കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ മാദ്ധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു വാര്‍ത്തയാണ് കോഴിക്കോട് സാഗര്‍ ഹോട്ടലിലെ സ്ത്രീകളുടെ ടോയ്ലെറ്റില് അവിടത്തെതന്നെ ഒരു ജീവനക്കാരന് സ്ഥാപിച്ച ഒളിക്യാമറ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ കണ്ടെത്തിയതും അതിനെ തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളും. സത്യത്തില്‍ ഈ വാര്‍ത്ത ഒന്നിലധികം തവണ ഞെട്ടിച്ചു എന്നതാണ് സത്യം. സാഗര്‍ പോലെ മെച്ചപ്പെട്ടതെന്ന് വിശ്വസിച്ചിരുന്ന ഒരു ഹോട്ടലില്‍ ഇത്തരം ഒരു അനാശാസ്യപ്രവര്‍ത്തി നടന്നു എന്നത്. രണ്ടാമതായി, തങ്ങള്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് മനഃസിലാക്കിയ പെണ്‍കുട്ടികള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചത്. വിവരം ബന്ധുക്കളേയും പോലീസിനേയും അറിയച്ചത്. എന്നാല്‍ പിന്നീട് ഉണ്ടായ വാര്‍ത്തകള്‍ സമ്മാനിച്ചത് ഇതിലും വലിയ ഞെട്ടലുകളാണ്. സാധാരണഗതിയില്‍ ഇത്രയും ധീരമായ ഒരു കാര്യത്തിന് ഈ പെണ്‍കുട്ടികളെ അനുമോദിക്കേണ്ടതിനു പകരം പരാതി നല്കുന്നതില് നിന്നും കേസുമായി മുന്നോട്ട് പോവുന്നതില്‍ നിന്നും പെണ്‍കുട്ടികളെയും ബന്ധുക്കളേയും പിന്തിരിപ്പിക്കാനാന്‍ അവിടെയെത്തിയ നടക്കാവ് സബ് ഇന്‍സ്പെക്ടര്‍ നടത്തിയ ശ്രമങ്ങള്‍, ഈ തൊണ്ടി വസ്തു സിറ്റി പോലീസ് കമ്മീഷനറെ മാത്രമേ ഏല്‍പ്പിക്കൂ എന്ന് ശഠിച്ച പെണ്‍കുട്ടിയുടെ സഹോദരനെ ഇതേ പോലീസ് തന്നെ മര്‍ദ്ദിച്ച അവശനാക്കിയത്, തുടര്‍ന്ന് ക്യാമറ സ്ഥാപിച്ച ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചു എന്നകുറ്റം ചുമത്തി സഹോദരനെതിരെ കേസ് ചാര്‍ജ് ചെയ്തത് എല്ലാം ഞെട്ടിക്കുന്ന വാര്‍ത്തകള്‍ തന്നെ. ഇപ്പോള്‍ ഇതാ ഈ ഒളിക്യാമറ സ്ഥാപിച്ച വ്യക്തി പഴയ ഒരു പൊലീസുകാരന്റെ മകനാണെന്നും ഈ പോലീസുകാരന് സ്വന്തം ഭാര്യയെ തല്ലിക്കൊന്ന് കെട്ടിതൂക്കിയതിന് ഇപ്പോള്‍ ജീവപര്യന്തം അനുഭവിക്കുകയാണെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് അമ്മയെക്കൊന്ന അച്ഛനോടൊപ്പം ആയിരുന്നത്രെ ഈ മകന്. ഈ പോലീസുകാരന് ഇപ്പോഴും വകുപ്പില്‍ ഉള്ള വ്യക്തിബന്ധങ്ങളാണ് കേസ് ഒതുക്കിതീര്‍ക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിനു പിന്നില്‍ എന്നുവ്യക്തമാക്കുന്നു ഈ പുതിയ വാര്‍ത്തകള്‍.
എന്റെ ചുറ്റുമുള്ള സമൂഹത്തിൽ നടക്കുന്ന വിവിധ സംഭവവികാസങ്ങളിൽ എനിക്കുള്ള അഭിപ്രായങ്ങൾ വിശദീകരിക്കാനും, നിങ്ങളൂടെ വിമർശനങ്ങളും അഭിപ്രായങ്ങളും അറിയാനും ഉള്ള ഒരു ശ്രമം.
15 March 2010
13 March 2010
കണ്ടുപിടിക്കൂ
9 March 2010
ഇതോ ജനാധിപത്യം
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ പാര്‍ലമെന്റില്‍ നടന്നുവരുന്ന ഒരു നാടകം ആണ് സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും, സംസ്ഥാന നിയമനിര്‍മ്മാണ സഭകളിലും 33% സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനാ ഭേദഗതിയുടെ അവതരണം. ഭരണഘടനയുടെ ഏറ്റവും വിപ്ലവകരമായ ഭേദഗതി എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ നിയമനിര്‍മ്മാണം കഴിഞ്ഞ പതിമൂന്നു വര്‍ഷമായിട്ടും സാധ്യമായിട്ടില്ല. പലപ്പോഴും നാമമാത്രമായ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നടപടി നീട്ടിവെക്കുകയാണ് പതിവ്. ലോക വനിതാദിനമായ ഇന്ന് ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നും ചര്‍ച്ചചെയ്ത് പാസാക്കുമെന്നും രാജ്യസഭയുടെ ഇന്നത്തെ കാര്യപരിപാടിയിലെ പ്രധാന ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഏറ്റവും ലജ്ജാകരമായ സംഭവങ്ങള്‍ക്കാണ് ഇന്ന് രാജ്യസഭ സാക്ഷ്യം വഹിച്ചത്. ഈ ബില്‍ അവതരിപ്പിക്കുന്നതിന് നിയമമന്ത്രിയെ ക്ഷണിച്ചത് രാജ്യസഭാ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ശ്രീ ഹമീദ് അന്‍സാരിയായിരുന്നു. ഈ ഭേദഗതിയെ എതിര്‍ക്കുന്ന നാമമാത്രമായ സാമാജീകരില്‍ ചിലര്‍ അദ്ദേഹത്തെ പോലും ആക്രമിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്.
നമ്മുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ദിവസമായി മാറി ഇത്. പ്രധാന രാഷ്ട്രീയകഷികള്‍ എല്ലാം ഈ നിയമ നിര്‍മ്മാണത്തെ അനുകൂലിക്കുമ്പോള്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് മറുഭാഗത്തുള്ളത്. സഭാദ്ധ്യക്ഷനെ ആക്രമിക്കുകയും രേഖകള്‍ വലിച്ചുകീറി അദ്ദേഹത്തിനു നേരെയും സഭക്കുള്ളിലും വലിച്ചെറുയുകയും ചെയ്യുന്ന ഇത്തരക്കാരെ വീണ്ടും സഭാംഗങ്ങളാകുന്നതില്‍ നിന്നും ആജീവനാന്തം വിലക്കുന്നതിനുള്ള നിയനിര്‍മ്മാണമാണ് ആദ്യം വേണ്ടത്. നാളെ വീണ്ടും ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അപമാനകരമായ ഇത്തരം രംഗങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയില്ലെന്ന് പ്രത്യാശിക്കാം.
നമ്മുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ദിവസമായി മാറി ഇത്. പ്രധാന രാഷ്ട്രീയകഷികള്‍ എല്ലാം ഈ നിയമ നിര്‍മ്മാണത്തെ അനുകൂലിക്കുമ്പോള്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് മറുഭാഗത്തുള്ളത്. സഭാദ്ധ്യക്ഷനെ ആക്രമിക്കുകയും രേഖകള്‍ വലിച്ചുകീറി അദ്ദേഹത്തിനു നേരെയും സഭക്കുള്ളിലും വലിച്ചെറുയുകയും ചെയ്യുന്ന ഇത്തരക്കാരെ വീണ്ടും സഭാംഗങ്ങളാകുന്നതില്‍ നിന്നും ആജീവനാന്തം വിലക്കുന്നതിനുള്ള നിയനിര്‍മ്മാണമാണ് ആദ്യം വേണ്ടത്. നാളെ വീണ്ടും ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ അപമാനകരമായ ഇത്തരം രംഗങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയില്ലെന്ന് പ്രത്യാശിക്കാം.
Subscribe to:
Posts (Atom)
