ഓരോ ഭാരതീയനും അഭിമാനാർഹമായ നിമിഷങ്ങൾ സമ്മാനിച്ച നമ്മുടെ ശാസ്ത്രജ്ഞന്മാർക്ക് എന്റെ വിനീത പ്രണാമം. ഭാരതത്തിന്റെ തൃവർണ്ണപതാക ഇന്നു ചന്ദ്രനിലും എത്തിയിരിക്കുന്നു. മൂൺ ഇംപാക്ട് പ്രോബ്, ചന്ദ്രയാൻ എന്ന മാതൃപേടകത്തിൽ നിന്നും കൃത്യമായി ചന്ദ്രോപരിതലത്തിൽ എത്തിക്കാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്കു സാധിച്ചു. ഇന്നും പാമ്പാട്ടികളുടേയും, ചെരുപ്പുകുത്തികളുടേയും നാടായി പാശ്ചാത്യ രാജ്യങ്ങൾ അധി:ക്ഷേപിക്കുന്ന ഭാരതം ചരിത്രപരമായ ഒരു നേട്ടം തന്നെയാണ് കൈവരിച്ചിരിക്കുന്നത്.
ഭാരതത്തിന്റെ ശാസ്ത്രലോകത്തിന് അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ.
No comments:
Post a Comment