എന്റെ അച്ഛന്റെ ആകസ്മികമായ നിര്യാണത്തിൽ ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും, ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.
മണി.
എന്റെ ചുറ്റുമുള്ള സമൂഹത്തിൽ നടക്കുന്ന വിവിധ സംഭവവികാസങ്ങളിൽ എനിക്കുള്ള അഭിപ്രായങ്ങൾ വിശദീകരിക്കാനും, നിങ്ങളൂടെ വിമർശനങ്ങളും അഭിപ്രായങ്ങളും അറിയാനും ഉള്ള ഒരു ശ്രമം.
4 September 2008
24 August 2008
ജി-മെയിലിൽ ഒരു പ്രയോജനപ്രദമായ സേവനം
സാധരണയായി ഞാൻ എന്റെ മെയിൽ പരിശോധിക്കുന്നതിനു ഔട് ലുക്ക് എക്സ്‌പ്രസ്സ് മാത്രമാണ് ആശ്രയിക്കാറ്. വല്ലപ്പോഴും മാത്രമേ ജി-മെയിലിൽ Sign-in ചെയ്യാറുള്ളു. ഇന്നു അങ്ങനെ Sign in ചെയ്തപ്പോഴാണ് ഗൂഗിളിന്റെ ഈ സേവനം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. INBOX അവസാനത്തായി എന്റെ അക്കൗണ്ടിലെ അവസാനത്തെ നാലു LOG-IN വിവരങ്ങൾ അറിയാൻ സഹയിക്കുന്ന ഒരു ലിങ്ക്. ഇതിൽ നിന്നും അവസാനം നാലുതവണ ഞാൻ മെയിൽ സേവനം ഉപയോഗിച്ച സമയം, IP Address, ഇപ്പോൾ എന്റെ അക്കൗണ്ട് ഉപയോഗിച്ച് ഗൂഗിളിന്റെ സേവനങ്ങൾ വേറെ ഏതെങ്കിലും കമ്പ്യൂട്ടറിൽ ഉപയോഗിക്കുണ്ടോ എന്നത് എല്ലാം അറിയാൻ സാധിക്കും. ഇതു മൂലം എന്റെ അക്കൗണ്ട് എതെങ്കിലും വിധത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നെങ്കിൽ അറിയാൻ സധിക്കും എന്ന ഗുണം ഉണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം.
ഈ സേവനം ഇനിയും ശ്രദ്ധിച്ചിട്ടില്ലാത്തവർക്ക് ഈ ബ്ലോഗ് പ്രയോജനപ്പെടും എന്നു കരുതുന്നു.
ഈ സേവനം ഇനിയും ശ്രദ്ധിച്ചിട്ടില്ലാത്തവർക്ക് ഈ ബ്ലോഗ് പ്രയോജനപ്പെടും എന്നു കരുതുന്നു.
23 August 2008
ജന്മാഷ്‌ടമി ശോഭായാത്ര.
ഇന്നു ജോലിസംബന്ധമായി വൈക്കത്തുപോയി തിരിച്ചുവന്നപ്പോൾ എറണാകുളം മൊത്തം ബ്ലോക്ക്. പ്രധാന നഗരവീഥികൾ എല്ലാം കൃഷ്‌ണനും രാധികമാരും കൈയ്യടക്കിയിരിക്കുന്നു. നടക്കുന്നതിനിടയിൽ കുറച്ചു ചിത്രങ്ങളും എടുത്തു. ചിത്രങ്ങൾ എല്ലാം അത്ര മെച്ചം ആണെന്നു അവകാശപ്പെടുന്നില്ല. കാരണം ഇതെല്ലാം എന്റെ K700i മൊബൈൽ ഫോൺ കാമറയിൽ എടുത്തതാണ്. എന്നാലും ഈ കാഴ്ചകൾ നഷ്‌ടപ്പെടുന്നവർക്കായി ഇതു സമർപ്പിക്കുന്നു.
“കളിന്ദജാന്തസ്ഥിത കാളിയസ്യഃ
ഫണാഗ്രരംഗേ നടനപ്രിയം തം
തൽപുച്ഛഹസ്തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാസ്മരാമി”
“കാളിയ മർദ്ദന ലീലകളാടും ഗോപകുമാരൻ വരുമോ തോഴീ.....”
“ഗോപസ്ത്രീകൾടെ തുകിലും വാരിക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും കോടൽക്കാർവർണ്ണാ കണികാണാൻ”
“ഗോവർധനഗിരി കൈയ്യിലുയർത്തിയ ഗോപകുമാരൻ.......”
വഹസി വപുഷി വിശദേ വസനം ജലദാഭം
ഹലഹതിഭീതിമിളിതയമുനാഭം
കേശവ ധൃതഹലധരരൂപ
ജയ ജഗദീശ ഹരേ ജയ ജഗദീശ ഹരേ
“പാൽക്കടലിൽ ഫണീശ്വരമെത്തമേൽ
ആക്കമോടെന്നും പള്ളികൊള്ളും വിഭോ
നാൾക്കുനാൾ വരുമാർത്തികളൊക്കെയും
നീക്കിരക്ഷിക്കവേണം ജഗൽപതേ”
ഒരു നാടൻ കലാരൂപവും ഘോഷയാത്രക്കു ഭംഗികൂട്ടി
“പീലിത്തിരുമുടി കെട്ടിയതിൽ ചില
മാലകൾ ചാർത്തീട്ടു കാണാകേണം
മിന്നുന്ന നെറ്റിത്തടവുമതിൽ ചേരും
പൊന്നിൻ തിലകവും കാണാകേണം”
“മിന്നും പൊന്നിൻകിരീടം തരിവളകടകം കാഞ്ചി പൂഞ്ചേലമാല
ധന്യശ്രീവത്സസൽകൗസ്തുഭമിടകലരും ചാരുദോരന്തരാളം
ശംഖം ചക്രം ഗദാ പങ്കജമിതിവിലസും നാലുതൃക്കൈകളോടെ
സങ്കീർണ്ണശ്യാമവർണ്ണം ഹരിവപുരമലം പൂരയേന്മംഗളം ഗുരോ”
“കളിന്ദജാന്തസ്ഥിത കാളിയസ്യഃഫണാഗ്രരംഗേ നടനപ്രിയം തം
തൽപുച്ഛഹസ്തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാസ്മരാമി”
“കാളിയ മർദ്ദന ലീലകളാടും ഗോപകുമാരൻ വരുമോ തോഴീ.....”
“ഗോപസ്ത്രീകൾടെ തുകിലും വാരിക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും കോടൽക്കാർവർണ്ണാ കണികാണാൻ”
“ഗോവർധനഗിരി കൈയ്യിലുയർത്തിയ ഗോപകുമാരൻ.......”
വഹസി വപുഷി വിശദേ വസനം ജലദാഭംഹലഹതിഭീതിമിളിതയമുനാഭം
കേശവ ധൃതഹലധരരൂപ
ജയ ജഗദീശ ഹരേ ജയ ജഗദീശ ഹരേ
“പാൽക്കടലിൽ ഫണീശ്വരമെത്തമേൽആക്കമോടെന്നും പള്ളികൊള്ളും വിഭോ
നാൾക്കുനാൾ വരുമാർത്തികളൊക്കെയും
നീക്കിരക്ഷിക്കവേണം ജഗൽപതേ”
ഒരു നാടൻ കലാരൂപവും ഘോഷയാത്രക്കു ഭംഗികൂട്ടി
“പീലിത്തിരുമുടി കെട്ടിയതിൽ ചിലമാലകൾ ചാർത്തീട്ടു കാണാകേണം
മിന്നുന്ന നെറ്റിത്തടവുമതിൽ ചേരും
പൊന്നിൻ തിലകവും കാണാകേണം”
“മിന്നും പൊന്നിൻകിരീടം തരിവളകടകം കാഞ്ചി പൂഞ്ചേലമാലധന്യശ്രീവത്സസൽകൗസ്തുഭമിടകലരും ചാരുദോരന്തരാളം
ശംഖം ചക്രം ഗദാ പങ്കജമിതിവിലസും നാലുതൃക്കൈകളോടെ
സങ്കീർണ്ണശ്യാമവർണ്ണം ഹരിവപുരമലം പൂരയേന്മംഗളം ഗുരോ”
Subscribe to:
Posts (Atom)