18 July 2010

കൊച്ചി നഗരത്തില്‍ കെ എസ് ആര്‍ ടി സി യുടെ സിറ്റി സര്‍വ്വീസ്

കൊച്ചി നഗരത്തില്‍ ഇന്നു മുതല്‍ 50 കെ എസ് ആര്‍ ടി സി ബസ്സുകള്‍ സിറ്റി സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നു. പൊതുവില്‍ വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന മഹാനഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുക എന്ന് ഒരു ലക്ഷ്യം കൂടി ഈ സേവനത്തിനുണ്ട് എന്നത് ഇതു സംബന്ധിച്ചു വന്ന വാര്‍ത്തകളില്‍ രസകരമായി തോന്നി. തിരു കൊച്ചി എന്നാണ് ഈ ബസ്സുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. പ്രശസ്ത തിരക്കഥാകൃത്തായ ശ്രീ.ജോണ്‍ പോളാണത്രെ ഈ പേര് നിര്‍ദ്ദേശിച്ചത്. ഇരു വശത്തും രണ്ടു വീതം സീറ്റുകള്‍. ആകെ നാല്പത് യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന സംവിധാനം‍.

നിലവില്‍ ഭൂരിഭാഗം സ്വകാര്യ ബസ്സുകളാണ് കൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്നത്. പരക്കെ പരാതികളാണ് സ്വകാര്യ ബസ്സുകളെക്കുറിച്ചും അവയിലെ തൊഴിലാളികളേക്കുറിച്ചും മാദ്ധ്യമങ്ങളിലും പൊതുവിലും കേള്‍ക്കുക. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കൊച്ചി നഗരത്തില്‍ കെ എസ് ആര്‍ ടി ബസ്സുകള്‍ സിറ്റി സര്‍വ്വീസ് ആരംഭിക്കുന്നത് എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വര്‍ഷങ്ങളോളം കെ എസ് ആര്‍ ടി സി കുത്തകയാക്കി വെച്ചിരുന്ന തിരുവനന്തപുരത്തെ സിറ്റി സര്‍വ്വീസുകളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ബസ്സുകള്‍ക്ക് കൂടി പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ച കാര്യം വിസ്മരിക്കരുത്. ഒരു രംഗത്തും കുത്തക വല്‍ക്കരണം പാടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

ഇതു പോലെ തന്നെ സ്വകാര്യ ബസ്സുകള്‍ മാത്രം സര്‍വ്വീസ് നടത്തിയിരുന്ന മറ്റൊരു മേഖലയാണ് കൊടുങ്ങല്ലൂര്‍ - തൃശ്ശൂര്‍ റൂട്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അവിടേയും കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആ റൂട്ടില്‍ യാത്ര ചെയ്ത്പ്പോള്‍ ഉണ്ടായ അനുഭവം, കൃത്യമായ സമയ ക്രമം പാലിച്ച് മുന്‍പ് സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സുകള്‍ ഇപ്പോള്‍ കെ എസ് ആര്‍ ടി സി ബസ്സുകളെ മറികടക്കാന്‍ മത്സരിച്ച് ഓടുന്നതാണ്. നിലവില്‍ ഓരോ 3 മിനിട്ടിലും ഒരു സ്വകാര്യ ബസ്സുള്ള റൂട്ടാണ് കൊടുങ്ങല്ലൂര്‍ - തൃശ്ശൂര്‍. കൂടാതെ ഓരോ പത്തു മിനിട്ടിലും ഒരു സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും സര്‍വ്വീസ് നടത്തുന്നു. അതിനിടയിലാണ് ഒരോ പതിനഞ്ചു മിനിട്ടിലും ഒരു ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് എന്ന അനുപാതത്തില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്.

ഇതേ അനുഭവം തന്നെയാവും കൊച്ചിയിലും ഉണ്ടാവുക. എന്തു നഷ്ടം വന്നാലും കെ എസ് ആര്‍ ടി സി യെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാവും. നിലവില്‍ ഒരു സര്‍വ്വീസിന് സര്‍ക്കാര്‍ ഒരു ദിവസം ചെലവാക്കുന്നത് 2052 രൂപയാണ്. എന്നാല്‍ സ്വകാര്യ ബസ്സുകളുടെ കാര്യം അങ്ങനെയല്ലല്ലൊ. കൂടുതല്‍ ആളുകളെ കയറ്റിയാന്‍ തന്നെയെ അവയ്ക്ക് നിലനില്‍പ്പുള്ളു. അതുകൊണ്ട് തന്നെ മത്സരം മുന്‍പത്തേതിനേക്കാള്‍ ശക്തമാകാനാണ് സദ്ധ്യത. ഇന്ന് ആരംഭിച്ചിരിക്കുന്ന സിറ്റി സര്‍വ്വീസുകളില്‍ ഏറ്റവും കൂടുതല്‍ എറണാകുളം - ആലുവ റൂട്ടിലാണ്. നിലവില്‍ അഞ്ചു മിനിട്ടിലും താഴെയാണ് ഈ റൂട്ടില്‍ രണ്ടു ബസ്സുകള്‍ തമ്മിലുള്ള സമയ വ്യത്യാസം. പുതുതായി ആരംഭിച്ചിരിക്കുന്ന തിരു കൊച്ചി സര്‍വ്വീസിലാകട്ടെ ഓരോ പത്തു മിനിട്ടിലും ഒരു സര്‍വ്വീസ് എറണാകുളത്ത് നിന്നും ആലുവയ്ക്ക് ഉണ്ട്. ഇത് തീര്‍ച്ചയായും മത്സരം വര്‍ദ്ധിപ്പിക്കും
 • പൊതുവായ നിയമവ്യവസ്ഥകള്‍ ബാധകമാകുന്ന വിധത്തിലാവണം കൊച്ചിയിലും കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ നടത്താന്‍ എന്നതാണ് എന്റെ അഭിപ്രായം.
 • നിലവിലുള്ള സമയ ക്രമം കെ എസ് ആര്‍ ടി സി ബസ്സുകളേയും ഉള്‍പ്പെടുത്തി പുനഃക്രമീകരിക്കണം.
 • നിലവില്‍ സ്വകാര്യബസ്സുകള്‍ക്കുള്ള ടൈം പഞ്ചിങ് (രവിപുരം, മേനക, കലൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍) തിരു കൊച്ചി സര്‍വ്വീസുകള്‍ക്ക് കൂടി ബാധകമാക്കണം
 • വിദ്യാര്‍ത്ഥികള്‍ക്ക് തിരു കൊച്ചി സര്‍വ്വീസുകളില്‍ സ്വകാര്യ ബസ്സുകളിലേതു പോലെ യത്രാ ഇളവ് അനുവദിക്കണം.
 • ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് സ്വകാര്യ ബസ്സ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിവരുന്ന ശിക്ഷാനടപടികള്‍ തന്നെ തിരു കൊച്ചി സര്‍വ്വീസിനും ബാധകമാക്കണം.
 • ലൈന്‍ ട്രാഫിക് നിയമങ്ങള്‍ തിരു കൊച്ചിയ്ക്കും നിര്‍ബന്ധമാക്കണം.
ഒരേ രംഗത്ത് സേവനം നടത്തുന്ന രണ്ടു പേര്‍ക്ക് രണ്ടു തരം നിയമവ്യവസ്ഥ ശരിയല്ലല്ലൊ. പൊതുവായ നിയമങ്ങള്‍ അനുസരിച്ച് സര്‍വ്വീസ് നടത്തുന്നത് ജനങ്ങള്‍ക്ക് ഉപകാര പ്രദമാകും എന്ന് ഞാന്‍ കരുതുന്നു.

14 comments:

 1. വാഹനപ്പരുപ്പംകൊണ്ട്‌ വീര്‍പ്പുമുട്ടുന്ന കൊച്ചി നഗരത്തിലെ തിരക്കേറിയ ഇടുങ്ങിയ റോഡുകളിലൂടെ ഗതാഗത നിയമങ്ങളെ കാറ്റില്‍ പറത്തികൊണ്ട്‌ അപകടകരമാം വിധം മത്സരയോട്ടം നടത്തുന്ന സ്വകാരിയ ബാസ്സുകല്‍ക്കിടയിലേക്ക് ഇനി സര്‍ക്കാരിന്റെ ധിക്കാരിവണ്ടികളും കൂടെ. ജനത്തിരക്കേറിയ നഗരത്തിലെനിരത്തുകളില്‍ ബസ് സര്‍വീസുകാരുടെ മൂപ്പിളമ മത്സരംകൂടി കാണേണ്ടിവരും ജനങ്ങള്‍ക്ക്‌ .

  ReplyDelete
 2. എറണാകുളത്തെ പ്രൈവറ്റ്‌ ബസ്സിലെ യാത്ര എന്നും ഒരു ദുരനുഭവമാണ്‌..പ്രത്യേകിച്ച്‌ സ്ത്രീകളള്‍ക്ക്‌...ഡോറില്‍ ആഞ്ഞടിച്ചും ഓവര്‍സ്പീഡും,കിളിയുടെ ശകാരവും എല്ലാം അനുഭവിച്ചാലേ അറിയൂ.കൂടാതെ രാത്രി ഒരു സ്മയം കഴിഞ്ഞാല്‍ വണ്ടിയുമില്ല.ഏതായാലും തിരുകൊച്ചിയെ ജനം രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്നു തന്നെ യാണ്‌ കരുതുന്നത്‌.എത്ര മല്‍സരിച്ചാലും ജനം തീരുമാനിച്ചാല്‍ അതല്ലേ കാര്യം

  ReplyDelete
 3. എങ്ങിനെയായാലും ജനങ്ങളുടെ യാത്രാക്ലേശം തീരട്ടെ:)

  ReplyDelete
 4. രവി, അന്‍‌വര്‍ കൊച്ചി, മണിഷാരത്ത്, ഷാജി ഖത്തര്‍ ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.
  കൊച്ചി നഗരത്തില്‍ പുതുതായി തുടങ്ങിയ തിരു കൊച്ചി സര്‍വ്വീസ് മൂലം ഉണ്ടാവുന്ന ഏറ്റവും പ്രധാന പ്രശ്നം അന്‍‌വര്‍ കൊച്ചി പറഞ്ഞതു തന്നെയാണ് എന്ന്‍ ഞാനും കരുതുന്നു. കൊച്ചി നേരിടുന്ന പ്രധാനം പ്രശ്നം സമയം പാലിക്കുന്നതിനു വേണ്ടി മത്സരിച്ച് ഓടുന്ന ബസ്സുകളാണ്. അമിത വേഗത എന്ന പരാതിയ്ക്ക് 80% ഉത്തരവാദി ഈ സമയക്രമവും അടുപ്പിച്ചു നല്‍കിയിരിക്കുന്ന പെര്‍മിറ്റുകളും, അശാസ്ത്രീയമായ റൂട്ടുകളും ആണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ശരിയായ ഒരു പഠനം നടത്തി കൊച്ചിയിലെ ഗതാഗതപ്രശ്നങ്ങള്‍ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. പരമ്പരാഗതമായ റൂട്ടുകള്‍ക്ക് പുറമേ പുതുതായി വന്നിട്ടുള്ള റോഡുകള്‍ ഉള്‍പ്പെടുത്തി ബസ്സുകളുടെ റൂട്ട് പുനഃക്രമീകരിക്കണം. ഉദാഹരണത്തിന് ആലുവയില്‍ നിന്നും ചോറ്റാനിക്കരയ്ക്ക് പോകുന്ന ഒരു ബസ്സ് എന്തിനാണ് കലൂര്‍ - മേനക / പത്മ - സൌത്ത് - വൈറ്റില വഴി പോകുന്നത്. ഒരിക്കലും കൃത്യമായ സമയം പാലിക്കാന്‍ ഈ ബസ്സിനു കഴിയില്ല. എറ്റവും കൂടുതല്‍ ബ്ലൊക്ക് വരുന്ന പല സ്ഥലങ്ങളും ഇതിലുണ്ട്. തിരുവാങ്കുളം മുതല്‍ തൃപ്പൂണിത്തുര വരെ, വടക്കേ കോട്ട മുതല്‍ വൈറ്റില വരെ കടവന്ത്ര മുതല്‍ എറണാകുളം സൌത്ത് വരെ, കച്ചേരിപ്പടി മുതല്‍ പാലാരിവട്ടം വരെ അങ്ങനെ ബ്ലൊക്ക് ഉള്ള എത്ര സ്ഥലങ്ങള്‍. ഈ ബസ്സുകള്‍ ഒന്നുകില്‍ ബൈപ്പാസ് വഴി (ഇടപ്പള്ളി - വൈറ്റില) അല്ലെങ്കില്‍ സീ പോര്‍ട്ട് - എയര്‍ പോര്‍ട്ട് റോഡ് വഴി തിരിച്ചുവിടണം. കുറച്ചു ബസ്സുകള്‍ കലൂര്‍ - കത്തൃക്കടവ് - കടവന്ത്ര വഴി പോവുകയുമാകാം. ഇതു തന്നെയാണ് പൂത്തോട്ട - ആലുവ, തൃപ്പൂണിത്തുറ - ആലുവ ബസ്സുകളുടേയും അവസ്ഥ. പശ്ചിമകൊച്ചിയില്‍ നിന്നും വരുന്ന ബസ്സുകളും ഇതേ പ്രശ്നം തന്നെ നേരിടുന്നു. ഫോര്‍ട്ട് കൊച്ചി - കാക്കനാട്, ഫോര്‍ട്ട് കൊച്ചി - ആലുവ, അതുപോലെ പെരുമ്പടപ്പ്, കുമ്പളങ്ങി, ഇടക്കൊച്ചി ഭാഗങ്ങളില്‍ നിന്നും ആലുവയ്ക്കും, കാക്കനാട്ടേയ്ക്കുന്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകളും ഗതാഗതക്കുരുക്കില്‍ പെട്ട് സമയക്രമം പാലിക്കാന്‍ സാധിക്കതെ നട്ടം തിരുയുന്നവയാണ്. പലപ്പോഴും അമിതവേഗവും ട്രിപ്പ് വെട്ടിച്ചുരുക്കലും ആവും ആകെയുള്ള രക്ഷ.

  ReplyDelete
 5. മണിസാര്‍ ശരിയാണ് സ്വകാര്യ ബസ്സുകളിലെ ജീവനക്കാരില്‍ ഒരു ചെറിയ വിഭാഗം ആളുകള്‍ സാമൂഹ്യവിരുദ്ധര്‍ തന്നെയാണ്. എന്നാല്‍ പലപ്പോഴും ഈ ചെറിയ വിഭാഗത്തിന്റെ പേരില്‍ മുഴുവന്‍ തൊഴിലാളികളും പഴികേള്‍ക്കേണ്ടി വരുന്നു എന്നതും സങ്കടകരമാണ്. ബസ്സിലെ ജോലിചെയ്ത് മാന്യമായി ജീവിക്കുന്ന പഠനത്തിനുള്ള പണം സമ്പാദിക്കുന്നതിനു വേണ്ടി ബസ്സിലെ ജോലി പാര്‍ട്ടൈം ആയി ചെയ്യുന്ന എത്രയോ ആളുകള്‍ ഈ നഗരത്തിലുണ്ട്. ആദ്യം പറഞ്ഞ വിഭാഗത്തിന് തൊഴിലാളി സംഘടനകളും, പോലീസും, രാഷ്ട്രീയക്കാരും നല്‍കിവരുന്ന സംരക്ഷണം അവസാനിപ്പിക്കുകയും അവരെ ഒറ്റപ്പെടുത്തുകയുമാണ് വേണ്ടത്. ഒരു വിഭാഗം ബസ്സുടമകളും തങ്ങളുടെ നിയമലംഘനങ്ങള്‍ ചോദ്യം ചെയ്യുന്നവരെ ഭീഷിണിപ്പെടുത്തുന്നതിനായി ഇത്തരം സാമൂഹ്യവിരുദ്ധരെ സംരക്ഷിക്കുന്നുണ്ട്.

  നേരത്തെ ഞാന്‍ എഴുതിയ സമയക്രമവും റൂട്ടുകളിലെ അശാസ്ത്രീയതയും വായിച്ചു കാണും എന്ന് കരുതുന്നു. ഇവിടെ തിരു കൊച്ചി സര്‍വ്വീസുകളെ സംബന്ധിച്ചിടത്തോളം കെ എസ് ആര്‍ ടി സിയുടെ ഏത് സര്‍വ്വീസിലും എന്നപോലെ സമയം ഒരു പ്രശ്നമാവില്ല. കാരണം ടൈം പഞ്ചിങ് ഇല്ല. വൈകിയാലും ആരും ചോദിക്കില്ല. ഇതെല്ലാം നഗരത്തിലെ ബസ്സുകളുടെ മത്സരം കൂടുതല്‍ വര്‍ധിപ്പിക്കുകയേ ഉള്ളു എന്ന് ഞാന്‍ കരുതുന്നു.

  ReplyDelete
 6. കൃത്യമായ പ്ലാനിങ് ഇല്ലാതെ കുറെ ബസ്സുകള്‍ ഓടിയതു കൊണ്ട് ജനങ്ങളുടെ യാത്രാക്ലേശത്തിനു പരിഹാരം ആവില്ലല്ലൊ. ഏതൊക്കെ റൂട്ടുകളില്‍ ആളുകള്‍ എങ്ങനെ സഞ്ചരിക്കുന്നു എന്ന് മനസ്സിലാക്കി വേണം എന്ന് ഞാന്‍ കരുതുന്നു. മുന്‍പ് എഴുതിയ കാര്യങ്ങള്‍ ഷാജി ശ്രദ്ധിക്കും എന്ന് കരുതുന്നു. കെ എസ് ആര്‍ ടി സി യുടെ സിറ്റിസര്‍വ്വീസുകള്‍ കോണ്‍‌വോയ് ആവില്ല എന്ന് പ്രത്യാശിക്കാം. ഇപ്പോള്‍ തന്നെ തിരു കൊച്ചി സര്‍വ്വീസുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ആലുവ - എറണാകുളം റൂട്ടില്‍ ആണ്. നിലവില്‍ ആവശ്യത്തിന് ബസ്സുകള്‍ ഉള്ള ഒരു റൂട്ടാണ് ഇത്. ബസ്സുകള്‍ താരതമ്യേന കുറവുള്ള മറ്റ് റൂട്ടുകളിലേയ്ക്ക് (ഫോര്‍ട്ട് കൊച്ചി - ബി ഒ ടി പാലം - കുണ്ടന്നൂര്‍ - മരട് - തൃപ്പൂണിത്തുറ, ഇടക്കൊച്ചി - അരൂര്‍ - കുണ്ടന്നൂര്‍ - വൈറ്റില - തൃപ്പൂണിത്തുറ, ഫോര്‍ട്ട് കൊച്ചി - കുണ്ടന്നൂര്‍ - വൈറ്റില - ഇടപ്പള്ളി - ആലുവ) കൂടുതല്‍ ബസ്സുകള്‍ ആരംഭിക്കുന്നത് നല്ലതാവും എന്ന് കരുതുന്നു.

  ReplyDelete
 7. instead of ekm-aluva bus, if they can start every half an hour train from ekm to ank would be much better. this will this reduce bus traffic and people get much better service... just like bombay or any european towns.

  ReplyDelete
 8. എറണാകുളത്ത് ഇനി 50 ബസ്സും കൂടിയോ! ഈശ്വരോ രക്ഷതു!

  ReplyDelete
 9. തിരുകൊച്ചിയെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ഇന്നലെ ന്യുസില്‍ കണ്ടിരുന്നു. വിജയിക്കട്ടെ ഈ തുടക്കം...

  ReplyDelete
 10. മുക്കുവന്‍, ലക്ഷ്മി ലച്ചു, ബിന്ദു കെ പി, ജിഷാദ് ക്രോണിക് ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.

  @മുക്കുവന്‍: ഇതൊരു വളരെ നല്ല നിര്‍ദ്ദേശമാണ്. വളരെക്കാലമായി ഇതു പറഞ്ഞു കേള്‍ക്കുന്നു. ഇതുവരെ നടപ്പില്‍ വരുത്തിയിട്ടില്ല എന്നു മാത്രം. ഒരു പക്ഷെ എന്നത്തേയും പോലെ റെയില്‍‌വേയുടെ അവഗണന എന്ന് പറഞ്ഞ് പ്രതിക്ഷേധിക്കാം. എറണാകുളം - അങ്കമാലി മാത്രമല്ല എറണാകുളം - ആലപ്പുഴയും ഇതു പോലെ നിര്‍ദ്ദേശിക്കപ്പെട്ട ഒരു റെയില്‍ റൂട്ടാണ്. എറണാകുളം ആ‍ലപ്പുഴ റൂട്ടിലെ പാസഞ്ചറില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം വര്‍ണ്ണനാതീതമാണ്. ഈ രണ്ടു റൂട്ടുകളിലും ട്രെയിന്‍ സര്‍വ്വീസ് വന്നാല്‍ അത് കെ എസ് ആര്‍ ടി സി യുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കും എന്നതില്‍ തര്‍ക്കം വേണ്ട.

  @ബിന്ദു കെ പി 50 ബസ്സുകള്‍ എന്നു പറഞ്ഞപ്പോളെ ഇങ്ങനെ ആശ്ചര്യപ്പെട്ടാലോ. കേന്ദ്രസര്‍ക്കാരിന്റെ, എ സി, നോണ്‍ എ സി, മിനി ബസ്സുകള്‍ എല്ലാം കൂടി ഇനിയും 200 ബസ്സുകള്‍ വരാനുണ്ട്. ഇതെല്ലാം ഓടിക്കാന്‍ റോഡും ഇല്ല. സൂക്ഷിക്കാന്‍ ബസ് സ്റ്റാന്റും ഇല്ല.

  @Jishad Cronic ഈ സംരംഭം വിജയിക്കണം എന്നു തന്നെ ആഗ്രഹിക്കാം. കാരണം ഇതെല്ലാം ജനങ്ങളുടെ നികുതിപ്പണം ആണല്ലൊ. ഒരു ബസ്സിന് ശരാശരി 13 ലക്ഷം രൂപയാണ് ചിലവ്. അങ്ങനെ നോക്കിയാല്‍ 50 ബസ്സിന് 6.5 കോടി. ഈ ബസ്സുകള്‍ കൃത്യമായി വൃത്തിയാക്കുന്നതിനോ, അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ ഒരു സംവിധാനവും നിലവിലില്ല. രാത്രി ഒരു 10:30 ആവുമ്പോള്‍ എറണാകുളം സ്റ്റാന്റില്‍ ചെന്നാല്‍ കാണാം.

  ReplyDelete
 11. I think the bus service is good decision but as u suggested there should some common rules for both ksrtc and private buses. I have one more suggestion that about the standard of ksrtc bus stand.Most of the long route bus normally fil diesel at ekm during eveing time All the thiru kochi low floor buses and the local buses came for filling which wil create a big block in the stand. During rainy season i think we can start Boat Service from bus stand. KSRTC is building hitech shoping mals in bus stands.my small request they should take some intrest for the maintance of existing bus stands all over kerala.

  ReplyDelete
 12. Anish thanks for the visit and your suggestions. I too agree that the infrastructure development in KSRTC is very poor. They have introduced 50 new buses without adding any provision for its maintenance. That is one of the main reason of short life period of KSRTC buses. No attention is given for timely maintenance. By ONAM more than 100 buses are coming to Kochi city under central government scheme. Ernakulam KSRTC bus station is very congested. There should be two bus stations. One for city service and other for long distance buses. For long distance buses a bus station is proposed at Vyttila. Let us hope that will become a reality.

  You can see a flooded KSRTC bus station here

  Regarding common law for Private and KSRTC its still a dream. Two days back there was a bus accident near Thiruvananthapuram. A KSRTC bus with 66 passengers fell in a pound. Luckily there was no death. But few people were seriously injured. That KSRTC bus do not had an emergency exit at its back end. There was also ladder at the back end. If it was with a private bus what could have the media and government authorities response. There is always a double stand.

  ReplyDelete