യൂസഫ് അലിയുടെ പിന്മാറ്റത്തിൽ സമ്മർദ്ദതന്ത്രം അല്ലെന്നാണ് ഞാൻ
കരുതുന്നത്. മറീനപദ്ധതിയുടെ ഭാഗമായി ഒരു വില്ലേജ് നിർമ്മിക്കുക എന്ന
ലക്ഷ്യത്തോടെയാണ് പോർട്ട് ട്രസ്റ്റ് കായൽ നികത്തി നിലവിൽ തർക്കവിഷയമായ ഈ
സ്ഥലം ഉണ്ടാക്കുന്നത്. എന്നാൽ പലതരത്തിലുള്ള പ്രതിബന്ധങ്ങൾ ഈ
നിർമ്മാണത്തിന് തടസ്സമായി. ഞാൻ മനസ്സിലാക്കുന്നത് ഇന്ത്യൻ നാവികസേനപോലും
ഇത്തരത്തിൽ വിദേശയാട്ടുകളിൽ വരുന്നവർക്ക് ഒരു വില്ലേജ് ഒരുക്കുന്നതിൽ
തടസ്സവാദം ഉന്നയിച്ചു എന്നാണ്. തുടർന്ന് ഈ പദ്ധതി
ബോൾഗാട്ടിയുടെ കിഴക്കുഭാഗത്ത് പാലസിനു സമീപം ഒരു ചെറിയ താമസസൗകര്യം ഉള്ള
ഹോട്ടൽ സംവിധാനത്തിലേയ്ക്ക് മാറി. അങ്ങനെ ഈ സ്ഥലം അധികമാവുകയും ചെയ്തു.
സാമ്പത്തികനില മോശമായ കൊച്ചിൻ പോർട്ട് ഈ അവസരത്തിലാണ് ഈ സ്ഥലം പാട്ടത്തിനു കൊടുത്ത വരുമാനം ഉണ്ടാക്കുന്നതിനെക്കുറിച്ച ആലോചിക്കുന്നത്. വല്ലാർപാടം കണ്ടെയ്നർ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ടെയ്നറുകൾ കസ്റ്റംസ് പരിശോധനകൾക്കും മറ്റും സാദ്ധ്യമാക്കുന്ന തരത്തിൽ ഒരു ഫ്രൈറ്റ് സ്റ്റേഷൻ പോലുള്ള പദ്ധതികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നായിരുന്നു ഈ ലൊക്കേഷൻ. എന്നാൽ അത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർ പോർട്ട് ഉദ്ദേശിച്ച ഉയർന്ന പാട്ടസംഖ്യ നൽകാൻ തയ്യാറായിക്കാണില്ല. ഈ ഘട്ടത്തിൽ ആണ് കൻവെൻഷൻ സെന്റർ എന്ന ആശയവുമായി എംകെഗ്രൂപ്പ വരുന്നത്. എംകെ ഗ്രൂപ്പ ആകട്ടെ കൊച്ചിൽ പോർട്ട് ഉദ്ദേശിച്ചതിലുംലധികം തുകയ്ക്കാണ് കോട്ട് ചെയ്തതും.
എംകെ ഗ്രൂപ്പ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കരാർ തയ്യാറാക്കി. സ്ഥലം അവർക്ക് പാട്ടത്തിന് നൽകുകയും ചെയ്തു. ചില റിപ്പോർട്ടുകൾ ഇത് 30 വർഷത്തേയ്ക്കാണെന്നും മറ്റുചിലതിൽ ഇത് 99 വർഷത്തേയ്ക്കാണെന്നും പറയുന്നുണ്ട്. ഏതാണെന്ന് എനിക്കും വ്യക്തമായി അറിയില്ല. ഈ കരാറീൽ നിലവിലെ തീർദേശപരിപാലന ചട്ടങ്ങളിൽ ഇളവുകളും, ഈ സ്ഥലം പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും വായ്പഎടുക്കുന്നതിനുള്ള അനുവാദവും ഉണ്ടായിരുന്നു എന്നത് ഇതിനെ വിവാദത്തിൽ ആക്കി. കൂടാതെ പോർട്ട് ട്രസ്റ്റിന്റെ ദർഘാസിൽ പങ്കെടുത്ത ഏകസ്ഥാപനവും എംകെഗ്രൂപ്പ ആയിരുന്നു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഹർജിക്കാരന് മറ്റ് പ്രൊമോട്ടർമാരെ ഹാജരാക്കാൻ സാധിക്കുമെങ്കിൽ പുതിയ ദർഘാസ് വിളിക്കാൻ ഹൈക്കോടതി പറഞ്ഞത്. കരാറിലെ മറ്റ് വ്യവസ്ഥകൾ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടുമില്ല.
പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കരാറിലെ വിവാദവിഭാഗങ്ങൾ ആരെങ്കിലും ഹൈക്കോടതിയിലോ മറ്റോ ചോദ്യം ചെയ്താൽ അതിൽ തീർപ്പാകുന്നത് ഒരുപക്ഷെ വർഷങ്ങൾ എടുത്തേയ്കാം. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ എംകെ ഗ്രൂപ്പിന് സാധിക്കില്ല. തീരദേശപരിപാലനനിയമങ്ങളിൽ തന്റെ സ്വാധീനം ഉപയോഗിച്ച് സർക്കാരിൽ നിന്നും ഇളവ് നേടാൻ ശ്രീ യൂസഫ് അലിയ്ക്ക് സാധിച്ചാലും ആ നടപടി കോടതി അംഗീകരിക്കണമെന്നില്ല. ആന്ധ്രാപ്രദേശിൽ അഞൂറിൽ അധികം ഹാച്ചറികൾ പൂട്ടിച്ചതും, യമുനാ തീരത്തെ പല വ്യവസായങ്ങൾ പൂട്ടിച്ചതുമായ കോടതി വിധികൾ ഉദാഹരണം. ഒരു പക്ഷെ ഇതാവും ഇത്തരത്തിൽ ഒരു പിന്മാറ്റത്തിന് ശ്രീ യൂസഫ് അലിയെ പ്രേരിപ്പിച്ച ഘടകം.