എന്റെ ചുറ്റുമുള്ള സമൂഹത്തിൽ നടക്കുന്ന വിവിധ സംഭവവികാസങ്ങളിൽ എനിക്കുള്ള അഭിപ്രായങ്ങൾ വിശദീകരിക്കാനും, നിങ്ങളൂടെ വിമർശനങ്ങളും അഭിപ്രായങ്ങളും അറിയാനും ഉള്ള ഒരു ശ്രമം.
ശ്രീ എം എ യൂസഫ് അലിയ്ക്ക് അഭിനന്ദനങ്ങൾ | Congratulations to Mr. M A Usaf Ali
ആറു വർഷക്കാലം രണ്ടു സർക്കാരുകളും അതിന്റെ ഉദ്യോഗസ്ഥപ്രമാണികളും കിണഞ്ഞു ശ്രമിച്ചിട്ടും സാധ്യമാക്കാൻ കഴിയാതെപോയ സ്മാർട്ട് സിറ്റി കരാർ ഏതാനും മാസങ്ങൾ കൊണ്ട് യാഥാർത്ഥ്യമാക്കിയ വ്യവസായപ്രമുഖൻ ശ്രീ എം എ യൂസഫ് അലിയ്ക്ക് അഭിവാദ്യങ്ങൾ.
yoosafali വിചാരിച്ചത് കൊണ്ട് മാത്രം സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്യമായി എന്ന് കരുതുന്നവര്‍ മൂഡസ്വര്‍ഗത്തിലാണ്. അല്ലെങ്കില്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഫ്രീ ഹോള്‍ഡ് കൊടുത്താല്‍ എന്നേ വന്നേനെ!ഹല്ലാ പിന്നെ
ഹാഷിം, മുക്കുവൻ, എഴുത്തുകാരി ചേച്ചി, പാവം-ഞാൻ എല്ലാവർക്കും ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
ഹാഷിം സ്മാർട്ട് സിറ്റി കരാർ നടപ്പിലായതിനുപിന്നിൽ ശ്രീ യൂസഫലിയുടെ ശ്രമം പ്രശംസാർഹം തന്നെ എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം കേരളത്തിലെ പല സാമ്പത്തിക വിശാരദന്മാരും, മുതിർന്ന ഐ എ എസ്സ് ആപ്പീസർമാരും ഇതിന്റെ പേരിൽ പലതവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. എന്നിട്ടും സ്വതന്ത്രാവകാശം എന്നതിൽ ഉപരിയായി വില്പനാവകാശം എന്ന ടീകോമിന്റെ വാദത്തെ മറികടക്കാനോ, ഭൂമി വില്പനനടത്താതെ തന്നെ ഈ പദ്ധതി ലാഭകരമാക്കാമെന്ന വിശ്വാസം ടീകോമിനുണ്ടാക്കാനോ കഴിഞ്ഞില്ല. ശ്രീമാൻ യൂസഫലിയ്ക്കും അദ്ദേഹത്തിന്റെ സമ്പത്തികകാര്യ വിദഗ്ദ്ധർക്കും ഇക്കാര്യം ടീകോമിനേയും അതിന്റെ മുകളിലുള്ള ഭരണസംവിധാനങ്ങളേയും ബോധ്യപ്പെടുത്താൻ സാധിച്ചു എന്നത് നേട്ടം തന്നെയാണ്. അതിന് അദ്ദേഹത്തിന്റെ ഗൾഫ്‌നാടുകളിലെ പ്രവർത്തന പരിചയവും വ്യക്തിബന്ധങ്ങളും സഹായിച്ചിട്ടുണ്ടാകാം. മുൻപും ഫ്രീഹോൾഡ് മാത്രമല്ല ടീകോം ആവശ്യപ്പെട്ടിരുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഭൂമി വിൽക്കുന്നതിനുള്ള അവകാശം തന്നെയാണ് അവർ ചോദിച്ചത്.
മുക്കുവൻ തീർച്ചയായും; യൂസഫലി ഒരു വ്യവസായിയാണ്. അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടങ്ങളും ഇതിൽ നിന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഇതിന് മുൻകൈ എടുത്തത് എന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക വിദഗ്ദ്ധർക്ക് സ്മാർട്ട് സിറ്റിയെ സംബന്ധിക്കുന്ന ഒരു പ്രോജൿറ്റ് (സ്ഥലം വിൽക്കാതെ തന്നെ സ്മാർട്ട് സിറ്റി ലാഭത്തിലാക്കാൻ സാധിക്കും എന്ന പ്രോജൿറ്റ്) ഉണ്ടാക്കാനും അത് ടീകോം അധികാരികളെ ബോധ്യപ്പെടുത്താനും സാധിച്ചു എന്നതാണ് തന്റെ വിജയം എന്ന് ശ്രീമാൻ യൂസഫലി തന്നെ ഏഷ്യാനെറ്റിലെ ന്യൂസ്‌അവറിൽ പറയുകയുണ്ടായി. അതിൽ തന്നെ ഒരു ഉദ്യോഗസ്ഥന്റെ പേര് അദ്ദേഹം പ്രത്യേകം പരാമർശിക്കുകയും ചെയ്തു. ഇത് ചെയ്യാനുള്ള കഴിവ് നമ്മുടെ ഭരണകൂടത്തിനും ഇതിന്റെ പേരിൽ നിരവധി ഗൾഫ് യാത്രകൾ നടത്തിയ ഉദ്യോഗസ്ഥർക്കും ഉണ്ടായില്ല എന്നത് ലജ്ജാവഹം തന്നെ.
ചേച്ചി കരക്കടുപ്പിച്ചു എന്ന് സമാധാനിക്കാൻ വരട്ടെ. ഇതു കേരളമല്ലെ. രഷ്ട്രീയ കാലാവസ്ഥ മാറുന്നതനുസരിച്ച് പല കാര്യങ്ങളും മാറും. എല്ലാം കാത്തിരുന്നു കാണാം.
yoosafali വിചാരിച്ചത് കൊണ്ട് മാത്രം സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്യമായി എന്ന് കരുതുന്നവര്‍ മൂഡസ്വര്‍ഗത്തിലാണ്. അല്ലെങ്കില്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഫ്രീ ഹോള്‍ഡ് കൊടുത്താല്‍ എന്നേ വന്നേനെ!ഹല്ലാ പിന്നെ
ReplyDeleteമാഷെ.. ഇയാളതിനു പുറപ്പെട്ടത് നാട്ടുകാരെ നന്നാക്കാനാ? ലുലുമാര്‍ക്കറ്റില്‍ ആളെകിട്ടണേല്‍ വല്ലതും വരണം... എന്തായാലും അയാള്‍ക്കിത് പറഞ്ഞ് മനസ്സില്ലാക്കാന്‍ പറ്റിയെന്ന് പറഞ്ഞാല്‍ നമ്മുടെ കിഴങ്ങന്‍ ഭരണകൂടത്തിനു കഴിഞ്ഞ 5 വര്‍ഷം പറ്റാത്തത്, അഭിനന്ദനീയം തന്നെ!
ReplyDeleteഎങ്ങിനെയായാലും ഒരു കരക്കടുപ്പിച്ചൂല്ലോ അല്ലേ.
ReplyDeleteമുക്കുവന്‍ ജി .കൊടും ചതി ഞാന്‍ എഴുതാന്‍ വന്ന പൊയിന്റ് അങനെ തന്നെ എഴുതിയിരിക്കുന്നു...
ReplyDeleteഹാഷിം, മുക്കുവൻ, എഴുത്തുകാരി ചേച്ചി, പാവം-ഞാൻ എല്ലാവർക്കും ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
ReplyDeleteഹാഷിം സ്മാർട്ട് സിറ്റി കരാർ നടപ്പിലായതിനുപിന്നിൽ ശ്രീ യൂസഫലിയുടെ ശ്രമം പ്രശംസാർഹം തന്നെ എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം കേരളത്തിലെ പല സാമ്പത്തിക വിശാരദന്മാരും, മുതിർന്ന ഐ എ എസ്സ് ആപ്പീസർമാരും ഇതിന്റെ പേരിൽ പലതവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. എന്നിട്ടും സ്വതന്ത്രാവകാശം എന്നതിൽ ഉപരിയായി വില്പനാവകാശം എന്ന ടീകോമിന്റെ വാദത്തെ മറികടക്കാനോ, ഭൂമി വില്പനനടത്താതെ തന്നെ ഈ പദ്ധതി ലാഭകരമാക്കാമെന്ന വിശ്വാസം ടീകോമിനുണ്ടാക്കാനോ കഴിഞ്ഞില്ല. ശ്രീമാൻ യൂസഫലിയ്ക്കും അദ്ദേഹത്തിന്റെ സമ്പത്തികകാര്യ വിദഗ്ദ്ധർക്കും ഇക്കാര്യം ടീകോമിനേയും അതിന്റെ മുകളിലുള്ള ഭരണസംവിധാനങ്ങളേയും ബോധ്യപ്പെടുത്താൻ സാധിച്ചു എന്നത് നേട്ടം തന്നെയാണ്. അതിന് അദ്ദേഹത്തിന്റെ ഗൾഫ്‌നാടുകളിലെ പ്രവർത്തന പരിചയവും വ്യക്തിബന്ധങ്ങളും സഹായിച്ചിട്ടുണ്ടാകാം. മുൻപും ഫ്രീഹോൾഡ് മാത്രമല്ല ടീകോം ആവശ്യപ്പെട്ടിരുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഭൂമി വിൽക്കുന്നതിനുള്ള അവകാശം തന്നെയാണ് അവർ ചോദിച്ചത്.
മുക്കുവൻ തീർച്ചയായും; യൂസഫലി ഒരു വ്യവസായിയാണ്. അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടങ്ങളും ഇതിൽ നിന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഇതിന് മുൻകൈ എടുത്തത് എന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ സാമ്പത്തിക വിദഗ്ദ്ധർക്ക് സ്മാർട്ട് സിറ്റിയെ സംബന്ധിക്കുന്ന ഒരു പ്രോജൿറ്റ് (സ്ഥലം വിൽക്കാതെ തന്നെ സ്മാർട്ട് സിറ്റി ലാഭത്തിലാക്കാൻ സാധിക്കും എന്ന പ്രോജൿറ്റ്) ഉണ്ടാക്കാനും അത് ടീകോം അധികാരികളെ ബോധ്യപ്പെടുത്താനും സാധിച്ചു എന്നതാണ് തന്റെ വിജയം എന്ന് ശ്രീമാൻ യൂസഫലി തന്നെ ഏഷ്യാനെറ്റിലെ ന്യൂസ്‌അവറിൽ പറയുകയുണ്ടായി. അതിൽ തന്നെ ഒരു ഉദ്യോഗസ്ഥന്റെ പേര് അദ്ദേഹം പ്രത്യേകം പരാമർശിക്കുകയും ചെയ്തു. ഇത് ചെയ്യാനുള്ള കഴിവ് നമ്മുടെ ഭരണകൂടത്തിനും ഇതിന്റെ പേരിൽ നിരവധി ഗൾഫ് യാത്രകൾ നടത്തിയ ഉദ്യോഗസ്ഥർക്കും ഉണ്ടായില്ല എന്നത് ലജ്ജാവഹം തന്നെ.
ചേച്ചി കരക്കടുപ്പിച്ചു എന്ന് സമാധാനിക്കാൻ വരട്ടെ. ഇതു കേരളമല്ലെ. രഷ്ട്രീയ കാലാവസ്ഥ മാറുന്നതനുസരിച്ച് പല കാര്യങ്ങളും മാറും. എല്ലാം കാത്തിരുന്നു കാണാം.
പാവം-ഞാൻ മുകളിൽ എഴുതിയ കാര്യങ്ങൾ വായിക്കുമല്ലൊ.
:))
ReplyDeleteഈ ചിരി അഭിപ്രായങ്ങള്‍ക്ക്..