28 October 2008

തേൻ‌കുരുവി

ദാ ഈ ചിത്രം കണ്ടിട്ട് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ? ഓ ഒരു സാധാരണ ചെത്തി അല്ലാതെ ഇതിലെന്താ ഇത്ര പ്രത്യേകത. ഇയാൾക്ക് തലക്കുവട്ടായോ? എന്തായലും അല്പം വട്ട് പണ്ടേ ഉണ്ട് ഇന്നാലും മുഴുവട്ടായി എന്നു പറയാൻ സമയം ആയില്ലെന്നു തോന്നുന്നു. അതുപോട്ടെ ആ ചിത്രത്തിലേക്കൊന്നു സൂക്ഷിച്ചു നോക്കൂ. വലതു വശത്തു ഏറ്റവും മുകളിലായിഉള്ള ചെത്തിപൂക്കുലയിൽ ഒരാൾ ഇരിക്കുന്നതു കണ്ടോ? ഇത്തരം ചേറിയ തേൻ‌കുരുവികളെ പണ്ടു വീട്ടിലും പരിസരത്തും ഇടക്കു കാണുമായിരുന്നു. ഇപ്പോൾ കുറേ വർഷങ്ങളായി ഇങ്ങനെ ഒന്നിനെകണ്ടിട്ടു. ഇപ്പോഴും കണ്ടില്ലെ എന്നാൽ അല്പം കൂടി വലുതാക്കിയ ചിത്രം ആയിക്കളയാം.
വർഷങ്ങളുക്കു ശേഷം അവിചാരിതമായി ഇന്നുവൈകീട്ടു വർക്ൿഷോപ്പിനു മുന്നിലുള്ള ചെത്തിയിൽ ഇവനെ കണ്ടപ്പോൾ എടുത്തതാണ് ഈ ചിത്രം. എന്നാൽ ഇതു ബൂലോകർക്കും കാണിച്ചു കൊടുക്കാം എന്നു കരുതി. ഈ ചങ്ങാതിയുടെ ശരിയായ പേരെന്താണാവോ? തേൻ‌കുരുവി, വാഴപ്പൂങ്കുരുവി, അങ്ങനെ പലപേരുകളും വിളിച്ചുകേൾക്കാറുണ്ട്.

5 comments:

  1. കൊള്ളാം. കുറച്ചുകൂടി വ്യക്തമായിരുന്നെങ്കില്‍ ..

    ഏതായാലും ഇവയൊക്കെ അപൂര്‍വ കാഴ്ചയായിരിക്കുന്നു, നമ്മുടെ നാട്ടില്‍.

    ReplyDelete
  2. ഇവനല്ലെ കുഞ്ഞിക്കുരുവി..പടം കൊള്ളാട്ടോ..

    ReplyDelete
  3. അത്യാവശ്യം ചെടികളും പൂക്കളും എല്ലാം ഉള്ളതു കൊണ്ടാകാം, വീട്ടിലും പരിസരങ്ങളിലും ഇവന്മാരെ ഇപ്പോഴും കാണാറുണ്ട്.
    :)

    ReplyDelete
  4. അനിൽജി, കാന്താരിക്കുട്ടി, ശ്രീ തേൻ‌കുരുവിയെക്കാണാൻ വന്നതിനും അഭിപ്രായത്തിനും നന്ദി.

    അനിൽജി: ഇനിയും ഇവനെക്കണ്ടാൽ കൂടുതൽ വ്യക്തമായ ചിത്രം എടുക്കാൻ ശ്രമിക്കാം.

    കാന്താരിക്കുട്ടി: ഇവനെ അങ്ങനെ ഒരു പേരുകൂടി കിട്ടി. കുഞ്ഞിക്കുരുവി

    ശ്രീ: ഇങ്ങനെ കിളികളുടെ കലപില ശബ്ദം രാവിലെ കേട്ടുകിടക്കാൻ നല്ല രസമാണ്.

    ReplyDelete
  5. വീട്ടിലുണ്ടായിരുന്ന ‘പൌഡർ പഫ്’ എന്നു ഞങ്ങൾ പേർ വിളിക്കുന്ന [യദാർഥ പേർ അറിയില്ല] പൂവിൽ നിന്നും തേൻ ഈ പക്ഷികൾ ധാരാളം വരാറുണ്ട്

    ചിത്രങ്ങൾ നന്നായിരിക്കുന്നു

    ReplyDelete