31 March 2011

ക്വീൻ മേരി 2 കൊച്ചിയിൽ | Queen Mary 2 @ Kochi

ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പലുകളിൽ ഒന്നായ ക്വീൻ മേരി 2 വീണ്ടും കൊച്ചിയിൽ എത്തിയിരിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ യാത്രാക്കപ്പലാണ് ക്വീൻ മേരി 2. 2009-ൽ ഇറങ്ങിയ ഒയാസിസ് ഓഫ് സീസ് എന്ന കപ്പലാണ് ഒന്നാം സ്ഥാനത്ത്. 2006-ൽ ഇറങ്ങിയ ഫ്രീഡം ഓഫ് സീസ് രണ്ടാം സ്ഥാനത്തും. 2004-ൽ ആണ് ക്വീൻ മേരി 2 ഇറങ്ങിയത്.
 2004 ജനുവരി 12ന് ആയിരുന്നു ക്വീൻ മേരി 2 ന്റെ കന്നിയാത്ര. ബ്രിട്ടണിലെ സതാംപ്റ്റൺ തുറമുഖത്തുനിന്നും അമേരിക്കയിലെ ഫ്ലോറിഡയിലേയ്ക്കായിരുന്നു കന്നിയാത്ര. 1132അടി നീളവും 131 അടി വീതിയുമുള്ള ഈ കപ്പലിൽ 17 നിലകൾ ഉണ്ട്. ഇതിൽ 13 നിലകൾ യാത്രക്കാർക്കുള്ളതാണ്. പരമാവധി 3056 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിവുള്ളതാണ് ഈ കപ്പൽ.
ഇപ്പോൾ തായ്‌ലന്റിൽ നിന്നും ദുബായിയിലേയ്ക്കുള്ള യാത്രയിലാണ് കപ്പൽ കൊച്ചിയിൽ എത്തിയത്. എഞ്ചിനീയറിങ് വൈദദഗ്ദ്ധ്യത്തിന്റെ ഒരു ഉത്തമ ഉദാഹരണം ആണ് ഈ കപ്പൽ. കപ്പലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയുടെ ഈ പേജ് സന്ദർശിക്കുക.

ഇന്ന് രാത്രി ഈ കപ്പൽ അതിന്റെ ദുബായിയിലേയ്ക്കുള്ള യാത്ര തുടരും.

വിവരങ്ങൾക്ക് കടപ്പാട് വിക്കിപീഡിയ, മദ്ധ്യമവാർത്തകൾ.

4 comments:

  1. ഇതുവരെ കപ്പലിൽ കയറിയിട്ടേയില്ല. അകലെ നിന്നല്ലാതെ കണ്ടിട്ടുമില്ല.

    ReplyDelete
  2. ചേച്ചി ഈ വഴിവന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ഞാനും ഇതുവരെ യാത്രാക്കപ്പലിൽ യാത്രചെയ്യാനായി കയറിയിട്ടില്ല. പിന്നല്ലെ ഇങ്ങനത്തെ ആഢംബരക്കപ്പലിൽ. ജോലിയുടെ ഭാഗമായി ചില ഡ്രെഡ്‌ജുകളിലും ഇന്ത്യൻ നേവിയുടെ ചില കപ്പലുകളിലും, കയറാൻ അവസരം കിട്ടിയിട്ടുണ്ട്. പിന്നെ വർഷങ്ങളായി കൊച്ചിക്കായലിലൂടെയുള്ള ബോട്ടുയാത്രകളിൽ ഇങ്ങനെ പല കപ്പലുകളും അകലെ നിന്നുകാണാനും സാധിക്കുന്നു. ക്വീൻ മേരി മുൻപ് വന്നപ്പോഴൊന്നും കാണാൻ സാധിച്ചില്ല. അതുകൊണ്ട് ഇത്തവണത്തെ അവസരം നഷ്ടപ്പെടുത്താതെ ഉപയോഗിച്ചു.

    ReplyDelete
  3. @ജയരാജ് മുരുക്കും‌പുഴ നന്ദി.

    ReplyDelete