24 August 2008

ജി-മെയിലിൽ ഒരു പ്രയോജനപ്രദമായ സേവനം

സാധരണയായി ഞാൻ എന്റെ മെയിൽ പരിശോധിക്കുന്നതിനു ഔട് ലുക്ക് എക്സ്‌പ്രസ്സ് മാത്രമാണ് ആശ്രയിക്കാറ്. വല്ലപ്പോഴും മാത്രമേ ജി-മെയിലിൽ Sign-in ചെയ്യാറുള്ളു. ഇന്നു അങ്ങനെ Sign in ചെയ്തപ്പോഴാണ് ഗൂഗിളിന്റെ ഈ സേവനം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. INBOX അവസാനത്തായി എന്റെ അക്കൗണ്ടിലെ അവസാനത്തെ നാലു LOG-IN വിവരങ്ങൾ അറിയാൻ സഹയിക്കുന്ന ഒരു ലിങ്ക്. ഇതിൽ നിന്നും അവസാനം നാലുതവണ ഞാൻ മെയിൽ സേവനം ഉപയോഗിച്ച സമയം, IP Address, ഇപ്പോൾ എന്റെ അക്കൗണ്ട് ഉപയോഗിച്ച് ഗൂഗിളിന്റെ സേവനങ്ങൾ വേറെ ഏതെങ്കിലും കമ്പ്യൂട്ടറിൽ ഉപയോഗിക്കുണ്ടോ എന്നത് എല്ലാം അറിയാൻ സാധിക്കും. ഇതു മൂലം എന്റെ അക്കൗണ്ട് എതെങ്കിലും വിധത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നെങ്കിൽ അറിയാൻ സധിക്കും എന്ന ഗുണം ഉണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം.

ഈ സേവനം ഇനിയും ശ്രദ്ധിച്ചിട്ടില്ലാത്തവർക്ക് ഈ ബ്ലോഗ് പ്രയോജനപ്പെടും എന്നു കരുതുന്നു.

6 comments:

  1. മണീ, ഈ പുതിയ അറിവിന് ഒട്ടേറെ നന്ദി...

    ReplyDelete
  2. ഈ അറിവ് പുതിയതായിരുന്നു നന്ദി

    ReplyDelete
  3. ഇതൊക്കെ പുതിയ അറിവാണ് ....

    ReplyDelete
  4. ഹരീഷേട്ടാ, കാന്താരിക്കുട്ടി, ശിവ എല്ലാവർക്കും നന്ദി. ഈ ബ്ലോഗ് ഉപയോഗപ്രദമായി എന്നറിയുന്നതിൽ സന്തോഷം.

    ReplyDelete
  5. നന്ദി മണി..
    കുറേ കാലമായി Gmail ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്. ഇതു വരെ ഇങ്ങനെയൊരു കാര്യം ശ്രദ്ധിച്ചില്ല.

    ReplyDelete
  6. സതീഷ് താങ്കൾക്കും ഈ ബ്ലോഗ് പ്രയോജനപ്രദമായി എന്നറിയുന്നതിൽ സന്തോഷം. അഭിപ്രയാത്തിനു നന്ദി.

    ReplyDelete