ഇന്നു ജോലിസംബന്ധമായി വൈക്കത്തുപോയി തിരിച്ചുവന്നപ്പോൾ എറണാകുളം മൊത്തം ബ്ലോക്ക്. പ്രധാന നഗരവീഥികൾ എല്ലാം കൃഷ്‌ണനും രാധികമാരും കൈയ്യടക്കിയിരിക്കുന്നു. നടക്കുന്നതിനിടയിൽ കുറച്ചു ചിത്രങ്ങളും എടുത്തു. ചിത്രങ്ങൾ എല്ലാം അത്ര മെച്ചം ആണെന്നു അവകാശപ്പെടുന്നില്ല. കാരണം ഇതെല്ലാം എന്റെ K700i മൊബൈൽ ഫോൺ കാമറയിൽ എടുത്തതാണ്. എന്നാലും ഈ കാഴ്ചകൾ നഷ്‌ടപ്പെടുന്നവർക്കായി ഇതു സമർപ്പിക്കുന്നു.

“കളിന്ദജാന്തസ്ഥിത കാളിയസ്യഃ
ഫണാഗ്രരംഗേ നടനപ്രിയം തം
തൽപുച്ഛഹസ്തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാസ്മരാമി”

“കാളിയ മർദ്ദന ലീലകളാടും ഗോപകുമാരൻ വരുമോ തോഴീ.....”

“ഗോപസ്ത്രീകൾടെ തുകിലും വാരിക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും കോടൽക്കാർവർണ്ണാ കണികാണാൻ”

“ഗോവർധനഗിരി കൈയ്യിലുയർത്തിയ ഗോപകുമാരൻ.......”

വഹസി വപുഷി വിശദേ വസനം ജലദാഭം
ഹലഹതിഭീതിമിളിതയമുനാഭം
കേശവ ധൃതഹലധരരൂപ
ജയ ജഗദീശ ഹരേ ജയ ജഗദീശ ഹരേ

“പാൽക്കടലിൽ ഫണീശ്വരമെത്തമേൽ
ആക്കമോടെന്നും പള്ളികൊള്ളും വിഭോ
നാൾക്കുനാൾ വരുമാർത്തികളൊക്കെയും
നീക്കിരക്ഷിക്കവേണം ജഗൽപതേ”

ഒരു നാടൻ കലാരൂപവും ഘോഷയാത്രക്കു ഭംഗികൂട്ടി

“പീലിത്തിരുമുടി കെട്ടിയതിൽ ചില
മാലകൾ ചാർത്തീട്ടു കാണാകേണം
മിന്നുന്ന നെറ്റിത്തടവുമതിൽ ചേരും
പൊന്നിൻ തിലകവും കാണാകേണം”

“മിന്നും പൊന്നിൻകിരീടം തരിവളകടകം കാഞ്ചി പൂഞ്ചേലമാല
ധന്യശ്രീവത്സസൽകൗസ്തുഭമിടകലരും ചാരുദോരന്തരാളം
ശംഖം ചക്രം ഗദാ പങ്കജമിതിവിലസും നാലുതൃക്കൈകളോടെ
സങ്കീർണ്ണശ്യാമവർണ്ണം ഹരിവപുരമലം പൂരയേന്മംഗളം ഗുരോ”
കൊള്ളാട്ടൊ.
ReplyDeleteപിന്നെ ഇതിലും അറ്റിപൊളി ഐറ്റംസ് ഞമ്മന്റെ നാട്ടിലുമിണ്ട് . :)
അനിൽജീ അതും ഒരു ബ്ലോഗായിട്ടു പോരട്ടെ. :)
ReplyDeleteകുറെ നാളായി ഒരു ശോഭയാത്രയുടെ സൈഡില്‍ വാഹനം നിറുത്തിയിട്ട് ആ കാഴ്ച്ചകളൊക്കെ കണ്ട് നിന്നിട്ട്. ഈ പോസ്റ്റിലൂടെ ഇങ്ങനെയെങ്കിലും കാണാനായി. മണിക്ക് നന്ദി:)
ReplyDeleteശോഭായാത്രയുടെ ചിത്രങ്ങൾ ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം.
ReplyDelete