6 December 2008

മകരവിളക്ക് ചില വസ്തുതകൾ | Some facts about Makaravilakku

കഴിഞ്ഞ ദിവസം ഒരു സുഹൃത്തു അയച്ചുതന്ന മെയിൽ‌അറ്റാച്ച്‌മെന്റ് ആണ് ഈ ബ്ലോഗിനുള്ള കാരണം. മകരവിളക്കിനു പിന്നിലുള്ള കള്ളക്കളികളെക്കുറിച്ച് 2007 ഫെബ്രുവരി മാസം പുറത്തിറങ്ങിയ കലാകൗമുദി ആഴ്ചപ്പതിപ്പിൽ ശ്രീ ടി എൻ ഗോപകുമാർ എഴുതിയ “വ്യാജാഗ്നി” എന്ന ലേഖനം ആയിരുന്നു ആ അറ്റാച്ച്‌മെന്റ്. പലർക്കും ഇതൊരു പുതിയ അറിവല്ലെന്നു ഞാൻ കരുതുന്നു. ആ ലേഖനത്തിന്റെ ചിത്രം താഴെ ചേർക്കുന്നു.


ഞാനും എന്റെ കുട്ടിക്കാലത്ത് ഇതൊരു ദിവ്യ സംഭവം ആയിട്ടാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് എന്റെ ബന്ധുവും കേരളപോലീസിൽ ഒരു ഉദ്യോഗസ്ഥനും ആയിരുന്ന ആളിൽ നിന്നുമാണ് ഇതിന്റെ പിന്നിലെ കളികളെക്കുറിച്ച് ഞാൻ ആദ്യം അറിഞ്ഞത്. പിന്നെ ഇതു സംബന്ധിക്കുന്ന ഒട്ടനവധി ലേഖനങ്ങളും, വാർത്താ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും കാണാൻ ഇടയായി. തന്ത്രികുടുംബവും, പന്തളം രാജകൊട്ടാരവും ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ രാമൻ നായർ പോലും മകരവിളക്ക് മനുഷ്യ നിർമ്മിതമാണെന്നും ഇതിൽ പ്രത്യേക ദിവ്യത്വം ഒന്നുമില്ലെന്നും പറയുകയുണ്ടായി.

വർഷങ്ങൾക്കു മുൻപ് പൊന്നമ്പലമേടിനു സമീപത്തു പോകാനും ഒരു അവസരം ലഭിച്ചു. ജോലിയുടെ ഭാഗമായി കൊച്ചു പമ്പ ഡാമിലുള്ള ഒരു മോട്ടോർ നോക്കാനാണ് ഞാൻ അവിടെ പോയത്. കൊച്ചുപമ്പ ഡാമിനോടുള്ള ചേർന്നു കെ എസ് ഇ ബി ക്ക് ഒരു സബ് സ്‌റ്റേഷൻ ഉണ്ട്. ഇവിടെനിന്നും ആണ് ശബരിമലയിലേയ്ക്കും സന്നിധാനത്തേയ്ക്കും വേണ്ട വൈദ്യുതി എത്തിക്കുന്നത്. മാത്രമല്ല തീർത്ഥാടനകാലത്ത് പമ്പയിലെ ജലനിരപ്പു ക്രമീകരിക്കുന്നതിനും കൊച്ചുപമ്പ ഡാം ഉപയോഗിക്കുന്നു. അന്നത്തെ യാത്ര വൈദ്യുതി വകുപ്പിന്റെ വണ്ടിയിൽ കോട്ടയം - കുമളി റോഡ് (കെ കെ റോഡ്) വഴിയായിരുന്നു. വണ്ടിപ്പെരിയാറിൽ നിന്നും വലത്തോട്ടു തിരിഞ്ഞാൽ പെരിയാർ കടുവ സങ്കേതത്തിലൂടേയുള്ള റോഡിൽ കയറാം. വണ്ടിപ്പെരിയാറിൽ നിന്നും നാലുമണിക്കൂർ നേരം കാനന പാതയിലൂടെ സഞ്ചരിച്ചാണ് അന്ന് കൊച്ചുപമ്പ ഡാമിൽ എത്തിയത്. ഈ വഴിയിൽ തന്നെയാണ് ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഗവി എന്ന കോളനി. ഇവിടെവരെ മാത്രമാണ് മനുഷ്യവാസം ഉള്ളത്. പിന്നീട് കൊടും‌കാടാണ്. പലപ്പോഴും മുൻ‌കൂർ അനുവാദം വാങ്ങിയ വണ്ടികൾക്കുമാത്രമേ ഈ വഴിയിൽ പ്രവേശനം ലഭിക്കൂ എന്നാണ് അന്നു ഒപ്പമുണ്ടയിരുന്നു കെ എസ് ഇ ബി ഡ്രൈവർ പറഞ്ഞത്. കൊച്ചുപമ്പ ഡാം തികച്ചും ഒറ്റപ്പെട്ട ഒരു പ്രദേശമാണ്. കെ എസ് ഇ ബി യുടേയും വനം വകുപ്പിന്റേയും ഉദ്യോഗസ്ഥർ ഒഴികെ മറ്റാരും അവിടെ ഇല്ല. പിന്നീടുള്ളത് കുറച്ചു ആദിവാസികളാണ്. ഇവിടെയ്ക്ക് അന്നു മറ്റു വാർത്താ വിനിമയ ഉപാധികൾ ഒന്നും എത്തിയിരുന്നില്ല. കെ എസ് ഇ ബി യുടെ സബ്‌സ്‌റ്റേഷനിൽ ട്രാൻസ്‌മിഷൻ ലൈൻ വഴി അത്യാവശ്യഘട്ടങ്ങളിൽ മറ്റു സബ്‌സ്‌റ്റേഷനുമായി ബന്ധപ്പെടാം. കൊച്ചുപമ്പ ഡാം എത്തുന്നതിന് കുറെ മുൻപ് റോഡിന്റെ വലതു വശത്തായി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടച്ച ഒരു വഴി ഡ്രൈവർ കാണിച്ചു തന്നു. അതായിരുന്നു പൊന്നമ്പലമേട്ടിലേയ്ക്കുള്ള കാനന പാത. ആ താഴിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത് കൊച്ചുപമ്പ ഡാമിന്റെ ചുമതലയുള്ള എക്സിക്യുട്ടീവ് എഞ്ചിനീയറും, ഫോറസ്റ്റ് ഓഫീസറും ആണെന്നും അദ്ദേഹം പറഞ്ഞു. പൊന്നമ്പലമേട്ടിൽ ഒരു കോൺക്രീറ്റ് തറയുണ്ടെന്നും അവിടെയാണ് മകരവിളക്ക് കത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും അദ്ദേഹം പലരേയും അവിടെ കൊണ്ടുപോയിട്ടുണ്ട്. പിറ്റേ ദിവസം ജോലികഴിഞ്ഞ് സമയം ഉണ്ടെങ്കിൽ അവിടെ പോയിക്കാണമെന്നും ഞാൻ തീരുമാനിച്ചു. അദ്ദേഹവും അതു സമ്മതിച്ചു. എന്നാൽ പിറ്റേദിവസം വളരെ വൈകിയാണ് ജോലിതീർക്കാൻ സാധിച്ചത്. സാധാരണയായി സന്ധ്യക്കുശേഷം ആ വഴിയിലൂടെ വണ്ടി ഓടിക്കാൻ ആരു തയ്യാറവില്ല. കൂടാതെ ജോലികഴിഞ്ഞ് ഉടൻ തന്നെ എനിക്കു തിരിച്ച് വീട്ടിലേയ്ക്ക് പോരേണ്ടതായും വന്നു. പൊന്നമ്പലമേടു കാണാനുള്ള ഒരു അവസരം അങ്ങനെ നഷ്ടമായി.

കോടിക്കണക്കിനു മനുഷ്യരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഈ പരിപാടിയ്ക്കു സർക്കാർ കൂട്ടുനിൽക്കുന്നത് ശബരിമല ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം മാത്രം ലക്ഷ്യം വെച്ചാണ്. കൂടാതെ ഈ സത്യങ്ങൾ അറിഞ്ഞിരുന്നുകൊണ്ട് വിവിധ മാധ്യമങ്ങളും മകരവിളക്കിന്റെ തത്സമയ സം‌പ്രേക്ഷണം എന്ന കച്ചവടം നടത്തുന്നു. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നകാര്യത്തിൽ കക്ഷി രാഷ്‌ട്രീയഭേദമില്ലാതെ എല്ലാ സർക്കാരുകളും തുല്യതെറ്റുകാരാണ്. ഇതിനെതിരായി പലരും കോടതിയെ സമീപിച്ചെങ്കിലും ഇതു വിശ്വാസത്തിന്റെ പ്രശ്നമാണെന്നു പറഞ്ഞ് കാലാകലങ്ങളിൽ വന്നിട്ടുള്ള സർക്കാരുകൾ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. മകരസംക്രമദിവസം തിരുവാഭരണം ചാർത്തി നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മൂന്നു തവണ തെളിയുന്ന ദീപം സർക്കാർ സംവിധാനങ്ങളുടെ സൃഷ്‌ടിയാണെന്നു പറയാനുള്ള ആർജ്ജവം ഇനിയെങ്കിലും സർക്കാരിനുണ്ടാവണം. സാധാരണഗതിയിൽ പലരും സ്വാധീനം ഉപയോഗിച്ച് പൊന്നമ്പലമേട്ടിൽ എത്താറുണ്ടെങ്കിലും മകരവിളക്കിനു ആഴ്ചകൾക്കു മുൻപു തന്നെ ഈ പ്രദേശം പോലീസിന്റെ നിയന്ത്രണത്തിൽ ആയിരിക്കും. അതുകൊണ്ടു തന്നെ ഈ തട്ടിപ്പിന്റെ ചിത്രങ്ങൾ ഇത്രനാളും ലഭ്യമല്ലായിരുന്നു. ശ്രീ ടി എൻ ഗോപകുമാർ തന്റെ ലേഖനത്തിന്റെ അവസാനം പറയുന്നതുപോലെ സൂക്ഷ്മനിരീക്ഷണ നേത്രങ്ങൾ ഉള്ള ഉപഗ്രഹങ്ങൾ ഈ തെറ്റിന്റെ തത്സമയ ദൃശ്യങ്ങൾ ലോകത്തിനു മുൻപിൽ കാഴ്ചവെച്ച്, ശബരിമലക്കും, പ്രബുദ്ധകേരളത്തിനും ഇന്ത്യക്കും‌തന്നെ തീരാശാപംവരുത്തുന്നതിനുമുൻപേ ഈ തെറ്റു തിരുത്തപ്പെടട്ടേ എന്ന് ഞാനും പ്രാർത്ഥിക്കുന്നു.

43 comments:

  1. ...........നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മൂന്നു തവണ തെളിയുന്ന ദീപം സർക്കാർ സംവിധാനങ്ങളുടെ സൃഷ്‌ടിയാണെന്നു പറയാനുള്ള ആർജ്ജവം ഇനിയെങ്കിലും സർക്കാരിനുണ്ടാവണം..........
    ...............സൂക്ഷ്മനിരീക്ഷണ നേത്രങ്ങൾ ഉള്ള ഉപഗ്രഹങ്ങൾ ഈ തെറ്റിന്റെ തത്സമയ ദൃശ്യങ്ങൾ ലോകത്തിനു മുൻപിൽ കാഴ്ചവെച്ച്, ശബരിമലക്കും, പ്രബുദ്ധകേരളത്തിനും ഇന്ത്യക്കും‌തന്നെ തീരാശാപംവരുത്തുന്നതിനുമുൻപേ ഈ തെറ്റു തിരുത്തപ്പെടട്ടേ..............
    ...............തന്ത്രികുടുംബവും, പന്തളം രാജകൊട്ടാരവും ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ രാമൻ നായർ പോലും മകരവിളക്ക് മനുഷ്യ നിർമ്മിതമാണെന്നും ഇതിൽ പ്രത്യേക ദിവ്യത്വം ഒന്നുമില്ലെന്നും പറയുകയുണ്ടായി..........

    വേറേപണിയൊന്നുമില്ലേ മാഷേ, ഒരു കോമഡിയുമായിറങ്ങിയിരിക്കുന്നു!!!

    ReplyDelete
  2. മകര വിളക്ക് കത്തിക്കുന്നാണ് എന്നത്തില്‍ സംശയമൊന്നുമില്ല. പല വിശ്വാസികള്‍ക്കും ഇതറിയാം. പക്ഷെ മകര ജ്യോതിയും മകര വിളക്കും ഒന്നല്ല. ആകാശത്ത് ഉദിക്കുന്ന മകര നക്ഷത്രത്തെ അടിസ്ഥാനമാക്കിയാണ് മകര വിളക്ക് ആഘോഷിക്കുന്നത്. സര്‍ക്കാര്‍ ഇത് വിളിച്ചു പറയേണ്ടതിന്‍റെ ആവശ്യകത മനസ്സിലാകുന്നില്ല. “മകര വിളക്ക് ഞങ്ങള്‍ കത്തിക്കുന്നതാണ്” എന്ന് സര്‍ക്കാര്‍ വിളിച്ച് പറഞ്ഞാലും സന്നിധാനത്തില്‍ തിരക്ക് കുറയുമെന്ന് തോന്നണില്ല. ശബരിമലയിലെ സാമ്പത്തിക ലാഭത്തെക്കുറിച്ച് സര്‍ക്കാര്‍ കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കുമെന്ന് ആശിക്കാമെന്നു മാത്രം

    ReplyDelete
  3. സരിജ പറഞ്ഞിരിയ്ക്കുന്നതു പോലെ മകരജ്യോതിയെ ആസ്പദമാക്കിയാണല്ലോ മകരവിളക്ക് നടക്കുന്നത്.

    എങ്കിലും പണ്ടു മുതല്‍‌ക്കേ പൊന്നമ്പലമേട്ടില്‍ കണ്ടു വരാറുള്ള വെളിച്ചത്തെ കുറിച്ചുള്ള സത്യം വെളിച്ചത്തു കൊണ്ടു വരുന്നത് സംശയങ്ങളും ദു‌ര്‍ വ്യാഖ്യാനങ്ങളും ഒഴിവാക്കാന്‍ ഉപകരിയ്ക്കും എന്നതിനോട് അനുകൂലിയ്ക്കുന്നു.

    ReplyDelete
  4. മകര ജ്യോതിയും മകരവിളക്കും രണ്ടാണെന്നാണ് എന്റെ വിശ്വാസം.എന്തായാലും കോടിക്കണക്കിനു ഭക്തര്‍ ഇന്നും ആ മല ചവിട്ടുന്നു.രാഷ്ടീയക്കാര്‍ കോടികള്‍ ആ മലയില്‍ നിന്നും ഉണ്ടക്കുന്നു.

    ഭക്തര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപെടുന്നു,എങ്കിലും ഭകതര്‍ അവിടേക്ക് നിരന്തരം വരുന്നതിനു എന്തെങ്കിലും കാരണം ഉണ്ട്ഗാകുമല്ലോ? അതു തന്നെ ആണ് അവിടത്തെ ശക്തിയും.

    ഇന്നിപ്പോള്‍ അയ്യപ്പനെ കുറിച്ച് സീരിയലുകള്‍ വരുന്നു.പരസ്യത്തില്‍ നിന്നും അവര്‍ ലാഭം എടുക്കുന്നു.

    ReplyDelete
  5. മകര ജ്യോതിയും മകരവിളക്കും രണ്ടാണെന്നാണ് എന്റെ വിശ്വാസം.എന്തായാലും കോടിക്കണക്കിനു ഭക്തര്‍ ഇന്നും ആ മല ചവിട്ടുന്നു.രാഷ്ടീയക്കാര്‍ കോടികള്‍ ആ മലയില്‍ നിന്നും ഉണ്ടക്കുന്നു.

    ഭക്തര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപെടുന്നു,എങ്കിലും ഭകതര്‍ അവിടേക്ക് നിരന്തരം വരുന്നതിനു എന്തെങ്കിലും കാരണം ഉണ്ട്ഗാകുമല്ലോ? അതു തന്നെ ആണ് അവിടത്തെ ശക്തിയും.

    ഇന്നിപ്പോള്‍ അയ്യപ്പനെ കുറിച്ച് സീരിയലുകള്‍ വരുന്നു.പരസ്യത്തില്‍ നിന്നും അവര്‍ ലാഭം എടുക്കുന്നു.

    ReplyDelete
  6. മകര ജ്യോതിയും മകരവിളക്കും രണ്ടാണെന്നാണ് എന്റെ വിശ്വാസം.എന്തായാലും കോടിക്കണക്കിനു ഭക്തര്‍ ഇന്നും ആ മല ചവിട്ടുന്നു.രാഷ്ടീയക്കാര്‍ കോടികള്‍ ആ മലയില്‍ നിന്നും ഉണ്ടക്കുന്നു.

    ഭക്തര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപെടുന്നു,എങ്കിലും ഭകതര്‍ അവിടേക്ക് നിരന്തരം വരുന്നതിനു എന്തെങ്കിലും കാരണം ഉണ്ട്ഗാകുമല്ലോ? അതു തന്നെ ആണ് അവിടത്തെ ശക്തിയും.

    ഇന്നിപ്പോള്‍ അയ്യപ്പനെ കുറിച്ച് സീരിയലുകള്‍ വരുന്നു.പരസ്യത്തില്‍ നിന്നും അവര്‍ ലാഭം എടുക്കുന്നു.

    ReplyDelete
  7. മകര ജ്യോതിയും മകരവിളക്കും രണ്ടാണെന്നാണ് എന്റെ വിശ്വാസം.എന്തായാലും കോടിക്കണക്കിനു ഭക്തര്‍ ഇന്നും ആ മല ചവിട്ടുന്നു.രാഷ്ടീയക്കാര്‍ കോടികള്‍ ആ മലയില്‍ നിന്നും ഉണ്ടക്കുന്നു.

    ഭക്തര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപെടുന്നു,എങ്കിലും ഭകതര്‍ അവിടേക്ക് നിരന്തരം വരുന്നതിനു എന്തെങ്കിലും കാരണം ഉണ്ട്ഗാകുമല്ലോ? അതു തന്നെ ആണ് അവിടത്തെ ശക്തിയും.

    ഇന്നിപ്പോള്‍ അയ്യപ്പനെ കുറിച്ച് സീരിയലുകള്‍ വരുന്നു.പരസ്യത്തില്‍ നിന്നും അവര്‍ ലാഭം എടുക്കുന്നു.

    ReplyDelete
  8. അജ്ഞാതൻ,സിരിജ എൻ എസ്, ശ്രീ, യാമിനി മേനോൻ നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ പങ്കുവെച്ചതിനു നന്ദി.

    മറ്റു പല സ്ഥലങ്ങളിലും തീർത്ഥാടകർക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുക എന്നതാണ് സർക്കാർ സംവിധാനങ്ങളുടെ കടമായി നാം കണ്ടുവരുന്നത്. എന്നാൽ ഇവിടെ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തുന്നു എന്നു മാത്രമല്ല ഭക്തരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് പൊതു ഖജനാവിലേയ്ക്കു പണം എത്തിക്കുന്നതിന്നുള്ള മാർഗ്ഗമായി തീർത്തിരിക്കുന്നു എന്നുവേണം കരുതാൻ. അതിനുള്ള ഉദഹരണങ്ങൾ നിരവധിയാണ്. യാത്രാ സൗകര്യം ഒരുക്കുന്ന കെ എസ് ആർ ടി സി മുതൽ ഇപ്രകാരം ഭക്തരെ പിഴിയുന്ന കാഴ്ചയാണ് ശബരിമലയിൽ കാണുന്നത്. ഇപ്രകാരം കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഒരു ചെപ്പടി വിദ്യയായി മകരവിളക്ക് മാറിയിരിക്കുന്നു. ഏറ്റവും കൂടുതൽ അന്യദേശക്കാർ ശബരിമലയിൽ എത്തുന്നത് മകരവിളക്ക് ദർശിക്കുന്നതിനാണ് എന്ന് ദേവസ്വം ബോർഡ് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മകരവിളക്കും, മകരജ്യോതിയും രണ്ടാണെന്നകാര്യത്തിൽ ആർക്കും തർക്കം ഇല്ല. മകരജ്യോതി ഒരു പ്രകൃതിദത്തമായ പ്രതിഭാസം തന്നെയാണ് അതിൽ കൃതൃമത്വം ഇല്ല. എന്നാൽ മകരവിളക്ക് മനുഷ്യനിർമ്മിതം ആണെന്ന വസ്തുതമാത്രമാണ് ഞാൻ ഇവിടെ പറയാൻ ആഗ്രഹിച്ചത്.

    കോടിക്കണക്കിനു ആളുകളൂടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഈ സംഭവം ഒരു കോമഡിയായി കാണാൻ സാധിക്കുന്നില്ല സുഹൃത്തേ.

    സർക്കാർ ഇതു വിളിച്ചുപറയണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഇപ്പോൾ സർക്കാർ ചെയ്യുന്നത് ഇതു സംബന്ധിച്ച നടപടികൾ കൂടുതൽ രഹസ്യമാക്കിവെക്കുന്നു എന്നതാണ്. ഇങ്ങനെ രഹസ്യമാക്കി വെക്കുന്നതിന്റെ കാരണം ആണ് ആണ് മനസ്സിലാകാത്തത്. ഇതു സംബന്ധിച്ച കേസുകൾ കോടതിയിൽ വന്നപ്പോഴെല്ലാം സർക്കാർ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. “മകര വിളക്ക് ഞങ്ങള്‍ കത്തിക്കുന്നതാണ്” എന്ന് സര്‍ക്കാര്‍ വിളിച്ച് പറഞ്ഞാലും സന്നിധാനത്തില്‍ തിരക്ക് കുറയുമെന്ന് തോന്നണില്ല എന്ന് താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. പിന്നെ എന്തിനാണ് സർക്കാർ ഇതിൽ ദുരൂഹത നിലനിറുത്തുന്നത്. ശബരിമലയിലെ തിരക്കു കുറയണം എന്ന ആഗ്രഹവും എനിക്കില്ല. ഞാനും ഒരു ഈശ്വരവിശ്വാസിയും, ക്ഷേത്രങ്ങളിൽ പോകുന്നവനും ആണ്.

    ശ്രീ ഇതു സംബന്ധിച്ച കാര്യങ്ങൾ സർക്കാർ പരസ്യപ്പെടുത്തും എന്നുതന്നെ പ്രത്യാശിക്കാം.

    ഈശ്വരവിശ്വാസികളും അല്ലാത്തവരുമായ അനേകം പേർ ശബരിമലയിൽ നിന്നും കോടികൾ ഉണ്ടാക്കുന്നുണ്ട്. അതിൽ രാഷ്‌ട്രീയക്കാരും അല്ലാത്തവരും ഉണ്ട്. കോടികൾ വരുമാനമുള്ളതുകൊണ്ടാണല്ലൊ ഈവിശ്വാസികൾ അല്ലാത്തവരും ക്ഷേത്രഭരണം കൈയ്യാളാൻ മത്സരികുന്നത്. ഓരോ തവണയും ശബരിമലയിൽ എത്തുന്ന അയ്യഭക്തന്മാരുടെ എണ്ണത്തിൽ വരുന്ന വർദ്ധനവ് ഭഗവാനിൽ ഉള്ള വിശ്വാസത്തിന്റെ സക്ഷിപത്രമായി കണക്കാക്കാം.

    ReplyDelete
  9. there is only three way people make money in kerala....

    1. spirit
    2. gods
    3. politics.

    all are looting money from the poor people. which one you should stop first?

    every one point others are bad... in reality all are doing the same.

    ReplyDelete
  10. ഇതിനു പുറകിലുള്ള രഹസ്യങ്ങൾ ഈയിടെ പരസ്യമാക്കപ്പെട്ടതല്ല്ലേമണികണ്ഠൻ? മകരവിളക്ക് മനുഷ്യനിർമ്മിതവും മകരജ്യോതി ഒരു പ്രതിഭാസവുമാണെന്ന് ഈയിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധിഅകാരപ്പെട്ട ഒരാൾ തന്നെ [ആളെ ഓർമ്മ വരുന്നില്ല] വെളിപ്പെടുത്തിയിരുന്നല്ലൊ

    ReplyDelete
  11. മുക്കുവൻ, ലക്ഷ്മി നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തിയതിനു നന്ദി.

    മുക്കുവൻ ഇവിടെ കാപട്യങ്ങളെ നിയന്ത്രിക്കാൻ / ഇല്ലാതാക്കാൻ ചുമതലപ്പെട്ട സ്‌റ്റേറ്റ് തന്നെ കാപട്യത്തിനു ചുക്കാൻ പിടിക്കുന്നു എന്നതാണ് ശബരിമലയിലെ പ്രത്യേകത. അതിനെയാണ് എതിർക്കാൻ ശ്രമിക്കുന്നത്.

    ലക്ഷ്മി: ഈ തട്ടിപ്പ് അവാസാനം സമ്മതിച്ചത് തിരുവുതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് ശ്രീ ജി രാമൻ നായരാണ്. എന്നാൽ ഇതു നടത്തുന്ന മറ്റു മൂന്നു സർക്കാർ വിഭാഗങ്ങളും (പോലീസ്, വനം‌വകുപ്പ്, വൈദ്യുത ബോർഡ്)ഇതു അംഗീകരിക്കുന്നില്ല. ബോർഡിന്റെ ഉത്തരവാദിത്വപ്പെട്ടവർ ആസ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ ഇതിനു നേരെ കണ്ണടയ്ക്കുകയാണ്.

    ReplyDelete
  12. മകര ജ്യോതി ഒരു പക്ഷെ ആരെങ്കിലും കത്തിക്കുന്നത് തന്നെ ആയിരിക്കാം. പക്ഷെ ആ സമയത്ത് ആകാശത്തു തെളിയുന്ന മകര നക്ഷത്രവും തിരുവാഭരണത്തിനൊപ്പം സന്നിധാനം വരെ അനുഗമിക്കുന്ന കൃഷ്ണപ്പരുന്തും ആരുടെ സൃഷ്ടികളാനാവോ ?? ഇതൊക്കെ അറിയാമായിരുന്നിട്ടും ഓരോ വര്‍ഷവും തിരക്ക് കൂടി വരുന്നതും എന്താണാവോ? കലികാല വൈഭവം അല്ലെ മണികണ്ടാ.............??? ഈ ഗോപകുമാറിന്റെ കണ്ണാടി മാറ്റാന്‍ സമയമായി. കാഴ്ച തീരെ പോരാ

    ReplyDelete
  13. രഘുനാഥൻ ഈ സന്ദർശനത്തിനും, താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തിയതിനും നന്ദി.

    മകര ജ്യോതിയുടെ കാര്യത്തിൽ ഇവിടെ തർക്കമില്ല. മകരജ്യോതി ആകാശത്ത് ഉദിക്കുന്ന മകരമക്ഷത്രവും, മകരവിളക്ക് മനുഷ്യൻ തെളിയിക്കുന്ന ദീപവും ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മകരവിളക്ക് തെളിയിക്കുന്നതിൽ സർക്കാരിന്റെ പങ്ക് എന്ത്? എന്നതാണ് എന്റെ ചോദ്യം. എന്തിനാണ് മകരവിളക്ക് സംബന്ധിക്കുന്ന സർക്കാർ നടപടികൾ രഹസ്യമാക്കി വെക്കുന്നത്. സർക്കാരിന് ഇതിൽ പങ്കില്ലെങ്കിൽ അനവധി വ്യക്തികൾ സന്ദർശിക്കുന്ന പൊന്നമ്പലമേട് എന്തുകൊണ്ട് മകരവിളക്കിന് ആഴ്ചകൾക്ക് മുൻപ് സർക്കാർ നിയന്ത്രണത്തിൽ ആരേയും കടത്തിവിടാതെ സംരക്ഷിക്കുന്നു. എന്തു കളവാണ് സർക്കാരിന് അവിടെ നടത്താനുള്ളത്? പൊന്നമ്പലമേടിനെക്കുറിച്ച് അവിടെപ്പോയി തയ്യാറാക്കിയ ഒരു റിപ്പോർട്ട് കൈരളി ടി വി അതിന്റെ ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നു. എന്നാൽ മകരവിളക്കു സംബന്ധിച്ച പലകേസുകൾ കോടതികളിൽ വന്നപ്പോഴും അതിൽ വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് എല്ലാസർക്കാരുകളും ചെയ്തത്. ഇതിനെയാണ് വിശ്വാസികളെ ചൂഷണം ചെയ്യുന്നതായി ഞാൻ കാണുന്നത്. അതുകൊണ്ടുതന്നെ ശ്രീ ടി എൻ ഗോപകുമാർ എഴുതുതിയ ഈ ലേഖനം പ്രസക്തമാണെന്നു ഞാൻ വിശ്വസിക്കുന്നു. ഗുരുവായൂ‍രിൽ രണ്ടാം ക്ഷേത്രപ്രവേശന സമരത്തിനു ആഹ്വാനം ചെയ്യുന്ന യുവജനസംഘടനകളും, ജി സുധാകരനും, പുരോഗമനപ്രസ്ഥാനങ്ങളും ഈ കാര്യത്തിൽ മൗനം പാലിക്കുന്നതിന് ഒരു മറുപടിയേ ഉള്ളു. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം

    മകരവിളക്ക കത്തിക്കുന്നതിൽ പങ്കെടുത്ത പലരും പിന്നീട് ഇതു പരസ്യമായി പറഞ്ഞിട്ടുണ്ടെങ്കിലും ഇതിനു ഭരണാനുമതി നൽകിയ സർക്കാരുകൾ മാത്രം ഇതംഗീകരിക്കുന്നില്ല. ഈ മൗനമാണ് ഇവിടെ വിശകലനം ചെയ്യപ്പെടുന്നത്.

    ReplyDelete
  14. dear manikandan,

    am very happy to read ur article. I must say, its highly disspointing that u r still discussing about makarajyothi and makaravilakku...
    ( and indeed a person like Gopakumar has no other duty, so he can tell all these rubbish again and again).

    Let me tell u one thing... NO SINGLE DEVOTEE OF LORD AYAPPA TODAY BELIEVES THAT MAKARAJYOTHI IS HEAVENLY ONE.. do u agree with me? if yes, y this irrelavant debate..?

    then another thing am forced to ask u and gopakumar is,
    y u people need to change a belef of people, which is not at all harmful..?
    i think u are believing in some 'ism' that made u to write this..
    then what will b ur reaction if i tried to change u from it..?
    for eg. if i try to prove u that 'todays rebel is tomorrows dictator' quoting all types of ur leaders from cuban fideral castro, to aesthist idamaruks????

    so, as a progressive individul, i believe that we must not hamper the freedom of an individual to believe on something he think good for himself, till its harmful to him or society...

    so i request u to come up with something substantial to debate, rather than a seasoned channel debate chaired by gopakumar or mohanan.

    ReplyDelete
  15. I must add something more....

    CULTURE is an important aspect of human life... Many of our philosophers never understood this, or they never articulated it well as there intention was to alleviate class struggle. But later thinkers of same ideology identified it.

    Any festival in Kerala, whether its makaravilakk, kanjiramattom uroos or something else are part of our culture. I wish u watch the movie ' rabbit proof fence' to know what wiping out of culture will do to a society..

    Elavoor thookam was a custom which needed to be banned.. and there were struggles, its banned. good...

    but do the state need to propagate against makaravilakk or kanjiramattom uroos....??

    if yes, the government should go agains all kinds of religious beliefs first..rather religion should b banned first..right? because it is also promoting irrationalism...

    then whats next???
    do we need a soviet union, where aethism became a religion....and later forced a collapse of state and machineries???

    Empiricism and rationality has its limitation...

    ReplyDelete
  16. മണികണ്ഠന്‍,
    ശബരിമലയിലെ അമ്പലം മനുഷ്യന്‍ പണിതതല്ലെ. 18 പടികളും മനുഷ്യനിര്‍മ്മിതമല്ലേ. എന്തിനു, ശാസ്താവിന്റെ ബിമ്പം പോലും മനുഷ്യനല്ലേ നിര്‍മ്മിച്ചത്. എന്നിട്ട് അതിനെയൊന്നും ആരാധിക്കുന്നില്ലേ, മനുഷ്യ നിര്‍മ്മിതമെന്നറിഞ്ഞിട്ടും.

    മകരജ്യോതി മാത്രം ദൈവീകമെന്ന് തെളിയിച്ചാലേ ആരാധിക്കാവൂ എന്നുണ്ടോ. വിശ്വാസികള്‍ക്ക് മനഃസ്സമാധാനവും ആശ്വാസവും കിട്ടുന്നതേതിലോ അതു പോലെ കരുതിക്കോട്ടെ.

    മകരജ്യോതി മാത്രം മനുഷ്യനിര്‍മ്മിതമെന്ന് പ്രത്യേകം പറയണമെന്നതിനോട് എനിക്ക് യോജിപ്പില്ല. ആര്‍ക്കാണതറിയാത്തത്?

    ReplyDelete
  17. അങ്കിളോട് ബഹുമാനപൂര്‍വ്വം, മകരജ്യോതി മാത്രം ദൈവീകമെന്ന് തെളിയിച്ചാലേ ആരാധിക്കാവൂ എന്ന് ആരും പറഞ്ഞിട്ടില്ലല്ലൊ. സാധാരണയായി വീടുകളില്‍ സന്ധ്യാദീപം കൊളുത്തുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ ഒന്ന് തൊഴുന്നു. ശബരിമലയില്‍ ദീപം കൊളുത്തുന്നതോ ജ്യോതി തെളിയിക്കുന്നതോ അവിടത്തെ ആരാധനയുടെ ഭാഗമാണെന്നും അത് കൊളുത്തുന്നത് പതിവ് പോലെ അതിന് നിയോഗിക്കപ്പെട്ട ആളുകളാണെന്ന് ആദ്യമേ പറഞ്ഞിരുന്നുവെങ്കില്‍ എന്തെങ്കിലും വിവാദങ്ങള്‍ എന്നെങ്കിലും ഉണ്ടാകുമായിരുന്നോ, ഭക്തര്‍ ശബരിമലയില്‍ വരാതിരിക്കുമായിരുന്നോ?

    അന്നേ ദിവസം പൊന്നമ്പലമേട്ടില്‍ തെളിയുന്നത് ദിവജ്യോതി ആണെന്നും അത് അയ്യപ്പന്റെ ദിവ്യശക്തി മൂലമാണെന്നുമുള്ള മട്ടില്‍ പ്രചരിപ്പിക്കപ്പെട്ടത് കൊണ്ടല്ലെ യുക്തിവാദികള്‍ ആ പ്രകാശത്തിന്റെ ഉറവിടം തേടിപ്പോയതും വിവാദമായതും. അത് മനുഷ്യര്‍ തന്നെ പ്രകാശിപ്പിക്കുന്നതാണെന്ന് തുറന്ന് പറയണമെന്നും ഭക്തരെ ഇനിയും വഞ്ചിക്കരുതെന്നുമാണ് ഗോപകുമാര്‍ തന്റെ ലേഖനത്തില്‍ ആവശ്യപ്പെട്ടത്. എന്നിട്ടും ആരെങ്കിലും പ്രതികരിച്ചോ? ഒടുവില്‍ മുന്‍‌ദേവസ്വം പ്രസിഡണ്ട് രാമന്‍ നായര്‍ പത്രസമ്മേളനം നടത്തി പറഞ്ഞു, മകര ജ്യോതി മനുഷ്യര്‍ കൊളുത്തുന്നത് തന്നെയാണെന്ന്. അവിടെ വിവാദം അവസാനിപ്പിക്കാമായിരുന്നു.

    എന്നാല്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു, മകരജ്യോതി എന്നാല്‍ മകരസംക്രാന്തിക്ക് പ്രത്യക്ഷപ്പെടുന്ന നക്ഷത്രമാണെന്നും മകരവിളക്ക് അത് ഭക്തര്‍ കത്തിക്കുന്നതാണെന്നും രണ്ടും രണ്ടാണെന്നും. മകരവിളക്ക് ഒരത്ഭുതമാണെന്ന് അരും അവകാശപ്പെട്ടിരുന്നില്ല എന്നുകൂടിയാണ് രാഹുല്‍ പറഞ്ഞത്. അപ്പറഞ്ഞത് വസ്തുതാപരമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ മകരവിളക്കിനെപ്പറ്റി ഒരിക്കലും വിവാദം വരുമായിരുന്നില്ല. മാത്രമല്ല മകരവിളക്ക് സമയത്ത് രാഹുല്‍ തന്നെ ടെലിവിഷന്‍ ചാനലിന്‍ തത്സമയ വര്‍ണ്ണന നടത്തുമ്പോള്‍ ദിവ്യജ്യോതി തെളിയുന്നതിനെ വര്‍ണ്ണിച്ചിട്ടുമുണ്ട്.

    ഏതായാലും ഗോപകുമാര്‍ ആവശ്യപ്പെട്ടത് നടപ്പില്‍ വരുത്തിയതായും, പതിറ്റാണ്ടുകളയി നടന്നു വന്നിരുന്ന വിവാദം അവസാനിച്ചതായും എല്ലവര്‍ക്കും ആശ്വസിക്കാം. ആരാധനാലയങ്ങളും വിഗ്രഹങ്ങളും ആരാധനാസാമഗ്രികളും എല്ലാം മനുഷ്യന്‍ തന്നെയാണ് ഉണ്ടാക്കുന്നത്. അതിലൊന്നും അത്ഭുതപരിവേഷം ചാര്‍ത്തേണ്ടതില്ല.

    വിശ്വാസികള്‍ക്ക് മനഃസ്സമാധാനവും ആശ്വാസവും കിട്ടുന്നതേതിലോ അതു പോലെ കരുതിക്കോട്ടെ എന്ന അങ്കിളിന്റെ പ്രസ്ഥാവനയോട് ഞാന്‍ നൂറ് ശതമാനവും യോജിക്കുന്നു. തര്‍ക്കിച്ച് എന്തെങ്കിലും സ്ഥാപിച്ച്, മറ്റുള്ളവര്‍ക്ക് എന്ത് മന:സമാധാനമാണ് നമുക്ക് പകരം നല്‍കാനാവുക? വിശ്വാസങ്ങളും തീര്‍ത്ഥാടനങ്ങളും മന:ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നതാവട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. എന്നാല്‍ വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യരുടെ സ്വൈര്യം കെടുത്തുന്നുണ്ടെങ്കില്‍ നമ്മളതിനെ എതിര്‍ക്കുക തന്നെ വേണം.

    ReplyDelete
  18. മകരവിളക്കും, മകരജ്യോതിയും രണ്ടാണ് എന്ന് ഈയടുത്ത കാലത്ത് മാത്രമാണ് പറഞ്ഞു തുടങിയത്. അതും ഈ തട്ടിപ്പ് ഒരു വിവാദമായപ്പോള്‍ മാത്രം. ഇനി ഇപ്പൊ മകരവിളക്ക് എന്നത് പാവപെട്ട തമിഴനെയും, തെലുങ്കനെയും പറ്റിക്കാന്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന ഒരു തട്ടിപ്പ് പരിപാടിയാണ് എന്ന് സമ്മതിച്ചാല്‍ പിന്നെന്തിനാണ് അത് ഒരു ദിവ്യാത്ഭുതമാണ് എന്ന നിലക്ക് ദൂരദര്‍ശനും, അകാശവാണിയും, തത്സമയ സമ്പ്രേക്ഷണം നടത്തുന്നത്. അത് പോട്ടെ അപ്പൊ മകരവിളക്ക് എന്നതില്‍ ദൈവികവും, അമാനുഷികവുമായി ഒന്നുമില്ലാ, അത് മനുഷ്യ നിര്‍മ്മിതമാണ് എന്ന് എല്ല്ലാവരും സമ്മതിച്ചു എന്ന് തന്നെ കരുതുന്നു. :)

    ഇനി മകരവിളക്ക് അല്ലാത്ത മകരജ്യോതി എന്നാല്‍ എന്താണ്? മകരസംക്രാന്തി ദിവസം സൂര്യാസ്തമയത്തിന് ശേഷം ഉദിക്കുന്ന ഒരു നക്ഷത്രം ആണ് എന്നല്ലേ പറഞ്ഞു വരുന്നത്. അങിനെയെങ്കില്‍ ഇത് ശബരി മലയില്‍ മാത്രം ഉദിക്കുന്ന ഒന്നാണോ? അതോ മകരസംക്രാന്തി ദിവസം എല്ലായിടത്തും ഇത് ദൃശ്യമാവുമോ? കലണ്ടറീലെ ഇന്ന ദിവസം ഇന്ന നക്ഷത്രം ഇന്ന സമയത്ത് ഉദിക്കും അല്ലെങ്കില്‍ ദൃശ്യമാവും എന്നതില്‍ എന്തെങ്കിലും ദിവ്യത്വം, അമാനുഷികത്, ദൈവീകത്വം ഉണ്ടോ? ദയവ് ചെയ്ത് ആരെങ്കിലും വിശദീകരിക്കുക.

    പിന്നെ അങ്കിള്‍, നമ്മുടെ രാജ്യത്ത് ആര്‍ക്കും എന്ത് വിഡ്ഡിത്തം വേണെമെങ്കിലും വിശ്വസിക്കാനും , പ്രചരിപ്പിക്കാനും അവകാശമുണ്ട്. പക്ഷെ അതിന് സ്റ്റേറ്റ് സഹായം കൊടുത്താല്‍ അത് തെറ്റാണ്. ഇവിടെ ഈ വക വിഡ്ഡിത്തത്തിന് , ഒരുപക്ഷെ ഒരുപാട് ആള്‍ക്കാര്‍ക്ക് “മനഃസ്സമാധാനവും ആശ്വാസവും” കിട്ടുന്നതാവും, പക്ഷെ അതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതാണ് പ്രശ്നം.

    ReplyDelete
  19. Dear Islander,

    Thanks for your visit and comments. I strongly believe that there are many thousand peoples to whom Makaravilakku (the light which glows three times when the Sabarimala Sanctum opens on the makarasmkrama day evening) is divine. I have no objection in a devotee believing that light is holy and worshipping it. But even after making all arrangements for lighting this; the Government do not want to proclaim that the above fire is man made. Even the things made by man can be said holy but it cannot be termed as divine. There are many illiterate and poor people coming from the remote interior places of Kerala and from our neighbouring states to whom this light is divine(it is a miracle of God). Our government is exploiting there believe just for the sake of revenue. Sabarimala temple plays an important role in the Travancore Devaswom Board. It is the main source of income. Travancore Devaswom Board also agrees that the maximum number of devotees visit Sabarimala during Makaravilakku season. I do believe in God. I do visit temple once in every week. I have not written this post since I am a part of any 'isam' as you said. I do not believe in 'ism'.But here many cases were filed to bring out the truth behind Makaravilakku. In all instances Government never said that it is lighted using Government machinery.

    I will not demand ban on any ritual or festivals. All those are part of our culture and tradition. You said about Elavoor Thookkam. Why there was ban? No one compel the person who perform this ritual to do it. But many thought that it is not good to hang a person by putting a hook through his flesh. Still this ritual is being followed in many temples. But they do not hang a person on his flesh, as performed earlier. Now they wrap a cloth called kachha on his chest and the person is hooked on that cloth.

    I am against the on going devotional business led by Government and exploiting the believe of innocent people to make revenue.

    ReplyDelete
  20. അങ്കിൾ, സുകുമാരേട്ടാ, അനോണി ഇവിടെയെത്തിയതിനും നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചതിനും വളരെ നന്ദി.

    അങ്കിൾ പറഞ്ഞതിൽ ഞാൻ യോജിക്കുന്നു. ശബരിമലയിലെ അമ്പലവും, പതിനെട്ടു പടികളും, അവിടുത്തെ പ്രതിഷ്ഠാബിംബവും എല്ലാം മനുഷ്യനിർമ്മിതം തന്നെ. ഇതെല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണ് നമ്മൾ അവിടെ പോവുന്നതും ആരാധിക്കുന്നതും. എന്നാൽ മകരവിളക്കിന്റെ കാര്യം അങ്ങനെയല്ല. മകരവിളക്കിനെപ്പറ്റി ഇപ്പോഴും ധാരാളം ദുരൂഹതകളും, അന്ധവിശ്വാസങ്ങളും ഉണ്ട്. മകരവിളക്ക് പൊന്നമ്പലമേട്ടിൽ ദേവതകൾ ജ്വലിപ്പിക്കുന്നതാണെന്ന് വിശ്വസിക്കുന്ന ധാരാളം ആളുകൾ ഇപ്പോഴും ഉണ്ട്. എന്റെ നാട്ടിൽതന്നെ അങ്ങനെ വിശ്വസിക്കുന്ന അനേകം വ്യക്തികളെ എനിക്കറിയാം. ഇന്ന് ഈ സംവിധാനം ഒരു സർക്കാറിന്റെ നേതൃത്വത്തിൽ നടക്കന്നതിനാൽ അതിനൊരു അംഗീകാരം ഉണ്ട്. എന്നാൽ ഏതെങ്കിലും ഒരു സ്വകാര്യവ്യക്തിയോ സ്ഥാപനമോ ആണ് ഇത്ചെയ്തിരുന്നതെങ്കിൽ എന്താവുമായിരുന്നു സ്ഥിതി? സർക്കാർ അപ്പോഴും ഈ നിലപാടുന്നെ തുടരുമോ? ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് വന്ന കേസുകളിലൊന്നും സർക്കാർ സത്യം ബോധിപ്പിക്കതെ വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു. ഇങ്ങനെ ഒരാളുടെ മതവിശ്വാസത്തെ ചൂഷണം ചെയ്യുന്നതിനെ മാത്രമാണ് ഞാൻ എതിർത്തത്. ദേവസ്വം ബോർഡിന് ശബരിമലയിൽ നിന്നുള്ള വരുമാനത്തെയും, കേരളസർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് മണ്ഡല-മകരവിളക്ൿകാലത്ത് ഇവിടെ എത്തുന്ന ഭക്തരിലൂടെ ലഭിക്കുന്ന വരുമാനത്തെപ്പറ്റിയും അങ്കിളിനോട് ഞാൻ പറയേണ്ടകാര്യമില്ലല്ലൊ.

    “ഏതായാലും ഗോപകുമാര്‍ ആവശ്യപ്പെട്ടത് നടപ്പില്‍ വരുത്തിയതായും, പതിറ്റാണ്ടുകളയി നടന്നു വന്നിരുന്ന വിവാദം അവസാനിച്ചതായും എല്ലവര്‍ക്കും ആശ്വസിക്കാം.“ എന്നു സുകുമാരേട്ടൻ പറഞ്ഞതു മനസ്സിലായില്ല. സർക്കാർ ഇപ്പോഴും ഇതു തങ്ങളുടെ സൃഷ്‌ടിയാണെന്ന് പരസ്യമായി പ്രസ്താവിച്ചതായി അറിയില്ല. പിന്നെ ദേവസ്വം ബോർഡ് മുൻ‌പ്രസിഡന്റ് ശ്രീ സുകുമാരൻ നായർ ഒരു ചാനൽ അഭിമുഖത്തിൽ ഇതു ദേവസ്വം ബോർഡും, പോലീസും, വനം‌വകുപ്പും, കെ എസ് ഇ ബി യും ചേർന്ന് നടത്തുന്നതാണെന്നു പറഞ്ഞിരുന്നു.

    അനോണി താങ്കൾ പറഞ്ഞതിനോട് ഞൻ യോജിക്കുന്നു. സർക്കാർ മകരവിളക്കിനു പിന്നിലെ വസ്തുതകൾ ഔദ്യോഗീകമായിത്തന്നെ വെളിപ്പെടുത്തും എന്നു പ്രതീക്ഷിക്കാം.

    ReplyDelete
  21. പ്രിയ മണികണ്ഠന്‍, മകരവിളക്ക് ആളുകള്‍ കത്തിക്കുന്നത് തന്നെയാണ് അല്ലാതെ സ്വയംഭൂവായി തെളിയുന്നതല്ല, തെളിയുന്നു എന്ന് പറഞ്ഞു വരുന്നത് നക്ഷത്രമാണെന്നും ബന്ധപ്പെട്ട ചിലര്‍ ഇതിനകം പരസ്യമായി സമ്മതിച്ചത് കൊണ്ടാണ് വിവാദം അവസാനിച്ചതായി ആശ്വസിക്കാം എന്ന് ഞാന്‍ പറഞ്ഞത്. ഭക്തന്മാര്‍ ഇപ്പോഴും അത് ഒരു ദിവ്യജ്യോതിയാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അവരുടെ വിശ്വാസം അവരെ രക്ഷിക്കാന്‍ അനുവദിക്കുക എന്നേ ഞാന്‍ പറയൂ. മനുഷ്യമനസ്സിന് ഒരു അത്താണി ആവശ്യമുണ്ട്. അന്ധവിശ്വാസങ്ങളെ എതിര്‍ക്കുമ്പോള്‍ ഈ ഒരു വസ്തുത കണക്കിലെടുക്കണമെന്ന് തോന്നുന്നു.

    ReplyDelete
  22. സുകുമാരേട്ടാ വീണ്ടും ഈ വിശദീകരണത്തിനു നന്ദി. എന്നാലും ഔദ്യോഗീകമായി ഇത്തരം ഒരു വിശദീകരണം ആരും നടത്തിയിട്ടില്ലെന്നാണ് ഞാൻ കരുതുന്നത്. ഈശ്വരവിശ്വാസം തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നും നിത്യവൃത്തിക്കുപോലും കഴിവില്ലാത്ത നിരവധി ആളുകൾ തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരുഭാഗം ചെലവിട്ടു ഈ അത്ഭുതം കണ്ടു സായൂജ്യമണയാൻ ശബരിമലയിൽ എത്തുന്നുണ്ട്. ഇവരെ സർക്കാരിന്റെ നേതൃത്വത്തിൽ കബളിപ്പിക്കുകയാണല്ലൊ എന്നോർക്കുമ്പോൾ ഉള്ള സങ്കടം കൊണ്ടാണ് ഇങ്ങനെ എഴുതിയത്.

    ReplyDelete
  23. ഞാന്‍ ഒന്ന് പറഞ്ഞോട്ടെ ഇവിടെ യുക്തി വേണ്ട നിറഞ്ഞ ഭക്തി മതി, വലിയാനവട്ടം
    മാത്രമല്ല പമ്പ ഹില്‍ ടോപ്‌, സന്നിധാനം, പുല്‍മേട് ഇവിടങ്ങളില്ലെല്ലാം
    ലക്ഷകണക്കിന് അയ്യപ്പ ഭക്തമ്മാരാണ് മകര വിളക്ക് കണ്ടു സായുജ്യം അണയുന്നത്.
    മാത്രമല്ല കോടി കണക്കിന് ആളുകള്‍ ലൈവ് ടെലികാസ്റ്റിലൂടെയും, അവര്‍ക്കൊന്നും
    ജ്യോതിയുടെ ഉറവിടം അറിയേണ്ടാ, നിറഞ്ഞ ഭക്തി മാത്രമേ ഉള്ളു.
    for details please follow this link to my blog http://www.mazhathullikal.com/profiles/blogs/2797114:BlogPost:656082

    ReplyDelete
  24. ഞാന്‍ ഒന്ന് പറഞ്ഞോട്ടെ ഇവിടെ യുക്തി വേണ്ട നിറഞ്ഞ ഭക്തി മതി, വലിയാനവട്ടം
    മാത്രമല്ല പമ്പ ഹില്‍ ടോപ്‌, സന്നിധാനം, പുല്‍മേട് ഇവിടങ്ങളില്ലെല്ലാം
    ലക്ഷകണക്കിന് അയ്യപ്പ ഭക്തമ്മാരാണ് മകര വിളക്ക് കണ്ടു സായുജ്യം അണയുന്നത്.
    മാത്രമല്ല കോടി കണക്കിന് ആളുകള്‍ ലൈവ് ടെലികാസ്റ്റിലൂടെയും, അവര്‍ക്കൊന്നും
    ജ്യോതിയുടെ ഉറവിടം അറിയേണ്ടാ, നിറഞ്ഞ ഭക്തി മാത്രമേ ഉള്ളു.for details please follow this link to my blog http://www.mazhathullikal.com/profiles/blogs/2797114:BlogPost:656082

    ReplyDelete
  25. മകര വിളക്കിനെപ്പറ്റി ചില വ്യത്യസ്ത അഭിപ്രായങള്‍ നിലനില്‍ക്കുന്നു എന്നത് സത്യം തന്നെ ഞാന്‍ അത് അംഗീകരിക്കുകയും ചെയ്യുന്നു..എന്നാല്‍ മകര ജ്യൊതിയും,ക്രുഷ്ണപ്പരുന്തും യാധാര്‍ത്യമല്ല എന്ന് സങ്കൽപ്പിക്കാന്‍ സാധ്യമല്ല.....മകര വിളക്കിന്റെ ഉറവിടം തേടിയുള്ള ഈ പരക്കം പാച്ചിലിന്റെ നൂറിലൊന്ന് സമയം അവിടെ വരുന്ന ലക്ഷക്കണക്കിന് ഭക്തരുടെ കുടിവെള്ളപ്രശ്നത്തിനൊരു പരിഹാരത്തിനായ് വിനിയൊഗിച്ചിരുന്നെങ്കില്‍...!!!! സ്വാമിയേ ശരണമയ്യപ്പാ...!!!

    ReplyDelete
  26. ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ പലഭാഗത്തുനിന്നും ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്.വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം ശ്രീധർമ്മശാസ്താക്ഷേത്രത്തിൻറെ ഒരു കോണിലുള്ള മലയിയലെ പൊന്നമ്പലമേട് എന്ന വനക്ഷേത്രത്തിലും ദീപാരാധന നടക്കുന്നുണ്ടെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു. പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത്‌ പണ്ട്‌ ആദിവാസികൾ വിളക്കു തെളിയിച്ച്‌ ദീപാരാധന നടത്തുന്നതാണ്‌ മകരവിളക്കായി അറിയപ്പെട്ടത്‌. പരശുരാമനാണ്‌ ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ്‌ ഐതിഹ്യം. അതു ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നാൽ കാണാമത്രേ. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. എന്നാൽ ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠര്‌ മഹേശ്വരര് അഭിപ്രായപ്പെട്ടു[1]. മകരവിളക്ക്‌ പ്രതീകാത്മകമായ ദീപാരാധനയാണ്‌. അതുകൊണ്ടാണ്‌ മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. ഇതോടുകൂടി മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന ദുരൂഹതക്ക് വിരാമമായി.


    [Source : http://ml.wikipedia.org/wiki/%E0%B4%AE%E0%B4%95%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D]

    ReplyDelete
  27. ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ പലഭാഗത്തുനിന്നും ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്.വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം ശ്രീധർമ്മശാസ്താക്ഷേത്രത്തിൻറെ ഒരു കോണിലുള്ള മലയിയലെ പൊന്നമ്പലമേട് എന്ന വനക്ഷേത്രത്തിലും ദീപാരാധന നടക്കുന്നുണ്ടെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു. പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത്‌ പണ്ട്‌ ആദിവാസികൾ വിളക്കു തെളിയിച്ച്‌ ദീപാരാധന നടത്തുന്നതാണ്‌ മകരവിളക്കായി അറിയപ്പെട്ടത്‌. പരശുരാമനാണ്‌ ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ്‌ ഐതിഹ്യം. അതു ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നാൽ കാണാമത്രേ. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. എന്നാൽ ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠര്‌ മഹേശ്വരര് അഭിപ്രായപ്പെട്ടു[1]. മകരവിളക്ക്‌ പ്രതീകാത്മകമായ ദീപാരാധനയാണ്‌. അതുകൊണ്ടാണ്‌ മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. ഇതോടുകൂടി മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന ദുരൂഹതക്ക് വിരാമമായി.


    [Source : http://ml.wikipedia.org/wiki/%E0%B4%AE%E0%B4%95%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D]

    ReplyDelete
  28. ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ പലഭാഗത്തുനിന്നും ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്.വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം ശ്രീധർമ്മശാസ്താക്ഷേത്രത്തിൻറെ ഒരു കോണിലുള്ള മലയിയലെ പൊന്നമ്പലമേട് എന്ന വനക്ഷേത്രത്തിലും ദീപാരാധന നടക്കുന്നുണ്ടെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു. പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത്‌ പണ്ട്‌ ആദിവാസികൾ വിളക്കു തെളിയിച്ച്‌ ദീപാരാധന നടത്തുന്നതാണ്‌ മകരവിളക്കായി അറിയപ്പെട്ടത്‌. പരശുരാമനാണ്‌ ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ്‌ ഐതിഹ്യം. അതു ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നാൽ കാണാമത്രേ. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. എന്നാൽ ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠര്‌ മഹേശ്വരര് അഭിപ്രായപ്പെട്ടു[1]. മകരവിളക്ക്‌ പ്രതീകാത്മകമായ ദീപാരാധനയാണ്‌. അതുകൊണ്ടാണ്‌ മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. ഇതോടുകൂടി മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന ദുരൂഹതക്ക് വിരാമമായി.

    [Source : http://ml.wikipedia.org/wiki/%E0%B4%AE%E0%B4%95%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D]

    ReplyDelete
  29. ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ പലഭാഗത്തുനിന്നും ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്.വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം ശ്രീധർമ്മശാസ്താക്ഷേത്രത്തിൻറെ ഒരു കോണിലുള്ള മലയിയലെ പൊന്നമ്പലമേട് എന്ന വനക്ഷേത്രത്തിലും ദീപാരാധന നടക്കുന്നുണ്ടെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു. പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത്‌ പണ്ട്‌ ആദിവാസികൾ വിളക്കു തെളിയിച്ച്‌ ദീപാരാധന നടത്തുന്നതാണ്‌ മകരവിളക്കായി അറിയപ്പെട്ടത്‌. പരശുരാമനാണ്‌ ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ്‌ ഐതിഹ്യം. അതു ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നാൽ കാണാമത്രേ. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. എന്നാൽ ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠര്‌ മഹേശ്വരര് അഭിപ്രായപ്പെട്ടു[1]. മകരവിളക്ക്‌ പ്രതീകാത്മകമായ ദീപാരാധനയാണ്‌. അതുകൊണ്ടാണ്‌ മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. ഇതോടുകൂടി മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന ദുരൂഹതക്ക് വിരാമമായി.

    ReplyDelete
  30. പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത്‌ പണ്ട്‌ ആദിവാസികൾ വിളക്കു തെളിയിച്ച്‌ ദീപാരാധന നടത്തുന്നതാണ്‌ മകരവിളക്കായി അറിയപ്പെട്ടത്‌. പരശുരാമനാണ്‌ ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ്‌ ഐതിഹ്യം. അതു ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നാൽ കാണാമത്രേ. മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. എന്നാൽ ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠര്‌ മഹേശ്വരര് അഭിപ്രായപ്പെട്ടു. മകരവിളക്ക്‌ പ്രതീകാത്മകമായ ദീപാരാധനയാണ്‌. അതുകൊണ്ടാണ്‌ മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. ഇതോടുകൂടി മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന ദുരൂഹതക്ക് വിരാമമായി.

    [Source : http://ml.wikipedia.org/wiki/%E0%B4%AE%E0%B4%95%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D]

    ReplyDelete
  31. ബിന്‍സ്മൊന്‍ തെന്‍മല, കിരൺ കെ വി ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    ബിന്‍സ്മൊന്‍ തെന്‍മല: ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ അനുഭവിക്കുന്ന കഷ്ടതകൾ ഏറെയാണ്. തകർന്ന റോഡുകളിലൂടെയുള്ള യാത്ര മുതൽ ശബരിമലയിൽ ഉള്ള പരിമിതികളും. സന്നിധനത്തും പമ്പയിലും എല്ലാം ശുദ്ധമായ (കുടിക്കാൻ യോഗ്യമായ) വെള്ളം ലഭ്യമാക്കുന്നതിന് അനുവദനീയമായ അളവിലും എത്രയോ അധികം ക്ലോറിൻ കലർത്തിയ വെള്ളമാണ് വിതരം ചെയ്യുന്നത്. മലിനമായ പമ്പയിലെ വെള്ളത്തിലെ കീടാണുക്കളെ കൊല്ലുന്നതിനു ഇങ്ങനെ ചെയ്തേ മതിയാകൂ. അടിസ്ഥാനപരമായ പല പ്രശ്നങ്ങളും പരിഹരിക്കാൻ അധികാരികൾക്ക് അഴിയുന്നില്ല എന്നത് വാസ്തവം തന്നെ. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. ശബരിമലയിൽ നിന്നുള്ള വരുമാനം അവിടേ എത്തുന്ന ഭക്തർക്ക് ആവശ്യമുള്ള സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനായി വിനിയോഗിക്കണം എന്നതാണ് എന്റെ അഭിപ്രായം.

    കിരൺ കെ വി: പലപ്പോഴും അഭിമുഖങ്ങൾ നൽകുമ്പോൾ പല അധികാരികളും ഈ കാര്യങ്ങൾ പറയാറുണ്ട്. എന്നാൽ ഇതു സംബന്ധിക്കുന്ന വ്യവഹാരങ്ങളിൽ ഇക്കാര്യം എഴുതി നൽകാൻ ആരും തയ്യാറല്ല. ശബരിമലയിൽ മകരവിളക്ക് ദർശിക്കാൻ എത്തുന്ന ഭൂരിഭാഗം അന്യസംസ്ഥാനക്കാരായ ഭക്തരും ഇതൊരു ദൈവീകമായ പ്രതിഭാസം എന്ന് തന്നെ ഇപ്പൊഴും വിശ്വസിക്കുന്നു.

    ReplyDelete
  32. ഒരു സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും ചേർന്നു നടത്തുന്ന ഇന്ദ്രജാലം കാണാൻ ഒത്തുകൂടിയ നിരപരാധികളായ 102 പേരാണ് മരിച്ചത്. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ സർക്കാരിനാവില്ല. ഒരു കൂട്ടം ആളുകളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് പണം സമ്പാദിക്കാൻ ദേവസ്വം ബോർഡും സർക്കാരും നടത്തുന്ന ഈ തട്ടിപ്പിന്റെ യാഥാർത്ഥ്യങ്ങൾ ഇനിയെങ്കിലും പൊതുജനസമക്ഷം വിളിച്ചു പറയാനുള്ള ആർജ്ജവം സർക്കാരിനുണ്ടാവണം. ഇനിയും നിരപരാധികളെ കുരുതികൊടുക്കുന്ന ഈ പ്രവൃത്തി തുടരാതിരിക്കുക. സർക്കാർ നേരിട്ട് നടത്തുന്ന ഈ തട്ടിപ്പിന് സക്ഷികളാകാൻ എത്തി ജീവിതം ഹോമിച്ച ഹതഭ്യാഗർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

    ReplyDelete
  33. വിദ്യഭ്യാസത്തിന്റെ കാര്യത്തിൽ 100% സാക്ഷരത അവകാശപ്പെടുന്ന ജനങ്ങളെ സ്വന്തമായി ചിന്തിക്കുന്നതിൽ നിന്നും കൂച്ചുവിലങ്ങിടാനാണ് ഭൌതികവാദികൾ ശ്രദ്ധിച്ചിട്ടുള്ളത്. അധികാരം നിലനിർത്താൻ അത് ആവശ്യമാണ്. പഠിച്ച് പഠിച്ച് മണ്ടന്മാരാവുകയെന്നത് മലയാളികൾക്കുമാത്രം അവകാശപ്പെട്ടതാണ്.
    ‘മകരജ്യോതി’ എന്നതിന് മകരനക്ഷത്രം എന്നാണ് അർത്ഥം. അത് ഒരിക്കലും മകരവിളക്കോ ദീപമോ ആവില്ല. വിളക്കിനെ ജ്യോതിയാക്കിയത് തട്ടിപ്പിന്റെ ഭാഗം.

    അതുപോലെ കഞ്ഞിവെള്ളം കൂട്ടിക്കുഴച്ച ഭസ്മം മാജിക്ക് കാണിച്ച് എടുത്ത് ഭക്തന്റെ കയ്യിലേക്കിട്ടുകൊടുക്കുന്നതിനെ ‘വിഭൂതി’ എന്നാണ് പറയുന്നത്. വിഭൂതി എന്താണെന്നറിയാൻ ശ്രമിക്കാത്തതുകൊണ്ട് ഈ തട്ടിപ്പിനും ധാരാളം പേർ ഇരകളാകുന്നു.

    ReplyDelete
  34. This comment has been removed by the author.

    ReplyDelete
  35. പാർത്ഥൻ ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. വിശ്വാസികളെ ചൂഷണം ചെയ്യുന്നതിന് സർക്കാർ തന്നെ മുന്നിട്ടിറങ്ങി എന്നതാണ് മകരവിളക്കിൽ ഞാൻ കാണുന്ന പ്രത്യേകത.

    ഈ വിഷയത്തിൽ ഞാൻ ചേർത്തിരിക്കുന്ന ഒരു പുതിയ പോസ്റ്റ് ഇവിടെ വായിക്കാം

    ReplyDelete
  36. ഒടുവിൽ തിരുവിതാം‌കൂർ ദേവസ്വം ബോർഡ് ആ സത്യം ഭാഗീകമായി ഔദ്യോഗീകമായി അംഗീകരിച്ചു. ശബരിമലയിലെ പൊന്നമ്പലമേട്ടിൽ മകരസംക്രമദിവസം മൂന്നുതവണ തെളിയുന്ന ദീപം ദിവ്യമല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ബോധിപ്പിച്ചു. പുല്ലുമേട് ദുരന്തത്തെ തുടർന്ന് നടക്കുന്ന ഒരു കേസിൽ മകരവിളക്ക് സംബന്ധിച്ച ദേവസ്വം ബോർഡിന്റെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ദേവസ്വം ബോർഡിന്റെ വെളുപ്പെടുത്തൽ. ആദിവാസികൾ അവിടെ നടത്തുന്ന ദീപാരാധനയാണിതെന്നാണ് ദേവസ്വം ബോർഡ് ഇപ്പോൾ അവകാശപ്പെടുന്നത്.

    ReplyDelete
  37. This comment has been removed by a blog administrator.

    ReplyDelete
  38. This comment has been removed by a blog administrator.

    ReplyDelete
  39. This comment has been removed by a blog administrator.

    ReplyDelete
  40. This comment has been removed by a blog administrator.

    ReplyDelete