഇട്ട് (എസ്പെഷ്യലി ആ വറുത്തവന്റേയും കറിയുടേയും ) ഇത്രക്കൊരു മനോപീഡനം മ്മക്ക് കോണ്ട്രിബ്യൂട്ട് ചെയ്യേണ്ടിയിരുന്നോ മണിയാ ???
ReplyDeleteബൈദവേ മിസ്റ്റർ പെരേര..സംഗതി കലക്കി.ഇനി ഗോടുയുവർ ക്ലാസസ്..
മണികണ്ഠന്‍ ചൂടോടെ പോസ്റ്റിയല്ലോ !!!
ReplyDeleteബ്ലോഗ് മീറ്റ് അവിസ്മരണീയമായി.
സംഘാടകരുടെ ശ്രമം ധന്യം.
മീറ്റില്‍ എത്തിപ്പെട്ട എല്ലാ ബ്ലോഗര്‍മാരും സംഘാടകരെപ്പൊലെത്തന്നെ ഈ മീറ്റിന്റെ
വന്‍ വിജയത്തിന്റെ അവകാശികളായിരിക്കുന്നു.
ഏവര്‍ക്കും ചിത്രകാരന്റെ ആശംസകള്‍ !
hmmm ..i missed it..
ReplyDeletethanks 4 the report n agreeing with Kiranz..
[വിഭവസമൃദ്ധമായ സദ്യയുടെ പടങ്ങൾ കൂടി ഇട്ട് (എസ്പെഷ്യലി ആ വറുത്തവന്റേയും കറിയുടേയും ) ഇത്രക്കൊരു മനോപീഡനം മ്മക്ക് കോണ്ട്രിബ്യൂട്ട് ചെയ്യേണ്ടിയിരുന്നോ മണിയാ ???]
വളരെ നന്ദി....
ReplyDeleteകരിമീന്‍ വറുത്തതും, കുടമ്പുളിയിട്ട് ചുമ ചുമാന്ന് ഇരിക്കുന്ന മീനകറിയും, കൊഞ്ച് വടയും, പിന്നെ കണ്ണിമാങ്ങാ അച്ചാറും (അത് കറിയായിരിക്കില്ല)... എനിക്ക് വയ്യ...
“ആശയപരമായി പല ധ്രുവങ്ങളിൽ നിൽക്കുന്ന, ബ്ലോഗിലെ ചർച്ചകളിൽ ശക്തമായ വിരുദ്ധനിലപാടുകൾ ഉള്ള, ബ്ലൊഗുകളിലൂടെ പർസ്പരം കടിച്ചുകീറുന്ന പല ബ്ലോഗർമാരും വളരെ സൗഹാർദ്ദപരമായി സംസാരിക്കുന്നതും ആശംസകൾ കൈമാറുന്നതും കാണാൻ സാധിച്ചു.... ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു അനുഭവം തന്നെയാണ് ഈ സുഹൃദ്സംഗമം.” ഈ മീറ്റ് ഇത് പോലെ ഒരു വന്‍ വിജയമാക്കിയ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും, ഇതില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞ ഭാഗ്യവാന്‍/തി കള്‍ക്കും പിന്നെ വിവരണവും, പടങ്ങളും ഇട്ട മണികണ്ഠനും നന്ദി.
“ഇനിയും വല്ലപ്പോഴുമെങ്കിലും ഇത്തരം ഒത്തുചേരലുകൾ സാധ്യമാവും എന്ന പ്രത്യാശയോടെ” അതേ എന്നെങ്കിലും എവിടെയെങ്കിലും ഇത് പോലെ കൂടാമെന്ന പ്രതീക്ഷ...
ആശംസകള്‍
ReplyDeleteകരിമീന്‍ കണ്ടിട്ട് സഹിക്കിണില്ല..
ReplyDeleteആശംസകള്‍ !
എല്ലവർക്കു എന്റെയും ആശംസകൾ
ReplyDeleteരണ്ടു മാസത്തിലേറെ യുള്ള ചര്‍ച്ചകള്‍ക്കും ഒരുക്കങ്ങള്‍ക്കും
ReplyDeleteശേഷം ആ സുദിനം വന്നു പ്രതീക്ഷിച്ചതു പോലെ അതൊരു വന്‍ വിജയമായി ഒരു ചാറ്റല്‍ മഴയായി പോലും ഈശ്വരന്റെ അനുഗ്രഹത്താല്‍ ഒരു അലോസരവും ഉണ്ടായില്ലാ .. അതുണ്ടാവില്ലാ, വരാന്‍ സാധിക്കത്തപ്പൊഴും ഈ സൌഹൃത സംഗമം ഒരു വന്‍വിജയമാവാന്‍ പ്രവര്‍ത്തിച്ചവര്‍ ഏറെയുണ്ട്..
അതുമാത്രമല്ല ഇതിനായി പ്രവര്‍ത്തിച്ച സംഘാടകരുടെ [അനില്‍, ഹരിഷ്, ജോ, ലതി,മണികണ്ഠന്‍, നാട്ടുകാരന്‍, നിരക്ഷരന്,സുഭാഷ്]നല്ല മനസ്സ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല
സസ്നേഹം
മാണിക്യം
കരിമീന്‍, പിന്നെ കണ്ണിമാങ്ങാ അച്ചാറും കണ്ടിട്ട് സഹിക്കിണില്ല..
ReplyDeleteആശംസകള്‍ !
മഴയും മാറി നിന്നു അല്ലേ, ചെറായി മീറ്റിനു വേണ്ടി! എല്ലാം മംഗളകരമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം :)
ReplyDeleteThis comment has been removed by the author.
ReplyDeleteചെറായിമീറ്റിന്റെ ഗ്രൂപ്പ് ഫോട്ടോ പ്രതീക്ഷിക്കുന്നു. ഒപ്പം ഒരെളിയ ശ്രമം.
ReplyDeleteവളരെ നല്ല വിവരണം. മീറ്റ് ഗംഭീരമായി എന്നറിഞ്ഞതില്‍ സന്തോഷം
ReplyDeletehey manikandan..
ReplyDeleteaasamsakal. nalla vivaranam.
a big thanks for the organizers.
ചൂടാറാതെ തന്നെ വിളമ്പി അല്ലേ? നന്നായി.ചെറായിക്കാരെല്ലാം നന്നായി ബുദ്ധിമുട്ടിയെങ്കിലും സംഗതി അതിഗംഭീരമായതില്‍ അഭിമാനിക്കാം..നന്ദി, ആശംസകള്‍...
ReplyDeleteമീറ്റിന്റെ റിപ്പോർട്ടുകൾ വായിക്കാൻ രാവിലെതന്നെ കമ്പ്യൂട്ടർ ഓൺ ചെയ്തിരിപ്പാണ് ഞാൻ..:)
ReplyDeleteകൊള്ളാം, ആദ്യത്തേത് മണിയുടെ റിപ്പോർട്ട് ആണല്ലോ....
സന്തോഷം :)
ReplyDeleteമീറ്റിന്റെ ചിത്രങ്ങളോടെ വരുന്ന ആദ്യ പോസ്റ്റ്..
ReplyDeleteമണികുട്ടാ ... കരിമീന്റെ പടം എടുത്തു കൊതിപ്പിക്കുന്ന പതിവ് നിര്‍ത്താന്‍ ഉദേശം ഇല്യ ല്ലേ ...
നന്നായി ഇത്ര പെട്ടെന്ന് ഒരു റിപ്പോര്‍ട്ട് ഇട്ടതു്. ഇനി കൂടുതല്‍ വരും.
ReplyDeleteആശംസകള്‍.
ReplyDeleteആദ്യ സചിത്ര റിപ്പോര്‍ട്ടിന് ആയിരം അഭിനന്ദനങ്ങള്‍..........!
ReplyDeleteതൊടുപുഴയില്‍ പങ്കെടുത്തിരുന്നെങ്കിലും ചില ബുദ്ധിമുട്ടുകളാല്‍ ചെറായിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഭാഗ്യമുണ്ടെങ്കില്‍ അടുത്ത മീറ്റിംഗില്‍ കാണാം....
മണി മാഷെ...
ReplyDeleteസംഗതി ജോര്‍ ജോഷ്...!
ഇത്രയും വലിയൊരു സംഗമത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇത്രയും മനോഹരമായും വിശദമായും പറഞ്ഞതിന് ഒരു സല്യൂട്ട് മാഷെ,
എന്നാലും ആ ആഹാരാദികളുടെ ചിത്രം കൊടുക്കേണ്ടായിരുന്നു....
മണിയണ്ണോ .. കലക്കി.... ഒന്നുപോസ്റ്റണമെന്നു കരുതിയതാ...പക്ഷെ ഡ്രൈവ് ചെയ്തു പാലക്കാട് എത്തിയപ്പോള്‍ വൈകി.... വിശദമായ് ഈ പോസ്റ്റിനു നന്ദി.
ReplyDeleteനല്ല റിപ്പോര്‍ട്ട്.ഫോട്ടോഗ്രാഫര്‍മാര്‍ ഉറക്കം കഴിഞ്ഞ് എണീറ്റില്ലെ ?
ReplyDeleteഒന്നും കണ്ടിട്ട് സഹിക്കാനാവുന്നില്ല.
ReplyDeleteബ്ലോഗര്‍മാതാവേ ശക്തി തരണമേ...
ബ്ലോഗ് മീറ്റ് കഴിഞ്ഞതിനു ശേഷം വായിക്കുന്ന കാണുന്ന ആദ്യ പോസ്റ്റ് ..നിരാശപ്പെടുത്തിയില്ല.പക്ഷെ അസൂയപ്പെടുത്തി..അത് എന്റെ കുറ്റമല്ല. :)
ReplyDeleteആശംസകൾ
# 01
tracking
ReplyDeleteസന്തോഷം....
ReplyDeleteരാവിലെ ഓഫീസിൽ എത്തി അത്യാവശ്യം മെയിലുകൾ നോക്കിയതിനുശേഷം ആദ്യത്തെ പരിപാടി ചിന്ത അഗ്രിഗേറ്റർ നോക്കുകയായിരുന്നു. മീറ്റിനെക്കുറിച്ച് സ്വന്തമായി ഒരു പോസ്റ്റിടാൻ കെൽപ്പില്ല, അതിനാൽ മറ്റുള്ളവർ എന്തുപറയുന്നു എന്നു നോക്കട്ടെ, ഇതായിരുന്നു മനസിൽ.
ReplyDeleteപടങ്ങൾ മുഴുവൻ അരിച്ചുപെറുക്കിയിട്ടും എന്റെ പൊടിപോലും കണ്ടില്ല, എന്റെ പേരും കണ്ടില്ല.... ങ്‌ഹീ..... ഞാൻ പെണക്കത്തിലാ..... വേറെ വല്ലോരും ഇട്ടിട്ടുണ്ടോ എന്ന് നോക്കാം, അതല്ലേ ഇനി പറ്റൂ.....
ഏതായാലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു മീറ്റ്. പല ബ്ലോഗർമ്മാരെക്കുറിച്ചും മനസിൽ ഉണ്ടായിരുന്ന രേഖാചിത്രങ്ങൾ പലതും മാറി. ഇതാണൊ ...... എന്ന് ചിന്തിക്കുന്നതുതന്നെ ഒരു രസമല്ലെ.....
ചെറായി ബീച്ചിൽ എന്തൊരു കാറ്റാണിസ്റ്റാ.... പറന്നുപോകാതിരിക്കാൻ പോങ്ങുമൂടന്റെയോ സജീവേട്ടന്റെയോ അരികുപറ്റി നിന്നാലോ എന്നുവരെ ചിന്തിച്ചതാണ്.
സ്വയം പരിചയപ്പെടുത്തൽ കഴിഞ്ഞു വാഴക്കോടന്റെ കയ്യിൽ മൈക്കേൽപ്പിച്ചതിനു ശേഷം തോന്നി ഇനിയും കുറേക്കൂടി പറയാനുണ്ടെന്ന്. ദുഷ്ടൻ... പറഞ്ഞ് പറഞ്ഞങ്ങ് കത്തികയറ്‌വല്ലെ
പറവൂർ ബസ്റ്റാന്റിൽ പിക്കപ്പ് വാഹനവും പ്രതീക്ഷിച്ച് ആദ്യമെത്തിയത് ഞാനായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ക്വാളിസും ഒരു സ്വിഫ്റ്റും വന്നു. അള്ളാ, ഞമ്മളെ കൊണ്ടോവാൻ രണ്ട് വണ്ട്യാ..... ദ് കൊള്ളാല്ലൊ.
കലക്കിയല്ലേ? ആശംസകള്‍ !
ReplyDeleteഅടിപൊളി വിവരണം മണി. ചിത്രങ്ങളും നന്നായിരിക്കുന്നു. ഭക്ഷണചിത്രങ്ങള്‍ കൊതിപ്പിച്ചു. മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ഹും...ഹും.....ഗദ്ഗദ്.......
ReplyDeleteഹെവിടെ കോപ്പിലാന്‍? വന്നില്ല? അതോ ബഹിരാകാശത്തേക്കു വിട്ടാ ആരെങ്കിലും? നിഴല്‍കൂത്തിന്റെ കച്ചവടം നടന്നോ?
ReplyDeleteഭാര്‍മറൂം ചിത്രകോരനും തമ്മില്‍ വാള്‍പ്പയറ്റ് ഉണ്ടായിരുന്നു എന്നു കേട്ടു. ലതിന്റെ ചിത്രങ്ങളിട്
അളിയന്‍ ഒരു സമ്പവമാണളിയാ
നന്നായിട്ടുണ്ട് സുഹൃത്തേ ..പങ്കെടുക്കാന്‍ കഴിയാത്ത ഒരു പ്രവാസി ബ്ലോഗ്ഗര്‍
ReplyDeleteഎല്ലാം മംഗളമായി :)
ReplyDeleteമണി,നന്നായി വിവരണവും ചിത്രങ്ങളും...
ReplyDeleteഗംഭീരം ആയിരുന്നു പരിപാടി. സദ്യ സൂപ്പർ. വാഴ വിചാരിച്ചതുപോലെ അല്ല.. ഒരു ഒന്നൊന്നര വാഴയാണേ.. :) പകലു ഞാൻ വിചാരിച്ചത്ര വയസ്സൻ അല്ല. ചുള്ളനാണ്..
ReplyDeleteസംഘാടകർക്ക് നന്ദി. നന്ദി നന്ദി.
മീറ്റ് റിപ്പോര്‍ട്ട് നോക്കിനടന്നു ..അവസാനം കണ്ടു..
ReplyDeleteഎല്ലാം നന്നായല്ലേ..?
ആശംസകള്‍
എല്ലാം മംഗളമായി, പ്രകൃതിയും വളരെ സുന്ദരമായിരുന്നു.
ReplyDeleteസന്നദ്ധ പ്രവര്‍ത്തകര്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. :-)
ഇനി അപ്പുവിന്‍റെയും ഹരീഷിന്‍റെയും കിടിലന്‍ ഫോട്ടോകളും പിന്നെ വീഡിയോഗ്രാഫറുടെ ഫുള്‍ കവറേജും എത്രയും പെട്ടെന്ന് വരട്ടെ! അതോടെ പങ്കെടുക്കാന്‍ കഴിയാത്തവരുടെയും തത്സമയ വിശദാംശങ്ങള്‍ കിട്ടാത്തതില്‍ സങ്കടമുള്ളവരുടെയും പരാതിയും തീരും.
സചിത്രറിപ്പോര്‍ട്ട് വളരെ നന്നായി. ബ്ലോഗ് മീറ്റ് വിജയമായതില്‍ സന്തോഷം. :-)
ReplyDeleteമണികണ്ഠാ..കസറി...ആദ്യപോസ്റ്റ് ഇന്നലെ ചെറായിൽ വന്നു പോന്നതിന്റെ “ഹാങ്‌ഓവർ” മാറിയില്ല..അതിനു മുൻപേ ഈ പോസ്റ്റ് കൂടി കണ്ടപ്പോൾ ഈ പാട്ട് ഓർമ്മ വന്നു
ReplyDelete“ എന്നിനി കാണും നമ്മൾ ജീവിതപ്പാതകളിൽ-
കണ്ടൊന്നു പരസ്പരം കൈ കോർത്തു ചിരിയ്ക്കുവാൻ”
നന്ദി മണീ...ആശംസകൾ
നന്നായി ബുദ്ധിമുട്ടിയെങ്കിലും സംഗതി അതിഗംഭീരമായതില്‍ അഭിമാനിക്കാം..നന്ദി
ReplyDeleteനന്ദി
നന്ദി
നന്ദി .............
മണീ... കൊതിപ്പിച്ചുകളഞ്ഞല്ലോ..
ReplyDeleteനന്ദി..
സചിത്രവിവരണം നന്നായി.
ReplyDeleteആശംസകള്‍...........
ബൂലോകസൌഹൃദം ആകാശത്തിനും അപ്പുറത്തേയ്ക് വളരട്ടെ.
എല്ലാ മലയാളം ബൂലോകര്‍ക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ചില സുവര്‍ണ്ണനിമിഷങ്ങള്‍ സമ്മാനിച്ച ചെറായി സംഗമം വന്‍ വിജയമാക്കിയതിന് ഹരീഷ്,മനോജ്,മണികണ്ഠന്‍,അനില്‍,ജോ,സുഭാഷ്,ലതിക,നാട്ടുകാരന്‍ തുടങ്ങിയവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
മണികണ്ഠന് പ്രത്യേകം നന്ദി..നന്ദി...
ചെറായി ബ്ലോഗ് മീറ്റ് വിവരണവും ചിത്രങ്ങളും ഇത്ര പെട്ടെന്ന് ഇട്ടതിനു നന്ദി. മീറ്റും ഈറ്റും വളരേ ഭംഗിയായി നടന്നുവെന്നറിഞ്ഞതിൽ സന്തോഷം, ഇതുവരെ ഒരു മീറ്റിലും പങ്കെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും.
ReplyDeleteമനുവിന്റെ കാരിക്കേച്ചറും, പൊങ്ങു കാർട്ടൂണിസ്റ്റിനെ വിരട്ടി പടം വരപ്പിക്കുന്നതും രസകരമായിട്ടുണ്ട്.
തീറ്റ മൽസരത്തിൽ നമ്മുടെ കാർട്ടൂണിസ്റ്റിനെ ആരെങ്കിലും വെല്ലുവിളിച്ചിരുന്നോ. രണ്ടാം സ്ഥാനം ആർക്കാണ് കിട്ടിയതെന്നറിയാൻ താൽപ്പര്യമുണ്ട്.
(മീനും ഇറച്ചിയും കാണിച്ച് കൊതിപ്പിച്ചുകളഞ്ഞു. :) )
ഈ ചിത്രങ്ങളും വിവരണവും കൊള്ളാം....നഷ്ടബോധം കൂടി എങ്കിലും അവിടെ നടന്ന ചരിത്ര സംഭവം മലയാളം ബ്ലോഗേഴ്സ് എല്ലാവരും..പങ്കെടുത്തവരും അല്ലാത്തവരും അഭിമാനത്തോടെ ഓര്‍ക്കുന്നതായിരിക്കും....
ReplyDeleteഇതൊരു നഷ്ടം ആയി എനിക്ക് !!
ReplyDeleteഞാന്‍ ബ്ലോഗ്ഗുകളില്‍ നിന്നും അകന്നു നില്‍ക്കാന്‍ തുടങ്ങിയിട്ടു ഒരു മാസത്തോളം ആയതിനാല്‍ ഇതിനെ പറ്റി ഞാന്‍ അറിഞ്ഞില്ലാ, അറിഞ്ഞത് ഇന്നലെ വൈകിട്ട് ഈ റിസോര്‍ട്ടിലെ റൂമുകള്‍ മറ്റോരു സംഗമത്തിനായി ബുക്ക് ചേയ്യാന്‍ എത്തിയപ്പോള്‍ ആണ് : സമയം 4 മണി. എല്ലാവരും അവിടുന്ന് പിരിഞ്ഞു എന്നു ആനന്ദന്‍ എന്ന മാനേജര്‍(?) പറഞ്ഞു. :(
ആഘൊഷിച്ച എല്ലാവര്‍ക്കും എന്റെ കുശുമ്പു നിറഞ്ഞ ആശംസകള്‍ ..
വളരെ നന്ദായിരിക്കുന്നു പോസ്റ്റ്
ReplyDeleteഅസുഖമായിരുന്നതിനാല്‍ എനിക്ക് വരാനായില്ല. ഒരു വലിയ നഷ്ടം തന്നെ. അടുത്ത് എവിടെയെങ്കിലും കാണാം.
വിവരണം.. നന്നായി
ReplyDeleteആശംസകള്‍.. :)
വലിയോരു നന്ദി പിടിച്ചോ മണീ...
ReplyDeleteഇവിടെ മാടക്കത്തറ ഫീഡറില്‍ വന്ന തകരാര്‍ മൂലം ഒരു മണിക്കൂര്‍ മലബാര്‍ പ്രദേശത്തു കരണ്ട് പോയിരുന്നു, അത് ഇപ്പോഴാണ് പൂര്‍ണ്ണമായും സാധാരണ നിലയിലായത്. രാത്രി ഒരു അഞ്ചുമിനിറ്റ് കയറിയപ്പൊള്‍ കണ്ട ഒരു പോസ്റ്റ് ഒരുപാട് വിഷമം ഉണ്ടാക്കുന്നതായിരുന്നു. എന്തായാലും ഇപ്പോള്‍ അതെല്ലാം മാറി.
അപ്പുമാഷിന്റെ ഒരു ബന്ധുവിന്റെ മരണം കാരണം അദ്ദേഹത്തിന് ഇന്ന് നെറ്റില്‍ കയറാവാവില്ല.നൂറുകണക്കിനു ഫോട്ടോകളില്‍ നിന്നും ആളുകളെ തിരഞ്ഞെടുത്ത് തിരിച്ചറിഞ്ഞ് ഇടാന്‍ ഹരീഷും സമയംമെടുക്കും.എഡിറ്റിങും മറ്റും കഴിയാതെ വീഡിയോയും റെഡിയാവില്ല.എന്നാലും ബാക്കിയുള്ള ആളൂകളുടെ പോസ്റ്റുകളാല്‍ ബൂലോകം നിറയട്ടെ
നന്ദി മണി.
This comment has been removed by the author.
ReplyDeleteകമ്പ്ലീറ്റ് ഓഫ്.
ReplyDeleteഅനിലേ.. മാപ്പ്.. മാപ്പ്... ഈ പ്രോഗ്രാമിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സുഹൃത്തുക്കളോടും മാപ്പ്..
അനുഭവിക്കാനും പഠിക്കാനും എറെ കിട്ടിയ ഒരു മീറ്റിങ്ങ്..അല്ലേ.. ഇനി ഒരു മീറ്റിങ്ങ് നടത്താനുള്ള ദൌർഭാഗ്യം ദൈവം നിങ്ങള്‍ക്ക് നല്‍കാതിരിക്കട്ടെ..
Manikandan,
ReplyDeletecongrads, visadamaaya kurippinu.
thnx
mone vazhipokkanaanu linku thannathu ..eeblogil aadhyamaayaanu.meet postu nannaayirikkunnu.njaanum cheraayi meettil panketuthha thonnal ulavaakki ee post..baavukangal!
ReplyDeletemone vazhipokkanaanu linku thannathu ..eeblogil aadhyamaayaanu.meet postu nannaayirikkunnu.njaanum cheraayi meettil panketuthha thonnal ulavaakki ee post..baavukangal!
ReplyDeleteമീറ്റ് തകര്‍ത്തു അല്ലേ?
ReplyDeleteവിവരങ്ങള്‍ ചൂടോടെ പങ്കുവെച്ചതിനു നന്ദി..
nannayittundu..
ReplyDeletemanikandan chetta...
pinne njaan oru photo polum
eduthilla'
ningalude okke blog arichu perukki irikkuvaaa
ellaam nannayirunnu k to
ബ്ലോഗേഴ്സ് മീറ്റിന്റെ വിവരങ്ങള്‍ക്ക് ഒത്തിരി നന്ദി. വരണം എന്നാഗ്രഹിച്ചിരുന്നു എങ്കിലും മറ്റൊരു പരിപാടി ഉണ്ടായതിനാല്‍ കഴിഞ്ഞില്ല. ബ്ലോഗേഴ്സ് മീറ്റില്‍ പങ്കെടുത്തതിനു തുല്യമാവില്ലെങ്കിലും ഈ വായന തന്നെ ഒത്തിരി ഇഷ്ടപ്പെടുന്നു.
ReplyDeleteഇനി അടുത്ത ബ്ലോഗേഴ്സ് മീറ്റിന് കാണാം എന്നു പ്രതീക്ഷിക്കുന്നു.
നന്നായിട്ടുണ്ട് മണീ...ആശംസകള്‍!
ReplyDeleteആശംസകള്‍.... ഇനിയും മീറ്റുമ്പോള്‍ തീര്‍ച്ചയും ഉണ്ടാവും..
ReplyDeleteമോനേ......... മണിക്കുട്ടാ........
ReplyDeleteഇതൊന്നും പോരല്ലോ?
ബാക്കി റെഡി ആക്കുകാണല്ലേ ?
ചങ്കിടിപ്പോടെ അതിനായി കാത്തിരിക്കുന്നു !
ഒന്ന് പഠിക്കാത്തവനും ഒന്‍പതു പഠിച്ചവനും ബ്ലോഗര്‍ അല്ലല്ലോ !
മണീ,
ReplyDeleteഅഭിനന്ദനങ്ങൾ!
നല്ല വിവരണം..അസ്സലായി..ചിത്രങ്ങള്‍ കൊതിപ്പിച്ചു..
ReplyDeleteഈ പോസ്റ്റ് കണ്ടപ്പോ,ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം കൂട്ടി.
നിങ്ങളൊക്കെ ഇതിനു അനുഭവിക്കും..നോക്കിക്കോ..
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു .....പരിപാടി കഴിഞ്ഞു ഇത്രയും പെട്ടന്ന് ഉണ്ടാക്കിയ വിവരണം ഏവരേയും ഞെട്ടിപിച്ചു.....ചിത്രങ്ങളും കൊള്ളാം ................
ReplyDeletevisit http://www.sathyaanweshakan.co.cc/
അഭിനന്ദനങ്ങൾ....
ReplyDeleteനന്നായി....
ReplyDeleteഅഭിനന്ദനങള്‍......
ചൂടാറാതേയുള്ള വിവരണം ഇന്നലെ രാത്രി തന്നെ വായിച്ചു.
ReplyDeleteഉഗ്രൻ....
ReplyDeleteനാട്ടുകാരൻ പറഞ്ഞ ആ ബാക്കി കൂടി പോരട്ടേ..
ഹെല്ലൊ
ReplyDeleteചെറായി വരകള്‍ വരയ്ക്കാനുള്ള ഒരൈഡിയേണ്ട്.
ReplyDeleteഎത്ര മാസം പിടിക്ക്യാവൊ ?!!:(
സുഭാഷ്,ലതിക,ഹരീഷ്,മനോജ്,
മണികണ്ഠന്‍,അനില്‍,ജോ,നാട്ടുകാരന്‍, മനു, അപ്പു, മഹാഗുരു സിബു - എല്ലാര്‍ക്കും ധാരാളം നന്ദികള്‍!
ചെറായി മീറ്റിന് വരണമെന്നുണ്ടായിരുന്നു.മീറ്റിന്റെ വിവരം കേരള ഹ ഹ ഹ യാണ് പറഞ്ഞത്.ഒഴിവുണ്ടെങ്കില്‍ വരണമെന്നുണ്ടായിരുന്നു,മാര്‍...ജാരന് പകല്‍ പരിപാടി താല്പര്യമില്ലെങ്കിലും.എന്തായാലും പരിപാടി ഗംഭീരമായതില്‍ തൃശൂര്‍ക്കാരുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഭയങ്കര സന്തോഷം തോന്നി.വിഭവങ്ങളുടെ കളര്‍ ഫോട്ടോ കണ്ടപ്പോള്‍ അതിനേക്കാല്‍ ഭയങ്കര്‍ സന്തോഷം തോന്നുന്നു.ബൂലോഗത്തിന്റെ മറവില്‍ നിന്നും ചെറായിയില്‍ തെളിഞ്ഞു വന്ന മുഖങ്ങളുടെ കൌതുകവും സന്തോഷവും കണ്ടു...ഒരിക്കല്‍ കൂടി ഇതിന്റെ സന്തോഷം അറിയിച്ചു കൊണ്ട്...............ഇതിന് മുന്‍കൈയ്യെടുത്ത എല്ലാവര്‍ക്കും നന്ദി.
ReplyDeleteഹോ, വരാഞ്ഞത് നഷ്ടമായി പോയല്ലോ......... :)
ReplyDeleteസൌഹൃദമനസ്സുകൾക്ക് ആശംസകൾ.
ReplyDeleteഇതിൽ പങ്കെടുക്കാൻ കഴിയാഞ്ഞതിൽ ശരിക്കും ഖേദിക്കുന്നു. ഇനിയും ബ്ലോഗ് മീറ്റ് വരും. കാത്തിരിക്കുന്നു.
---- ആ കരിമീന്റെ കെടപ്പ് കണ്ടാ.... സഹിക്ക്ണ്‌ല്ലാ.
ചെറായി മീറ്റു വന്‍ വിജയം ഇതിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിമാനിക്കാം
ReplyDeleteഇതുപോലെ ഇനിയും സൌഹൃദ സംഗമങ്ങള്‍ നടക്കട്ടെ
ഇപ്പൊ പിന്‍ തിരിഞ്ഞു നില്‍ക്കുന്നവര്‍ കുടി അതില്‍ പങ്കാളികള്‍ ആവട്ടെ!
പോസ്റ്റും ഫോട്ടോസും മനോഹരം, മീറ്റു പോലെ!
thanks for this kothippikkal....
ReplyDeleteഇങ്ങനെ ഒരു പരിപാടി ആസൂത്രണം ചെയ്തവര്‍ക്ക് ഭാവുകങ്ങള്‍.
ReplyDeleteവരാന്‍പറ്റിയില്ല, പക്ഷേ മനസ്സവിടെ ഉണ്ടായ്യിരുന്നു...
ഒരു തീരാനഷ്ടം.
ReplyDeleteസമയക്കുറവുകാരണം ഇപ്പോഴാ മണി ഇങ്ങോട്ട് വരാന്‍ സാധിച്ചത്. നന്നായിരിക്കുന്നു, അതിലുപരി ഈ ബ്ലോഗ് മീറ്റില്‍ കൂടി എല്ലാരേം പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.
ReplyDeleteമണീ, വളരെ നല്ല റിപ്പോര്‍ട്ട്, നല്ല ചിത്രങ്ങളും. എല്ലാവരേയും കാണുവാനും, നല്ലൊരു മീറ്റില്‍ ഭാഗഭാക്കാവാനും സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. മീറ്റ് മീറ്റ് എന്നു പറയാനും അതിനെ തമാശരൂപേണ കാണാനും, അതിനു പാരയായി തീരാവുന്ന കമന്റുകളും പോസ്റ്റുകളും പ്രസിദ്ധീകരിക്കാനും വളരെ എളുപ്പമാണെങ്കിലും, ഇതുപോലൊന്ന് വിജയകരമായി എങ്ങനെ നടത്തിക്കാണിക്കാം എന്ന് നിങ്ങള്‍ സംഘാടകര്‍ വളരെ ഭംഗിയായി കാണിച്ചു തന്നു. വളരെ വളരെ നന്ദി. അഭിനന്ദനങ്ങള്‍ മണികണ്ഠനും, ഹരീഷിനും, ജോയ്ക്കും, അനില്‍ മാഷിനും, ലതിച്ചേച്ചിക്കും, നിരക്ഷരനും.
ReplyDeleteഇനിയും ഇതുപോലെ ഓരോ മീറ്റ് നമുക്ക് നടത്തണം എല്ലാ ജൂലൈ മാസത്തിലും :) കേട്ടോ
മണികണ്ഠന്‍, വിശദമായ വിവരണത്തിന് നന്ദി. പിന്നെയാ കരിമീന്‍...
ReplyDeleteഹും! എന്തര് പറയാന്‍!
ഇവിടെ എത്തി ചെറായി സുഹൃദ്സംഗമത്തിന്റെ വിശേഷങ്ങൾ അറിഞ്ഞവർക്കും തങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തിയവർക്കും എന്റെ നന്ദി. ചെറായിമീറ്റിന്റെ വിവരങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനും ബൂലോകത്തിനുണ്ടായിരുന്ന ആകാംഷ ഈ പോസ്റ്റിൽ ഇന്നെത്തിയവരുടെ എണ്ണത്തിൽ നിന്നും വ്യക്തമാവുന്നു. ബൂലോകത്തിനു മുൻപിൽ ഈ പോസ്റ്റ് എത്തിച്ച എല്ലാവർക്കും നന്ദി. കൂടുതൽ നല്ല ചിത്രങ്ങളും വിശേഷങ്ങളുമായി ഇതിലും നല്ല പോസ്റ്റുകൾ വരും എന്നുതന്നെ ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ ഈ സംഗമത്തെ അപഹാസ്യമാക്കാനും, പരാജയപ്പെടുത്താനും ശ്രമിച്ചവർക്ക് ബ്ലോഗ്മീറ്റിൽ പങ്കെടുത്ത വ്യക്തികളുടെ അനുഭവസാക്ഷ്യങ്ങൾ തന്നെ മറുപടിയാവും എന്നും ഞാൻ കരുതുന്നു. ഈ സംഗമത്തിന്റെ സംഘാടകർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ഒരുപിടി ആരോപണങ്ങൾക്കും കിംവതന്തികൾക്കും ഇടയിൽ സമചിത്തതയോടെ അവയെ എല്ലാം നേരിട്ടതിനും മീറ്റിൽ പങ്കെടുത്ത ആർക്കും ഒരു പരാതിക്കും ഇടനൽകാതെ തികച്ചും സമാധാനപരമായി ഈ സംരംഭം നടത്തിയതിനും അവർ അഭിനന്ദനാർഹർതന്നെ എന്നതിൽ ഇവിടെ എത്തിയ ആർക്കും എതിരഭിപ്രായം ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല. ഇവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിൽ പലരും സംഘാടകരുടെ കൂടെ എന്നെയും അഭിനന്ദിച്ച് കണ്ടു. അത്തരം ഒരു അഭിനന്ദനത്തിനും ഞാൻ അർഹനല്ലെന്ന് കൂടി ഇവിടെ അറിയിക്കട്ടെ. കാരണം മീറ്റിന്റെ അന്നും തലേദിവസവുമായി ഇവിടെ എത്തി മീറ്റിൽ പങ്കെടുത്തവ്യക്തികൾ ചെയ്തതിൽ കൂടുതലായ ഒരു സംഭാവനയും ഈ മീറ്റിൽ ഞാനും ചെയ്തിട്ടില്ല. ഇതിനു വേണ്ടി അക്ഷീണം പ്രവർത്തിച്ച എല്ലാവർക്കും ഇവിടെ എത്തി ഈ മീറ്റ് വൻവിജയമാക്കിയ എല്ലാ ബ്ലോഗ് സുഹൃത്തുക്കൾക്കും അവരുടെ കുടുംബാഗങ്ങൾക്കും എന്റേയും അഭിനന്ദനങ്ങൾ.
ReplyDeletenalla Report.
ReplyDeleteaasamsakal!!
കാരിക്കേച്ചറും, കരിമീനും പിന്നെ കുറേ നല്ല സൗഹൃദങ്ങളും ഒക്കെ നഷ്ടായല്ലൊ.
ReplyDeleteഅഭിനന്ദനങ്ങള്‍.
ഈ സംഗമം ബ്ലോഗര്‍മാരുടെ അതിശക്തമായൊരു കൂട്ടായ്മയായി വളരട്ടെ.എല്ലാ വര്‍ഷവും ഇതേപോലെ ബ്ലോഗ് മീറ്റുകള്‍ നടത്താന്‍ നമുക്കൊന്നായി പ്രവര്‍ത്തിക്കാം.
ReplyDeleteഈ ഉദ്യമം വന്‍ വിജയമാക്കിയ സംഘാടകര്‍ക്ക് ഹാര്‍ദ്ദമായ അഭിനന്ദനങള്‍.
ബ്ലോഗ് സൗഹൃദ സംഗമത്തെ കൊതിയോടെ വായിച്ചും നോക്കിയും വരുമ്പൊഴാ ഒടുക്കത്തെ കരിമീന്‍ വറുത്തതും.. മീന്‍ കറിയും.... :(
ReplyDeleteഇത്രയൊക്കെ നന്നാവുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാനുമൊരു റീഎന്ററി അടിച്ചു വരുമായിരുന്നു.
ReplyDeleteചെറായിയിൽ വിരിഞ്ഞ മുല്ലമലരുകൾ ബൂലോകത്തിൽ എന്നുമെന്നും സ്നേഹത്തിന്റെ നറുമണം വീശട്ടെ എന്നാശംസിക്കുന്നു.
മണീ.....
ReplyDeleteനീയാ ബാനെറഴിച്ചില്ലേ മണീ...
നന്ദി നന്ദി...
നന്നായിരിക്കുന്നു മണീ.സജീവേട്ടന്‍റെ ക്യാരിക്കേച്ചര്‍ ബിലാത്തിപ്പട്ടണത്തിന്‍റെ കോയിന്‍ വാനിഷിങ് കൂടെ മ്മ്ടെ പൊങ്ങൂന്‍റെ ഫുഡ് വാനിഷിങ്.ഓര്‍ത്ത് വെക്കാനൊരു ദിനം നമുക്ക് സമ്മാനിച്ച മീറ്റിന്‍റെ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍.
ReplyDeleteചെറായിമീറ്റിന്റെ വിശേഷങ്ങൾ അറിയാൻ ഇവിടെ എത്തിയ എല്ലാവർക്കും എന്റെ നന്ദി.
ReplyDeleteജോചേട്ടാ നന്ദി. സജീവേട്ടൻ ചെറായിയിൽ ഒരു പുതിയ റെക്കോർഡ് ഇട്ട കാര്യം മറന്നുപോയി.
കിരൺസേ മത്സ്യവിഭവങ്ങൾ ഇല്ലാതെ ചെറായി മീറ്റ് പൂർണ്ണമാവുന്നതെങ്ങനെ. അപ്പോൾപിന്നെ അതൊഴിവാക്കാൻ പറ്റുമോ :)
ചിത്രകാരന്റെ നിരീക്ഷണങ്ങളോടു ഞാനും യോജിക്കുന്നു.
റാണി അജയ് നന്ദി
മനോജ് നന്ദി
ബ്ലോത്രം :)
ഫൈസൽ കൊണ്ടോട്ടി നന്ദി
ഞാനും എന്റെ ലോകവും നന്ദി
മാണിക്യം ചേച്ചി നന്ദി
സപ്തവർണ്ണങ്ങൾ നന്ദി
ലക്ഷ്മി ചെറായി മീറ്റിൽ എത്താൻ സാധിച്ചില്ലെങ്കിലും ബ്ലൊഗിന്റെ ചരിത്രത്തിലെ ഈ ഒരു ധന്യമുഹൂർത്തം ചെറായിൽ നടന്നു എന്നതിൽ ചെറായിക്കാർക്കും അഭിമാനിക്കാം. നന്ദി.
കേരളാഫാർമർ നന്ദി
ശ്രീ നന്ദി
കിച്ചു ചേച്ചി നന്ദി.
പാവത്താൻ നന്ദി
ബിന്ദു കെ പി നന്ദി
തറവാടി നന്ദി
രാമചന്ദ്രൻ വെട്ടിക്കാട്ട് നന്ദി
കണ്ണനുണ്ണി കരിമീനിന്റെ പടം ഇട്ടു കൊതിപ്പിക്കുന്ന വിദ്യ ആരാ എന്നെ പഠിപ്പിച്ചത് :)
എഴുത്തുകാരി ചേച്ചി നന്ദി
വംശവദൻ നന്ദി.
വഹാബ് ചെറായിയിൽ കാണാൻ സാധിക്കാത്തതിൻ സങ്കടം ഉണ്ട്. ആശംസകൾക്ക് നന്ദി
ReplyDeleteകുഞ്ഞൻ ചേട്ടാ ബ്ലൊഗിന്റെ വിവരങ്ങൾ ഫോണിൽ അന്വോഷിച്ചറിഞ്ഞതിനും പ്രോത്സാഹനങ്ങൾക്കും നന്ദി.
മുള്ളൂർക്കാരൻ നന്ദി.
മുസാഫിർ നന്ദി. പങ്കെടുത്ത എല്ലാവരുടേയും പേരും ചിത്രങ്ങളുമായി ഒരു സമ്പൂർണ്ണ ബ്ലോഗ് അല്പം സമയമെടുത്തിട്ടാണേങ്കിലും എത്തും എന്നു തന്നെ പ്രതീക്ഷിക്കാം.
കനൽ :)
ബഷീർ വെള്ളറക്കാട് നന്ദി
ശ്രദ്ധേയൻ :)
അപ്പൂട്ടൻ താങ്കളുടെ ചിത്രം ഉൾപ്പെടുന്ന മറ്റു പോസ്റ്റുകൾ വന്നല്ലൊ :) ഞാൻ എഴുതാൻ വിട്ടുപോയ ചിലകാര്യങ്ങൾ താങ്കളുടെ കമന്റിൽ കണ്ടപ്പോൾ സന്തോഷം.
ഉഗാണ്ടാ രണ്ടാമൻ നന്ദി
കുറുമാൻ നന്ദി
അരവട്ടൻ തോമസ് :)
സൂത്രൻ നന്ദി
വേദവ്യാസൻ നന്ദി
ജുനൈദ് നന്ദി
ശ്രീലാൽ നന്ദി. വാഴക്കോടന്റെ കലാപരിപാടികൾ ഗംഭീരം തന്നെ. പിന്നെ പകൽക്കിനാവനെ ഞാനും ആദ്യമായാണ് കണ്ടതെങ്കിലും യു എ ഇ ബ്ലൊഗ് മീറ്റിന്റെ ചിത്രങ്ങളിൽ മുൻപേകണ്ടതുകാരണം പെട്ടന്നുതന്നെ തിരിച്ചറിയാൻ കഴിഞ്ഞു.
വഴിപോക്കൻ നന്ദി
ശ്രീ@ശ്രേയസ് അപ്പുവേട്ടന്റേയും ഹരീഷേട്ടന്റേയും പോസ്റ്റുകൾ തന്നെ ഞാനും പ്രതീക്ഷിക്കുന്നു നന്ദി
ബിന്ദു ഉണ്ണി നന്ദി
ട്രാക്കിങ്ങ്..
ReplyDeleteവായിക്കാനും കാണാനും പിന്നെ വരാം. ആശുപത്രി ഡ്യൂട്ടി ഉണ്ട്.
സുനിൽ കൃഷ്ണൻ വീണ്ടും കാണാൻ സാധിക്കും എന്നു തന്നെ പ്രത്യാശിക്കുന്നു, നന്ദി
ReplyDeleteഅരീക്കോടൻ സർ നന്ദി
പൊറാടത്ത് നാട്ടിലായിരുന്നെങ്കിൽ ചേട്ടനും പങ്കെടുക്കാമായിരുന്നു അല്ലെ. ഒരു പാട്ട് നേരിൽ കേൾക്കാനുള്ള അവസരം ഞങ്ങൾക്ക് നഷ്ടമായി
വെള്ളായണി വിജയൻ സർ നന്ദി, ഞാൻ അഭ്യർത്ഥിച്ചകാര്യം അങ്ങ് പരിഗണിക്കും എന്ന് കരുതുന്നു.
കൃഷ് നന്ദി. സജീവേട്ടനെ ആരും വെല്ലുവിളിച്ചില്ല അദ്ദേഹം ഒരു ശുദ്ധവെജിറ്റേറിയൻ ആണ്
ബോൺസ് നന്ദി
പാച്ചു കഴിഞ്ഞ രണ്ടുമാസക്കാലമായി ബൂലോകത്തെ ഒരു സജീവ ചർച്ചാവിഷയം ആയിരുന്നു ചെറായി ബ്ലോഗ് മീറ്റ്. അതറിയാഞ്ഞതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നത് തികച്ചും ദുഃഖകരം തന്നെ.
ജെ പി വെട്ടിയാറ്റിൽ അടുത്ത മീറ്റിൽ കാണാം എന്നു പ്രതീക്ഷിക്കുന്നു
ചിന്തകൻ നന്ദി
ദി മാൻ ടു വാക്ക് വിത്ത് നന്ദി
അനിലേട്ടാ നന്ദി. ബ്ലൊഗ് മീറ്റിന്റെ ഗ്രൂപ്പ് ഫോട്ടോ കണ്ടു നന്നായി. ഹരീഷേട്ടന്റേയും അപ്പുവേട്ടന്റേയും പൊസ്റ്റുകൾ ഉടൻ വരും എന്നുതന്നെ കരുതാം.
കോഴീ ഇനിയും ഒരു മീറ്റ് ഉണ്ടാവണം എന്നുതന്നെയാണ് ആഗ്രഹം.
നന്ദേട്ടാ നന്ദി
വിജയലക്ഷ്മി ചേച്ചി നന്ദി
ആദർശ് നന്ദി
പിരിക്കുട്ടി നന്ദി
ടോട്ടാചാൻ നന്ദി. അടുത്ത മീറ്റിൽ കാണാം എന്നുതന്നെ ഞാനും കരുതുന്നു.
സുകുമാരേട്ടനെ മീറ്റിൽ വെച്ച് കാണാം എന്നു കരുതി. സുകുമാരേട്ടൻ വിളിച്ച കാര്യം അങ്കിൾ പറഞ്ഞു. വളരെ നന്ദി.
ദീപക് രാജ് നന്ദി. അടുത്ത മീറ്റിൽ കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
നാട്ടുകാരാ അതെല്ലാം പിന്നാലെ വരണുണ്ട് :)
ലതിചേച്ചി ഇതു സാധ്യമാക്കിയ ചേച്ചിക്കും സുഭാഷ് ചേട്ടനും ഞങ്ങൾ എങ്ങനെ നന്ദി പറയും.
സ്മിത ആദർശ് ടീച്ചറെ അങ്ങനെ പരിഭവിക്കണോ. ഇനിയും മീറ്റുകളിൽ വരുമല്ലൊ.
സത്യാന്വേഷകൻ നന്ദി
ഓ...
ReplyDeleteഇവിടെത്താന്‍ ഒരുപാടു വകിയല്ലോ...
കരിമീന്‍ ബാക്കിയുണ്ടോന്നു നോക്കട്ടെ,
ഇപ്പ വരാം...
വി കെ നന്ദി
ReplyDeleteപഥികൻ നന്ദി
പൈങ്ങോടൻ നന്ദി
ഫൈസൽ കൊണ്ടോട്ടി നന്ദി
നരിക്കുന്നൻ നന്ദി. നാട്ടുകാരൻ എന്നെ തല്ലുകൊള്ളിക്കാൻ നോക്കുന്നതാ :)
മാർ ജാരൻ :)
കാർട്ടൂണിസ്റ്റ് സജീവേട്ടാ ഞങ്ങൾ എല്ലാവരേയും യാതൊരു മടിയും കൂടാതെ മണിക്കൂറുകളോളം നിന്ന നില്പിൽ വരച്ചതിനുള്ള നന്ദി വാക്കുകൾക്കതീതമാണ്. ഒരിക്കലും മറക്കാനാവില്ല ചെറായി മീറ്റും സജീവേട്ടന്റെ കാരിക്കേച്ചറുകളും. നന്ദി.
മുരളി എന്താ പറഞ്ഞത് :-? :)
പാർത്ഥൻ ഒരിക്കൽ നേരിൽകാണാം എന്നുതന്നെ കരുതുന്നു.
രമണിക നന്ദി
പ്രയാൺ :) നന്ദി
സബിതാബാല നന്ദി
യൂസുഫ്ഹ :)
ഷിജു നന്ദി
അപ്പുവേട്ടൻ എന്നെ അഭിനന്ദിക്കുകയോ :) നേരിൽകാണാൻ കഴിഞ്ഞതിലുള്ള സന്തോഷം വളരെ വലുതാണ്.
ബിനോയ് നന്ദി
ജിതേന്ദ്രകുമാർ നന്ദി
ഷാംസ് നന്ദി
ഡി പ്രദീപകുമാർ നന്ദി
ശിഹാബ് മൊഗ്രാൽ നന്ദി
ഒഎബി നന്ദി
ഹരീഷേട്ടാ :)
ജിപ്പൂസ് നന്ദി
മനോജേട്ടാ :)
മണീ...തകര്‍ത്തു..സൂപ്പര്‍ പോസ്റ്റ്....
ReplyDeleteകരിമീന്റെ ചൂടാറും മുന്നേ പോസ്റ്റ് വന്നു..
അഭിനന്ദനങ്ങള്‍....മണീ.....
മണീ ജീ ഗുഡ് ഗുഡ് .... :)
ReplyDeleteമീറ്റിന് കൊഞ്ചുവട കൊണ്ടുവന്ന നിരക്ഷരൻ ചേട്ടന് അഭിവാദ്യങ്ങൾ നേർന്നുകൊണ്ട്, വാഴക്കോടന്റെ കോമഡി ( കൊല്ല്. കൊല്ല്.. :)) മനസ്സിൽ ഓർമ്മിച്ചു കോണ്ട്,
ReplyDeleteഇവിടെ നൂറാം കമന്റ് അടിക്കാന്നുള്ള അവസരം ഞാൻ വിനിയോഗിക്കുന്നു. നന്ദി. നന്ദി..
നൂറേ....
ചെറായ് മീറ്റിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്, മലബാര്‍ എക്സ്പ്രസ്സിന്റെ അഭിനന്ദനങ്ങള്‍.
ReplyDeleteപടങ്ങളെല്ലാം അടിപൊളി.
ReplyDeleteപക്ഷേ, ഇതില്‍ ഞാനെവിടെ!!?
that'sn't a matter at all!
Congrats Mani!
മണീ വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ പാതിരാത്രിയില്‍ തന്നെ ഞാന്‍ പോസ്റ്റി. പക്ഷേ ഫോട്ടോയോടു കൂടിയുള്ള മണിയുടെ ഈ റിപ്പോര്‍ട്ട് കലക്കി. അഭിനന്ദനങ്ങള്‍. പിന്നെ മുകളില്‍ നിന്നു താഴെ രണ്ടാമത്തെ ഫോട്ടോയില്‍ ഞാന്‍ എങ്ങിനെയോ കടന്നു കൂടിയിരിക്കുന്ന അതിശയവും ....കണ്ടു....ഒറ്റക്കു ഒരു തെങ്ങിന്റെ ചുവട്ടില്‍....
ReplyDeleteഫോടോസെല്ലാം ഗംഭീരം... നല്ല അവതരണം.... ഇനിയും മീറ്റുകള്‍ ഉണ്ടാവട്ടെ.... :)
ReplyDeleteഒരുവട്ടം കൂടിയാ കായലിന്‍ തീരത്തു
ReplyDeleteഈറ്റോ ടെ മീറ്റുവാന്‍ മോഹം......
മനുവിന്റെ തലയും തകഴിയുടെത് പോലുള്ള ഉടലും.കാരിക്കേച്ചര്‍ അസ്സലായി.ഒരു മണിമാല കൂടി വേണ്ടതായിരുന്നു. :)
ReplyDeleteIll read later/am on holiday mood...Anyway thanks Manikandan...
ReplyDeleteമണ്യേ..
ReplyDeleteകൽക്കീട്ടാ..
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ചങ്ങാതിമാർക്കും അഭിവാദനങ്ങൾ.
കൊട്ടോട്ടിക്കാരാ കരിമീൻ കഴിച്ചു മതിയായില്ല അല്ലെ :)
ReplyDeleteചാണക്യൻജി നന്ദി
രസികൻ നന്ദി
ശ്രീലാൽ നൂറാമത്തെ കന്റിനു നന്ദി. ഇതുവരെ അൻപതിൽ പോലും എത്താത്ത എന്റെ പോസ്റ്റ് കമന്റുകൾ ആദ്യമായി നൂറു കടന്നിരിക്കുന്നു. ആദ്യമായാണ് 300 ഹിറ്റുകൾ ഒരു ദിവസം ഇവിടെ ഉണ്ടാവുന്നത്. ഇതെല്ലാം ചെറായി മീറ്റിന് ബൂലോകം നൽകിയ പിന്തുണ ഒന്നു കൊണ്ടു മാത്രം. നന്ദി
മലബാർ എക്സ്‌പ്രസ്സ് താങ്കൾക്കൊപ്പം ഞാനും അവരെ അഭിനന്ദിക്കുന്നു. നന്ദി
ജയൻ ഏവൂർ സർ നന്ദി.
ഷെരീഫ് കൊട്ടാരക്കര നന്ദി
ഡോൿടർ നന്ദി
സജി നന്ദി
മുസാഫിർ നന്ദി.
ബിലാത്തിപ്പട്ടണം ഞങ്ങളെ എല്ലാം അത്ഭുതപ്പെടുത്തിയതിന്, മാജിക്കിന്റെ ബാലപാഠങ്ങൾ പറഞ്ഞുതന്നതിന് എല്ലാം നന്ദി. ഉത്സാഹഭരിതമായ ഒരു അവധിക്കാലം ആശംസിക്കുന്നു.
ആർപീയാർ നന്ദി.
ഇവിടെ എത്തി അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാവർക്കും നന്ദി.
ഈ മീറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി, വളരട്ടെ നമ്മുടെ ഈ സ്നേഹം, ഒരൊറ്റ കുടുംബമായി സ്നേഹവും സന്തോഷവും എന്നും കളിയാടുന്ന ഒരു തറവാടായി, ഒരിക്കല്‍ കൂടി ആശംസകള്‍
ReplyDelete(അടുത്ത മീറ്റിനു ഉറപ്പായും വന്നിരിക്കും, ഇത് സത്യം, സത്യം സത്യം)
മണീസ്...
ReplyDeleteആദ്യം തന്നെ പോസ്റ്റി അല്ലേ...
കൊള്ളാം...
അന്നു തന്നെ വായിച്ചിരുന്നെങ്കിലും, കമന്റടിക്കാന്‍ സമയം കിട്ടിയില്ല...
ഉം.. കമന്റ് 110 കഴിഞ്ഞു.. :)
മണീ കിടിലന്‍ വിവരണം.....ഇത് വായിച്ചപ്പോള്‍ സത്യമായും പങ്കെടുക്കാന്‍ ആഗ്രഹം തോന്നി....ങാ...പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലല്ലോ...എന്നാലും എല്ലാ വിശേഷങ്ങളും വായിച്ചപ്പോള്‍ പങ്കെടുത്ത പ്രതീതി ആയി
ReplyDeleteപ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ReplyDeleteഒരു അഭ്യര്ഥന.
കയ്യില് ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില് ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില് എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(
അതുകൊണ്ട്....
ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര് സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല് പടമൊ, പറ്റുമെങ്കില് അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന് ഒന്നെനിക്കയച്ചു തരുമൊ ?
ഞാന് ഇത്തരം ചിത്രങ്ങള് സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)
ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)
അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693
കുശുമ്പ്, അസൂയ എന്നിവയോടെ ...ഒരു കുട്ടി ബ്ലോഗ്ഗിനുടമ, ആശംസകള്‍ നേരുന്നു
ReplyDeleteആഗോളബുലോഗ സംഗമത്തില്‍ പങ്കെടുത്തതോടെ ആ നഷ്ടബോധം പോയി ! മക്കള്‍ക്ക് കുറച്ചു ദിവസം മുമ്പ് പനിപിടിച്ചിരുന്നത് കൊണ്ടു കുടുംബസമേധം ഈ ഭൂകോളബുലോക മീറ്റിലും ,ചെറായിയുടെ സുന്ദരമായ സ്നേഹതീരത്ത് വിഹരിക്കാനും സാധിക്കാത്തത് മാത്രം വിഷമത്തിനിടയാക്കി . വിവരസാങ്കേതികവിദ്യയിലൂടെ ,എഴുത്തിന്‍റെ മായാജാല കണ്ണികള്‍കൊണ്ടു പരസ്പരം മുറുക്കിയ ഇണപിരിയാത്ത മിത്രങ്ങളായി മാറിയിരുന്നു ഒരോബുലോഗരും ഈ കൂടിക്കാഴ്ചയ്ക്ക് മുമ്പുതന്നെ /അതവര്‍ ആദ്യകൂടിക്കാഴ്ച്ചയില്‍ തന്നെ പരസ്പരം പ്രകടിപ്പിക്കുകയും ചെയ്തു ..
ReplyDeleteകുറുപ്പിന്റെ കണക്കുപുസ്തകം നന്ദി.
ReplyDeleteധനേഷ് വീണ്ടും ഈ വഴിവന്നതിനും അഭിപ്രായത്തിനും നന്ദി. വീണ്ടും കാണാൻ സാധിക്കും എന്നു കരുതുന്നു.
കൂട്ടുകാരാ നന്ദി
സജീവേട്ടനോട് നന്ദി പറയാൻ വാക്കുകൾ ഇല്ല. ഞാൻ തീർച്ചയായും അയച്ചു തരാം.
ഗൗരിനാഥൻ നന്ദി
ബിലാത്തിപ്പട്ടണം സർ വീണ്ടും ഈ വഴിവന്നതിനും, മാജിക്കിലൂടെ ഞങ്ങളെ സന്തോഷിപ്പിച്ചതിനും, മാജിക്കിന്റെ ചില തന്ത്രങ്ങൾ പറഞ്ഞുതന്നതിനും എല്ലാം നന്ദി.
വീണ്ടും ഒരു ബ്ലോഗ് മീറ്റ് നടക്കാന്‍ പോകുന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലൊ. ഇത്തവണയും തൊടുപുഴയില്‍ തന്നെ. ആഗസ്റ്റ് 8ന് (ഞായര്‍).
ReplyDeleteബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഹരീഷേട്ടന്റെ (ഹരീഷ് തൊടുപുഴ) ഈ പോസ്റ്റില്‍ ലഭ്യമാണ്. പങ്കെടുക്കണം എന്നുതന്നെയാണ് എന്റേയും ആഗ്രഹം.
നൊസ്റ്റാൾജിയ ഉണർത്തുന്ന ബൂലോഗസംഗമ വാർഷിക ചിന്തകൾ !
ReplyDelete@ബിലാത്തിപട്ടണം. വീണ്ടും ഈ വഴി വന്നതിന് നന്ദി. സാറിന്റെ ഇന്ദ്രജാലങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്.
ReplyDelete