ജയസൂര്യ റോഡിൽ കല്ലും മണ്ണും ഇട്ട് കുഴിയടച്ചതിനെ കൊച്ചി മേയർ ടോണി ചമ്മണി
വിമർശിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. അത്യാധുനീകരീതി ആകണം. നിലവിലെ
റോഡിൽ ഇന്റെർലോക്ക് കോൺക്രീറ്റ് കട്ടകൾ പാകി പുതിയ റോഡ് ഉണ്ടാക്കുന്നു.
കേരളത്തിൽ പലസ്ഥലങ്ങളിലും യാത്രചെയ്തിട്ടും ഇങ്ങനെ ഒരു റോഡ് കാണാൻ
സാധിച്ചിട്ടില്ല. ലോകത്തിൽ വാഹനഗതാഗതം ഉള്ള ഒരു റോഡ് ഇങ്ങനെ എവിടെയെങ്കിലും
നിർമ്മിക്കപ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല. ഈ ചിത്രം ഇന്ന് പണിനടക്കുന്ന
ഹൈക്കോർട്ട് ജംങ്ഷനും ഐ ജി ഓഫീസിനും ഇടയ്ക്കുള്ള ബാനർജി റോഡിന്റെ
ഭാഗത്തുനിന്നും. പരീക്ഷണം ആയിരിക്കും, "കാട്ടിലെ തടി തേവരുടെ ആന വലിയെടാ
വലി"
ഇങ്ങനെയുള്ള റോഡിന്റെ കുഴപ്പങ്ങൾ മേന്മകൾ ആർക്കെങ്കിലും അറിയാമോ? എന്റെ
അഭിപ്രായം ഇന്റെലോക്കിങ് കട്ടകളിൽ ഒരെണ്ണം തകരാറായാൽ പിന്നെ റോഡ് തകരുന്നത്
വളരെ വേഗം ആകും. ടാർ ചെയ്ത റോഡുകളുടെ അത്രയും ഘർഷണം (Friction) ഈ
റോഡിനുണ്ടാകുമോ? വേഗതയിൽ വരുന്ന വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന
പ്രശ്നങ്ങൾ എന്തൊക്കെ? ഇരുചക്രവാഹനങ്ങൾ സ്കിഡ് ചെയ്യുന്നതിനുള്ള
സാദ്ധ്യതയുണ്ടോ? ഇതെല്ലാം പഠനവിഷയമാക്കിയിട്ടാണോ ഈ പരീക്ഷണം?
ഇത്തരത്തിൽ ഇന്റെർലോക്ക് കട്ടകൾ പാകിയ റോഡ് കണ്ടിട്ടുള്ളത് ചില വളവുകൾ, ജംങ്ഷനുകൾ ഇവിടങ്ങളിൽ ആണ്. എന്നാൽ നേരായ റോഡുകളിൽ ഇങ്ങനെ കട്ടകൾ പാകി കണ്ടിട്ടില്ല. ഈട് നിന്നാൽ നല്ലത്.