വല്ലാര്‍പാടം പദ്ധതി പ്രദേശത്ത് പ്രധാന ക്രെയിനുമായി വന്ന ചൈനീസ് കപ്പല്‍. പദ്ധതി പ്രദേശത്തെ ആഴം കുറവായതുകാരണം ക്രെയിനിറക്കാന്‍ ഇവിടെ അടുക്കാന്‍ സാധിക്കാതെ എറണാകുളം വാര്‍ഫില്‍ കാത്തുകിടക്കുകയാണ് ഇപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് വല്ലാര്‍പാടം പദ്ധതി പ്രദേശത്ത് എത്തിയപ്പോള്‍ എടുത്ത ചിത്രം. കപ്പലിന്റെ അറകളില്‍ വെള്ളം നിറച്ച് കപ്പല്‍ കരയുടെ നിരപ്പില്‍ എത്തിച്ച് ക്രെയിന്‍ കരയിലേയ്ക്ക് ഇറക്കുകയാണ് ഉദ്ദേശം. എന്നാല്‍ ഇവിടെ കപ്പല്‍ ചാലിന്റെ ആഴം കുറവായതിനാല്‍ വെള്ളം നിറച്ച താഴ്‌ത്താന്‍ സാധിക്കുന്നില്ല. പന്ത്രണ്ടര മീറ്റര്‍ ആഴം വേണമത്രെ. ഇപ്പോഴത്തെ ആഴം പത്ത് മീറ്റര്‍ മാത്രമാണ്. ആഴം കൂട്ടുന്ന നടപടികള്‍ പുരോഗമിക്കുന്നു. അധികം വൈകാതെ ക്രെയിനുകള്‍ ഇറക്കാന്‍ സാധിക്കും. കൊച്ചി കാത്തിരുന്ന മറ്റൊരു വികസന സ്വപ്നം കൂടെ യാഥാര്‍ഥ്യമാകുന്നു.
കൊച്ചി കാത്തിരുന്ന വികസന സ്വപ്നങ്ങൾ സഫലമാകാൻ പോകുന്നു എന്ന് മണികണ്ഠൻ പറയരുത്. എത്രയോ കാലമായി നമ്മൾ വൈപ്പിൻ നിവാസികൾ ഇതെല്ലാം കാണുന്നു. മാറി വരുന്ന അധികാരികളുടെ വെളുക്കെ ചിരി അല്ലാതെ എവിടെ വികസനം. ഇതെങ്കിലും നേരെ ചൊവ്വെ നടന്നാൽ മതിയായിരുന്നു.
ReplyDeleteമനോരാജ് ഈ വഴിവന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി. എന്നാല്‍ മനോരാജ് പറഞ്ഞതുപോലെ തീര്‍ത്തും നിരാശ തോന്നേണ്ട കാര്യം ഉണ്ടോ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗോശ്രീപാലങ്ങളെക്കുറിച്ച് ചര്‍ച്ച തുടങ്ങിയപ്പോള്‍, പിന്നീട് പാലത്തിന്റെ ശിലാസ്ഥാപനം നടന്നപ്പോള്‍ ഒന്നും കരുതിയതല്ല ആ സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന്. ഇപ്പോള്‍ അതു സഫലമായില്ലെ. വൈപ്പിന്‍ കരയുടെ യാത്രാദുരിതങ്ങള്‍ക്ക് ഒരു ചെറിയ പരിഹാരം ആയി. വല്ലാര്‍പാടം പദ്ധതിയും അങ്ങനെതന്നെ നടപ്പില്‍ വരും എന്ന് പ്രത്യാശിക്കാം. പ്രത്യേക സാമ്പത്തീകമേഖല പദവി ഉള്ളതിനാല്‍ അധികം തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവില്ലെന്ന് കരുതാം. നിലവിലെ വൈപ്പിന്‍ - പള്ളിപ്പുറം സംസ്ഥാന പാതയ്ക്ക് സമാന്തരമായി തീരദേശറോഡ് കൂടിവന്നാല്‍ വൈപ്പിന്‍ വീണ്ടും വികസിയ്ക്കും എന്ന് പ്രത്യാശിക്കാം.
ReplyDeleteചൈനീസോ...?! ഈശ്വരാ...!! ഡൂപ്ലി ക്കെട്ട് ആണോ ചേട്ടാ? :D
ReplyDeleteപിപഠിഷു ഈ വഴി വന്നതിനും അഭിപ്രായത്തിനും നന്ദി.
ReplyDeleteഡ്യൂപ്ലിക്കേറ്റ് ആണോ? അതു കാലം തെളിയിക്കേണ്ട കാര്യമല്ലെ. ഇംഗ്ലീഷുകാരന്‍ സ്ഥാപിച്ച പല ക്രെയിനുകളും ഇപ്പോഴും കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണറിവ്.
ഇതൊക്കെ കപ്പല്‍ വന്ന ശേഷമാണോ അന്വേഷിക്കുന്നത്? ആ കപ്പലിനു തീരത്തടുത്ത് ക്രെയിന്‍ ഇറക്കണമെങ്കില്‍ ചാലിന് എത്ര ആഴം വേണം എന്നൊക്കെ നേരത്തെ അറിയാമായിരുന്നതല്ലേ?നേരത്തെ അതൊക്കെ ശരിയാക്കി വെയ്ക്കണ്ടേ? ഇവിടെ കൂടുതലായി കിടക്കേണ്ടി വരുന്ന ദിവസങ്ങള്‍ക്കെല്ലാം വാടക കൊടുക്കേണ്ടി വരില്ലേ?
ReplyDelete@പാവത്താന്‍: സാറിവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. നമ്മുടെ സംവിധാനങ്ങളുടെ കാര്യം ആങ്ങനെ അല്ലെ മാഷേ. അല്ലെങ്കില്‍ പിന്നെ എന്തു ലാഭം. (അ)പ്രതീക്ഷിതമായ ഇത്തരം ചിലവുകള്‍ ചിലര്‍ക്കൊക്കെ ലാഭമാകാറുണ്ടല്ലൊ.
ReplyDelete@പാവത്താന്‍: സാറിവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. നമ്മുടെ സംവിധാനങ്ങളുടെ കാര്യം ആങ്ങനെ അല്ലെ മാഷേ. അല്ലെങ്കില്‍ പിന്നെ എന്തു ലാഭം. (അ)പ്രതീക്ഷിതമായ ഇത്തരം ചിലവുകള്‍ ചിലര്‍ക്കൊക്കെ ലാഭമാകാറുണ്ടല്ലൊ.
ReplyDeleteellaam nallathinaakatte..
ReplyDeleteപാവത്താൻ സാറേ..
ReplyDeleteഅങ്ങിനെ പറയരുത്..
പിന്നെ ഞങ്ങളൊക്കെ ചുമ്മാ വായും പൊളിച്ച് മാനത്തും നോക്കിയിരിക്കണമെന്നാണോ സാറു പറഞ്ഞു വരുന്നത്..
ഞങ്ങൾക്കും പത്ത് കായി ഒണ്ടാക്കേണ്ടേ..:)
ഹരീഷേട്ടാ അതു തന്നെ എല്ലാം പ്ലാനനുസരിച്ച് നടന്നാല്‍ പദ്ധതിയിതര ചെലവുകള്‍ കിട്ടുമോ. അതിലല്ലെ പലര്‍ക്കും നോട്ടം.
ReplyDelete