വർഷങ്ങളുക്കു ശേഷം അവിചാരിതമായി ഇന്നുവൈകീട്ടു വർക്ൿഷോപ്പിനു മുന്നിലുള്ള ചെത്തിയിൽ ഇവനെ കണ്ടപ്പോൾ എടുത്തതാണ് ഈ ചിത്രം. എന്നാൽ ഇതു ബൂലോകർക്കും കാണിച്ചു കൊടുക്കാം എന്നു കരുതി. ഈ ചങ്ങാതിയുടെ ശരിയായ പേരെന്താണാവോ? തേൻകുരുവി, വാഴപ്പൂങ്കുരുവി, അങ്ങനെ പലപേരുകളും വിളിച്ചുകേൾക്കാറുണ്ട്.
എന്റെ ചുറ്റുമുള്ള സമൂഹത്തിൽ നടക്കുന്ന വിവിധ സംഭവവികാസങ്ങളിൽ എനിക്കുള്ള അഭിപ്രായങ്ങൾ വിശദീകരിക്കാനും, നിങ്ങളൂടെ വിമർശനങ്ങളും അഭിപ്രായങ്ങളും അറിയാനും ഉള്ള ഒരു ശ്രമം.
28 October 2008
തേൻകുരുവി
വർഷങ്ങളുക്കു ശേഷം അവിചാരിതമായി ഇന്നുവൈകീട്ടു വർക്ൿഷോപ്പിനു മുന്നിലുള്ള ചെത്തിയിൽ ഇവനെ കണ്ടപ്പോൾ എടുത്തതാണ് ഈ ചിത്രം. എന്നാൽ ഇതു ബൂലോകർക്കും കാണിച്ചു കൊടുക്കാം എന്നു കരുതി. ഈ ചങ്ങാതിയുടെ ശരിയായ പേരെന്താണാവോ? തേൻകുരുവി, വാഴപ്പൂങ്കുരുവി, അങ്ങനെ പലപേരുകളും വിളിച്ചുകേൾക്കാറുണ്ട്.
Subscribe to:
Post Comments (Atom)
കൊള്ളാം. കുറച്ചുകൂടി വ്യക്തമായിരുന്നെങ്കില്‍ ..
ReplyDeleteഏതായാലും ഇവയൊക്കെ അപൂര്‍വ കാഴ്ചയായിരിക്കുന്നു, നമ്മുടെ നാട്ടില്‍.
ഇവനല്ലെ കുഞ്ഞിക്കുരുവി..പടം കൊള്ളാട്ടോ..
ReplyDeleteഅത്യാവശ്യം ചെടികളും പൂക്കളും എല്ലാം ഉള്ളതു കൊണ്ടാകാം, വീട്ടിലും പരിസരങ്ങളിലും ഇവന്മാരെ ഇപ്പോഴും കാണാറുണ്ട്.
ReplyDelete:)
അനിൽജി, കാന്താരിക്കുട്ടി, ശ്രീ തേൻകുരുവിയെക്കാണാൻ വന്നതിനും അഭിപ്രായത്തിനും നന്ദി.
ReplyDeleteഅനിൽജി: ഇനിയും ഇവനെക്കണ്ടാൽ കൂടുതൽ വ്യക്തമായ ചിത്രം എടുക്കാൻ ശ്രമിക്കാം.
കാന്താരിക്കുട്ടി: ഇവനെ അങ്ങനെ ഒരു പേരുകൂടി കിട്ടി. കുഞ്ഞിക്കുരുവി
ശ്രീ: ഇങ്ങനെ കിളികളുടെ കലപില ശബ്ദം രാവിലെ കേട്ടുകിടക്കാൻ നല്ല രസമാണ്.
വീട്ടിലുണ്ടായിരുന്ന ‘പൌഡർ പഫ്’ എന്നു ഞങ്ങൾ പേർ വിളിക്കുന്ന [യദാർഥ പേർ അറിയില്ല] പൂവിൽ നിന്നും തേൻ ഈ പക്ഷികൾ ധാരാളം വരാറുണ്ട്
ReplyDeleteചിത്രങ്ങൾ നന്നായിരിക്കുന്നു