എന്റെ ചുറ്റുമുള്ള സമൂഹത്തിൽ നടക്കുന്ന വിവിധ സംഭവവികാസങ്ങളിൽ എനിക്കുള്ള അഭിപ്രായങ്ങൾ വിശദീകരിക്കാനും, നിങ്ങളൂടെ വിമർശനങ്ങളും അഭിപ്രായങ്ങളും അറിയാനും ഉള്ള ഒരു ശ്രമം.
20 August 2008
ഹെൽമെറ്റ് ഇല്ലാത്ത ബൈൿ യാത്രികനു പോലീസിന്റെ അകമ്പടി
ഇന്നു പൊതുപണിമുടക്കാണല്ലൊ. അങ്ങനെ ചുമ്മാ വീട്ടിലിരുന്നു ടി വി കാണുമ്പോൾ ആണ് മനോഹരമായ ഈ കാഴ്ച കണ്ടത്. ഹെൽമറ്റ്ഇല്ലാതെ മോട്ടോർ ബൈക്ക് ഓടിക്കുന്ന് ഒരാൾ, അയാൾക്കുപിന്നിലിരിക്കുന്ന ഒരു വി ഐ പി, മുന്നിലും പിന്നിലും പോലീസിന്റെ പൈലറ്റും എസ്കോർട്ടും വണ്ടികൾ. നാടുമുഴുവനും പോലീസ് ബൈക്ക് യാത്രികരെ ഹെമറ്റിന്റെ പേരിൽ വേട്ടയാടുമ്പോളാൺ ഇത്. ഹൈക്കോടതി ഉത്തരവിന്റെ പിൻബലവും, ഡി ജി പി യുടെ പ്രത്യേകനിർദ്ദേശവും ഉള്ളതിനാൽ പെട്രോൾ തീർന്നു ബൈക്കു തള്ളിക്കൊണ്ടു പോവുന്നവനായലും ഹെൽമറ്റ് ധരിക്കണം എന്ന നിലപാടാണ് പോലീസിനു. ഇങ്ങനെയെല്ലാം കർശനമായി ഹെൽമറ്റ് നിയമം പാലിക്കപ്പെടുന്നതിനിടക്ക് ആരാട ഇങ്ങനെ പോവുന്നെ എന്നാണ് ചോദ്യമെങ്കിൽ വേറെ ആരും അല്ല സംസ്ഥാനം ഭരികുന്ന ഒരു മന്ത്രി തന്നെ. ഇങ്ങനെ ഉള്ള ദിവസങ്ങളിൽ വാർത്തകളിൽ ഇടം നേടുന്നതിനു ഇത്തരം പൊടിക്കൈകൾ പ്രയോഗിക്കുന്നതിൽ നമ്മുടെ മന്ത്രിമാർ ഒട്ടും പിന്നിലല്ലല്ലോ. മീറ്ററുകൾ അപ്പുറമുള്ള ഔദ്യോഗിക വസതിയിൽ നിന്നും നടന്നു ഓഫീസിൽ എത്തിയാലും അതും വാർത്തയാകും. എന്തോകാര്യത്തിനു കോഴിക്കോടുപോയി തിരിച്ചെത്തിയ മന്ത്രി മുല്ലക്കര രത്നാകരൻ തിരുവനന്തപുരത്ത് ട്രെയിനിൽ എത്തിയപ്പോഴേക്കും പൊതുപണിമുടക്കു തുടങ്ങിയിരുന്നു. അതിനാൽ ഔദ്യോഗിക വാഹനം ഒഴിവാക്കി ബൈക്കിൽ ആണ് അദ്ദേഹം യാത്രചെയ്തത്. ബൈക്കോടിച്ചത് അദ്ദേഹത്തിന്റെ സ്ഥിരം സാരഥിയും. എന്നാൽ സാരഥിക്കു ഹെൽമറ്റ് ഇല്ലെന്നു മാത്രം. നിയമങ്ങൾ എല്ലാം സാധാരണക്കാർക്കല്ലെ. നിയമനിർമ്മാതാക്കൾക്കും, നിയമപാലകർക്കും അതൊന്നും ബാധകമല്ലല്ലൊ. ഈ മനോഹര ദൃശ്യം എത്തിച്ച ഏഷ്യാനെറ്റിനും കെ ജി കമലേഷിനും നന്ദി.
15 August 2008
സ്വാതന്ത്ര്യദിനാശംസകൾ
23 July 2008
ലജ്ജിക്കാം നമുക്ക് ഈ സാമാജികരെ ഓര്‍ത്ത്.
ഇന്നു ഒരു നാടകത്തിനു കൂടി അന്ത്യം ആയിരിക്കുന്നു. മന്മോഹന് സിങ് നേതൃത്വം നല്കുന്ന മന്ത്രിസഭ ലോക്സഭയുടെ വിശ്വാസം നേടുന്നതില്‍ വിജയിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ആ പരമോന്നത വേദിയില്‍ എന്തെല്ലാം ദൌര്‍ഭാഗ്യകരങ്ങളായ സംഭവങ്ങളാണ് നടന്നത് എന്നതിനെ സംബന്ധിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ വ്യത്യസ്ത വാര്‍ത്താമാധ്യമങ്ങളില്‍ വന്നത് കാണുകയായിരുന്നു ഞാന്‍ ഇതു വരെ. നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെ മൂല്ല്ല്യം എത്രമാത്രം അധഃപതിച്ചു എന്നതിനുള്ള ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി സഭയില്‍ നടന്നത്.
പല മാധ്യമങ്ങളും എറ്റവും ഖേദകരമായി വിവരിക്കുന്നത് പാര്‍ലമെന്റ് മന്ദിരത്തിന് അകത്തു അംഗങ്ങള്‍ നോട്ടുകെട്ടുകള്‍ കൊണ്ടുവന്ന നടപടിയാണ്. സാധാരണ കുതിരിക്കച്ചവടം കഴുതക്കച്ചവടം എന്നെല്ലാം കേട്ടു മാത്രം ശീലിച്ചവരാണ് നമ്മള്. എന്നാല്‍ ഇന്നു അതിനു തെളിവു സഹിതം അംഗങ്ങള്‍ നമ്മളെ കാണിച്ചുതന്നിരിക്കുന്നു. ഇതും ഇവിടെ നടക്കുമെന്ന്. അതില്‍ വലിയ അത്ഭുതം ഒന്നും ഇല്ലെന്നണ് ഞാന്‍ കരുതുന്നത്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിനു പോലും കൈക്കൂലിവാങ്ങിച്ച മഹാന്മാര് നമുക്കുണ്ടെന്ന സത്യം നാം മറക്കരുത്. നമ്മുടെ പ്രതിനിധികളാണ് പാര്‍ലമെന്റില്‍ ഉള്ളത്. അപ്പോള്‍ തീര്‍ച്ചയായും കള്ളന്മാരുടേയും, കൊലപാതകികളുടെയും പ്രതിനിധികളും അവിടെക്കാണും. അത്തരക്കാര്‍ എവിടെയിരുന്നാലും ആ സ്വഭാവം കാണിക്കുകതന്നെ ചെയ്യും. ഇവിടെ മൂന്നു അംഗങ്ങള്‍ തങ്ങള്‍ക്കു വാഗ്ദാനം ചെയ്തു എന്ന അവകാശത്തോടെ ഇത്രയും പണം പാര്‍ലമെന്റില്‍ എത്തിച്ചു എങ്കില്‍ ഇതില്‍ കൂടുതല്‍ എത്രപേര്‍ വാങ്ങി പോക്കറ്റില്‍ ഇട്ടിരിക്കും. നമ്മുടെ സാമാന്യസമൂഹത്തെ ബാധിച്ചിരിക്കുന്ന അഴിമതിയില്‍ നിന്നും ജനപ്രതിനിധികള്‍ മുക്തരാണെന്നു വിശ്വസിക്കുന്നത് ശുദ്ധ മണ്ടത്തരം ആണെന്നേ ഞാന്‍ പറയൂ. തിഹാര്‍ ജയിലില്‍ അടക്കപ്പെടുന്നതിനു മുന്‍പേ ഒരു മുന്‍ പ്രധാനമന്ത്രി മരിച്ചു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭാഗ്യം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.
സങ്കടകരമായി തോന്നിയതു ചന്തകളെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഭൂരിഭാഗം അംഗങ്ങളും സഭയില്‍ പേരുമാറിയത് എന്നതാണ്. സഭക്കു അതിന്റെ നടപടികളുമായി മുന്നോട്ടു പോവുന്നതിനു വ്യക്തമായ ചട്ടങ്ങള്‍ ഉണ്ട് നടപടിക്രമങ്ങള്‍ ഉണ്ട്. ഇതെല്ലാം ഇത്തവണ ലംഘിക്കപ്പെട്ടു. ഒരംഗത്തേയും വ്യക്തമായി പ്രസംഗിക്കാന്‍ മറുഭാഗത്തുള്ളവര്‍ സമ്മതിച്ചില്ല എന്നതു എറ്റവും നാണിപ്പിക്കുന്ന ഒന്നാണ്. സാധാരണയായി ഒരംഗം പ്രസംഗിക്കുമ്പോല്‍ അതിനെ എതിര്‍ക്കുന്നവര്‍ എന്തെങ്കിലും ക്രമപ്രശ്നം (point of order) ഉന്നയിക്കുനയാണ് പതിവ്. എന്നാല്‍ ഇത്തവണ കണ്ടത് സംഘം ചേര്‍ന്നു ഒച്ചവെച്ച് പ്രസംഗം തടസ്സപ്പെടുത്തുന്ന രീതിയാണ്. സ്പീക്കറുടെ ആവര്‍ത്തിച്ചുള്ള പല അഭ്യര്‍ത്ഥ്നകളും ബധിരകര്‍ണ്ണങ്ങളിലാണ് പതിച്ചത്. ഇത്തരം പ്രവൃത്തികളില്‍ നിന്നും അംഗങ്ങളെ പിന്തിരിപ്പിക്കുവാന് പാര്‍ട്ടിനേതാക്കള്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. ഇതൊരിക്കലും ഒരു ജനാധിപത്യ സംവിധാനത്തിനോ, പാര്‍ലമെന്റിനോ ഭൂഷണം അല്ല.
അതിലും അപമാനകരം താന്‍ മുന്നോട്ടുവച്ച വിശ്വാസപ്രമേയത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കും, വാദമുഖങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിനുള്ള പ്രധാനമന്ത്രിയുടെ അവകാശവും ലംഘിക്കപ്പെട്ടു എന്നതാണ്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായ ഒരു സംഭവം ആവും ഇതു. പ്രധാനമന്ത്രിക്കു തന്റെ മറുപടിപ്രസംഗം ഒരു വരിപോലും പൂര്‍ത്തിയാക്കാനാകാതെ സഭയുടെ മേശപ്പുറത്തു വെച്ചു പിന്മാറേണ്ടി വരുക. സഭാനേതാവുകൂടിയാണ് പ്രധാനമന്ത്രി എന്നതു വിസ്മരിക്കരുത്. അംഗങ്ങള്‍ക്കുള്ള ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല സ്പീക്കറുടേതാണ്. ഇവിടെ എത്രയും പെട്ടന്ന് ഇതെല്ലാം അവസാനിപ്പിച്ച “ഊണും കഴിച്ച് ഉറങ്ങാനുള്ള” ധൃതിയിലായുരുന്നു സ്പീക്കര്‍ എന്നു തോന്നുന്നു. പ്രക്ഷുബ്ധമായ രംഗങ്ങള്‍ മുറുപടിപ്രസംഗത്തിനിടെ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ശ്രീ സോമനാഥ് ചാറ്റര്‍ജിയെക്കാളും പ്രാഗത്ഭ്യം കുറഞ്ഞ സ്പീക്കര്‍മാര്‍ ഇതിലും ഭംഗിയായി അതു കൈകാര്യം ചെയ്യുകയും പ്രധാനമന്ത്രിയെ തന്റെ മറുപടി പൂര്‍ണ്ണമായും പറയാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതു അദ്ദേഹത്തിന്റെ അവകാശം ആണ്. അതുപോലും ഇന്നു ലംഘിക്കപ്പെട്ടു, തീരെ സഹിഷ്ണുത ഇല്ലാത്തവരായിരിക്കുന്നു നമ്മുടെ സാമാജികര്‍.
ഇന്നു സഭയില്‍ നടന്ന ഈ സംഭവങ്ങളെല്ലാം നമ്മുടെ ജനാധിപത്യത്തിനും, ഉന്നതമായ സംസ്കാരികതക്കും അപമാനകരമാണ്. നമുക്കു ലജ്ജിക്കാം ഇത്തരം അധനന്മാരെ ഓര്‍ത്ത്.

Subscribe to:
Posts (Atom)