ഭാരതം ഇന്നു അതിണ്റ്റെ ചരിത്രത്തില്‍ മറ്റൊരു വര്‍ണ്ണോജ്വലമായ അധ്ദ്യായം തുറന്നു. ഭാരതത്തിണ്റ്റെ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആറ്‍.ഒ ഇന്നു ലോകചരിത്രത്തില്‍ ആദ്യമായി പത്തു ഉപഗ്രഹങ്ങളെ ഒരു ഒറ്റ റോക്കറ്റ് ഉപയോഗിച്ചു അവയുടെ ഭ്റമണപഥത്തില്‍ എത്തിച്ചു. ഇതിനു മുന്‍പു ഇത്തരം ഒരു പ്രവൃത്തി ചെയ്തതു റഷ്യ ആണു. അന്നു അവര്‍ ബഹിരാകാശത്തു എത്തിച്ചതു എട്ട് ഉപഗ്രഹങ്ങളെ ആണ്. ഇന്നു ഭാരതം അയച്ച രണ്ടു ഉപഗ്രഹങ്ങള്‍ വിദൂരസംവേദന ഉപഗ്രഹങ്ങള്‍ ആണ്. ബാക്കി എല്ലാ ഉപഗ്രഹങ്ങളും വിദേശരാജ്യങ്ങളില്‍ നിന്നും ഉള്ളവയാണ്. ഐ. എസ്. ആറ്‍. ഒ ഇന്നയച്ച എല്ലാ ഉപഗ്രഹങ്ങളും കൃത്യമായ ഭ്രമണപഥത്തില്‍ എതിയതായി ഐ. എസ്. ആറ്‍. ഒ. അറിയിച്ചു. ഇതു ഓരോ ഭരതീയനും അഭിമാനത്തിണ്റ്റെ നിമിഷമാണ്. രാജ്യത്തെ പരിമിതമായ ശ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി നമ്മുടെ ശാസ്ത്രഞ്ജറ്‍ കൈവരിച്ച ഈ നേട്ടം തികച്ചും പ്രശംസനീയം തന്നെ. ഭാരതത്തിണ്റ്റെ യശസ്സു വാനോളം ഉയര്‍ത്തിയ മുഴുവന്‍ ശാസ്തഞ്ജരേയും നമുക്കു ആദരിക്കാം.