4 September 2009

ഡാറ്റാവണ്ണിനെ കുറിച്ചുള്ള എന്റെ പരാതികൾ | My Complaints about DataOne

ഭാരതത്തിലെ അനേകം ബ്രോഡ്‌ബാന്റ് ഉപഭോക്താക്കളെപ്പോലെ ഞാനും DataOne - ന്റെ ഒരു ഉപഭോക്താവാണ്. ഇതു സംബന്ധിച്ചു എനിക്കുള്ള പരാതികൾ ഒരു ബ്ലോഗ് ആയി ഞാൻ മുൻപ് എഴുതിയിരുന്നു. എന്നാൽ പിന്നീട് ഞാൻ മാത്രമല്ല എന്നെപ്പോലെ അനേകം ആളുകൾ ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ ഈ ബ്ലോഗ് സഹായിച്ചു. എന്നാൽ ഒരു പരിഹാരവും കാണാതെ വരുമ്പോൾ അതെല്ലാം ആരോടെങ്കിലും പങ്കുവെക്കുന്നത് നല്ലതാവും എന്ന തോന്നലിൽ ഞാൻ ആ ബ്ലോഗ് വീണ്ടും എഴൂതുന്നു. ഇന്ന് അതിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇവിടെ അതു വായിക്കാം.

2 comments:

  1. അപ്പുറത്തെ പോസ്റ്റില്‍ വന്ന് മലയാളത്തില്‍ കമന്റ്ടിക്കുന്നത് മോശമല്ലേ? അതുകൊണ്ട് ഇവിടെ കന്റിടുന്നത് ?

    ബിസ്.എന്‍.എലിന്റെ മോഡം ഇടയ്ക്കിടെ റി സെറ്റ് ആയി പോകുന്നുണ്ട്. കഴിഞ്ഞാഴ്ച് നാലിദിവസമാണ് എന്റെ ബ്രോഡ് ബാന്‍ഡ് പണിമുടക്കിയത്.(ഉത്രാടത്തിനുപോയ പോയ കണക്ഷന്‍ തിരിച്ചു കിട്ടിയത് വെള്ളിയാഴ്ച് ആണ്.). അഞ്ചിടത്താണ് വിളിച്ച് പരാതി പറഞ്ഞത്എല്ലായിടറ്റ്ഃഉം ഇപ്പം ശരിയാക്കിത്തരാം എന്ന് പറഞ്ഞ് പറ്റിച്ചതല്ലാതെ ഒന്നും നടന്നില്ല. അവസാനം നേരിട്ട് പോയി. നിമിഷങ്ങല്‍ക്കകം മോഡം റീസെറ്റ് ചെയ്തു കിട്ടി.

    ReplyDelete
  2. തെക്കേടൻ ഇവിടെ എത്തിയതിനും താങ്കളുടെ അഭിപ്രായം എഴുതിയതിനു നന്ദി.

    അപ്പുറത്തെ ബ്ലോഗിൽ താങ്കളുടെ അഭിപ്രായം മലയാളത്തിൽ രേഖപ്പെടുത്തിയാലും വിരോധം ഇല്ല. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള എന്റെ കഴിവിൽ എനിക്കു തന്നെ അത്ര വിശ്വാസം പോരാ. എന്നിട്ടും ഇംഗ്ലീഷിൽ ആ ബ്ലോഗ് എഴുതാൻ കാരണം കൂടുതൽ നിർദ്ദേശങ്ങൾ ആരിൽ നിന്നെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലാണ്.

    കഴിഞ്ഞ രണ്ടു വർഷക്കാലത്തിലധികമായി ഞാൻ DataOne ഉപയോഗിക്കുന്നു. ഈ കാലത്തെ എന്റെ അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കുന്ന കാര്യങ്ങൾ ഇവയാണ്.

    1. ബി എസ് എൻ എൽ എന്ന സ്ഥാപനത്തിന് ഇത്രയും വലിയ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ സാങ്കേതീകജ്ഞാനം ഉള്ള ജീവനക്കാർ ഇല്ല.

    2. ടെലിഫോൺ എക്സ്‌ചേഞ്ചിൽ ഉള്ള പല ഉദ്യോഗസ്ഥരും ബ്രോഡ്‌ബാന്റിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് അജ്ഞരാണ്. ഇവർക്ക് ആവശ്യമായ പരിശീലനങ്ങൾ ലഭ്യമാക്കുന്നില്ല. (ഞാൻ ആ ബ്ലോഗിൽ സൂചിപ്പിച്ചിരുന്ന ഡൊക്കുമെന്റിനെക്കുറിച്ചോ അതിൽ പറയുന്ന കാര്യങ്ങളെക്കുറിച്ചോ ഞങ്ങളുടെ എക്സ്‌ചേഞ്ചിലെ ഉദ്യോഗസ്ഥർക്ക് യാതൊരു അറിവും ഇല്ലായിരുന്നു)

    3. രാവിലെ 9:30 മുതൽ വൈകീട്ട് 5 മണിവരെ മാത്രം പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ് ബി എസ് എൻ എല്ലിനുള്ളത്. വീട്ടിൽ ഇന്റെർനെറ്റ് കണക്ഷൻ ഉള്ള ഒരു DataOne ഉപഭോക്താവാണ് നിങ്ങൾ എങ്കിൽ പരാതികൾ പരിഹരിക്കപ്പെടാൻ ജോലികളഞ്ഞും വീട്ടിൽ ഇരിക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്.

    4. ബില്ലിങ്ങിൽ സുതാര്യത അവകാശപ്പെടുമ്പോളും യൂസേജ് വിവരങ്ങൾക്കായുള്ള സൈറ്റിന്റെ അപ്‌ഡേഷൻ പലപ്പോഴും കൃത്യമായി നടക്കുന്നില്ല. (ഉദാഹരണത്തിന് 10, 11 തീയതികളിലെ എന്റെ നെറ്റ് ഉപയോഗവിവരങ്ങളിൽ 10-ആം തീയതി രാവിലെ 10:15നു ശേഷം ഉള്ള ഉപയോഗം രേഖപ്പെടുത്തിയിട്ടില്ല. 10:15നു ശേഷം രേഖപ്പെടുത്തിയിരിക്കുന്നത് 11-ആം തീയതി രാത്രി 2 മണിക്ക് ശേഷം ഉള്ള ഉപയോഗം മാത്രമാണ്. രാവിലെ 10:15 രാത്രി 2 മണിക്കും ഇടയിൽ ഉള്ളതും ഇപ്പോൾ രേഖപ്പെടുത്തിയിട്ടില്ലാത്തതുമായ വിവരങ്ങൾ ഉൾപ്പെടുത്തുന്നത് ചിലപ്പോൾ ആഴ്ചകൾ കഴിഞ്ഞായിരിക്കും. ഇത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്.)

    5. DataOne-ന്റെ കസ്റ്റമർകെയർ നമ്പരുകൾ (12678, 1504) കണക്റ്റ് ചെയ്തുകിട്ടുക എന്നത് പലപ്പോഴും സാധ്യമാവാറില്ല. മിക്കവാറും ഒരു മണിക്കൂറിനടുത്ത് കുത്തിയിരുന്ന് ഡയൽ‌ചെയ്താൽ മാത്രമാണ് കണക്ഷൻ ലഭിക്കുക. ഈ സേവനവും നിലവിൽ രാവിലെ 9:30 മുതൽ വൈകീട്ട് 5 മണിവരെ മാത്രമേ ലഭിക്കൂ.

    ഇന്നു ബി എസ് എൻ എല്ലിന്റെ സേവനങ്ങളിൽ ഏറ്റവും അധികം വരുമാനം നേടിക്കൊടുക്കുന്ന് ബ്രോഡ്‌ബാന്റ് സർവ്വീസിന് അർഹിക്കുന്ന പരിഗണന അധികാരികൾ നൽകുന്നില്ല എന്നതാണ് എന്റെ അനുഭവം.

    ReplyDelete