11 September 2009

ചില പരീക്ഷണ ചിത്രങ്ങൾ | Macro experiments with A410

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതിരുന്നതിനാൽ ഇന്നു രാവിലെ ചില ഫോട്ടോ പരീക്ഷണങ്ങൾ നടത്താൻ ഇറങ്ങിയതാണ്. കാനോൺ A-410 ഉപയോഗിച്ച് മാക്രോ മോഡിൽ എടുത്ത ചിത്രങ്ങൾ ആണ് ഇതെല്ലാം. ചുമ്മാ ഒരു പരീക്ഷണം .
കുട്ടിക്കാലത്ത് ഞങ്ങൾ ഹെലിക്കോപ്റ്റർ തുമ്പി എന്നും ആനത്തുമ്പി എന്നുമാണ് ഇവനെ വിളിച്ചിരുന്നത്. അദ്യമെല്ലാം ഇവനെ പിടിക്കാൻ പേടിയായിരുന്നു. പിന്നെ പിടിച്ച് കല്ലെടുപ്പിക്കുക എന്ന (ക്രൂര)വിനോദവും. ഇന്ന് ഈ ചിത്രമെടുക്കാൻ ഇവന്റെ പിന്നാലെ കുറേ അലഞ്ഞു.
ഇതാ അടുത്ത ഹെലിക്കോപ്റ്റർ. പിന്നെ ഒരു ചുവന്ന തുമ്പികൂടെ ഉണ്ടായിരുന്നു. എന്റെ ക്യാമറയ്ക്ക് പോസു ചെയ്യാതെ അവൻ കടന്നു കളഞ്ഞു.
ഒരു പുല്ലിന്റെ അറ്റത്ത് എയറുപിടിച്ചിരിക്കുന്ന ബഗ്. ഇവന്റെ യഥാർത്ഥ നാമം എന്താണെന്നറിയില്ല.
ഇതു കൂട് വിട്ടുപോയ ചീവീടിന്റെ ബാക്കി പത്രം. കിരി കിരി ശബ്ദം പുറപ്പെടുവിക്കുന്ന ജീവി ഇതാണെന്നറിയാൻ കുറെ നടന്നിട്ടുണ്ട്.
ഇപ്പൊ കണികാണാൻ പോലും തൊടിയിൽ ഒരു തുമ്പയില്ലാത്ത അവസ്ഥയായി. കുട്ടിക്കാലത്തെല്ലാം ഓണത്തിന് എത്രമാത്രം തുമ്പപ്പൂവാണ് ശെഖരിച്ചിരുന്നത്.
പ്രകൃതിയുടെ നെയ്തുകാരൻ. ചുമ്മാ നെയ്തുക്കാരൻ എന്ന് മാത്രം വിളിച്ചാൽ പോരാ. നല്ലൊരു അഭ്യാസിയും കൂടിയാണ് ഇദ്ദേഹം. കണ്ടില്ലെ ആ പോക്ക് നല്ല മെയ്‌വഴക്കമുള്ള ഒരു ജിം‌നാസ്റ്റിനെപ്പോലെ.

22 comments:

  1. എന്ജിനീയറിംഗ് പണി നിര്‍ത്തിയോ?

    ReplyDelete
  2. കൊള്ളാം.
    :)
    ഇനിയും പോരട്ടെ പടങ്ങള്‍.

    ReplyDelete
  3. അരുൺ, ജോചേട്ടാ, അനിലേട്ടാ പരീക്ഷണചിത്രങ്ങൾ കാണാൻ എത്തിയതിനു നന്ദി. :)

    ReplyDelete
  4. nanayitundu.........etode ente bartavinoraswasamavate......ini mate aaa blog ille varan pokunnathu athu vayichittum njan abiprayam idam.....hihihi

    ReplyDelete
  5. പരീക്ഷണങ്ങള്‍ തുടരട്ടെ.....ആശംസകള്‍... ഇനി ഇന്നു നിശ്ചയിച്ച കല്യാണത്തിനു കാണാം.

    ReplyDelete
  6. വിജയൻ സർ നന്ദി.

    ദീപ്തി: ആ ബ്ലോഗ് ഉടനെ വരും എന്നുതന്നെ പ്രതീക്ഷിക്കുന്നു. നന്ദി.

    പാവത്താൻ: മാഷേ നന്ദി. വീണ്ടും ഡിസംബറിൽ കാണാം.

    പരീക്ഷണചിത്രങ്ങൾ കാണാൻ എത്തിയ എല്ലാവർക്കും നന്ദി.

    ReplyDelete
  7. എവിടെത്തിരിഞ്ഞ് നോക്കിയാലും ബ്ലോഗിനുള്ള വിഷയങ്ങള്‍ തന്നെ അല്ലേ മണീ :)

    ReplyDelete
  8. പടം പിടിക്കാനും കേമനാണ്..കേട്ടൊ

    ReplyDelete
  9. മനോജേട്ടാ വളരെ നന്ദി ഇവിടെ എത്തിയതിനും അഭിപ്രായത്തിനും. എല്ലാത്തിലും ഒരു ബ്ലോഗിനുള്ള വകുപ്പുണ്ടോ എന്ന അന്വേഷണമാണ് ഇപ്പോൾ :)

    ബിലാത്തിപ്പട്ടണം സർ ഈ പ്രോത്സാഹനത്തിനു നന്ദി.

    ReplyDelete
  10. 11-3 = 8 :) Need 2 more . Dont add this to count.

    ReplyDelete
  11. ജോയുടെ കമന്റ് മനസ്സിലായില്ല. എണ്ണം പഠിപ്പിക്കുകയാണോ മണിയെ ?

    ReplyDelete
  12. മനോജേട്ടാ എണ്ണം പഠിപ്പിക്കലല്ല. ഞാൻ പരാജയപ്പെട്ട ഒരു ബെറ്റിനെപ്പറ്റിയാണ് ജോ ചേട്ടൻ പറയുന്നത്. പറമ്പിൽനടന്ന് പോട്ടം പിടിക്കുന്നതിനിടയിൽ ഭാര്യ പറഞ്ഞു ഇതെല്ലാമെടുത്ത് ബ്ലോഗിൽ ഇട്ടിട്ട് ഒരു കാര്യവും ഇല്ല ആരും കമന്റിടില്ല എന്ന്. ഞാൻ പറഞ്ഞു ഒരു പത്ത് കമന്റെങ്കിലും കിട്ടും എന്ന്. എവിടെന്ന്, ഞാൻ പറഞ്ഞ സമയത്തിനുള്ളിൽ ഇവിടെ കമന്റിട്ടത് മൂന്നു പേർ മാത്രം :(

    ReplyDelete
  13. പരീക്ഷണങ്ങൾ നന്നായിരിക്കുന്നു... ധൈര്യമായി തുടരാം...

    ബ്ലോഗർമാരുടെ ഭാര്യമാർക്ക് പാര വെയ്ക്കലാ മെയിൻ പണി അല്ലേ മണീ...:)

    ReplyDelete
  14. സതീഷേട്ടാ അഭിനന്ദനത്തിനും പ്രോത്സാഹനത്തിനും നന്ദി.

    ഒരു കലഹം ഒഴിവാക്കുന്നതാ ഭംഗി :)

    ReplyDelete
  15. Mani.. kollam.. nannayittundu... :)

    ReplyDelete
  16. excellent photos.....waiting for more experiments

    ReplyDelete
  17. അനീഷ് നന്ദി. :)

    ReplyDelete
  18. mani super pictures... comments othiri kiteele ..eneem potom pidikan pullikarathi sammathikathirikoola ttaa

    ReplyDelete
  19. ജോഷി ഇതുവഴിവന്നതിനും അഭിപ്രായത്തിനും നന്ദി. എന്തുപറയാനാ ഉദ്ദേശിച്ച സമയത്ത് പത്തു കമന്റുപോലും കിട്ടാഞ്ഞതിനാല്‍ ഞാന്‍ തോറ്റുപോയില്ലെ :(

    ReplyDelete