ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില് പിന്നോക്ക വിഭാഗങ്ങള്ക്ക് 27% സംവരണം ഏര്പ്പെടുതിക്കൊണ്ട് കേന്ദ്രസര്ക്കാര് കൊണ്ടുവന്ന നിയമത്തെ ചോദ്യംചെയ്യുന്ന ഹരജികള് ഇന്നു സുപ്രീം കോടതി തീര്പ്പാക്കുകയുണ്ടായി. അതനുസരിച്ച് കേന്ദ്രസര്ക്കാര് കൊണ്ടുവന്ന ഈ നിയമത്തിനു നേരത്തെ ഏര്പ്പെടുത്തിയ സ്റ്റേ നീക്കംചെയ്ത സുപ്രീം കോടതി പിന്നോക്കവിഭാങങ്ങള്ക്ക് 27% സംവരണം ആവാം എന്ന് ഉത്തരവുപുരപ്പെടുവിച്ചു. ഈ വിധി sതീര്ത്തും ദൌര്ഭാഗ്യകരം ആയ ഒന്നായി ഞാന് കാണുന്നു. കാരണം ജാതി അടിസ്ഥാനത്തിലുള്ള സംവരണം അവസനിപ്പിക്കേണ്ട സമയം ആയി എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്. സംവരണം കൊണ്ടു ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നുണ്ടോ എന്ന് പരിഗനിക്കാതെയാണ് സര്ക്കാരുകള് സംവരണം ഓരോ വര്ഷവും കൂട്ടുന്നത്. എല്ലാത്തവണയും പിന്നോക്കവിഭങങ്ങളുടെ വോട്ട് നെടുന്നതുനുള്ള രാഷ്ട്രീയ തന്ത്രം ആയി മാത്രമെ ഇതിനെ കാണാന് സാധിക്കൂ. ഈ പറയുന്ന വിഭാഗങ്ങളുടെ ഏറ്റവും താഴെ ഉള്ളവര്ക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങള് ലഭ്ക്കുന്നുണ്ടോ എന്ന്നു ഉറപ്പുവരുതനം. അതിനാല് ജാതി അടിസ്ഥനമാക്കുന്ന ഇപ്പോഴത്തെ രീതി മാറ്റി പകരം സാമ്പതികാടിസ്ഥാനത്തില് ഉള്ള സംവരനമാവും കൂടുതല് അഭ്കാംമയം എന്ന് ഞാന് വിശ്വസിക്കുന്നു.
No comments:
Post a Comment