7 August 2011

ബി എസ് എൻ എൽ കസ്റ്റമർ കെയർ | BSNL Customer Care

              ബി എസ് എൻ എൽ ലാന്റ് ഫോൺ, മൊബൈൽ, ബ്രോഡ് ബാന്റ് എന്നിങ്ങനെ വിവിധ സേവനങ്ങൾ ഉപയോഗിക്കുന്ന ഞാൻ പലപ്പോഴും ബി എസ് എൻ എൽന്റെ കുറ്റങ്ങളാണ് ബ്ലോഗിലൂടെ മുൻപ് പറഞ്ഞിട്ടുള്ളത്. എന്നാൽ അതിനു വിപരീതമായി ഇന്ന് ബി എസ് എൻ എല്ലിനെ അഭിനന്ദിക്കാൻ ഈ മാദ്ധ്യമം ഉപയോഗിക്കുന്നു. നല്ലത് ചെയ്താൽ നല്ലത് എന്ന് പറയണമല്ലൊ.

                 കാര്യങ്ങൾ തുടങ്ങുന്നത് ജൂൺ മാസം ഏഴാം തീയതിയാണ്. പ്രതിമാസം 500 രൂപയുടെ BB Home 500 പ്ലാൻ ഉപയോഗിച്ചിരുന്ന ഞാൻ BB Home Rural Combo ULD 500 പ്ലാനിലേയ്ക്ക് മാറുന്നതിന് അപേക്ഷ നൽകി. ഒപ്പം ഒ വൈ ടി കണക്ഷൻ ഡിപ്പോസിറ്റിൽ ബാക്കിയുള്ളാ തുകയും ക്രെഡിറ്റ് നൽകണം എന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. പ്ലാൻ ചെയ്ഞ്ച് ജൂൺ 15ന് നടപ്പിൽ വന്നു. എന്നാൽ ബിൽ വന്നപ്പോൾ ഒ വൈ ടി യിലെ ബാക്കി ഡേപ്പോസിറ്റ് സംഖ്യ ക്രെഡിറ്റ് ചെയ്തിട്ടില്ല. അതിന് ഇ-മെയിൽ വഴി അപേക്ഷ നൽകി. രണ്ടു ദിവസത്തിനുള്ളിൽ എല്ലാം സെറ്റിൽ ചെയ്ത് ബിൽ റിവൈസ് ചെയ്തു തന്നു. അവർ പറഞ്ഞ സംഖ്യ ബിൽ അടയ്ക്കേണ്ട അവസാന തീയതിയായ 27/07/2011 നു മുൻപായി എറണാകുളം ബി എസ് എൻ എൽ ഭവനിൽ അടയ്ക്കുകയും ചെയ്തു.
               ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് പോയി. എന്നാൽ ഇന്നലെ മുതൽ ബ്രോഡ്‌ബാന്റ് ലഭിക്കുന്നില്ല. കണക്ഷൻ ഡയൽ ചെയ്യുമ്പോൾ 691 എറർ (Password / User Name does not exist). ഇന്ന് ഞായറാഴ്ച ബി എസ് എൻ എലിന്റെ ബ്രോഡ് ബാന്റ് ഹെല്പ് ഡെക്സിൽ വിളിച്ച് കാര്യം പറയാം എന്ന് കരുതി. 99% ശതമാനവും കിട്ടാൻ ചാൻസില്ല. കാരണം ഞായറാഴ്ചയല്ലെ. 12678 വിളിച്ചു. പ്രതീക്ഷിച്ചതുപോലെ റിങ് ചെയ്യുന്നില്ല. വീണ്ടും കുറച്ചു സമയം കഴിഞ്ഞ് വിളിച്ചു. താങ്കൾ വിളിക്കുന്ന നമ്പർ താൽക്കാലികമായി പ്രവർത്തനരഹിതമാണെന്ന മറുപടി കിട്ടി. ശരി എന്നാൽ ബി എസ് എൻ എൽ കോൾ സെന്റർ എന്നു ശ്രമിച്ചു നോക്കാം. 1500 വിളിച്ചു. 1-2-9 എല്ലാം കുത്തി. ഒട്ടും വിചാരിക്കാതെ അങ്ങേത്തലയ്ക്കൽ ആൾ ഫോൺ എടുത്തു. പരാതി ബോധിപ്പിച്ചു. അപ്പോൾ കിട്ടിയ മറുപടി 12678-ൽ വിളിക്കാൻ. ഞാൻ പറഞ്ഞു ഇന്നെ ഞായറാഴ്ചയല്ലെ ഹെല്പ് ഡെസ്കിൽ ആളില്ലെന്ന് തോന്നുന്നു. “ഇല്ല താങ്കൾ വിളിച്ചു നോക്കു, കിട്ടും” അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ഞാൻ വീണ്ടും 12678 ഡയൽ ചെയ്തു. ഇപ്പോൾ റിങ് ചെയ്യുന്നുണ്ട്. അധികം വൈകാതെ അങ്ങേത്തലയ്ക്കൽ അളെ കിട്ടി, അരമണിക്കൂറ് സമയം അദ്ദേഹം എല്ലാം കേട്ടു കുറെ സെറ്റിങ്ങുകൾ പരിശോധിച്ചു പാസ്സ് വേർഡ് റിസെറ്റ് ചെയ്തു. ഫലം തഥൈവ. ഒടുവിൽ നാളെ രാവിലെ അക്കൗണ്ട്സ് വിഭാഗത്തിലും എൿചേഞ്ചിലും അന്വേഷിച്ചിട്ട് പറയാം എന്നു പറഞ്ഞു ഫോൺ വെച്ചു. പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിലും ഒരു ആശ്വാസം. പരാതി കേൾക്കാൻ എങ്കിലും ആരെങ്കിലും ഉണ്ടല്ലൊ. ഊണെല്ലാം കഴിഞ്ഞ് ഒന്നു കൂടെ ശ്രമിച്ചു അപ്പോൾ ദാ കണക്ഷൻ കിട്ടുന്നുണ്ട്. നാലുവർഷത്തെ ബ്രോഡ് ബാന്റ് ഉപയോഗത്തിൽ ഇതാദ്യമായാണ് ഒരു ഞായറഴ്ച പരാതി കേൾക്കുന്നതും പരിഹരിക്കപ്പെടുന്നതും. ഇതിൽ നിന്നും ഞാൻ മൻസ്സിലാക്കിയ കാര്യങ്ങൾ.
  1. ബില്ലിങ്ങ് പരാതികളിൽ കൃത്യമായി പരിഗണിക്കപ്പെടുന്നു
  2. ഇ-മെയിൽ ആയിപ്പോലും പരാതികൾ സ്വീകരിക്കുന്നു
  3. ഞായറാഴ്ചകളിലും കോൾ സെന്ററും (1500) ബ്രോഡ് ബാന്റ് ഹെല്പ് ഡെസ്കും (12678) പ്രവർത്തിക്കുന്നു
  4. ബ്രോഡ് ബാന്റ് ഹെല്പ് ഡെസ്ക്  (12678) സാധാരണ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്നുണ്ട്.
        നമ്മുടെ സർക്കാർ സംവിധാനങ്ങളും നന്നാവുന്നുണ്ട്. ഇന്ന് എനിക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത എല്ലാ ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കാനും ഈ അവസരം ഉപയോഗിക്കുന്നു. ഈ നല്ല അഭിപ്രായം നിലനിൽക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു

13 comments:

  1. Thats good Things are improving in other places also for eg KSEB;There also complaints are received and looked after on holidays also now a days

    ReplyDelete
  2. Thats good Things are improving in other places also for eg KSEB;There also complaints are received and looked after on holidays also now a days

    ReplyDelete
  3. എല്ലായിടത്തും ഇങ്ങനെ ഒക്കെ നടന്നിരുന്നെങ്കില്‍ !

    ReplyDelete
  4. നടക്കുന്ന സ്ഥലങ്ങൾ ഉണ്ട്, അല്ലാത്ത സ്ഥലങ്ങളും ഉണ്ട്.

    എന്തായാലും പോസ്റ്റ് നന്നായി, പോസിറ്റീവ് കാര്യങ്ങൾ പറയാനും മലയാളി കീബോഡ് ചലിപ്പിക്കും എന്നതിനും ഒരു തെളീവാകട്ടെ.
    :) :)

    ReplyDelete
  5. ബി.എസ്.എന്‍.എലുമായുള്ള എന്റെ മൂന്നു വര്‍‌ഷത്തെ അനുഭവം പൊതുവെ നല്ലതായിരുന്നു.പരാതികളൊക്കെ പെട്ടെന്നു തന്നെ പരിഹരിക്കപ്പെട്ടിരുന്നു.ഇപ്പോള്‍ വൈ -മാക്സ് ആണ് ഉപയോഗിക്കുന്നത്.ഇതു വരെ ഒരു പ്രശ്നവുമില്ല.

    ReplyDelete
  6. oru broadband connection edukkan kottayam jillayile monippally exchange il chennappol application form thannu. athu kuravilangadu exchangeil poorippichu kodukkan paranju.poorippicha form kodukkan avide chennappol ippol kodukkan sadhikkilla waiting listil aanu ningal ennuparanju. randu divasathinu sesham vilichu chodichapol paranjathu ningalkku connection aayittundu modem vangi vacho ennanu.paranja divasavum thanne modem vangi vachasesham vilichappol paranjathu ningalkku ippol connection tharan kazhiyilla ennanu.athukondu project udan vazhi oru application koodi koduthu.avar thanna thomas sebastian ennu parayunna team leaderude mobilil vilichu chodichappol veendumrandu divasam koodi wait cheyyan paranju.thudarnnu mobilil bandhappettappol connection tharan pattillannum ini eephonil vilikkaruthennum paranju phone vechu. thudarnnu public grievance redressal forum vazhi oru parathi koduthu krithyam 3)o divasam net connection kitti.

    mattoru samayathu ernakulam jillayile maneed exchangil modem bsnl vazhi available alla ennu paranju private modem vangiyenkilum modem koodi kaippattiyittundennu paranju sign ittu kodukkenda avastha undayi.

    entho kuzhappamundu pakshe parathi pariharikkan margangal dharalam ullathukondu kuzhappamilla
    ettavum nalla connection bsnl thanne

    ReplyDelete
  7. ഇവിടെ എത്തി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി.
    @ ആർ എസ് കുറുപ്പ്: നല്ല മാറ്റങ്ങൾ ഉണ്ടാവുന്നു എന്നത് സ്വാഗതാർഹം തന്നെ. കെ എസ് ഇ ബി യുടെ കാര്യത്തൽ ഒരു കറന്റ് പോവുന്നതിന്റെ കാരണം പലപ്പോഴും അവർ പറയാറില്ല എന്നത് ശരിയല്ല. അവധി ദിവസങ്ങളിൽ പരാതികൾ പരിഹരിക്കപ്പെടുന്നു എന്നത് സന്തോഷം തന്നെ. നന്ദി
    @വില്ലേജ്‌മാൻ: ഇവിടെ പലപ്പോഴും പരാതികൾ മാത്രമാണ് അധികം. കേബിൾ സംബന്ധമായ പ്രശ്നങ്ങൾ എല്ലാം വളരെ വൈകിയാണ് പരിഹരിക്കപ്പെടാറ്. പഴയിൽ നിന്നും വ്യത്യസ്തമായി പരാതികൾ അവതരിപ്പിക്കുന്നതിന് പല സംവിധാനങ്ങൾ ഉണ്ടെന്നത് അവയുടെ ഫലപ്രദമായ പരിഹാരത്തിന് സഹായകമായിട്ടുണ്ട്.
    ‌‌@‌അനിലേട്ടൻ: :) നല്ല കാര്യങ്ങൾ നടക്കുമ്പോൾ അതും എഴുതണമല്ലൊ. ഇന്ന് രാവിലെ അതേ ഉദ്യോഗസ്ഥൻ തന്നെ വീട്ടിൽ വിളിച്ച് ശരിയായോ എന്നും അന്വേഷിച്ചു. കാര്യങ്ങൾ ഇത്രയും മാറിയതിൽ സന്തോഷം.
    @വ്രജേഷ്: നന്ദി. എനിക്ക് പലപ്പോഴും വിപരീത അനുഭവങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഇത്തവണത്തേത് എന്നെ ശരിക്കും സന്തോഷിപ്പിച്ചു.
    അജ്ഞാതനായ സുഹൃത്തിന് ഒരു പേരെങ്കിലും വെയ്ക്കാമായിരുന്നു. ഞാൻ 11 മാസം കാത്തിരുന്ന ശേഷമാണ് എനിക്ക് ബ്രോഡ്‌ബാന്റ് കണക്ഷൻ കിട്ടുന്നത് 2007-ൽ. ഇപ്പോൾ ആ അവസ്ഥയെല്ലാം മാറി എന്ന് തോന്നുന്നു. പരാതികൾ പരിഹരിക്കപ്പെടുന്നു എന്നതു തന്നെ ആശ്വാസം.

    ReplyDelete
  8. എന്തു തന്നെ ആയാലും BSNL കൊണ്ട് കാര്യമായ ബുദ്ധിമുട്ടുകളൊന്നും(അനാവശ്യ വിളികള്‍) ഇല്ല.

    ReplyDelete
  9. BSNL ഉം കസ്റ്റമറെ കെയർ ചെയ്യാൻ തുടങ്ങിയോ... നല്ലത്.. നന്നാവട്ടെ.. അവരും

    ReplyDelete
  10. ഐടിസഹായി & പൊന്മളക്കാരൻ നന്ദി.
    @ഐടിസഹായി: സർ ഇപ്പോൾ കുറച്ചുനാളുകളായി വല്ല്യ പ്രശ്നമില്ലാതെ നെറ്റ് കിട്ടുന്നുണ്ട്. എന്നാലും മുൻ‌കാ‍ല അനുഭവങ്ങൾ അത്ര നല്ലതായിരുന്നില്ല.
    @പൊന്മളക്കാരൻ: ചേട്ടാ ഇപ്പോൾ ബി എസ് എൻ എലിന്റെ മാറ്റങ്ങൾ എന്നെയും അത്ഭുതപ്പെടുത്തി. :)

    ReplyDelete
  11. ഇവരും നന്നാകാന്‍ തുടങ്ങുകയാണോ?

    ReplyDelete
  12. ഇന്ന് നിലവിൽ കസ്റ്റമറോട് നീതിപൂർവ്വം പെരുമാറുന്നത് ബീയെസ്സെന്നെൽ മാത്രം!

    ReplyDelete
  13. what you said about BSNL cust. care is very true. That company is in private sector, but the employees think that it is still in public sector. Nobody works properly. No body attends to your calls. It looks like the whole lot want to make it as inefficient as possible so that some private company would forward and take over its services.

    ReplyDelete