കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി മാദ്ധ്യമങ്ങളും കേരളവും ചർച്ചചെയ്യുന്ന വിഷയമാണല്ലൊ ഗാർഹീകപീഢനവും അത് സംബന്ധിച്ച പരാതി / അറിവ് കിട്ടിയാൽ ഒരു വ്യക്തി എടുക്കേണ്ട നടപടികളും. ഈ ചർച്ചകളും ലേഖനങ്ങളും എല്ലാം കേട്ടതിൽ നിന്നും / വായിച്ചതിൽ നിന്നും മനസ്സിലാകുന്നത് ഒന്നു ചുരുക്കി എഴുതാൻ ശ്രമിക്കുന്നു.
ഗാർഹികപീഢനം നടന്നു എന്ന വിവരം അറിയുന്ന ഏതൊരാളും അക്കാര്യം ബന്ധപ്പെട്ട പ്രോട്ടക്ഷൻ ഓഫീസറെ അറിയിക്കാൻ നിയമപ്രകാരം ബാദ്ധ്യസ്തനാണ്.
ഗാർഹികപീഢനം സംബന്ധിക്കുന്ന അറിയിപ്പ് കിട്ടിയാൽ ബന്ധപ്പെട്ട പ്രൊട്ടക്ഷൻ ആഫീസർ വിവിരം മജിസ്റ്റ്രേറ്റ് കോടതിയെ അറിയിച്ച് പീഢനത്തിന് ഇരയായ സ്ത്രീയ്ക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിന് ഏർപ്പാട് ചെയ്യണം.
താൻ ഗാർഹീകപീഢനത്തിന് ഇരയായി എന്ന് നമ്മളുടെ ബന്ധുക്കളോ, സുഹൃത്തുക്കളോ ആയ സ്ത്രീകൾ നമ്മളെ അറിയിച്ചാൽ ആ വിവരം നമ്മൾ ഉടനെ പ്രൊട്ടക്ഷൻ ഓഫീസറെ അറിയിക്കണം.
ഗാർഹീകപീഢനം നടത്തിയ വ്യക്തിയുമായി ഇരയായ വ്യക്തി എന്തെങ്കിലും ഒത്തു തീർപ്പിന് ശ്രമിച്ചാൽ അത് കോടതി / പോലീസ് മുഖാന്തരം മാത്രമേ പാടുള്ളു എന്ന് ആ വ്യക്തിയെ മനസ്സിലാക്കിക്കണം.
ഇത്തരം കേസുകളിൽ യാതൊരുവിധ ഒത്തുതീർപ്പിനും നമ്മൾ മുൻകൈ എടുക്കുകയോ കോടതി / പോലീസ് എന്നിവയ്ക്ക് പുറത്തുള്ള ഒത്തുതീർപ്പുകൾക്ക് സാക്ഷി ആവുകയോ ചെയ്യരുത്.
കഴിവതും പീഢനം നടത്തിയ വ്യക്തിയ്ക്ക് നിയമപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് നമ്മളാൽ ആവുന്ന എല്ലാ സഹായവും ഇരയായ വ്യക്തിയ്ക്ക് നമ്മൾ ചെയ്തു കൊടുക്കണം.
(ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ഗാർഹീകപീഢനം സംബന്ധിക്കുന്ന വിഷയത്തിൽ പ്രതിയും ഇരയും (അവർ സഹോദരനും സഹോദരിയും ആയാലും, അച്ഛനും മകളും ആയാലും, ഭാര്യയും ഭർത്താവും ആയാലും അമ്മായിഅമ്മയും മരുമകളും ആയാലും, അമ്മായആച്ഛനും മരുമകളും ആയാലും, എന്നുവേണ്ട ആരുതന്നെ ആയാലും) തമ്മിൽ കോടതി / പോലീസ് എന്നിവയിലൂടെ അല്ലാതെയുള്ള ഒരു ഒത്തുതീർപ്പിനും ശ്രമിക്കാതെ രണ്ടും എന്നെന്നേയ്ക്കും രണ്ടുവഴിയ്ക്ക് ആക്കാനുള്ള എല്ലാ ശ്രമവും നമ്മുടെ ഭാഗത്തുനിന്നും സ്വീകരിക്കണം എന്നർത്ഥം.)