വളരെ അധികം സിനിമകള്‍ കാണുന്ന വ്യക്തി അല്ല ഞാന്‍. ഒരു വര്‍ഷത്തില്‍ കൂടിയാല്‍ നാലു സിനിമ. അങ്ങനെ കണ്ട സിനിമകളില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ച ഒരു ചിത്രമാണു ബാഘ്‌ബന്‍. അമിതാഭ്, ഹേമമാലിനി, പരേഷ് റാവല്‍ എന്നിങ്ങനെ പ്രഗത്ഭരായ അഭിനേതാക്കളുടെ പ്രകടനം മാത്രമല്ല അതിനു കാരണം. ചിത്രത്തിന്റെ ഇതിവൃത്തവും എന്നെ വല്ലതെ സ്വാധീനിച്ചു. ഇന്നത്തെ കാലഘട്ടത്തിന്റെ കൂടി കഥയാണു ബാഘബന്‍. ചിത്രത്തിലെ പലരംഗങ്ങളും കണ്ണുകളെ ഈറനണിയിക്കുന്നവയാണു. ചിത്രത്തിന്റെ അവസാനം അമിതാഭ് അവതരിപ്പിക്കുന്ന ഈ പ്രസംഗം മാത്രം മതി അദ്ദേഹത്തിന്റെ അഭിനവപാടവം മനസ്സിലാക്കന്‍. ഓരോ തവണ ഈ രംഗം കാണുമ്പോഴും എന്റെ കണ്ണുകള്‍ നിറയാറുണ്ടു. ചിത്രം പ്രദര്‍ശനത്തിനു എത്തിയിട്ടു ഏകദേശം മൂന്നു വര്‍ഷം കഴിഞ്ഞു എന്നു ഞാന്‍ കരുതുന്നു.
മലയാളത്തില്‍ ഇത്തരം കഥാരംഗങ്ങള്‍ മുന്‍കാല സിനിമകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നു ഇത്തരം ഗൌരവമേറിയ വിഷയങ്ങള്‍ മലയാളസിനിമയില്‍ അപൂര്‍വം ആണു. വീണ്ടും ഇത്തരം സിനിമകള്‍ നമുക്കു മലയാളത്തില്‍ ഉണ്ടാവും എന്നു തന്നെ കരുതാം.
മലയാളത്തില്‍ ഇത്തരം കഥാരംഗങ്ങള്‍ മുന്‍കാല സിനിമകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നു ഇത്തരം ഗൌരവമേറിയ വിഷയങ്ങള്‍ മലയാളസിനിമയില്‍ അപൂര്‍വം ആണു. വീണ്ടും ഇത്തരം സിനിമകള്‍ നമുക്കു മലയാളത്തില്‍ ഉണ്ടാവും എന്നു തന്നെ കരുതാം.
7 comments:
ReplyDeleteഅനൂപ് തിരുവല്ല said...
നല്ല ഒരു സിനിമ പരിചയപ്പെടുത്തിയതിനു നന്ദി
4 May, 2008 5:22 PM
MANIKANDAN said...
അനൂപ് ഈ ബ്ലോഗ് സന്ദര്‍ശിച്ച്തിനു നന്ദി. ചിത്രം താങ്കള്‍ക്കും ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം.
4 May, 2008 7:52 PM
ശിവ said...
ഈ അറിവിനു നന്ദി....ഇനിയും കാണാം....
സസ്നേഹം,
ശിവ.
4 May, 2008 8:36 PM
Kiranz..!! said...
മണീ..കൊള്ളാം നന്നായി..ഇങ്ങനെ കയ്യിലുള്ളതൊക്കെ ഇങ്ങ് പോരട്ടെ,നല്ല പടങ്ങളേപ്പറ്റി കൂടുതല്‍ പറയുക.സെലക്ടീവ് ആയേ പറ്റൂ..അല്ലേല്‍ രക്ഷയില്ല..!
4 May, 2008 11:07 PM
MANIKANDAN [മണികണ്ഠന്‍] said...
ശിവ നന്ദി. ബ്ലോഗില്‍ ഞാന്‍ ഒരു തുടക്കക്കാരന്‍ ആണ്. വീണ്ടും കാണാം.
കിരണ്‍ നന്ദി. സിനിമ കാണുന്ന കാര്യത്തില്‍ ഞാന്‍ വളരെ പിന്നിലാണു. എപ്പോഴും കൂട്ടുകാരോടു അഭിപ്രായം ചോദിച്ച ശേഷം ആണു ഞാന്‍ പല ചിത്രങ്ങളും കണ്ടിട്ടുള്ളത്. അങ്ങനെ ഒരിക്കല്‍ കിരണ്‍ പറഞ്ഞതുകേട്ട് കണ്ട മറ്റൊരു ചിത്രമാണ്‍ താരെ സമീന്‍ പര്‍ ആ ചിത്രവും എനിക്കു വളരെ ഇഷ്ട്മായി. ബാഘ്ബാന്‍ എന്നെ വല്ലതെ ആകര്‍ഷിച്ചതു ഇതിലെ വികാരപരമായ രംഗങ്ങള്‍ കൊണ്ടാണ്. അടുത്തിടക്കു ഈ ചിത്രത്തിന്റെ ഒരു സി ഡി കിട്ടിയതാണ് ഈ ബ്ലോഗിനു പ്രേരണയായത്.
വീണ്ടും എല്ലവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
5 May, 2008 12:42 AM
നിരക്ഷരന്‍ said...
ആ രംഗം ഞാനിപ്പോഴാണ് കണ്ടത് . ബച്ചന്‍ കലക്കിയിരിക്കുന്നു. എത്ര നീളമുള്ള രംഗം, എന്തെല്ലാം കാര്യങ്ങള്‍ , സത്യങ്ങള്‍ പറയുന്നു.
ഈ രംഗം കാണിച്ച് തന്നതിന് മണിക്ക് നന്ദി. ഇനി സിനിമ മുഴുവന്‍ കാണണം.
12 May, 2008 3:34 AM
MANIKANDAN [മണികണ്ഠന്‍] said...
മനോജ്‌ചേട്ടാ ഒന്നാലോചിച്ചു നോക്കൂ. യൂടുബിന്റെ ചെറിയ സ്ക്രീനില്‍ കണ്ട ഈ രംഗം സിനിമാ തീയറ്ററിന്റെ വലിയ സ്ക്രീനില്‍ കാണുന്നതു. സ്ക്രീന്‍ നിറഞ്ഞുനില്‍ക്കുന്ന ബച്ചന്‍. ആ മുഖത്തു എന്തെല്ലാം ഭാവങ്ങളാണു മാറിമാറി വരുന്നതു. പറയുന്ന ഓരോ വാക്കിനും അനുസരിച്ചു മുഖത്തെ ഭാവം മാറുന്നു. തികച്ചും വൈകാരീകമായ ഈ രംഗം എത്ര മനോഹരമായാണ് ബച്ചന്‍ ചെയ്‌തിരിക്കുന്നത്. ഏകദേശം എട്ടുമിനിട്ടു വരുന്ന ഈ രംഗത്തിന്റെ ഭൂരിഭാഗം സമയവും ബച്ചന്‍ തന്നെയാണു സ്ക്രീനില്‍. ഈ ചിത്രത്തില്‍ ഇത്തരം നിരവധി രംഗങ്ങള്‍ ഉണ്ടു. എന്നാല്‍ ഏറ്റവും ദൈര്‍ഘ്യമേറിയതും എന്നെ ഏറ്റവും ആകര്‍ഷിച്ചതും ഈ രംഗം തന്നെയാണു.
12 May, 2008 10:41 PM