15 February 2010

പുഷ്പ പ്രദര്‍ശനം

എറണാകുളം ജില്ലാ അഗ്രി - ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി എല്ലാ വര്‍ഷവും പുഷ്പ, സസ്യ, ഫല പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്. ഇത്തവണത്തെ പ്രദര്‍ശനം എറണാകുളത്തപ്പന്‍ മൈതാനിയില്‍ ഫെബ്രുവരി 10 മുതല്‍ 16ആം തീയതി വരെയാണ്. ഈ വര്‍ഷത്തെ മേളയില്‍ നിന്നും ചില ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ മേളയില്‍ ഉള്ള പൂക്കളുടെയും മറ്റ് അലങ്കാരങ്ങളുടേയും ഒരുശതമാനം പോലും ആകുന്നില്ല.






4 comments:

  1. മണീ,

    നാടിലുള്ളപ്പോള്‍ ഒരിക്കല്‍ പോലും മുടങ്ങാതെ കണ്ടിരുന്ന ഒന്നാണ്‌. ഇപ്പോള്‍ ഇവിടെ താങ്കളൂടെ ചിത്രത്തിലൂടെ കൂടുതല്‍ കാണാന്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ ചിത്ര്ങ്ങള്‍ പോസ്റ്റുമല്ലോ..!

    ReplyDelete
  2. നല്ല പൂക്കള്‍. തൃശ്ശൂരുമുണ്ടായിരുന്നു. അതിന്റെ കുറച്ചു പടങ്ങള്‍ ഞാനുമിട്ടിരുന്നു.

    ReplyDelete
  3. ഒരു ശതമാനം തന്നെ കിടിലന്‍! നല്ല ശ്രമം!

    ReplyDelete
  4. റ്റോംസ് കോനുമഠം, എഴുത്തുകാരിചേച്ചി, വാഴക്കോടന്‍ ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

    റ്റോംസ്: കൂടുതല്‍ ചിത്രങ്ങള്‍ ഇല്ല എന്ന് നിരാശപ്പെടുത്തുന്നതില്‍ വിഷമമുണ്ട്. കാരണം ആകെ ഇരുപതു മിനിറ്റ് മാത്രമാണ് അവിടെ ചിലവൊഴിച്ചത്. കേവലം രണ്ടു നിര സ്റ്റാളുകള്‍ കണ്ടു. സമയക്കുറവായിരുന്നു പ്രധാനകാരണം. ഓര്‍ക്കിഡുകള്‍, വെജിറ്റബിള്‍ കാര്‍വിങ്, ഫലപ്രദര്‍ശനം, അങ്ങനെ നിരവധി സ്റ്റാളുകള്‍ ബാക്കി. കഴിഞ്ഞവര്‍ഷത്തെ പ്രദര്‍ശനത്തിന്റെ ചിത്രങ്ങളും ഈ ബ്ലൊഗില്‍ ഉണ്ട്. അതും നോക്കും എന്ന് പ്രതീക്ഷിക്കുന്നു.

    ചേച്ചി തീര്‍ച്ചയായും ആ വഴി വരുന്നുണ്ട് ചിത്രങ്ങള്‍ കാണാന്‍.

    വാഴക്കോടന്‍ സത്യമാണ് പറഞ്ഞത്. ഓരോ വിഭാഗത്തില്‍ പെടുന്ന പൂക്കള്‍ മാത്രമുള്ള സ്റ്റാളുകളും ഉണ്ടായിരുന്നു.ആ‍മ്പല്‍, താമര, ഓര്‍ക്കിഡ്, ആന്തൂറിയം ഇങ്ങനെ. ശരിക്കും മനോഹരമായ ഒരു അനുഭവമാണ് സുഹൃത്തേ അത്. പക്ഷേ സമയക്കുറവുമൂലം രണ്ടു നിര സ്റ്റാളുകളില്‍ മാത്രമാണ് കയറിയത്.

    ReplyDelete