25 November 2010

വികസന പ്രതീക്ഷകൾ | ICTT, LNG Terminals Kochi

കൊച്ചിയുടെ വികസന പ്രതീക്ഷകൾ യാഥാർത്ഥ്യമാവും എന്നതിന്റെ തെളിവായി പണിപൂർത്തിയായി വരുന്ന രണ്ട് പദ്ധതികളാണ് വല്ലാർപാടം കണ്ടയ്‌നെർ ടെർമിനലും (ഇന്റെർനാഷണൽ കണ്ടെയ്‌നർ ട്രാൻഷിപ്‌മെന്റ് ടെർമിനൽ, കൊച്ചി) കൊച്ചി എൽ എൻ ജി ടെർമിനലും. അതിന്റെ രണ്ട് ചിത്രങ്ങൾ മാത്രമാണ് ഇവിടെ.
 വല്ലാർപാടം പദ്ധതി പ്രദേശത്ത് സ്ഥാപിച്ച വലിയ ക്രെയിനുകൾ.

കൊച്ചി തുറമുഖത്തിന്റെ ദൃശ്യം. പുറം‌കടലിൽ നിന്നും എടുത്തത്. എൽ എൻ ജി ടെർമിനലും, കൊച്ചി റിഫൈനറിയുടെ ഇന്ധന സംഭരണികളും (എസ് പി എം, ടാങ്കുകൾ) വല്ലാർപാടം പദ്ധതിപ്രദേശത്ത് സ്ഥാപിച്ച ക്രെയിനുകളും എല്ലാം ഈ ചിത്രത്തിൽ കാണാം.

11 comments:

  1. അതെ ..
    നഗരം വികസിക്കട്ടെ.

    ReplyDelete
  2. തടസ്സങ്ങളില്ലാതെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കട്ടെ....സസ്നേഹം

    ReplyDelete
  3. അനിലേട്ടാ, യാത്രികാ നന്ദി, ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും. ഒരു ചെറിയ ഇടവേളയ്ക്കും ശേഷം ഒരു പോസ്റ്റ് ചെയ്തതാണ്. ഇപ്പോൾ ബൂലോകം പൊതിവിൽ വിജനമാണെന്നാണ് കരുതിയിരുന്നത്. അധികം ബൂലോകരും ബസ്സ് യാത്രികരായി എന്നും കരുതി. അങ്ങനെ അല്ല എന്ന് അറിയുന്നതിൽ സന്തോഷം.

    കൊച്ചി നഗരത്തിന്റെ വികസനം അനിലേട്ടൻ പറഞ്ഞതുപോലെ അതിവേഗം തന്നെ മുന്നോട്ട് പോകുന്നു. നഗരം വളരുകയാണ്. ഒപ്പം നഗരത്തിനകത്തെ വീർപ്പുമുട്ടലും കൂടുന്നു. പതിനായിരക്കണക്കിന് രൂപയുടെ വികസനം വല്ലാർപാടത്തും വൈപ്പിൻ ദ്വീപിന്റെ തെക്കേ അറ്റത്തും നടക്കുമ്പോൾ ജനങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വലയുന്നു. വല്ലാർപാടം ദ്വീപിനോടു ചേർന്നുള്ള പനമ്പുകാട്ടും മുളവുകാട്ടും ഇതുവരെ നല്ല റോഡുകൾ വന്നിട്ടില്ല, പണ്ട് ബോട്ടെങ്കിലും കൃത്യസമയത്ത് ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ല, പന്ത്രണ്ടും പതിനഞ്ചും ആളുകളെ കുത്തിനിറച്ച് കുണ്ടും കുഴിയുമായ റോഡിലൂടെ നീങ്ങുന്ന ഓട്ടോ റിക്ഷകളാണ് ഇവരുടേ യാത്രാദുരിതത്തിന്റെ നേർ ചിത്രം. ഗോശ്രീ എന്ന മനോഹരമായ നാമകരണം ചെയ്തിരിക്കുന്ന പാലങ്ങളെ ബന്ധിപ്പിക്കുന്ന റോഡിന്റെ അവസ്ഥയും ഏറ്റവും പരിതാപകരം തന്നെ. കുണ്ടും കുഴിയുമായി പലസ്ഥലത്തും റോഡില്ലതന്നെ. ഇപ്പോൾ മഴയായതിനാൽ വൈപ്പിൻ നിവാസികളുടെ ദശാബ്ദങ്ങൾ പഴക്കമുള്ള കുടിവെള്ള പ്രശ്നത്തിന് അല്പം ശമനം ഉണ്ട്. മാർച്ച് ഏപ്രിൽ മാസങ്ങൾ ആവുന്നതോടെ കുടിവെള്ളത്തിനായുള്ള സമരങ്ങൾ വീണ്ടും തുടങ്ങും. അതോടെ വൈപ്പിൻ കരയുടെ മറ്റു ഭാഗങ്ങളിൽ നിന്നും എറണാകുളത്തേയ്ക്കുള്ള യാത്രയും അനിശ്ചിതത്വത്തിലാവും. ഇങ്ങനെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാതെ വികസനം സാദ്ധ്യമാകുമോ? ഒപ്പം ഈ വികസനങ്ങൾക്കായി കുടിയിറക്കപ്പെട്ടവരുടെ പുനഃരധിവാസവും എങ്ങും എത്താതെ നിൽക്കുന്നു. വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറേണ്ടിയിരികുന്നു എന്ന അഭിപ്രായക്കാരനാണ് ഞാൻ.

    ReplyDelete
  4. വികസനം വരട്ടെ .....

    നമ്മുടെ 2 G പോലെ ആരുടെയും പോക്കാറ്റിന്റെ വികസനം ആകാതിരുന്നാല്‍ മതി

    ReplyDelete
  5. വികസനത്തിന് കൊടുക്കേണ്ടി വരുന്ന വില....
    എന്തായാലും എല്ലാം നന്നായി വരുമെന്നു കരുതാം. പടമെടുക്കാന്‍ പുറം കടലിലൊക്കെ പോയി അല്ലേ?:-)

    ReplyDelete
  6. ഭൂതത്താൻ, പാവത്താൻ (പേരിലെ സാമ്യം എന്തായാലും കൊള്ളാം)ഇവിടെ എത്തിയതിനും, അഭിപ്രായം അറിയിച്ചതിനും രണ്ടുപേർക്കും നന്ദി.

    ഭൂതത്താൻ പലപ്പോഴും പദ്ധതികൾക്ക് അനുവദിക്കപ്പെടുന്ന തുകയുടെ നല്ലൊരു ശതമാനം ഇതുപോലെ വ്യക്തികളുടേയും രാഷ്ട്രീയപ്പാർട്ടികളുടേയും പോക്കറ്റ് വികസനങ്ങൾക്കായി വകമാറ്റപ്പെടുന്നതാണ് പദ്ധതികൾ ഉദ്ദേശിച്ച ഫലം തരാത്തതിനുള്ള ഒരു കാരണം എന്ന് ഞാൻ കരുതുന്നു. രാജ്യം കണ്ട അഴിമതികളിൽ ഏറ്റവും വലുത് 2ജി സ്പെക്ട്രം അഴിമതി തന്നെ എന്നതിൽ സംശയമില്ല. പ്രധാനമന്ത്രിപോലും അഴിമതിയുടെ പേരിൽ ജയിൽ‌വാസത്തിന്റെവക്കിൽ (നരസിംഹറാവു അഴിമതിയുടെ പേരിൽ കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയിരുന്നു) എത്തിയ രജ്യമാണ് നമ്മുടേത്. എന്നാൽ ഒരു ഉന്നതും ഇതുവരെ ശരിയായി ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് അഴിമതി ചെയ്യുന്നവർക്ക് പ്രചോദനം ആകുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഭാരതം കണ്ട മറ്റൊരു വൻ അഴിമതിയിലെ പ്രധാന പ്രതി രാമലിംഗരാജു (സത്യം) ഇപ്പോഴും ജയിൽ‌വാസം അനുഭവിക്കാതെ പഞ്ചനക്ഷത്ര ആശുപത്രികളിൽ കഴിയുന്നു. രാജ്യദ്രോഹക്കുറ്റം പോലും തെളിഞ്ഞ് കോടതികൾ ശിക്ഷ വിധിച്ചവരെപ്പോലും (പാർലമെന്റ് ആക്രമണക്കേസിലെ അഫ്‌സൽ ഗുരു, മുംബൈ ആക്രമണക്കേസിലെ അജ്മൽ കസബ്, എന്തിന് പതിനഞ്ചു വർഷം പിന്നിട്ട രാജിവ്‌ഗാന്ധി വധക്കേസിലെ കുറ്റവാളികളെ പ്പോലും)ശിക്ഷിക്കാൻ നട്ടെല്ലുള്ള് ഭരണകൂടങ്ങൾ ഇവിടെ ഇല്ല. പിന്നെ അഴിമതിക്കേസിലെ കാര്യം പറയണമോ?

    മാഷെ കൊച്ചിയിലെ കായലിൽ ഡ്രെഡ്ജിങ്ങ് നടത്തുന്ന ഒരു കപ്പലിൽ ജോലിസംബന്ധമായി കയറിയപ്പോൾ എടുത്ത ചിത്രമാണ് പുറംകടലിൽ നിന്നുള്ളത്. ഏകദേശം പതിനഞ്ചു കിലോമീറ്റർ (കപ്പലിൽ ഉള്ളവർ പറഞ്ഞ അറിവാണ്) അകലെവരെ പോയി പുറംകടലിൽ. അത്രയും ദൂരെ നിന്നുള്ള ചിത്രം രണ്ടാമത്തേത്.

    ReplyDelete
  7. മണികണ്ഠൻ.. താങ്കൾ സൂചിപ്പിച്ചത് പോലെ വികസനത്തേക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെയാണ് വിഷയം .രാജ്യത്തെ ഭരണധികാരികൾ പിന്തുടരുന്നത് സാമ്രാജ്യത്വാശ്രിതമായ വികസനയമാണെന്ന് രാജ്യത്തെ ജനകോടികൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. പ്രതീക്ഷ കൈവിടേണ്ടതില്ല...ഇന്നല്ലെങ്കിൽ നാളെ ....

    ReplyDelete
  8. വൈപ്പിൻ കരക്കാരെന്നും ഭാഗ്യംകെട്ടവർ തന്നെ..:(

    ReplyDelete
  9. കടത്തനാടൻ & ഹരീഷേട്ടൻ രണ്ടു പേർക്കും നന്ദി.
    ഹരീഷേട്ടാ എന്നാലും മൊത്തം വൈപ്പിൻ‌കാരേയും ഭാഗ്യം കെട്ടവരാക്കിയോ :)

    ReplyDelete
  10. Nammude Kochi yum valaratte Mani...

    ReplyDelete