കഴിഞ്ഞ പന്ത്രണ്ടുവർഷമായി തിരുവനന്തപുരം എന്ന നമ്മുടെ തലസ്ഥാനനഗരിയുടെ മുഴുവൻ മാലിന്യങ്ങളും വിളപ്പിൽ ഗ്രാമപഞ്ചായത്ത് ചുമക്കുന്നു. ഈ ദുർവിധിയ്ക്കെതിരെ അവർ നടത്തിവന്ന ധീരമായ സമരം ഏതാണ്ട് പരിസമാപ്തിയിലേയ്ക്ക് അടുക്കുകയാണ് എന്ന് വാർത്തകളിൽ നിന്നും മനസ്സിലാകുന്നു. മാലിന്യസംസ്കരണശാല അവിടെ പ്രവർത്തിപ്പിക്കുന്നതിൽ നഗരസഭയ്ക്കും തങ്ങൾക്കും പറ്റിയ വീഴ്ചകളും ജനങ്ങളുടെ ശക്തമായ എതിർപ്പും മൂലം ഈ മാലിന്യസംസ്കരണശാല അവിടെ തുടർന്നും പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും ശാലപൂട്ടാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ അഭ്യർത്ഥിച്ചാൽ, ആ അഭ്യർത്ഥന കോടതി അംഗീകരിച്ചാൽ അതൊരു വലിയ വിജയമാണ് വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വിജയം. വിളപ്പിൽ പഞ്ചായത്തിലെ ഈ മാലിന്യസംസ്കരണകേന്ദ്രത്തിന്റെയും സമരത്തിന്റേയും ചരിത്രം ഞാൻ മനസ്സിലാക്കിയത് ഇവിടെ കുറിയ്ക്കുന്നു.
തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങൾ സംസ്കരിച്ച് ജൈവവളം നിർമ്മിക്കുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം നഗരസഭയും സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ ആരംഭിച്ചതാണ് നിലവിൽ "വിളപ്പിൽശാല" എന്നറിയപ്പെടുന്ന വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ തിരുവനന്തപുരം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാലിന്യസംസ്കരണകേന്ദ്രം. ഇതിനായി ശ്രീ ശിവൻകുട്ടി തിരുവനന്തപുരം മേയറായിരുന്ന കാലഘട്ടത്തിലാണ് ഈ സംസ്കരണ ശാലയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യകാലത്ത് പോബ്സ് ആണ് ഈ സംസ്കരണശാല പ്രവർത്തിപ്പിച്ചിരുന്നത്. തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങൾ ഇവിടെ കൊണ്ടുവന്ന് തരംതിരിച്ച് അതിൽ ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി മാറ്റി വിൽക്കുക എന്നതാണ് പദ്ധതിപ്രകാരം ഉദ്ദേശിച്ചിരുന്നത്. ഇതുമൂലം മലിനീകരണം ഉണ്ടാവില്ലെന്ന ഉറപ്പ് ജനങ്ങൾക്ക് നൽകിയിരുന്നെങ്കിലും അത് ഉണ്ടായില്ല. ആദ്യകാലങ്ങളിൽ ഏറ്റവും വലിയപ്രശ്നം ദുർഗന്ധം ആയിരുന്നു, പിന്നീട് അവിടെ എത്തുന്ന മാംസാവശിഷ്ടങ്ങളും മറ്റും കാക്കയും മറ്റു പക്ഷികളും കൊത്തി സമീപ വീടുകളിലും കിണറുകളിലും ഇടാൻ തുടങ്ങി. അങ്ങനെ നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചു. ഒടുവിൽ തുറസ്സായസ്ഥലത്ത് മാലിന്യം ഇടാതെ അവിടെ മേൽക്കൂര നിർമ്മിക്കന്ന് ധാരണയായി. ഏതാനും നാളുകൾ കൊണ്ട് മേൽക്കൂര ഉണ്ടായി. അവിടെ നിർമ്മിച്ചിരുന്ന ജൈവവളത്തിന് ഉദ്ദേശിച്ച ഗുണനിലവാരം ഇല്ലാത്തതിനാൽ പ്രതീക്ഷിച്ച വില്പനയും ഉണ്ടായില്ല. വളം വിറ്റുപോകാതെ കെട്ടിക്കിടക്കാനും തുടങ്ങിയതോടെ പ്ലാന്റ് നഷ്ടത്തിൽ ആയി. അതോടെ പോബ്സ് ഈ സംരംഭം ഉപേക്ഷിച്ചു, എന്നാൽ മാലിന്യങ്ങൾ തിരുവനന്തപുരത്തുനിന്നും വിളപ്പിൽശാലയിലേയ്ക്ക് നിത്യവും വന്നുകൊണ്ടിരുന്നു. അങ്ങനെ മാലിന്യസംസ്കരണ കേന്ദ്രം "മാലിന്യസംഭരണകേന്ദ്രം" ആയിമാറി. അതോടെ ദുർഗന്ധം മാത്രമല്ല മാലിന്യങ്ങൾ അഴുകി അത് ഭൂമിയിലേയ്ക്ക് ഇറങ്ങാനും, ഭൂഗർഭജലവും, ഗ്രാമത്തിലെ വിവിധ ജലശ്രോതസ്സുകളും മലിനമാകാനും ഉപയോഗയോഗ്യമല്ലാതാകാനും തുടങ്ങി. ഈ ഘട്ടത്തിൽ സംസ്കരണകേന്ദ്രത്തിന്റെ പ്രവർത്തനചുമതലയും തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു. എന്നാൽ അവിടെ നിത്യവും എത്തുന്ന മാലിന്യം സംസ്കരണകേന്ദ്രത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിലും അധികമായതിനാൽ അവിടെ വീണ്ടും മാലിന്യം കുന്നുകൂടാൻ തുടങ്ങി. ഇങ്ങനെ സ്ഥലം തികയാതെ വന്നപ്പോൾ പല കാലഘട്ടങ്ങളിലായി സർക്കാർ സ്ഥലം ഏറ്റെടുത്ത് ഈ കേന്ദ്രത്തിന് നൽകിപ്പോന്നു. ഇന്ന് ഏകദേശം 2ലക്ഷം ടൺ മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്നുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. മഴക്കാലത്ത് ഈ മാലിന്യക്കൂമ്പാരത്തിൽ നിന്നും ഉള്ള അഴുക്കുജലം സമീപത്ത് ജലശ്രോതസ്സായ കടമ്പ്രയാറിനെപ്പോലും മലിനമാക്കുന്നതായാണ് റിപ്പോർട്ട്. ഏകദേശം പന്ത്രണ്ട് വർഷത്തോളമായി ഇവിടത്തെ ജനങ്ങൾക്ക് സർക്കാരും തിരുവന്തപുരം നഗരസഭയും പല ഉറപ്പുകളും നൽകി പറ്റിക്കുന്നു. അവ ഒന്നും പാലിക്കപ്പെട്ടില്ല. ഈ മാലിന്യസംഭരണകേന്ദ്രത്തിനെതിരായ സമരങ്ങൾ ഏറ്റവും ശക്തമാകുന്നത് കഴിഞ്ഞ ഡിസംബറിലാണ്. അന്ന് വിളപ്പിൽപഞ്ചായത്ത് ഈ സംസ്കരണകേന്ദ്രത്തിനുണ്ടായിരുന്ന പ്രവർത്തനാനുമതി റദ്ദാക്കുകയും മാലിന്യസംസ്കരണശാല താഴിട്ട് പൂട്ടുകയും ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ശാല അടച്ചുപൂട്ടാമെന്ന ഉറപ്പ് സർക്കാർ സമരക്കാർക്ക് നൽകി. പഞ്ചായത്തിന്റെ നടപടിക്കെതിരെ കോർപ്പറേഷൻ കേസിനു പോയി. ഇന്ന് ഹൈക്കോടതിയിൽ കേസ് നടക്കുന്നു. നഗരസഭയുടെ വാദം അംഗീകരിച്ച ഹൈക്കോടതി ശാല തുറക്കാനും മാലിന്യങ്ങളിൽ നിന്നും ഒഴുകിവരുന്ന ജലം സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനും ഉള്ള സൗകര്യം നഗരസഭയ്ക്ക് ഒരുക്കിനൽകാൻ ഒരു ഇടക്കാല ഉത്തരവിലൂടെ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതിരോധത്തിനിടയിലും ശാലയുടെ പൂട്ട് പൊളിച്ച് ശാലതുറക്കാൻ പോലീസിന് സാധിച്ചെങ്കിലും ഊറിവരുന്ന ജലം സംസ്കരിക്കുന്നതിനുള്ള പ്ലാന്റിന്റെ ഉപകരണങ്ങൾ അവിടെ എത്തിക്കാൻ പോലീസിന് ജനങ്ങളുടെ പ്രതിരോധം മൂലം സാധിച്ചില്ല. അതാണ് ഒടുവിൽ രാത്രിയുടെ മറവിൽ പോലീസ് സാധിച്ചത്.
ഇവിടെ കുറ്റക്കാർ നഗരസഭയും സർക്കാരും തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ശുദ്ധവായുവും ജലവും ഏതൊരാളുടേയും മൗലീക അവകാശമാണ്. തിരുവനന്തപുരത്തു നിന്നും സംസ്കരിക്കാൻ സാധിക്കുന്ന മാലിന്യങ്ങൾ മാത്രമേ വിളപ്പിൽശാലയിൽ എത്തിക്കാൻ പാടുണ്ടായിരുന്നുള്ളു. അതും തരം തിരിച്ച് ജൈവാവശിഷ്ടങ്ങൾ മാത്രം. അങ്ങനെ ഉണ്ടായില്ല. ഇത് വിളപ്പിൽ ശാലയിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടാൻ ഇടയാക്കി. മാലിന്യങ്ങൾ കുന്നുകൂടുമ്പോൾ അതുമൂലം പരിസരമലിനീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ശാലയുടെ ഉടമസ്ഥൻ എന്ന നിലയിൽ തിരുവനന്തപുരം നഗരസഭയുടെ ബാധ്യതയാണ്. ഇത് നിറവേറ്റാതെ വിളപ്പിൽ പഞ്ചായത്തിലെ ജലശ്രോതസ്സുകൾ മലിനമാക്കിയതിന് പഞ്ചായത്തിന് നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്വവും, തുടർന്ന് മലിനീകരണം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യതയും നഗരസഭയ്ക്കുണ്ട്. ഇത് നിറവേറ്റാത്തതിന് നഗരസഭാ സെക്രട്ടറിയ്ക്കും മേയർക്കും എതിരെ പരിസരമലീനികരണ നിയന്ത്രണ വകുപ്പ് അനുസരിച്ചുള്ള ശിക്ഷാനടപടികൾ സ്വീകരിക്കണം. വിളപ്പിൽശാല ആരംഭിച്ചതുമുതൽ അവിടത്തെ ജനങ്ങൾക്ക് നൽകിയ ഒരു ഉറപ്പും പാലിക്കാൻ സർക്കാരിനോ നഗരസഭക്കോ സാധിച്ചിട്ടില്ല. ഒടുവിൽ കഴിഞ്ഞ ഡിസംബറിൽ ശാല അടച്ചുപൂട്ടാം എന്ന ഉറപ്പ് നൽകിയ ശേഷമാണ് അവിടെ കോടതി വിധിയെ മുൻനിറുത്തി മലിനജലസംസ്കരണപ്ലാന്റിനുള്ള സാമഗ്രികൾ സർക്കാർ ഒളിച്ചുകടത്തിയത്. ഇനി ഒരുകാലത്തും വിളപ്പിൽ പഞ്ചായത്തിലെ ജനങ്ങൾ സർക്കാരിനെ വിശ്വസിക്കില്ല.
എത്രയും പെട്ടന്ന് വിളപ്പിൽ പഞ്ചായത്തിലെ ഈ മാലിന്യസംസ്കരണ ശാലയുടെ പ്രവർത്തനം അവസാനിപ്പിക്കണം എന്ന അവിടത്തെ ജനങ്ങളുടെ ആവശ്യത്തെ ഞാനും പിന്താങ്ങുന്നു. ഒപ്പം അവിടെ കെട്ടിക്കിടക്കുന്ന മാലിന്യം ശരിയായി സംസ്കരിക്കണം അല്ലാത്തപക്ഷം വരുന്ന മഴക്കാലങ്ങൾ വിളപ്പിൽ പഞ്ചായത്തിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. കേന്ദ്രീകൃതമാലിന്യസംസ്കരണം അവസാനിപ്പിക്കണം. ചെറിയ ചെറിയ കേന്ദ്രങ്ങളിൽ ഉത്ഭസ്ഥലത്തുതന്നെ മാലിന്യം സംസ്കരിക്കാൻ സാധിക്കണം. അത്തരം സംവിധാനങ്ങൾ സർക്കാർ കൂടുതൽ പ്രചാരണം നൽകണം. വിളപ്പിൽ പഞ്ചായത്തിലെ ജനങ്ങളുടെ ശക്തി നഗരത്തിന്റെ മാലിന്യം പേറാൻ വിധിക്കപ്പെട്ട കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേയും പ്രതിരോധശേഷിയുള്ള ജനങ്ങൾക്ക് പ്രചോദനമാണ്. ലാലുരും, ഞെളിയൻ പറമ്പും, ബ്രഹ്മപുരവും എല്ലാം ഈ വിജയഗാഥ ആവർത്തിക്കട്ടെ.
ഇവിടെ കുറ്റക്കാർ നഗരസഭയും സർക്കാരും തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ശുദ്ധവായുവും ജലവും ഏതൊരാളുടേയും മൗലീക അവകാശമാണ്. തിരുവനന്തപുരത്തു നിന്നും സംസ്കരിക്കാൻ സാധിക്കുന്ന മാലിന്യങ്ങൾ മാത്രമേ വിളപ്പിൽശാലയിൽ എത്തിക്കാൻ പാടുണ്ടായിരുന്നുള്ളു. അതും തരം തിരിച്ച് ജൈവാവശിഷ്ടങ്ങൾ മാത്രം. അങ്ങനെ ഉണ്ടായില്ല. ഇത് വിളപ്പിൽ ശാലയിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടാൻ ഇടയാക്കി. മാലിന്യങ്ങൾ കുന്നുകൂടുമ്പോൾ അതുമൂലം പരിസരമലിനീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ശാലയുടെ ഉടമസ്ഥൻ എന്ന നിലയിൽ തിരുവനന്തപുരം നഗരസഭയുടെ ബാധ്യതയാണ്. ഇത് നിറവേറ്റാതെ വിളപ്പിൽ പഞ്ചായത്തിലെ ജലശ്രോതസ്സുകൾ മലിനമാക്കിയതിന് പഞ്ചായത്തിന് നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്വവും, തുടർന്ന് മലിനീകരണം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യതയും നഗരസഭയ്ക്കുണ്ട്. ഇത് നിറവേറ്റാത്തതിന് നഗരസഭാ സെക്രട്ടറിയ്ക്കും മേയർക്കും എതിരെ പരിസരമലീനികരണ നിയന്ത്രണ വകുപ്പ് അനുസരിച്ചുള്ള ശിക്ഷാനടപടികൾ സ്വീകരിക്കണം. വിളപ്പിൽശാല ആരംഭിച്ചതുമുതൽ അവിടത്തെ ജനങ്ങൾക്ക് നൽകിയ ഒരു ഉറപ്പും പാലിക്കാൻ സർക്കാരിനോ നഗരസഭക്കോ സാധിച്ചിട്ടില്ല. ഒടുവിൽ കഴിഞ്ഞ ഡിസംബറിൽ ശാല അടച്ചുപൂട്ടാം എന്ന ഉറപ്പ് നൽകിയ ശേഷമാണ് അവിടെ കോടതി വിധിയെ മുൻനിറുത്തി മലിനജലസംസ്കരണപ്ലാന്റിനുള്ള സാമഗ്രികൾ സർക്കാർ ഒളിച്ചുകടത്തിയത്. ഇനി ഒരുകാലത്തും വിളപ്പിൽ പഞ്ചായത്തിലെ ജനങ്ങൾ സർക്കാരിനെ വിശ്വസിക്കില്ല.
എത്രയും പെട്ടന്ന് വിളപ്പിൽ പഞ്ചായത്തിലെ ഈ മാലിന്യസംസ്കരണ ശാലയുടെ പ്രവർത്തനം അവസാനിപ്പിക്കണം എന്ന അവിടത്തെ ജനങ്ങളുടെ ആവശ്യത്തെ ഞാനും പിന്താങ്ങുന്നു. ഒപ്പം അവിടെ കെട്ടിക്കിടക്കുന്ന മാലിന്യം ശരിയായി സംസ്കരിക്കണം അല്ലാത്തപക്ഷം വരുന്ന മഴക്കാലങ്ങൾ വിളപ്പിൽ പഞ്ചായത്തിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. കേന്ദ്രീകൃതമാലിന്യസംസ്കരണം അവസാനിപ്പിക്കണം. ചെറിയ ചെറിയ കേന്ദ്രങ്ങളിൽ ഉത്ഭസ്ഥലത്തുതന്നെ മാലിന്യം സംസ്കരിക്കാൻ സാധിക്കണം. അത്തരം സംവിധാനങ്ങൾ സർക്കാർ കൂടുതൽ പ്രചാരണം നൽകണം. വിളപ്പിൽ പഞ്ചായത്തിലെ ജനങ്ങളുടെ ശക്തി നഗരത്തിന്റെ മാലിന്യം പേറാൻ വിധിക്കപ്പെട്ട കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേയും പ്രതിരോധശേഷിയുള്ള ജനങ്ങൾക്ക് പ്രചോദനമാണ്. ലാലുരും, ഞെളിയൻ പറമ്പും, ബ്രഹ്മപുരവും എല്ലാം ഈ വിജയഗാഥ ആവർത്തിക്കട്ടെ.
ഓരോ വീടുകളിലും മാലിന്യസസ്കരണം എങ്ങനെ സാധ്യമാക്കാം എന്ന സംശയത്തിന് ഈ ലിങ്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.
നന്നായി മണീ ! ഇത്രയും വിശദമായി എഴുതിയതിനു അത് ഒരു ബ്ലോഗ് പോസ്റ്റ് ആക്കി മാറ്റിയതിനും
ReplyDeleteതാങ്കളുടെ ലേഖനം വായിച്ചു.
ReplyDeleteതിരുവനന്തപുരം കോര്പറേഷന് 12 കൊല്ലം മുന്‍പ് അന്നത്തെ മേയറായിരുന്ന ശിവന് കുട്ടിയുടെ കാലത്താണ് ഈ ഫാക്ടറി ആരംഭിച്ചത്.പൂന്തോട്ടവും ഔഷധ തോട്ടവും നിര്‍മിക്കാനെന്ന പേരില്‍ ആണ് വസ്തു വാങ്ങിയത്.പിന്നീടാണ് മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നത്.12 ഏക്കര്‍ വസ്തുവാണ് ആദ്യം ഉണ്ടായിരുന്നത്.അവിടെ ഫാക്ടറി സ്ഥാപിക്കുന്നതിന് പോബ്സ് കമ്പനിക്ക് അനുമതി കൊടുത്തു.ആദ്യ കാലത്ത് ധാരാളം സമരങ്ങള്‍ ഉണ്ടായി.അവയെല്ലാം പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തി.നാട്ടുകരുടെമേല് കള്ളക്കേസുകള്‍ എടുത്തു ജയിലില്‍ അടച്ചു.അന്നെന്നും ഇന്ന് കാണുന്ന തരത്തിലുള്ള ജനകീയ പ്രതിഷേധം ഉണ്ടായില്ല എന്നതാണ് സത്യം.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തുറന്ന സ്ഥലത്താണ് നിക്ഷേപിച്ചത്.മാലിന്യത്തില്‍ നിന്ന് ഒലിച്ച് ഇറങ്ങുന്ന കറുത്ത ജലം,നാറ്റം,സ്വന്തം വീട്ടിലിരുന്നു ഒരു നേരത്തെ ആഹാരം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ,വിവാഹം പോലുള്ള ചടങ്ങുകളില്‍ പോലും ഒന്നും കഴിക്കാന്‍ പറ്റാത്ത ഇങ്ങനെ ആയപ്പോള്‍ ചുറ്റുമുള്ളവര്‍ കിട്ടിയ വിലക്ക് വസ്തു വിറ്റു പോകാന്‍ തുടങ്ങി.ആ വസ്തു എല്ലാം തിരുവനന്തപുരം കോര്പറേഷന് ചുള് വിലക്ക് സ്വന്തമാക്കി.അങ്ങനെ 12 ഏക്കറില്‍ നിന്ന് 50 ഏക്കര്‍ ആയി വസ്തു വളര്‍ന്നു.ഇതിനിടയില്‍ അവിടെ വലിയൊരു ഷെഡ് പണിതു.ബാക്കി സ്ഥലത്ത് കഴിഞ്ഞ 12 വര്‍ഷമായി 250 tonne മാലിന്യം വച്ച് 250 X 365 X 12 = 109500 Tonne പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം വിളപ്പില്‍ മണ്ണില്‍ നിക്ഷേപിച്ചു കഴിഞ്ഞു.അങ്ങനെ അവര്‍ ഞങ്ങളുടെ മണ്ണും വായുവും ജലവും മലിനമാക്കി.ഞങ്ങളെ തീരാ രോഗങ്ങളിലേക്ക് വലിച്ചിട്ടു.രാത്രി 9 മണിക്ക് ശേഷം 50 ല്‍ അധികം മാലിന്യ വണ്ടികള്‍ ചീറിപായുന്ന
റോഡ്.രാത്രി പോലും സമാധാനമായി കിടന്നുറങ്ങാന്‍ സാധിക്കാത്ത സ്ഥിതി.പരാതികള്‍ കൊടുത്തു തളര്‍ന്നു.വിളപ്പില്‍ശാലക്കാരെ പുച്ഛത്തോടെ കാണുന്നവര്‍.സ്കൂളില്‍ കുട്ടികളെ കളിയാക്കുന്ന മറ്റു കുട്ടികള്‍.മറ്റു സ്ഥലങ്ങളില്‍ പോകുമ്പോള്‍ വിളപ്പില്‍ശാല എന്ന് പറയാന്‍ മടിക്കുന്നവര്‍.ഭരണാധികാരികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഒരു പരിഹാരവും ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയ ഒരു ജനതയുടെ ഉയര്തെഴുന്നെല്പാണ് വിളപ്പില്‍ശാല സമരം.ഇവിടെ ഇപ്പോള്‍ രാഷ്ട്രീയ ജാതി മത ചിന്തകള്‍ ഒന്നും ഇല്ല.എല്ലാ മനസ്സിലും ഒരേ ചിന്ത മാത്രം.ഫാക്ടറി എന്നെന്നേക്കുമായി അടച്ചുപൂട്ടുക.
ജനകീയ സമരം തുടങ്ങിയപ്പോള്‍ തന്നെ അതിനെ അടിച്ചമര്‍ത്താനും ഫാക്ടറി നിലനിര്‍ത്താനാണു സര്‍ക്കാരും കോര്‍പറേഷനും ശ്രമിച്ചത്.കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്കായി.പക്ഷെ ഒരു ജനത പിറന്ന മണ്ണില്‍ ജീവിക്കാനായി നടത്തിയ സമരത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിന്റെ ഇരുമ്പ് കൂടത്തിനായില്ല എന്ന് വിളപ്പില്‍ ജനത തെളിയിച്ചു. 13-ആം തീയതി ശനിയാഴ്ച്ച അതിരവിലെ 2.30 നു പ്ലാന്റിലേക്കുള്ള യന്ത്രങ്ങള്‍ പോലീസ് ഒളിച്ചു കടത്തിയതോടെ ആണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ആരംഭിച്ചത്.രോഷാകുലരായ ജനങ്ങള്‍ അനിച്ചിതകാല ഹര്‍ത്താല്‍ ആരംഭിച്ചു.പ്രസിഡന്റ് മരണം വരെ നിരാഹാരം തുടങ്ങി.തിങ്കള്‍ രാവിലെ മുതല്‍ തന്നെ പഞ്ചായത്തിലേക്കുള്ള എല്ലാ വഴികളും ജനം അടച്ചു.മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസിനും മാത്രമാണ് പ്രവേശനം അനുവദിച്ചത്.വ്യാപാര സ്ഥാപനങ്ങളും സ്കൂളും കോളേജും ബാങ്കും വരെ പ്രവര്‍ത്തിച്ചില്ല.ഇതില്‍ തീരുമാനം ഉണ്ടാകും വരെ സമരം തുടരുമായിരുന്നു.അപ്പോഴേക്കും സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.അങ്ങനെ ഞങ്ങള്‍ക്ക് ഉറപ്പു കിട്ടി.ഇനി ഒരിക്കലും ഈ നാറിയ ഫാക്ടറി തുറക്കില്ല എന്ന്.എന്നാലും സമരം തീര്‍ന്നിട്ടില്ല.എന്നാണോ ഈ ഫാക്ടറി പൂട്ടി എന്നാ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങും അന്ന് വരെയും സമരം തുടരും.
ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ എല്ലാം മുട്ട് മടക്കും എന്ന് ഞങ്ങള്‍ തെളിയിച്ചു.പാലക്കാട് പ്ലാച്ചിമട സമരം കഴിഞ്ഞാല്‍ വിജയിച്ച മറ്റൊരു ജനകീയ സമരമാണ് വിളപ്പില്ശാലയുടെത്.
പ്രദീപ് കുമാര്‍
വിളപ്പില്‍ശാല
അപ്പുവേട്ടൻ, പ്രദീപ് കുമാർ ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
ReplyDeleteഅപ്പുവേട്ടാ നന്ദി കൂടുതൽ ആളുകൾ ഈ പോസ്റ്റ് കാണാൻ സഹായിച്ചതിന്.
പ്രദീപ് കുമാർ വിളപ്പിൽ ശാലയിലെ ഈ സമരം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ശുദ്ധവായുവിനും ശുദ്ധജലത്തിനും ഉള്ള നിങ്ങളുടെ അവകാശം നിങ്ങൾക്ക് ലഭിക്കട്ടെ എന്നു തന്നെ ആശിക്കുന്നു.
ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, ഈ മാലിന്യങ്ങൾ വിളപ്പിൽശലയിൽ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും സംസ്കരിക്കേണ്ടതുണ്ട്, എവിടെ ? എങ്ങനെ ?
ReplyDelete.
ഇതിനായി എത്രയും പെട്ടെന്ന് ആധുനിക സംവിധാനങ്ങൾ ഉണ്ടാകട്ടേയെന്ന് ആഗ്രഹിക്കുന്നു, ഈയൊരു കാര്യത്തിലെങ്കിലും രാഷ്ട്രീയ വൈരം മറന്ന് എല്ലക്വരും യോജിച്ച് പ്രവർത്തിക്കുമെന്ന് കരുതാം. (വ്യാമോഹമാണെന്നറിയാം)
മോഹനം ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. തിരുവനന്തപുരത്തിലെ മാത്രമല്ല ഓരോ പ്രദേശത്തിന്റേയും മാലിന്യങ്ങൾ അതാതു പ്രദേശത്തു തന്നെ വികേന്ദ്രീകൃതമായി സംസ്കരിക്കപ്പെടണം എന്നു തന്നെ ആണ് എന്റെ അഭിപ്രായം. അത്തരം ഒരു മാതൃക ബ്ലോഗർ നിരക്ഷരൻ ഇവിടെ വിവരിക്കുന്നു. കൊടുങ്ങല്ലൂർ നഗരസഭയുടെ മാലിന്യങ്ങൾ അവിടെത്തന്നെ സംസ്കരിക്കപ്പെടുന്ന് രീതി തികച്ചും അഭിനന്ദനാർഹം തന്നെ.
ReplyDeleteവിളപ്പിൽശാല വിഷയത്തിൽ എത്രമാത്രം ഉദാസീനമാണ് സർക്കാർ എന്നതിന് ഇന്നും നാം സാക്ഷികളാകുന്നു. കഴിഞ്ഞ ആഴ്ച മദ്ധ്യസ്ഥശ്രമങ്ങൾക്കായി അയച്ച സുഗതകുമാരി ടീച്ചർ, ഗാന്ധിയൻ ഗോപിനാഥൻ നായർ എന്നിവരിലൂടേയും പിന്നീട് അഞ്ചാം മന്ത്രി മഞ്ഞളാംകുഴി അലി സമരസമിതി നേതാക്കളോടും നടത്തിയ ചർച്ചയിൽ സർക്കാർ ഉറപ്പ് നൽകിയ കാര്യം വെള്ളിയാഴ്ച ഇതു സംബന്ധിക്കുന്ന സത്യവാങ്ങ്മൂലം ഹൈക്കോടതിയിൽ സമർപ്പിക്കും എന്നും, വിളപ്പിൽശാലയിലെ മാലിന്യസംസ്കരണകേന്ദ്രം തുടർന്നും പ്രവർത്തിപ്പിക്കാൻ സാധിക്കില്ല എന്ന് ഹൈക്കോടതിയെ അറിയിക്കും എന്നാണ്. ആ വെള്ളിയാഴ്ച ഒന്നും സംഭവിക്കാതെ കടന്നു പോയി. അഡ്വക്കെറ്റ് ജനറലിന് സത്യവാങ്ങ്മൂലം തയ്യാറാക്കാൻ സമയം കിട്ടിയില്ല എന്നാണ് സർക്കാർ വിശദീകരണം. ഹൈക്കോടതിയിൽ ഇനി ഈ സത്യവാങ്ങ്മൂലം സമർപ്പിക്കണമെങ്കിൽ പത്തുദിവസം കഴിയണം. പൂജ പെരുന്നാൾ അവധികഴിഞ്ഞാലെ ഇനി സത്യവാങ്ങ്മൂലം സമർപ്പിക്കാൻ സാധിക്കൂ. ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന സർക്കാരിനെ ഇനിയും ജനങ്ങൾ വിശ്വസിക്കണോ? ഇതോ ഉമ്മൻ ചാണ്ടിയുടെ അതിവേഗം?
ReplyDeleteഎഴുതാന്‍ കാണിച്ച ആവേശത്തിന് ഒരായിരം അഭിവാദ്യങ്ങള്‍ :)
ReplyDeleteGood job . Keep writing :)
ReplyDelete