8 May 2014

പുതിയ ബ്ലോഗ് - ചുവരെഴുത്തുകൾ

സുഹൃത്തുക്കളെ "എന്റെ അവലോകനങ്ങൾ" എന്ന ഈ ബ്ലോഗിൽ ഇനി പുതിയ പോസ്റ്റുകൾ തൽകാലം ഉണ്ടാകുന്നതല്ല. ഇത്രയും കാലം നിങ്ങൾ നൽകിയ എല്ലാ പിന്തുണയ്ക്കും നന്ദി. പുതിയ പോസ്റ്റുകൾ "ചുവരെഴുത്തുകൾ" എന്ന എന്റെ പുതിയ ബ്ലോഗിൽ ചേർക്കുന്നതായിരിക്കും. ചുവരെഴുത്തുകൾ എന്ന എന്റെ പുതിയ ബ്ലോഗിന് നിങ്ങളുടെ എല്ലാ പ്രോത്സാഹനങ്ങളും അഭ്യർത്ഥിക്കുന്നു. പുതിയ ബ്ലോഗിന്റെ ലിങ്ക് http://ovmanikandan.blogspot.in/ 


30 January 2014

കാത്തിരിക്കുന്ന ദുരന്തം


ഹരിപ്പാട് അപകടത്തെകുറിച്ച് 30/01/2014ലെ മനോരമ വാർത്ത
പാചകവാതക ടാങ്കറുകൾ മൂലം ഉണ്ടാകുന്ന വന്ദുരന്തങ്ങളിൽ കേരളത്തിൽ ജനുവരിമാസത്തിൽ മാത്രം ഒഴിവായിപ്പോയത് 3 അപകടങ്ങളാണ്. മുൻവർഷങ്ങളിൽ ചാലയിലും പുത്തൻതെരുവിലും ഉണ്ടായ ദുരന്തങ്ങളിൽ ഇനിയും ഒന്നും പഠിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു ഹരിപ്പാട് അപകടത്തിനു ശേഷം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ നടപടികൾ. വലിയൊരു ദുരന്തമാണ് നമ്മളെ കാത്തിരിക്കുന്നതെന്ന് തോന്നിപ്പോകുന്ന. കഴിഞ്ഞ ഏതാനും അപകടങ്ങളെക്കുറിച്ചുള്ള മാദ്ധ്യമവാർത്തകളുടേ അടിസ്ഥാനത്തിൽ എഴുതിയ കുറിപ്പ്. കാത്തിരിക്കുന്ന ദുരന്തം ഇവിടെ വായിക്കാം.

19 January 2014

നവീകരണത്തിനു നന്ദി!

"എന്തിന് ഈ അവഗണ" എന്ന തലക്കെട്ടോടെ കഴിഞ്ഞ ജൂൺ 25ന് ഞാൻ ഈ ബ്ലോഗ് പോസ്റ്റിടുമ്പോൾ വളരെയൊന്നും പ്രതീക്ഷകൾ ഇല്ലായിരുന്നു. ഞങ്ങൾ വൈപ്പിൻകരക്കാർ എറണാകുളത്ത് വന്നിറങ്ങുന്ന പഴയ ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ടും വെളിച്ചക്കുറവും എല്ലാമായിരുന്നു ആ പോസ്റ്റിലെ പ്രതിപാദ്യവിഷയം. ഈ വിഷയത്തിൽ ഞാൻ പലർക്കും പരാതി അയച്ചിരുന്നു. കൊച്ചി മേയർ ശ്രീ ടോണി ചമ്മിണി, വൈപ്പിൻ എം എൽ എ സഖാവ് എസ് ശർമ്മ, എറണാകുളം ജില്ലാ കളക്‌ടർ ഷെയ്ക് പരീത് എന്നിവർക്കാണ് ഈ വിഷയത്തിൽ പരാതികൾ അയച്ചത്. എന്നാൽ പ്രതികരണം ഒന്നും ഉണ്ടായില്ല. മാതൃഭൂമിയുടെ "പൗരവാർത്തയിലും" ഇത് അയച്ചിരുന്നു. മാതൃഭൂമി പ്രസിദ്ധീകരിക്കുകയും ചെയ്തു. 2013 ഒക്‌ടോബർ 3നു ചേർന്ന ആർ ടീ എ യോഗത്തിൽ വൈപ്പിനിൽ സർവ്വീസ് റദ്ദാക്കുന്ന ബസ്സുകളെക്കുറിച്ചുള്ള പരാതിയുമായി ചെന്നപ്പോൾ അവിടെയും ഈ വിഷയം പരാമർശിച്ചു. എന്നാൽ പഴയ ഹൈക്കോടതി പരിസരത്തെ ബസ് സ്റ്റോപ്പിന് എന്തെങ്കിലും നവീകരണം നേടിയെടുക്കാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു. യാതൊരു നടപടിയും ഉണ്ടായില്ല. എന്നാൽ കഴിഞ്ഞ രണ്ടുമാസം കൊണ്ട് അവിടെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. തുറന്നുകിടന്ന കാന സ്ലാബിട്ട് മൂടി. അതിന്റെ സൈഡിലെ നടപ്പാതയും ചേർത്ത് ടൈലുകൾ പാകീ മനോഹരമാക്കി. ഇപ്പോൾ വെള്ളക്കെട്ടിന്റേയും ചെളിയുടേയും പ്രശ്നമില്ല. ഇനി അവിടത്തെ വഴിവിളക്കുകൾ തെളിയിക്കുന്നതിനും ഒരു മൂത്രപ്പുര പണിയുന്നതിനും ഒപ്പം ഒരു ബസ് ഷെൽട്ടർ കൂടി പണിയാൻ അധികാരികൾ ശ്രദ്ധിക്കണം എന്നൊരു അപേക്ഷയുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തത് ആരായാലും അവർക്കുള്ള നന്ദിയും ഈ അവസരത്തിൽ അറിയിച്ചുകൊള്ളട്ടെ.
നവീകരിച്ച പുതിയ ബസ്റ്റോപ്പ്.
2013 ജൂൺ 25നു ഇതേ സ്ഥലത്തിന്റെ അവസ്ഥ.