22 February 2009

കൊച്ചിൻ ഫ്ലവർ ഷോ 2009 | Cochin Flower Show 2009

Ernakulam District Agri - Horticultural Society എല്ലാ വർഷവും കൊച്ചിയിൽ പുഷ്പ സസ്യ ഫല പ്രദർശനം സംഘടിപ്പിക്കറുണ്ട്. ഈ വർഷത്തെ കൊച്ചിൻ ഫ്ലവർ ഷോ ഇപ്പോൾ എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുകയാണ്. 2009 ഫെബ്രുവരി 20 മുതൽ 25 വരെയാണ് ഈ വർഷത്തെ പ്രദർശനം. ഇന്നു ഈ പ്രദർശനം കാണാൻ പോയപ്പോൾ എടുത്ത ചില ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു. പുഷ്പങ്ങൾ നേരിൽക്കാണുമ്പോൾ ഉള്ള ഒരു സന്തോഷം ഒരിക്കലും ഈ ചിത്രങ്ങൾക്ക് നൽകാൻ സാധിക്കില്ല. ഞാൻ അവിടെ എത്തിയത് രാത്രി ഏഴുമണിയ്ക്കു ശേഷം ആയതിനാലും ചിത്രങ്ങൾ എടുക്കുന്നതിൽ എനിക്കുള്ള പരിചയക്കുറവും പൂക്കളുടെ ഭംഗിയെ കര്യമായിത്തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇത് എല്ലാവരും ക്ഷമിക്കം എന്നു കരുതുന്നു.

ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്കു നീട്ടിയില്ലാ...........








ഇതൊരു ബോൺ‌സായ് ആൽമരം. ഇദ്ദേഹത്തിന് അൻപതു വർഷം പ്രായം വരും.

ഇതു ദക്ഷിണ നേവൽ കമാന്റ് വക.

ഇതാ മറ്റൊരു ഇത്തിരിക്കുഞ്ഞൻ. ഇവൻ ചാമ്പയുടെ ബോൺ‌സായ് വെർഷൻ.

ബോൺ‌സായ് കുടുംബത്തിലെ മറ്റൊരു വ്യക്തി. മാവ്

കേരളത്തിന്റെ കാർഷിക സമൃദ്ധി (??) വിളിച്ചൊതുന്ന സ്റ്റാളുകളിൽ ഒന്ന്. ഇതു കണ്ടപ്പോൾ വിഷു അടുത്തു എന്നതോന്നലാണ് ഉണ്ടാ‍യത്.

ഇനി പൂക്കൾ കൊണ്ടുള്ള ചില അലങ്കാരങ്ങൾ കാണാം.


ഇതു വാഴപ്പോളയും മറ്റു പച്ചക്കറികളും കൊണ്ടുണ്ടാക്കിയ വ്യാളി (ഡ്രാഗൺ).
ഇത്രയും പാടുപെട്ട് ഇതുണ്ടാക്കിയ കലാകാർന്മാരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.

പണ്ടു സമൃദ്ധിയുടെ പ്രതീകമായി വീടിന്റെ ഉമ്മറത്ത് ഇത് തൂക്കുമായിരുന്നു. ഇപ്പോൾ ....
തറവാട്ടിലെ പഴയ അടുക്കളയാണ് ഇതു കണ്ടപ്പോൾ ഓർമ്മവന്നത്. വെണ്ടയും, പീച്ചിങ്ങയും എല്ലാം ഇതു പോലെ ഉണക്കി വിത്തിനായി സൂക്ഷിക്കുമായിരുന്നു. അതും ചിമ്മിണിയിലെ പുകയിൽ.

ഇനി ഓർക്കിഡുകളുടെ ലോകമാണ്




മനോഹരമായ ധാരളം പുഷ്പങ്ങളും, വൈവിധ്യങ്ങളായ പലതരം സസ്യങ്ങളും ഇത്തവണത്തെ പ്രദർശനത്തിൽ ഉണ്ട്. ഇതോടൊപ്പം വിവിധതരം സസ്യങ്ങൾ, ഓർക്കിഡ്, ആന്തൂറിയം എന്നിവയൂടെ വില്‍പ്പനസ്റ്റാളുകളും പ്രദർശന നഗരിയിൽ ഉണ്ട്. ഒരാൾക്ക് പ്രവേശന പാസ്സ് 25 രൂപയും ക്യാമറയ്ക്ക് 25 രൂപയുടെ സ്‌പെഷ്യൽ പാസ്സും എടുക്കണം.

15 comments:

  1. എല്ലാം ഒരുമിച്ച കണ്ടപ്പോ സന്തോഷം

    ReplyDelete
  2. ആഹാ... മനോഹരം...

    25 ഉർപ്പ്യ പോയാലെന്താ... കിടിലൻ പടങ്ങൾ കിട്ടിയില്ലേ ബൂലോകത്തിന്..

    നന്ദി മാഷേ..

    ReplyDelete
  3. ഈ ഫവര്‍ ഷോവിലൂടെ എത്ര കറങ്ങിനടന്നാലും മതിയാവാറില്ല.അതു വീട്ടിലെത്തിച്ചതിന് നന്ദി....

    ReplyDelete
  4. എല്ലാ പടങ്ങളും കാണുംപ്പോൾ വലരെ സന്തോഷം തോന്നുന്നു.ആ ബോൺസായ് ചാമ്പയും മാവും എത്ര നാളത്തെ കഷ്ടപാടിന്റെ ഫലമാ ല്ലേ.ചാമ്പക്കായും മാങ്ങയും ഉണ്ടായി കിടക്കുന്നത് കാണാൻ നല്ല രസം.ഞങ്ങൾക്ക് വേണ്ടി ഇതൊക്കെ പോസ്റ്റ് ചെയ്ത മണിച്ചേട്ടനു അഭിനന്ദനസ്!( ഇനി 25 രൂപ മുടക്കേണ്ടല്ലോ !)

    ReplyDelete
  5. പൂക്കൾ എത്ര കണ്ടാലും മതി വരില്ല. ചിത്രങ്ങൾ നന്നായി. പിന്നെ ആ മാവ് ബോൺസായി ആണോ? ഒട്ടുമാവിന്റെ തൈ അല്ലേ?

    ReplyDelete
  6. നന്ദി ഈ ചിത്രങ്ങള്‍ക്ക്....

    ReplyDelete
  7. ദുബായ് മീറ്റിന്റെ ഫോട്ടോകളില്‍ നിന്ന് നേരിട്ട്
    ഈ വര്‍ണ്ണലോകത്തേക്ക് എത്തിയപ്പോള്‍!!!!
    ഒരു മനോഹരമായ കൊളാഷ് കണ്ട പ്രതീതി...

    ReplyDelete
  8. വളരെ വളരെ മനോഹരമായിരിക്കുന്നു മണീ :)

    ReplyDelete
  9. മനസ്സ് നിറഞ്ഞു .. ഇത്രയും ചിത്രങ്ങള്‍ ഒന്നിച്ചു കണ്ടപ്പോള്‍.. നന്ദി...

    ReplyDelete
  10. കൊച്ചിൻ ഫ്ലവർ ഷോ 2009 കാണാൻ എത്തിയ എല്ലാവർക്കും എന്റെ നന്ദി. ഈ പൂക്കൾ നേരിട്ടുകാണുമ്പോൽ ഉള്ള ഒരു സുഖം ഒരിക്കലും ചിത്രത്തിലൂടെ ആസ്വാദകരിൽ എത്തിക്കാൻ സാധിക്കും എന്ന് ഞാൻ കരുതുന്നില്ല.

    പ്രിയ ഉണ്ണിക്കൃഷ്ണൻ ചിത്രങ്ങൾ ഇഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം.

    സതീഷ്‌ചേട്ടാ ആ അഭിപ്രായത്തോടു പൂർണ്ണമായും യോജിക്കുന്നു. ശരിക്കും മനോഹരമായ ഒന്നു തന്നെയാണ് ഈ ഫ്ലവർഷോ.

    Prayan ഈ ആശംസയ്ക്കും പ്രോത്സാഹനത്തിനും നന്ദി.

    കാന്താരിക്കുട്ടി ആൽമരത്തിന്റെ പ്രായം അതിൽ എഴുതിവെച്ചിരുന്നു. 50 വയസ്സ്. ഇത്തരത്തിൽ ബോൺ‌സായ് ആയി ചെടികൾ പരിപാലിക്കുന്നവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പിന്നെ ഇതൊക്കെ നേരിട്ടുകാണണം എന്നതുതന്നെയാണ് എന്റെ അഭിപ്രായം.

    ഇത്രയും എല്ലാം പ്രോത്സാഹിപ്പിച്ചിട്ട് ഒടുക്കം എന്നെ പിടിച്ചു ചേട്ടനാക്കിയോ :(

    ബിന്ദു കെ പി മാവ് ബോൺ‌സായി മരങ്ങളുടെ കൂടെയാണ് കണ്ടത്. മാത്രമല്ല അതിൽ മാങ്ങകളൂം കാണമല്ലൊ. ചെറിയ ഒട്ടുമാവിൽ ഇങ്ങനെ മാങ്ങ ഉണ്ടാവുമോ. എനിക്കത്ര നിശ്ചയം പോരാ. ഞാൻ കരുതി അതും ബോൺ‌സായ് ആണെന്ന്.

    ശിവ സന്ദർശനത്തിനും പ്രോത്സാഹനത്തിനും നന്ദി.

    രൺജിത്ത് ചെമ്മാട് യു എ ഇ യിലെ ബ്ലൊഗർമാർ എല്ലാരും കൂടെ ബൂലോകരെ ആകെ കൊതിപ്പിച്ചിരിക്കുകയല്ലെ. അസൂയ വന്നിട്ടൊരു രക്ഷേം ഇല്ല. ഞാൻ ഇവിടെ കഴിഞ്ഞ ഒരു വർഷം ഇരുപതു തവണയെങ്കിലും ജോലിക്കര്യത്തിന് തൊടുപുഴപോയിട്ടുണ്ട്. അപ്പോഴെല്ലാം ഹരീഷ്‌ചേട്ടനെ കാണണം എന്നു കരുതും. ജോലികഴിയുമ്പോൾ വൈകും. നേരെ വീട്ടിലേക്കു തിരിക്കും. അങ്ങനെ ഇരിക്കുമ്പോഴാ അവിടെ 60 ബ്ലോഗർമാർ (അതും ബൂലോകത്തെ പ്രഗൽഭർ) ഒത്തുചേരുന്നതിന്റെ ചിത്രങ്ങൾ. അസൂയ വരാതിരിക്കുമോ?

    ഈ വഴിവന്നതിനും പ്രോത്സാഹനത്തിനും നന്ദി.:)

    സുകുമാരേട്ടാ ചിത്രങ്ങൾ ഇഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം. ഈ സന്ദർശനത്തിനും പ്രോത്സാഹനത്തിനും നന്ദി.

    പകൽ‌കിനാവന് മുകളിൽ രൺജിത്ത് ചെമ്മാടിനോടു പറഞ്ഞത് ഇവിടേയും ബാധകം.

    ചിത്രങ്ങൾ ഇഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം. സന്ദർശനത്തിനും പ്രോത്സാഹനത്തിനും നന്ദി.

    ReplyDelete
  11. വളരെ നന്നായി എന്നു പറഞ്ഞാല്‍ മതിയാവില്ല്
    അതി ഗംഭീരം ..അഭിനന്ദനം പങ്കു വച്ചതിനു നന്ദി

    ReplyDelete
  12. സഞ്ചാരി താങ്കളുടെ സന്ദർശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി.

    ReplyDelete
  13. മാണിക്യം ചേച്ചി ചിത്രങ്ങൾ ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം. പ്രോത്സഹനത്തിനു വളരെ നന്ദി.

    വെളിച്ചപ്പാട്: സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete