കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ മാദ്ധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു വാര്‍ത്തയാണ് കോഴിക്കോട് സാഗര്‍ ഹോട്ടലിലെ സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ അവിടത്തെതന്നെ ഒരു ജീവനക്കാരന്‍ സ്ഥാപിച്ച ഒളിക്യാമറ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ കണ്ടെത്തിയതും അതിനെ തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളും. സത്യത്തില്‍ ഈ വാര്‍ത്ത ഒന്നിലധികം തവണ ഞെട്ടിച്ചു എന്നതാണ് സത്യം. സാഗര്‍ പോലെ മെച്ചപ്പെട്ടതെന്ന് വിശ്വസിച്ചിരുന്ന ഒരു ഹോട്ടലില്‍ ഇത്തരം ഒരു അനാശാസ്യപ്രവര്‍ത്തി നടന്നു എന്നത്. രണ്ടാമതായി, തങ്ങള്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് മനഃസിലാക്കിയ പെണ്‍കുട്ടികള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചത്. വിവരം ബന്ധുക്കളേയും പോലീസിനേയും അറിയച്ചത്. എന്നാല്‍ പിന്നീട് ഉണ്ടായ വാര്‍ത്തകള്‍ സമ്മാനിച്ചത് ഇതിലും വലിയ ഞെട്ടലുകളാണ്. സാധാരണഗതിയില്‍ ഇത്രയും ധീരമായ ഒരു കാര്യത്തിന് ഈ പെണ്‍കുട്ടികളെ അനുമോദിക്കേണ്ടതിനു പകരം പരാതി നല്‍കുന്നതില്‍ നിന്നും കേസുമായി മുന്നോട്ട് പോവുന്നതില്‍ നിന്നും പെണ്‍കുട്ടികളെയും ബന്ധുക്കളേയും പിന്തിരിപ്പിക്കാനാന്‍ അവിടെയെത്തിയ നടക്കാവ് സബ് ഇന്‍സ്പെക്ടര്‍ നടത്തിയ ശ്രമങ്ങള്‍, ഈ തൊണ്ടി വസ്തു സിറ്റി പോലീസ് കമ്മീഷനറെ മാത്രമേ ഏല്‍പ്പിക്കൂ എന്ന് ശഠിച്ച പെണ്‍കുട്ടിയുടെ സഹോദരനെ ഇതേ പോലീസ് തന്നെ മര്‍ദ്ദിച്ച അവശനാക്കിയത്, തുടര്‍ന്ന് ക്യാമറ സ്ഥാപിച്ച ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചു എന്നകുറ്റം ചുമത്തി സഹോദരനെതിരെ കേസ് ചാര്‍ജ് ചെയ്തത് എല്ലാം ഞെട്ടിക്കുന്ന വാര്‍ത്തകള്‍ തന്നെ. ഇപ്പോള്‍ ഇതാ ഈ ഒളിക്യാമറ സ്ഥാപിച്ച വ്യക്തി പഴയ ഒരു പൊലീസുകാരന്റെ മകനാണെന്നും ഈ പോലീസുകാരന്‍ സ്വന്തം ഭാര്യയെ തല്ലിക്കൊന്ന് കെട്ടിതൂക്കിയതിന്‍ ഇപ്പോള്‍ ജീവപര്യന്തം അനുഭവിക്കുകയാണെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് അമ്മയെക്കൊന്ന അച്ഛനോടൊപ്പം ആയിരുന്നത്രെ ഈ മകന്‍. ഈ പോലീസുകാരന് ഇപ്പോഴും വകുപ്പില്‍ ഉള്ള വ്യക്തിബന്ധങ്ങളാണ് കേസ് ഒതുക്കിതീര്‍ക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിനു പിന്നില്‍ എന്നുവ്യക്തമാക്കുന്നു ഈ പുതിയ വാര്‍ത്തകള്‍.
അധികാരമുണ്ടെങ്കില്‍ എന്തുമാകാം. .
ReplyDeleteyep. :(
ReplyDeleteനമ്മള്‍ ഇനിയും എത്ര ഞെട്ടാന്‍ കിടക്കുന്നു :)
ReplyDeleteകോഴിക്കോട് പോകുമ്പോള്‍ സ്ഥിരമായി ഭക്ഷണം കഴിക്കുന്ന സ്ഥലമായിരുന്നു എന്നതിനാല്‍ ഞാനും ഒന്ന് ഞെട്ടി.
ReplyDelete:)
കഴിഞ്ഞയാഴ്ച പോയപ്പോഴും അവിടെ തന്നെ പോകേണ്ടതായിരുന്നു, പക്ഷെ ആ ഹോട്ടല്‍ സദാചാരക്കാര്‍ അടിച്ചു പൊളിച്ചു എന്നും പറഞ്ഞ് ഹര്‍ത്താല്‍ നടക്കുന്ന ദിവസമായിരുന്നു അത്. അഥവാ ഒന്ന് മൂത്രമൊഴിക്കുന്ന ചിത്രം മറ്റൊരാള്‍ കണ്ടെന്ന് വച്ച് എന്തു കുന്തമാണ് ഉണ്ടാവുക എന്നതാണ് നമ്മള്‍ ആലോചിക്കേണ്ടത്. മോളോടും ഞാനത് പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ശ്രമിക്കാറുണ്ട്.
സ്കൂള്‍ കാലം സര്‍ക്കാര്‍ വിദ്യാലയത്തിലായിരുന്നു, അന്ന് അവിടെ മൂത്രപ്പുര എന്ന ബോര്‍ഡുള്ള ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഞങ്ങള്‍ അടുത്ത പറമ്പിന്റെ സൈഡില്‍ മുള്ളും, പെണ്‍ കുട്ടികള്‍ മതിലിന്റെ അപ്പുറത്ത് ഇരുന്നു മുള്ളും, പത്താം ക്ലാസ്സ് വരെ. അന്നിതൊന്നും ആര്‍ക്കും പ്രശ്നമായിരുന്നില്ലെന്ന് തോന്നുന്നു.
എണ്റ്റെ മണീ....അല്ലെങ്കിലും ഒളിഞ്ഞുനോട്ടത്തില്‍ മല്ലുവിനെ വെല്ലാന്‍ ആരുണ്ട്. ഈയിടെയായി ഒറ്റക്കും കൂട്ടായും ഒളിഞ്ഞുനോക്കാന്‍ അവകാശമുള്ള സദാചാരപ്പോലീസും രംഗത്തുണ്ടല്ലൊ.... സസ്നേഹം
ReplyDeleteഇത് ഇവിടംകൊണ്ട് അവസാനിച്ചു എന്ന് കരുതരുത്. കോഴിക്കോട്ടെന്നല്ലാ. ലോകത്തിലെ പല ഹോട്ടലുകളിലും ഇതൊക്കെ തന്നെ നടക്കുന്നത്. കണ്ടുപിടിക്കുന്നില്ല എന്നു മാത്രം. അഥവാ കണ്ടു പിടിച്ചാല്‍ തന്നെ എത്രയാളുകള്‍ പ്രതികരിക്കും? മൊബൈല്‍ ഫോണ്‍ ക്യാമരകള്‍ നിരോധിക്കേണ്ടത് അനിവാര്യം.
ReplyDeleteമണീ, തല്ലൊന്നും ആയിട്ടില്ല വടിവെട്ടാൻ പോയിട്ടേയുള്ളൂ.
ReplyDeleteറ്റോംസ് കോനുമഠം, മുക്കുവന്‍, വാഴക്കോടന്‍, അനിലേട്ടന്‍, ഒരു യാത്രികന്‍, ബാലു പുതുപ്പാടി, ലതിച്ചേച്ചി എല്ലാവര്‍ക്കും നന്ദി.
ReplyDeleteറ്റോംസ് കോനുമഠം: അടുത്തകാലത്തുണ്ടായ പല സംഭവങ്ങളിലും നാം കാണുന്ന പ്രവണത അതുതന്നെയാണ്. എന്നാലും ഇത് ആപല്‍ക്കരമാണെന്ന് പറയാതെ വയ്യ. ഇത്രയും ശക്തിയായി പ്രതികരിച്ചിട്ടും പല സംഘടനകളും മനുഷ്യാവകാശ കമ്മീഷനും നേരിട്ട് ഇടപെട്ടിട്ടും വേണ്ടത്ര പരിഗണന ഇവിടെ ലഭിക്കുന്നില്ല എന്നുള്ളത് സങ്കടകരമാണ്. കേരളം ഒരു ഘട്ടത്തില്‍ ഏറ്റവും ചര്‍ച്ചചെയ്ത കോട്ടയത്തെ എസ് എം ഇ റാഗിംകേസ് അന്വേഷിക്കുകയും എല്ലാ പ്രതികളേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന് മാദ്ധ്യമങ്ങളുടേയും സംഘടനകളുടേയും മുക്തകണ്ഠമായ പ്രശംസ നേടുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ഇപ്പോഴത്തെ കമ്മീഷണര്‍ ശ്രീ ശ്രീജിത്ത്. നല്ല സര്‍വ്വീസ് റെക്കോര്‍ഡ് ഉള്ള അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ കേസ് ശരിയായ ദിശയില്‍ നീങ്ങും എന്ന് പ്രത്യാശിക്കാം.
മുക്കുവന്‍: നന്ദി
വാഴക്കോടന്‍: ഇങ്ങനെ തുടര്‍ച്ചയായി ഞെട്ടാന്‍ മാത്രമാണോ നമ്മുടേ വിധി. ഇതിനിടയ്ക്ക് ആശ്വാസകരമായ വാര്‍ത്തകള്‍, ഇത്തരം കുറ്റക്കാരെ ശിക്ഷിക്കുന്നു എന്ന കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.
അനിലേട്ടാ രാത്രി വളരെ വൈകിയും പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ എന്ന നിലയില്‍ ഒന്നോ രണ്ടോ തവണ അവിടെ പോയിട്ടുണ്ട്. പലപ്പോഴും കുടുംബസമേതം വരുന്നവരാണ് അവിടത്തെ “അതിത്ഥികള്‍” ഈ അതിഥികളോട് പെരുമാറിയത് അല്പം കടന്നുപോയി എന്ന് പറയാതെ വയ്യ. മനുഷ്യന്റെ സ്വകാര്യത വിറ്റു കാശക്കുന്ന ഇത്തരം പ്രവണത പ്രോത്സാഹിപ്പിക്കാന്‍ അനുവദിക്കരുത് എന്നതാണ് എന്റെ അഭിപ്രായം. സ്കൂള്‍ വിദ്യാഭ്യാസകാലത്തും പിന്നീട് പഠിച്ച മഹാരാജാസിലും, കളമശ്ശേരി ഗവണ്മെന്റ് പോളി ടെക്നിക്കിലും അനിലേട്ടല്‍ പറഞ്ഞരീതിയില്‍ തന്നെയാണ് ഞങ്ങളും കാര്യം സാധിച്ചിരുന്നത്. ഇന്ന്‍ യാത്രകള്‍ പോവുമ്പോള്‍ നമ്മുടെ കെ എസ് ആര്‍ ടി സി ബസ്റ്റേഷനുകളിലേയും മറ്റ് പൊതു ശൌചാലയങ്ങളുടേയും സ്ഥിതി പഴയ വിദ്യാലയങ്ങളിലെ മൂത്രപ്പുരകളിലേതില്‍ നിന്നും വ്യത്യസ്തമല്ല. എന്നാലും ഈ സംഭവത്തെ അങ്ങനെ ഒരു താരതമ്യത്തിന് വിധേയമാക്കാന്‍ കഴിയും എന്ന് കരുതുന്നില്ല.
ഒരു യാത്രികന്‍: നമ്മുടെ പൈതൃകങ്ങളില്‍ ഒന്നാണ് മറ്റുള്ളവന്റെ സ്വകാര്യതിയിലേയ്ക്കുള്ള ഈ എത്തിനോട്ടം എന്ന് ഞാനും സമ്മതിക്കുന്നു. അതോടൊപ്പം തന്നെ നഗ്നതാപ്രദര്‍ശനം ഇന്ന് ഒരു വലിയ അളവില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാലും ഒരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് അയാളുടെ അനുവാദമില്ലാതെയുള്ള ഇത്തരം കടന്നുകയറ്റങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ലല്ലൊ.
ReplyDeleteബാലു പുതുപ്പാടി: താങ്കളുടെ ആദ്യത്തെ കമന്റിനോട് ഞാനും പൂര്‍ണ്ണമായും യോജിക്കുന്നു. ഇത് കേരളത്തില്‍ മാത്രമല്ല ലോകത്തിലെ എല്ലാ ഭാഗത്തും നടക്കുന്ന സംഭവം തന്നെ. എന്നാല്‍ ഇതിന്റെ പേരില്‍ മൊബൈല്‍ ക്യാമറകളെ പഴിച്ചിട്ടുകാര്യമില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കാരണം അതിനേക്കാല്‍ സാങ്കേതികമായി മുന്നിട്ടു നില്‍ക്കുന്ന ഒളിക്യാമറകള്‍ -കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കുന്നവ, ഇന്ന് സുലഭമാണ്. അവ സ്ഥാപിച്ചിരിക്കുന്നത് പെട്ടന്ന് കണ്ടെത്താന്‍ പോലും സാധിക്കില്ല. അപ്പോള്‍ മൊബൈല്‍ ക്യാമറയെ പഴിച്ചിട്ട് എന്തു കാര്യം.
ലതിചേച്ചി ഇതിലും വലിയ വാര്‍ത്തകളും സംഭവങ്ങളും ഇനിയും വരും എന്നത് ശരിതന്നെ. പക്ഷെ കുറ്റവാളികള്‍ ശരിയായി ശിക്ഷിക്കപ്പെട്ടാല്‍ അല്പമെങ്കിലും ഈ പ്രവണതയ്ക്ക് കുറവുണ്ടാകും എന്ന് പ്രതീക്ഷിക്കാം.
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.
പണ്ടൊക്കെ,മേലെയൊരു പടച്ചോനെ മാത്രമേ
ReplyDeleteസൂക്ഷിക്കേണ്ടതായുള്ളു..! ഇന്നിപ്പൊ അത് മാത്രം
പോരാ എന്നായിരിക്കുന്നു,ഭൂമീലും താഴത്തും
പാര്‍ശ്വങ്ങളിലുമൊക്കെ സൂക്ഷിക്കണമല്ലോ..!
സദാചാരം പണ്ടേ ചോര്‍ന്നുപോയി,ഇനി
അതെക്കുറിച്ച ബോധം പോലും ഇല്ലാതായോ..?
ഈ ഒരു സംഭവം കൊണ്ടൊന്നും ഇത് അവസാനിയ്ക്കുമെന്ന് തോന്നുന്നില്ല. ഇനിയും എന്തൊക്കെ കാണാനും കേള്‍ക്കാനും ഇരിയ്ക്കുന്നു...
ReplyDeleteഒരു നുറുങ്ങ്, ശ്രീ ഇവിടെയെത്തിയതിനും അഭിപ്രായത്തിനും എന്റെ നന്ദി.
ReplyDeleteഹറൂണ്‍ ചേട്ടാ നേരെചൊവ്വേ നടക്കുന്നവര്‍ക്ക് മാത്രമാണ് ഈ പ്രശ്നങ്ങള്‍ എന്നത് കൂടുതല്‍ അലോസരപ്പെടുത്തുന്നു. കാരണം പരാതിക്കാരനെ അടിച്ചും ഇടിച്ചും കിടപ്പിലാക്കിയ പോലീസ് കുറ്റക്കാരനെ എങ്ങനെ സംരക്ഷിക്കുന്നു എന്നു കൂടി നോക്കൂ. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചങ്ങനാശ്ശേരി എന്‍ എസ്സ് എസ്സ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘട്ടനത്തെതുടര്‍ന്ന് ഒരു യുവാവിനെ പോലീസ് മര്‍ദ്ദിച്ചിരുന്നത് ഓര്‍ക്കുന്നോ. ഗര്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ അദ്ദേഹം തന്റെ സഹോദരിയെ പരീക്ഷകഴിഞ്ഞ് വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ കോളേജില്‍ എത്തിയതാണ്. ബഹളത്തിനിടെ അദ്ദേഹത്തെയാണ് പോലീസിന്റെ കൈയ്യില്‍ കിട്ടിയത്. അദ്ദേഹം പറഞ്ഞതൊന്നും കേള്‍ക്കാതെ സഹപ്രവര്‍ത്തകന്‍ മരിച്ചതിന്റെ ദേഷ്യം തീര്‍ത്തത് ആ നിരപരാധിയുടെ ദേഹത്താണ്. എല്ലാം കഴിഞ്ഞ് കേസ് കോടതിയില്‍ എത്തിയപ്പോള്‍ പോലീസ് തന്നെ പറയുന്നു റൈട്ടറുടെ മരണകാരണം അടികൊണ്ടതല്ല മറിച്ച് ഹൃദയാഘാതമാണെന്ന്. ഒരു യുവാവിന്റെ ജീവിതം അവിടെ തീരുന്നു. ഇവിടെയും സ്വന്തം സഹോദരിക്കുവേണ്ടി വാദിക്കാന്‍ വന്ന വ്യക്തിയുടെ അവസ്ഥ മറിച്ചല്ല. ഇതുവരെ ഒരു എസ് ഐ യെ സസ്പെന്റ് ചെയ്തു. മറ്റു നടപടികള്‍ ഒന്നും ആയിട്ടില്ല.
ശ്രീ ശരിയാണ് ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടും. കുറ്റക്കാര്‍ പ്രബലര്‍ എങ്കില്‍ അവര്‍ രക്ഷപ്പെടുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ ഇക്കര്യത്തില്‍ ഉണ്ടായിരുന്ന ശുഭാപ്തിവിശ്വാസം ഇല്ലാതാക്കുന്നു.
ഒരു ഇഷ്യൂ ഉണ്ടാകുമ്പോള്‍ സാഹിത്യ ഭാഷയുമായി ചിലര്‍ ഇറങ്ങും ,എന്താണ് ഇവിടുത്തെ പ്രോബ്ലം ?
ReplyDelete1 ഈ പയ്യന് മാനസികമായി എന്തെങ്കിലും പ്രോബ്ലം ഉണ്ടായിരുന്നോ ?
ഉണ്ടായിരുന്നു അയാള്‍ ഇന്റര്‍ നെറ്റ് സെക്സ് സൈടിനു അടിമയാണ് . ഇതൊരു മാനസിക രോഗം ആണ് .
2 ഇയാളെ ജയിലില്‍ ഇട്ടാല്‍ പരിഹാരം ആകുമോ ?
ഇല്ല , ധാരാളം ആളുകള്‍ പിടിക്കപെടാതെ സമൂഹത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഉണ്ട്
ഇത്തരം ആളുകള്‍ക് ബോധവല്കരണം ആണ് വേണ്ടത് .
൩ ഇതിന്റെ ഉത്തരവാദികള്‍ ആരാണ് ?
അ പയ്യന്റെ കുടുംബം , സമൂഹം , സിനെമാകര്‍
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വരികാറുള്ള വരിക ആണ് ഫയര്‍ മാഗസിനെ ആരാണ് ഉടമാ ,
ശ്രീ നാരായണ ഗുരുവിന്റെ പ്രസ്ഥാനകര്‍ തെളിച്ചു പറഞ്ഞാല്‍ കൌമുദി ഗ്രൂപ്പ്
എന്താണ് ഉള്ളടക്കം ? പര തെറിയും ,കാമാകധകളും , നഗ്ന ചിത്രങ്ങളും .
ഈ ബ്ലോഗ്ഗിയിരിക്കുന്ന ആര്കെങ്കിലും ഒറ്റ തനതയുന്ടെങ്കില്‍ ഇതിനെതിരെ പ്രതികരിക്കണം , കാരണം
പുതു തലമുഅറയെ തെറ്റായ വഴിയില്‍ നടത്തുന്നത് , മാനസികമായി തകര്കുന്നത് ഇതാണ് .
റെമോ താങ്കളുടെ നിരീക്ഷണങ്ങളോട് തീരെ യോജിക്കാന്‍ സാധിക്കുന്നില്ല എന്ന കാര്യം ആദ്യമേ അറിയിക്കട്ടെ.
ReplyDeleteഇന്ന് ഇത്തരത്തില്‍ ധാരാളം വാര്‍ത്തകളും സംഭവങ്ങളും പുറത്തിറങ്ങുന്നുണ്ട്. പല ഹോട്ടലുകളിലും കച്ചവടസ്ഥാപനങ്ങളിലും ആളുകളുടെ (സ്ത്രീകളുടേയ്യും പുരുഷന്മാരുടേയും) ചിത്രങ്ങള്‍ എടുക്കുകയും പിന്നീട് ഈ ചിത്രങ്ങള്‍ / ദൃശ്യങ്ങള്‍ ഉപയോഗിച്ച് ആ വ്യക്തികളെ ഭീഷിണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ ധാരാളം ഉണ്ടെന്ന് ഇങ്ങനെ പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇതു കൂടാതെ ഇത്തരം ചിത്രങ്ങള്‍ / ദൃശ്യങ്ങള്‍ വില്‍ക്കുന്നതു വഴി പണം സമ്പാദിക്കുന്ന വിഭാഗങ്ങളും ധാരാളം ഉണ്ട്. ഇതിനെല്ലാം പുറമേ പെണ്‍കുട്ടികളുടെ ഇത്തരം ചിത്രങ്ങള്‍ അവരറിയാതെ എടുത്ത് പിന്നീട് അവരെ ഭീഷിണിപ്പെടുത്തി ലൈംഗീകമായി ചൂഷണം ചെയ്യുന്നവരും കുറവല്ല. ഇത്തരം പീഢനങ്ങള്‍ക്ക് വിധേയരായി ആത്മഹത്യചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണവും അനുദിനം കൂടിവരുന്നു. അതുകൊണ്ടുതന്നെ ഈരീതിയില്‍ ചിത്രങ്ങള്‍ എടുക്കുന്ന എല്ലാവരും മനോരോഗികള്‍ ആണെന്ന താങ്കളുടെ വാദം അംഗീകരിക്കാന്‍ കഴിയില്ല.
ഹോട്ടല്‍ സാഗര്‍ പോലുള്ള സ്ഥലങ്ങള്‍ അധികവും സമൂഹത്തിന്റെ മേലേക്കിടയിലുള്ളവര്‍ കുടുംബസമേതം എത്തുന്നവതും കച്ചവട ആവശ്യങ്ങള്‍ക്കായി കോഴിക്കോട് എത്തുന്നവര്‍ ആശ്രയിക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ ഇവിടെ നിന്നും മേല്പറഞ്ഞ പ്രകാരം എടുക്കുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഞാന്‍ കരുതുന്നു. സാധാരണയായി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഒരു വലിയ കണ്ണിയായി പ്രവര്‍ത്തിക്കുന്നവരാണ്. ഇതിലെ ഏതെങ്കിലും ഒരു വ്യക്തി ഇത്തരത്തില്‍ പിടിക്കപ്പെടുകയും ശരിയായരീതിയിലുള്ള അന്വേഷണം നടക്കുകയും ചെയ്താല്‍ ഒരു വലിയ സംഘത്തെത്തന്നെ ഒരു പക്ഷേ കണ്ടെത്താന്‍ സാധിച്ചേക്കും. അതാണ് ഈ സംഭവത്തിന്റെ പിന്നില്‍ ഞാന്‍ കാണുന്ന പ്രാധാന്യം.
സാധാരണയായി ഇത്തരം സംഭവങ്ങളില്‍ പെണ്‍കുട്ടികള്‍ പ്രതികരിക്കാറില്ല. ഇവിടെ കുറച്ചുകുട്ടികള്‍ ഈ ഹോട്ടലിലെ ടോയ്‌ലെറ്റില്‍ അവിടത്തെതന്നെ ഒരു ജീവനക്കാരന്‍ ഒളിപ്പിച്ചുവെച്ച ക്യാമറകണ്ടെത്തുകയും വിവരം ബന്ധുക്കളേയും പോലീസിനേയും അറിയിക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ പ്രതി ആരെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്ന തെളിവ് ഉണ്ട്. അതുകൊണ്ടു തന്നെ ആ പരാതി ന്യായവും പോലീസ് അന്ന്വേഷിക്കേണ്ടതും ആണ്. അതിനു പകരം പരാതിക്കാരെ പീഢിപ്പിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിനെയാണ് ഞാന്‍ ഈ പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്.
ReplyDeleteഇനി താങ്കള്‍ പറഞ്ഞതുപോലെ ഈ വ്യക്തി മനോരോഗി ആണോ എന്ന് തീരുമാനിക്കേണ്ടത് ഞാനോ താങ്കളോ പരാതിക്കാരോ അല്ല. അതും പോലീസ് അന്വേഷണത്തിലൂടെ മാത്രമേ സാധ്യമാകൂ. അപ്പൊഴും പോലീസിന്റെ ശരിയായ ഇടപെടല്‍ ആവശ്യമായി വരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ അതുണ്ടായിട്ടില്ല.
പിന്നീട് താങ്കള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പൊതുവായി എല്ലാവരും പറയുന്നതുതന്നെ. ഫയര്‍ എന്ന വാരിക / മാസിക ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ അച്ചടിച്ചിറങ്ങുന്ന ഒരു മാസികയില്‍ ഉള്ളതിന്റെ എത്രയോ ഇരട്ടി അശ്ലീലം ഈ ഇന്റെര്‍നെറ്റില്‍ ഉണ്ട്. അതുകൊണ്ട് അതുപയോഗിക്കുന്ന എല്ലാവരും ഇത്തരത്തില്‍ അധഃപതിക്കുന്നില്ലല്ലൊ. അതുകൊണ്ടുതന്നെ താങ്കളുടെ ആ വാദങ്ങള്‍ പ്രസക്തമാണെന്ന് ഞാന്‍ കരുതുന്നില്ല.
മണികണ്ഠൻ
ReplyDeleteഫയറിന്റെ നിലവാരത്തെയും ഭാഷയേയും പറ്റി പറയാതിരിക്കുകായാണ് ഭേദം. ഇവിടെ റിമോയോട് യോജിക്കുന്നു.
കൗമുദി ഗ്രൂപ്പിനെ നിയന്ത്രിക്കുന്നവരുടെ വീട്ടിലും അവിടെ ജോലി ചെയ്യുന്നവരുടെ വീട്ടിലും ഓരൊ കോപ്പി ഫയർ ഫ്രീയായി ഇടുകയാണെങ്ങിൽ.... വിടുകളിൽ തീയും ഫയറിന്റെ നിലവാരവും ഉടനടി ഉയരുമെന്ന് പ്രതീക്ഷിക്കാം.
ശരിയാണ് ,സമൂഹത്തിലെ ഉന്നതര്‍ സന്ദര്‍ശിക്കുന്ന ഇടം ആയതിനാലാണ് ഈ പ്രശ്നം മുഴുവന്‍ ഇല്ലെങ്കില്‍ കുഴപ്പമില്ല അല്ലെ ? ഇതിന്റെ എല്ലാം ഇരകള്‍ സമൂഹത്തിന്റെ താഴെ തട്ടില്‍ ഉള്ളവര്‍ ആണ് എന്ന് മറക്കരുത്. ഈ കഴിഞ്ഞ കാലയളവില്‍ മാധ്യമങ്ങള്‍ വേട്ടയാടിയ
ReplyDeleteആ ഇരകളില്‍ ഭൂരിഭാഗവും ആരായിരുന്നു ? പിന്നേ സമൂഹത്തില്‍ നില നില്ക്കുന്ന അശ്ലീല മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു നന്നല്ല .ലോകത്തിലെ നാളത്തെ ശക്തിയായ ഇന്ത്യയുടെ മനുഷ്യ സമ്പത്തിനെ തകര്കണമെങ്കില്‍
യുവതലമുറയെ വഴിതെട്ടികണം , അതിനു പറ്റിയ ഏറ്റവും നല്ല ഉപാധിയാണ് ഈ നെറ്റ് . താങ്കള്‍ പറഞ്ഞത് പോലെ ചിലര്‍ക് ഇത്തരം മാധ്യമങ്ങളുടെ ചിലന്തി വലകളെ ഭേദിക്കാന്‍ കഴിയുമായിരിക്കണം , അപ്പോള്‍ ബാകിയുള്ളവര്‍ തകരട്ടെ , അവര്‍ സമൂഹത്തിനു ഒരു ബാധ്യത ആകട്ടെ എന്നാണോ ? നമ്മള്‍ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അതിന്റെ ശരിയായ കാരണം കണ്ടെത്തി പരിഹരികണം .ഐട്സിനെ പ്രതിരോധിക്കാന്‍ ഉറ ഇട്ടാല്‍ മതി , അല്ലാതെ ലൈംഗിക സംയമനം
പാലികുക അല്ല വേണ്ടത് എന്നാണോ ? ശ്രീ നാരായണ ഗുരുവിനു കേരളീയ സമൂഹത്തില ഒരു സ്ഥാനം ഉണ്ട് , അതെ പ്രസ്ഥാനം തന്നെ
ഇത്തരം ഒരു മാസിക ഇര്കുന്നതും ,അത് കണ്ടില്ലാന്നു നടികുന്നതും ശരിയാണോ ?