തൊടുപുഴയിലെ ബ്ലോഗ് സംഗമത്തിന്റെ അന്നുതന്നെ തീരുമനിച്ചിരുന്നതാണ് അടുത്ത ബ്ലോഗ് സംഗമം ചെറായിയിൽ വെച്ച് നടത്തണം എന്നത്. അന്ന് ഈ ആശയം മുന്നോട്ടുവെച്ചത് ലതിചേച്ചിയായിരുന്നു. ഇതു തീരുമാനിക്കപ്പെട്ടതുമുതൽ ഞാൻ വളരെ സന്തോഷത്തിലായിരുന്നു. കാരണം ഈ ഒത്തുചേരലിനായി തീരുമാനിച്ചിരിക്കുന്ന ചെറായി എന്റെ വീട്ടിൽ നിന്നും ആറുകിലോമീറ്റർ മാത്രം അകലെയാണ്. ഇത്രയും അധികം ബ്ലൊഗർമാരെ എന്റെ നാട്ടിൽവെച്ച് കണ്ടുമുട്ടാൻ സാധിക്കുമെന്നത് എനിക്ക് വലിയ സംഭവം തന്നെയായിരുന്നു. അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ആ ഒത്തുചേരൽ ഇന്നു നടന്നു. ചെറായി കടപ്പുറത്തിനും കായലിനും ഇടയിലുള്ള അമരാവതി എന്ന റിസോർട്ടിൽവെച്ച്.
അമരാവതി റിസോർട്ട് ശരിക്കും സുന്ദരമായ ഒരു ലൊക്കേഷൻ തന്നെയാണ്. ഒരു വശം കടലും മറുവശം കായലും.
ദീരസ്ഥലങ്ങളിൽ നിന്നുള്ള പല ബ്ലോഗർമാരും തലേദിവസം തന്നെ ചെറായിയിൽ എത്തിയിരുന്നു. രാവിലെ അവിടെ എത്തുമ്പോൾ തന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. തൊടുപുഴയിൽ വെച്ചു പരിചയപ്പെട്ട പലരേയും വീണ്ടും കാണാനുള്ള ഒരു അവസരം കിട്ടി. സമാന്തരൻ, ചാർവാകൻ, ധനേഷ്, മുരളിക, എഴുത്തുകാരി, പ്രിയ, പാവത്താൻ, ചാണക്യൻ, നാട്ടുകാരൻ, അനിൽ@ബ്ലോഗ്, അങ്ങനെ പലരേയും വീണ്ടും കാണാനും സൗഹൃദം പുതുക്കാനും സാധിച്ചു.
ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷം ആയിരുന്നു മിക്കവാറും എല്ലാവർക്കും . ആദ്യമായി ഈ ബ്ലോഗ് സംഗമത്തിന് എത്തിയവർക്കും ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത് ബ്ലോഗ് സുഹൃത്തുക്കൾക്കും നേർക്കാഴ്ചയുടെ ആദ്യ അനുഭവം സന്തോഷത്തിന്റേയും വിസ്മയത്തിന്റേതും എല്ലാം ആയിരുന്നു.

സമയം കടന്നുപോവുന്നതനുസരിച്ച് കൂടുതൽ ബ്ലോഗർമാർ സമ്മേളനസ്ഥലത്തേയ്ക്ക് എത്തിക്കൊണ്ടിരുന്നു. പരിചയപ്പെടലിന്റെ തിരക്കായിരുന്നു പിന്നെ. ബൂലോകത്തെ ഒട്ടനവധി വ്യക്തികളെ പരിചയപ്പെടാൻ ഈ സംഗമത്തിലൂടെ സാധിച്ചു. മുള്ളൊർക്കാരൻ, ജി മനു, പൊങ്ങുംമൂടൻ, തോന്ന്യവാസി, നാസ്, കാർട്ടൂണിസ്റ്റ്, ഹരി, നന്ദകുമാർ, അങ്കിൾ, കേരള ഫാർമർ, ശ്രീ, വല്ല്യമ്മായി, തറവാടി, ബിന്ദു കെ പി, പിരിക്കുട്ടി, ചിത്രകാരൻ, വള്ളായനി വിജയൻ, മണിസർ, ബിലാത്തിപട്ടണം, വാഴക്കോറടൻ, സിബു ജി ജെ, ഷിജു അലക്സ്, അപ്പു, ഷിജു, യാരിദ്, ജുനൈദ്, പകൽക്കിനാവൻ, അരുൺ കായംകുളം, കിച്ചു, അങ്ങനെ പല ബ്ലൊഗർമാരേയും നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചു. ആകെ 75ഓളം ബ്ലൊഗർമാരും ചിലരുടെ കുടുംബവും. നൂറിലധികം ആളുകൾ ഈ സംഗമത്തിൽ എത്തിയിരുന്നു. ഔദ്യോഗീകമായ പരുപാടികൾ ആരംഭിക്കുന്നതുൻ മുൻപേ ചെറിയ ചായ സൽക്കാരം ഉണ്ടായിരുന്നു. പ്രവാസികൾക്കായി ലതിചേച്ചി പ്രത്യേകം കൊണ്ടുവന്ന ചക്കപ്പഴവും, ചക്കകുമ്പിളും ഇതിൽ പ്രത്യേക ആകർഷണമായിരുന്നു.
പത്തരയോടെ തന്നെ ഔദ്യോഗീകമായ പരിപാടി ആരംഭിച്ചു. എല്ലാവരും സമ്മേളന വേദിയിലേയ്ക്ക്.
ഓരോരുത്തരായിൽ സ്വയം പരിചയപ്പെടുത്തലായിരുന്നു ആദ്യം. അതിന്റെ ചിലചിത്രങ്ങൾ
ഓരോരുത്തരായിൽ സ്വയം പരിചയപ്പെടുത്തലായിരുന്നു ആദ്യം. അതിന്റെ ചിലചിത്രങ്ങൾ
പരിചയപ്പെടലിനെ തുടർന്ന് മലയാളം ബ്ലോഗിൽനിന്നുള്ള പ്രഥമ സംഗീത സംരംഭമായ ഈണം എന്ന ആഡിയോ സി ഡിയുടെ ഔപചാരികമായ പ്രകാശന കർമ്മം നിർവ്വഹിക്കപ്പെട്ടു. സംഗീതം ബ്ലോഗുകൾ ചെയ്യുന്ന ഒരു സംഘമ സുഹൃത്തുക്കളുടെ ശ്രമഫലമായ കുറച്ച് നല്ല ഗാനങ്ങളുടെ ഈ സമാഹാരത്തിന്റെ പ്രകാശനം അനേകം ആളുകളെ തന്റെ ആദ്യാക്ഷരി എന്ന ബ്ലോഗിലൂടെ മലയാളം ബ്ലോഗിന്റെ വിവിധവശങ്ങൾ പഠിപ്പിക്കുന്ന അപ്പു എന്ന ബ്ലോഗർ നിർവ്വഹിച്ചു. അപ്പുവിൽ നിന്നും ഈ സി ഡി യുടെ ഒരു കോപ്പി ഏറ്റുവാങ്ങിയത് ഈ സുഹൃദ്സംഗമം ഇവിടെ നടത്തുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും നൽകിയ ഇത് യാഥാർഥ്യമാക്കാൻ അക്ഷീണം യത്നിച്ച ശ്രീ സുഭാഷ് ചേട്ടനാണ്.
ബ്ലോഗ് രംഗത്തുള്ള സുഹൃത്തുക്കളുടെ തന്നെ ചില പുസ്തകങ്ങളുടെ വിതരണവും ഇതോടൊപ്പം നടന്നു.
തുടർന്ന് ഈ സംഗമത്തിലെ മറ്റൊരു പ്രധാന ആകർഷണമായി മാറിയ കാരിക്കേച്ചർ രചന ആയിരുന്നു. കാർട്ടൂണിസ്റ്റ് എന്ന ബ്ലോഗ് നാമത്തിൽ പ്രസിദ്ധനായ സജീവേട്ടൻ ജി. മനുവിന്റെ കാരിക്കേച്ചർ വരച്ചുകൊണ്ടാണ് ഇതു തുടങ്ങിയത്.
തുടർന്ന് വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്നു അദ്ദേഹത്തിന്. ഈ സുഹൃദ്സംഗമത്തിൽ എത്തിയ മിക്കവാറും എല്ലാവരുടേയും കാരിക്കേച്ചർ അദ്ദേഹം വരച്ചു.
തുടർന്ന് ബിലാത്തിപട്ടണം എന്ന ബ്ലൊഗറുടെ മാജിക്കായിരുന്നു. അഞ്ചുരൂപാനാണയം ഉപയോഗിച്ചും മുറിച്ച കയർ കഷണങ്ങൾ കൂട്ടിയോജിപ്പിച്ചും ഉള്ള തന്റെ മാജിക്കിലൂടെ അദ്ദേഹം സദസിനെ സ്തബ്ദരാക്കി. അതിനു ശേഷം ഉച്ചഭക്ഷണത്തിനായി എല്ലാവരും റിസോർട്ടിന്റെ റസ്‌റ്റോറന്റിലേയ്ക്. അവിടെ വിഭവസമൃദ്ധമാായ ഭക്ഷണം തയ്യാറായിരുന്നു.

മീൻകറിയും
കോഴിക്കറിയും
മനോജേട്ടന്റെ (നിരക്ഷരൻ) വീട്ടിൽനിന്നും കൊണ്ടുവന്ന കൊഞ്ചുവടയും
പുളിശ്‌ശേരിയും, സാമ്പാറും, കാബേജ് തോരനും, പയർ മെഴുക്കുപുരട്ടിയും, അച്ചാറും, പപ്പടവും, ലതിചേച്ചിയുടെ സ്‌പെഷ്യൽ കണ്ണിമാങ്ങാക്കറിയും എല്ലാം ചേർന്ന വിഭവസമൃദ്ധമായ ഉച്ചയൂണ്.
ഇഷ്ടപ്പെടാത്തവർ ആരും തന്നെ കാണില്ല. ഊണിനു ശേഷം ഫ്രൂട്ട് സലാഡും.
ഊണുകഴിഞ്ഞ് തിരിച്ചെത്തിയിട്ടും സജീവേട്ടന് വിശ്രമം ഇല്ലായിരുന്നു.

തുടർന്ന് വിവിധകലാപരിപാടികൾ ആയിരുന്നു. മോണോആക്റ്റും, കവിതാപാരായണവും, നാടൻപാട്ടും എല്ലാം ഈ സംഗമത്തെ അവിസ്മരണീയമാക്കി. ഒട്ടനവധി ബ്ലോഗർമാരെ നേരിൽകാണാനും പരിചയപ്പെടാനും സാധിച്ചു എന്നതുമാത്രമല്ല ആശയപരമായി പല ധ്രുവങ്ങളിൽ നിൽക്കുന്ന, ബ്ലോഗിലെ ചർച്ചകളിൽ ശക്തമായ വിരുദ്ധനിലപാടുകൾ ഉള്ള, ബ്ലൊഗുകളിലൂടെ പർസ്പരം കടിച്ചുകീറുന്ന പല ബ്ലോഗർമാരും വളരെ സൗഹാർദ്ദപരമായി സംസാരിക്കുന്നതും ആശംസകൾ കൈമാറുന്നതും കാണാൻ സാധിച്ചു.
ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു അനുഭവം തന്നെയാണ് ഈ സുഹൃദ്സംഗമം. ഇനിയും വല്ലപ്പോഴുമെങ്കിലും ഇത്തരം ഒത്തുചേരലുകൾ സാധ്യമാവും എന്ന പ്രത്യാശയോടെ എല്ലാവരും 3:30 ഓടെ പിരിഞ്ഞു.
ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു അനുഭവം തന്നെയാണ് ഈ സുഹൃദ്സംഗമം. ഇനിയും വല്ലപ്പോഴുമെങ്കിലും ഇത്തരം ഒത്തുചേരലുകൾ സാധ്യമാവും എന്ന പ്രത്യാശയോടെ എല്ലാവരും 3:30 ഓടെ പിരിഞ്ഞു.