26 March 2010

ബച്ചനും കേരള ടൂറിസവും

അമിതാഭ ബച്ചനെ കേരള വിനോദസഞ്ചാരത്തിന്റെ പ്രതിനിധിയാവാന്‍ ക്ഷണിച്ച പിന്നീട് വേണ്ടെന്ന് പറഞ്ഞ കേരളത്തിന്റെ നിലപാടില്‍ എന്റെ അഭിപ്രായം ഞാന്‍ ഈ പോസ്റ്റില്‍ എഴുതിയിരുന്നു. കേരളം, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങിളിലെ തന്റെ അനുഭവങ്ങള്‍ എന്‍ ഡി ടി വിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ശ്രീ അമിതാഭ് ബച്ചന്‍ വിവരിക്കുന്നു.

എന്‍ ഡി ടി വി യുടെ വെബ് സൈറ്റിലും ഈ അഭിമുഖം കാണാം

5 comments:

  1. വിവാദങ്ങൾ മലയാളിയുടെ കൂടപ്പിറപ്പായി മാറി.. സുകുമാരൻ അല്ലെങ്കിൽ തിലകൻ.. അല്ലെങ്കിൽ ബച്ചൻ.. ആരായാലും നമുക്ക് വിവാദങ്ങൾ വേണം

    ReplyDelete
  2. മനോരാജ് ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

    എന്തുകൊണ്ടാണ് ഇതെല്ലാം വിവാദമാവുന്നത്? എന്റെ അഭിപ്രായത്തില്‍ ഒരാള്‍ ഒരു തെറ്റുചെയ്താല്‍ അത് തെറ്റാണെന്ന് അയാള്‍ സമ്മതിക്കണം. അങ്ങനെ ചെയ്യാതെ വരുമ്പോള്‍ പൊതുസമൂഹം അക്കാര്യം ചര്‍ച്ചചെയ്യുന്നു. ഇവിടെ ശ്രീ അമിതാഭ് ബച്ചനെ അങ്ങോട്ടു ചെന്ന് ക്ഷണിച്ചത് നമ്മുടെ വിനോദ സഞ്ചാര വകുപ്പ് മന്ത്രിയാണ്. പിന്നീട് ഈ ക്ഷണം പിന്‍‌വലിച്ചതും അദ്ദേഹം തന്നെ. മതിയായ ചര്‍ച്ചകള്‍ കൂടാതെ ചെയ്ത ഈ പ്രവൃത്തി തെറ്റായിപ്പോയി, അത് സമ്മതിക്കാന്‍ അദ്ദേഹം തയ്യാറുമല്ല.

    ReplyDelete
  3. നല്ലത് ചെയ്യാനോ,ചെയ്യിക്കാനോ ആര്‍ക്കും താല്‍പര്യമില്ലാതായി..

    ReplyDelete
  4. ജുനൈദ് : നന്ദി

    ജയരാജ് മുരുക്കും‌പുഴ: നന്ദി

    ReplyDelete