29 April 2008

അഭിമാനത്തിന്റെ നിമിഷം

ഭാരതം ഇന്നു അതിണ്റ്റെ ചരിത്രത്തില്‍ മറ്റൊരു വര്‍ണ്ണോജ്വലമായ അധ്ദ്യായം തുറന്നു. ഭാരതത്തിണ്റ്റെ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്‌.ആറ്‍.ഒ ഇന്നു ലോകചരിത്രത്തില്‍ ആദ്യമായി പത്തു ഉപഗ്രഹങ്ങളെ ഒരു ഒറ്റ റോക്കറ്റ്‌ ഉപയോഗിച്ചു അവയുടെ ഭ്റമണപഥത്തില്‍ എത്തിച്ചു. ഇതിനു മുന്‍പു ഇത്തരം ഒരു പ്രവൃത്തി ചെയ്തതു റഷ്യ ആണു. അന്നു അവര്‍ ബഹിരാകാശത്തു എത്തിച്ചതു എട്ട്‌ ഉപഗ്രഹങ്ങളെ ആണ്‌. ഇന്നു ഭാരതം അയച്ച രണ്ടു ഉപഗ്രഹങ്ങള്‍ വിദൂരസംവേദന ഉപഗ്രഹങ്ങള്‍ ആണ്‌. ബാക്കി എല്ലാ ഉപഗ്രഹങ്ങളും വിദേശരാജ്യങ്ങളില്‍ നിന്നും ഉള്ളവയാണ്‌. ഐ. എസ്‌. ആറ്‍. ഒ ഇന്നയച്ച എല്ലാ ഉപഗ്രഹങ്ങളും കൃത്യമായ ഭ്രമണപഥത്തില്‍ എതിയതായി ഐ. എസ്‌. ആറ്‍. ഒ. അറിയിച്ചു. ഇതു ഓരോ ഭരതീയനും അഭിമാനത്തിണ്റ്റെ നിമിഷമാണ്‌. രാജ്യത്തെ പരിമിതമായ ശ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി നമ്മുടെ ശാസ്ത്രഞ്ജറ്‍ കൈവരിച്ച ഈ നേട്ടം തികച്ചും പ്രശംസനീയം തന്നെ. ഭാരതത്തിണ്റ്റെ യശസ്സു വാനോളം ഉയര്‍ത്തിയ മുഴുവന്‍ ശാസ്തഞ്ജരേയും നമുക്കു ആദരിക്കാം.

1 comment:

  1. (ഈ പോസ്റ്റ് എന്റെ മറ്റൊരുബ്ലോഗില്‍ ഉള്‍‌പ്പെടുത്തിയിരുന്നതാണ്. സമാന സ്വഭാവമുള്ള് ബ്ലോഗുകള്‍ ഒന്നിച്ചാക്കിയപ്പോള്‍‌ അവിടെ രേഖപ്പെടുത്തിയിരുന്ന വിലപ്പെട്ട നിര്‍‌ദ്ദേശങ്ങളും ഇങ്ങോട്ട്‌ മാറ്റുന്നു)

    6 comments:

    അഭിലാഷങ്ങള്‍ said...

    തീര്‍ച്ചയായും നമുക്ക് അഭിമാനിക്കം..

    സ്പേസ് ടെക്ക്നോളജിയില്‍ ഇന്ത്യ കൈവരിച്ച ഈ നേട്ടത്തെപ്പറ്റി ടി.വിയില്‍ ന്യൂസ് കണ്ടപ്പഴേ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി. ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴിടക്കാന്‍ ഇന്ത്യക്ക് കഴിയട്ടെ...
    29 April, 2008 10:34 AM
    തോന്ന്യാസി said...

    ശാസ്ത്ര ലോകത്തിലെ ഏതൊരു വേദിയിലും ഭാരതത്തിന്റെ ശിരസ്സ് ഉയര്‍ന്നു തനെ നില്‍ക്കും, എക്കാലവും.........
    29 April, 2008 10:47 AM
    പ്രിയ ഉണ്ണികൃഷ്ണന്‍ said...

    ഉയരട്ടങ്ങനെ ഉയരട്ടെ...
    29 April, 2008 9:52 PM
    MANIKANDAN said...

    അഭിലാഷങ്ങള്‍, തോന്ന്യാസി, പ്രിയ ഉണ്ണിക്കൃഷ്ണന്‍; ഈ ബ്ളോഗ്‌ സന്ദറ്‍ശിക്കുകയും കുറിപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്തതിനു നന്ദി.
    29 April, 2008 10:53 PM
    പാമരന്‍ said...

    തീര്‍ച്ചയായും അഭിമാനത്തിനു വകയുണ്ട്‌..
    30 April, 2008 3:01 AM
    MANIKANDAN said...

    പാമരന്‍‌ ബ്ലോഗ് സന്ദര്‍‌ശിച്ചതിനും കുറിപ്പു രേഖപ്പെടുത്തിയതിനും നന്ദി.
    30 April, 2008 10:28 PM

    ReplyDelete