20 July 2008

ചെത്തിയും ചെമ്പരത്തിയും പിന്നെ....

വീട്ടുമുറ്റത്തെ ചെത്തിയും ചെമ്പരത്തിയും ഒക്കെ ഇവിടെയും ഒന്നു പ്രദര്‍ശിപ്പിക്കാം എന്നു കരുതുന്നു. ഗാര്‍‌ഡനിങ് എന്നതു എന്റെ അമ്മക്കു ഏറ്റവും ഇഷ്‌ടമുള്ള ഒരു കാര്യം ആണ്. എന്നാലും അത്ര വലിയ പൂന്തോട്ടം ഒന്നും ഇല്ല. ചില ഇലച്ചെടികളും, ചെത്തിയും, ചെമ്പരത്തിയും മാത്രം. ഇതാ അതെല്ലാം ഒന്നു നോക്കാം.
ഇതാണ് ആകെയുള്ള ഒരു ചെത്തി
ഈ ചെമ്പരത്തിയുടെ പ്രത്യേക കണ്ടോ. ഇതു രണ്ടു നിലയാണ്. താഴെ അഞ്ചിതളുള്ള ഒന്നും മുകളില്‍ അല്പം അടുത്ത് ഇതളുകള്‍ ഉള്ള മറ്റൊന്നും. രണ്ടു പൂവുകള്‍ വച്ചതു പോലെ ഇല്ലെ.
ഇതു നേരത്തെകണ്ട ചെമ്പരത്തിയുടെ ഒരു “ക്ലോസ്‌അപ്”
ഇതു കടുംചുവപ്പു നിറമുള്ള മറ്റൊന്നു.
ഇങ്ങനെ ആകെ എത്ര തരം ചെമ്പരത്തിപ്പൂക്കള്‍ ഉണ്ടാവോ?
ഇവന്‍ തനി നാടന്‍. സാധാരണ ഏറ്റവും കൂടുതല്‍ കാണുന്നത്‌ ഇതാണെന്നു തോന്നുന്നു.
ഒരേചെമ്പരത്തിയിലെ രണ്ടുപൂവുകള്‍ കണ്ടോ? എന്താണു വ്യത്യാസം എന്നാണോ? പറയാം താഴെ നോക്കൂ.
ഒന്നു നമ്മള്‍ നേരത്തെ കണ്ട “ഡബ്ബിള്‍ ഡെക്കര്‍”
പിന്നത്തേതു ‘സിംങ്കിളും” ഈചെടിയില്‍ മാത്രമാണ് ഇങ്ങനെ മൂന്നുതരം പൂവുകള്‍ ഉണ്ടാവുന്നതു ഞാന്‍ കണ്ടിട്ടുള്ളത്. അടുത്ത ഇനം സാധാരണകാണുന്ന ചുവന്ന ചെമ്പരത്തിപൂവാണ്.
“ഡബ്ബിള്‍ ഡെക്കറിന്റെ” മറ്റൊരു ചിത്രം കൂടി.
ഇതെന്താ നാലുമണിപ്പൂവോ? എനിക്കറിയില്ല. നിങ്ങള്‍ക്കു മനസ്സിലായോ? അല്പം‌കൂടി വ്യക്തമായ ചിത്രം വേണൊ? ദാ തഴെ ഉണ്ട്.
ഇപ്പൊ മനസ്സിലായോ എന്താണെന്നു? എങ്കില്‍ പറഞ്ഞോളു.
കുറച്ചു ഇലച്ചെടികളും കാണാം അല്ലെ? ഒന്നിന്റേയും പേരു ചോദിക്കരുത്‌. പ്ലീസ്.
ഇത ഒന്നു കൂടെ.
അങ്ങനെ ഉദ്യാനചിത്രങ്ങള്‍ തത്ക്കലം ഇത്ര മാത്രം.


13 comments:

  1. കൂടുതല്‍ ചിത്രങ്ങള്‍ ഈ വഴിയെ പോയാല്‍ കാണാം.
    http://picasaweb.google.com/maniooradil/Courtyard

    ReplyDelete
  2. മണീ;
    മണിയും, മനോജേട്ടനും കൂടി ഇങ്ങനെ തൊടിയിലെ കുസുമങ്ങളെ കാണിക്കാന്‍ തുടങ്ങിയാല്‍ എനിക്കസൂയ വരും ട്ടോ...
    എന്റെ പറംബില്‍ പേരിനു മാത്രമെ പൂക്കളുള്ളൂ, മൊത്തം റബ്ബറായിപ്പോയ്യി...അതുകൊണ്ടാ

    അഭിനന്ദനങ്ങള്‍...

    ReplyDelete
  3. ഹരീഷ്‌ചേട്ടാ ചേട്ടന്‍ ഒരു ക്യമറയും എടുത്തിറങ്ങിയാല്‍ ഇതിനേക്കള്‍ നല്ല ഒരു ബ്ലോഗ് ഉറപ്പാ.

    ReplyDelete
  4. ചാത്തനേറ്: ചുവന്ന ചെമ്പരത്തിയ്ക്ക് പിങ്ക് കളറാ!!! ഏതാ ക്യാമറ!

    ReplyDelete
  5. ചിത്രങ്ങള്‍ കൊള്ളാം ട്ടോ
    :)

    ReplyDelete
  6. മണീ പോരട്ടേ ആരാമം മുഴുവനും ബ്ലോഗിലേക്ക്.
    അത് നാലുമണിപ്പൂവ് അല്ല കേട്ടോ.

    ആ ഡമിള്‍ ഡെക്കര്‍ ചെമ്പരത്തി കലക്കി. സിങ്കിള്‍ ഡെക്കര്‍ ചെമ്പരത്തി ചെവിയില്‍ വെച്ച് നടന്നിട്ടും കുറവൊന്നുമില്ലാത്തവര്‍ക്ക് ഉപകരിക്കും. എനിക്കേതായാലും ഒരെണ്ണം വേണം കേട്ടോ :) :)

    ReplyDelete
  7. എത്ര സുന്ദരമായ പൂക്കള്‍...എനിക്ക് അസൂയ തോന്നുന്നു...എന്റെ തൊടിയില്‍ കുറെ ഇലച്ചെടികള്‍ മാത്രമെ ഉള്ളൂ...

    സസ്നേഹം,

    ശിവ.

    ReplyDelete
  8. കുട്ടിച്ചാത്താ :( എനിക്കു മനസ്സിലായില്ല. ക്യാമറ കൊഡാക്ക് ആണ്. C743 ഞാന്‍ എഴുതിയ നിറം മാറിപ്പോയതാണോ. പഴയ ചോക്ക് ആണ്. താങ്കള്‍ പറഞ്ഞതു കത്തീല്ല :(

    ശ്രീ നന്ദി.

    മനോജേട്ടാ നന്ദി. എല്ലാപ്പൂവും‌കൂടി എന്നോട് ചെവീല്‍‌വെക്കാന്‍ ആരെങ്കിലും പറയുമോ എന്നായിരുന്നു പേടി. എന്തായാലും ആരും അതു പറഞ്ഞില്ല. ഭാഗ്യം.

    ശിവ നന്ദി. പൂക്കളും ആരാമവും ഇഷ്‌ടമായെങ്കില്‍ അതിന്റെ ക്രെഡിറ്റ് അമ്മക്കാണ്. അസുഖം വന്നാലും ഇതെല്ലാം നനക്കുന്ന പണി അമ്മ മുടക്കാറില്ല.

    പിന്നെ ഞാന്‍ ഇവിടെ ഒരു കാര്യം കൂടി പറയട്ടെ. ഡബിള്‍ ഡെക്കറും, സിംഗിള്‍ ഡെക്കറും, പിന്നെ ചുവന്ന പൂവും ഒരേ ചെമ്പരത്തിയിലാണ് ഉണ്ടാവുന്നത്. അതു അത്ര സാധാരണം അല്ലെന്നു തോന്നുന്നു.

    പൂന്തോട്ടം കാണാന്‍ വന്ന എല്ലാവര്‍‌ക്കും നന്ദി.

    ReplyDelete
  9. മണീകണ്ഠന്‍ ചേട്ടാ പൊസ്സ് നാടിനെ കുറിച്ള്ള
    കുറച്ച് ഓര്‍മ്മകള്‍ ഉണര്‍ത്തി.

    ReplyDelete
  10. മണികണ്ഠന്‍‌,
    പൂന്തോട്ടവും അടിക്കുറിപ്പുകളും മനോജിന്‍റെ കമന്‍റും കലക്കി.നാട്ടില്‍ പോയി വന്ന പ്രതീതി. ഇനിയും ചിത്രങ്ങള്‍ പോസ്റ്റൂ..

    ReplyDelete
  11. അനൂപ് ഗോപന്‍‌ജി നന്ദി. ചിത്രങ്ങള്‍ ഇഷ്‌ടമായി എന്നറിയുന്നതില്‍ സന്തോഷം.

    ReplyDelete
  12. ഗിരുജി നന്ദി

    ReplyDelete