കേരളത്തിലെ പ്രശസ്തമായ ഒരു നഗരത്തിലേയ്ക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് ഈ തൂക്കുപാലം ആണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ തൂക്കുപാലം ഇന്ന് ഒരു ചരിത്ര സ്മാരകമായി മാറിയിരിക്കുന്നു. ഒരു കാലത്ത് കേരളത്തിലെ പ്രമുഖമായിരുന്ന ഈ വ്യവസായ നഗരത്തിലേയ്ക്ക് വാഹനങ്ങളും മനുഷ്യരും എല്ലാം കടന്നെത്തിയിരുന്നത് ഈ തൂക്കുപാലത്തിലൂടെ ആയിരുന്നു. ഈ നഗരത്തിൽ ഒരിക്കലെങ്കിലും വന്നിട്ടുള്ളവർ ഈ തൂക്കുപാലം മറക്കാൻ ഇടയില്ല. ഏതാണ് ഈ നഗരം എന്ന് പറയാമോ?
പുനലൂർ തൂക്കുപാലം, അല്ലേ?
ReplyDeleteഞാനാ ഭാഗത്തേക്കൊന്നും വന്നിട്ടില്ല. എവിടെയോ വായിച്ച ഒരോർമ്മയാണ്.
ചേച്ചി ഉത്തരം വളരെ ശരിയാണ്. പുനലൂർ തൂക്കുപാലം തന്നെ. കല്ലടയാറിനു കുറുകെ 1877-ൽ ബ്രിട്ടീഷുകാർ പണിത തൂക്കുപാലം. ഇത്തരത്തിൽ ദക്ഷിണേന്ത്യയിലെ ഏകതൂക്കുപാലവും ഇതുതന്നെ എന്ന് പറയപ്പെടുന്നു. ഇപ്പോൾ പുരാവസ്തുവകുപ്പ് ഇതിനെ ചരിത്രസ്മാരകങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇവിടെ എത്തിയതിനും ആദ്യമേ തന്നെ ശരിയുത്തരം നൽകിയതിനും നന്ദി ചേച്ചി.
ReplyDeleteശ്ശോ....എവിടെയെങ്കിലും തപ്പി ഉത്തരം പറയാം എന്ന് വച്ചപ്പോള്‍ ദേണ്ടെ കിടക്കുന്നു....ഈ ചേച്ചിയുടെ ഒരു കാര്യം.പുത്തനറിവിനു നന്ദി മണീ.......സസ്നേഹം
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteപുനലൂർ തൂക്കുപാലം
ReplyDeleteഒരു യാത്രികൻ, Manickethaar, ഹൈന ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി. പാലത്തിന്റെ അല്പം ചരിത്രം കൂടി ഇവിടെ ചെർക്കുന്നു. (വിവരങ്ങൾക്ക് കടപ്പാട് വിക്കിപീഡിയ, പുരാവസ്തുവകിപ്പിന്റെ സൈറ്റ്)
ReplyDelete1877-ൽ ബ്രിട്ടീഷ് എഞ്ചിനീയറായ ആൽബർട്ട് ഹെന്റ്രി ആണ് കല്ലടയാറിനു കുറുകെ ഈ തൂക്കുപാലം പണികഴിപ്പിച്ചത്. വാഹനഗതാഗതം സാദ്ധ്യമാക്കുന്നതിനാണ് ഈ പാലം നിർമ്മിച്ചത്. ഇത്തരത്തിലെ ദക്ഷിണേന്ത്യയിലെ ഏക പാലവും ഇതുതന്നെ. ആറ് വർഷങ്ങൾ കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ഇതിന്റെ പണിപൂർത്തിയായിട്ടും പാലത്തിന്റെ ബലത്തിൽ ജനങ്ങൾക്ക് സംശയം ഉണ്ടായിരുനത്രെ. ജനങ്ങളുടെ സംശയം ദൂരീകരിക്കുന്നതിനായി പാലത്തിലൂടെ ആറ് ആനകൾ നടക്കുത്തി അതിനുതാഴെ കല്ലടയാറ്റിൽ ഒരു നാടൻ വള്ളത്തിൽ ആൽബർട്ട് ഹെന്റ്രിയും കുടുംബവും യാത്രചെയ്തു. 400 അടി നീളമുള്ള ഈ പാലത്തിന് മൂന്ന് സ്പാനുകൾ ഉണ്ട്.
26/10/1990-ൽ സസ്ഥാന പുരാവസ്തുവകുപ്പ് ഇതിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു.
പുനലൂര്‍ തൂക്ക് പാലം
ReplyDeleteദേ ഇതും കൂടി ഒന്ന് നോക്കിക്കോളൂ
ഇതും
മോഹനം: നന്ദി ഈ വഴി വന്നതിനും തൂക്കുപാലത്തെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്ന് ഒരു ലിങ്ക് തന്നതിനും.
ReplyDelete