26 January 2010

റിപബ്ലിക് ദിനാശംസകള്‍

ധീരജവാന്മാര്‍ക്ക് പ്രണാമം‍.
ചിത്രത്തിന് കടപ്പാട് panoramio.com

5 comments:

  1. ഒരു പാവം ഹവില്‍ദാറിന്റെ വിധവ ഇന്നു തന്റെ ഭര്‍ത്താവിനുവേണ്ടി ധീരതയുടെ മെഡല്‍ മരണാനന്തര ബഹുമതിയായി നിറകണ്ണുകളോടെ ഏറ്റുവാങ്ങുന്നതു കണ്ടപ്പോള്‍ സ്വയം വളരെചെറുതായതുപോലെ തോന്നിപ്പോയി !

    ReplyDelete
  2. ആശംസകള്‍.
    എല്ലാം ചടങ്ങുകള്‍ മാത്രമായെന്നതാണ് ഒരു വിഷമം.

    ReplyDelete
  3. ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും നാട്ടുകാരനും അനിലേട്ടനും നന്ദി.

    നാട്ടുകാരന്‍ പറഞ്ഞതിനോടു പൂര്‍ണ്ണമായും യോജിപ്പാണുള്ളത്. പലപ്പോഴും എനിക്ക് സങ്കടം വരുന്ന രംഗമാണത്. അതുപോലെ ഈ അമര്‍ ജവാന്‍ ജ്യോതിയുടെ ചിത്രവും. ഒരു നാടിന്റെ അഭിമാനം കാത്തുരക്ഷിക്കാന്‍ സ്വന്തം ജീവിതം ഹോമിച്ച ധീരരുടെ പ്രതീകം. അവരുടെ കുടുംബാംഗങ്ങളോട് നമ്മള്‍ നീതിപുലര്‍ത്തുന്നുണ്ടോ? പല വാഗ്ദാനങ്ങളും അനിലേട്ടന്‍ സൂചിപ്പിച്ചതു പോലെ ചടങ്ങുകള്‍ മാത്രമാവുന്നു. ഒരു സമീപകാല സംഭവം പറഞ്ഞാല്‍ പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ സമ്മാനിച്ച അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്ന അവസരം വന്നിട്ടു പോലും കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന വിമുഖത സേനാംഗങ്ങളുടെ ആത്മാഭിമാനത്തേയും മനോവീര്യത്തെയും ബാധിക്കില്ലെ? കാര്‍ഗില്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും ഇപ്പോഴും നല്‍കിയിട്ടില്ലത്രെ! ആനുകൂല്യങ്ങള്‍ക്കായി വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അലയുകയാണ് പല ബന്ധുക്കളും. സര്‍വ്വീസില്‍ നിന്നും തഴെതലത്തില്‍ വിരമിക്കുന്ന സാധാരണ പട്ടാളക്കാരെന്റെ അവസ്ഥയും അല്പം ദയനീയം തന്നെ. ജീവിതത്തിന്റെ നല്ല കാലം രാജ്യം കാത്തുരക്ഷിക്കാന്‍ മഞ്ഞിലും മലയിലും ചിലവൊഴിച്ച അവര്‍ ജീവിതത്തിന്റെ സായഹ്നത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സെക്യൂരിട്ടി ജോലി ചെയ്യുന്നത് തികച്ചും സങ്കടകരം തന്നെ. ഈയിടെ പരിഷ്കരിച്ച പെന്‍ഷന്‍ കുറെക്കൂടെ മെച്ചപ്പെട്ട നിലയില്‍ ജീവിത സായഹ്നം കഴിക്കാന്‍ സഹായകമാണെന്ന് ചിലരെങ്കിലും പറയുന്നുണ്ട്.

    ഒപ്പം അഭിമാനം തോന്നുന്ന ഒരു കാര്യം കൂടെ സൂചിപ്പിക്കട്ടെ ഒരു മുന്‍ സൈനീകന്‍ എന്നാല്‍ മിലിറ്ററി ക്വാ‍ട്ടയും അടിച്ച് വലിയ പുളുഅടിക്കുന്ന വ്യക്തി എന്ന ഒരു ശരാശരി വിദൂഷക സങ്കല്‍പ്പത്തില്‍ നിന്നും ആദരവോടെ അവരെ കാണുന്ന ഒരു വ്യവസ്ഥ ഉണ്ടായി വരുന്നു.

    ReplyDelete
  4. ധീരജവാന്മാര്‍ക്കു പ്രണാമം.എനിക്കെന്നും ഒരുപാട് ആരാധന തോന്നിയിട്ടുള്ളവരാണ് നമ്മുടെ ജവാന്മാര്‍.

    ഒന്നും ചടങ്ങുകള്‍ മാത്രമായി മാറാതിരിക്കട്ടെ. മണികണ്ഠന്‍ പറഞ്ഞപോലെ അങ്ങനെ ഒരു മാറ്റം ഉണ്ടാവുന്നെങ്കില്‍ നല്ലതു്.

    ReplyDelete
  5. ചേച്ചി ഇവിടെ എത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി. ഒന്നും ചടങ്ങായി മാറാതിരിക്കട്ടെ എന്നുതന്നെ പ്രത്യാശിക്കാം.

    ReplyDelete